Search
  • Follow NativePlanet
Share
» »ക്രിസ്മസ് ആഘോഷം പൊടിപൊടിക്കുന്ന നഗരങ്ങൾ, സീസണിലെ ബെസ്റ്റ്- ലോകത്തിലെ മികച്ച ക്രിസ്മസ് മാര്‍ക്കറ്റുകൾ

ക്രിസ്മസ് ആഘോഷം പൊടിപൊടിക്കുന്ന നഗരങ്ങൾ, സീസണിലെ ബെസ്റ്റ്- ലോകത്തിലെ മികച്ച ക്രിസ്മസ് മാര്‍ക്കറ്റുകൾ

രാവും പകലും നീണ്ടു നിൽക്കുന്ന ആഘോഷവും ചടങ്ങളും കൂടിച്ചേരലുകളും ഒക്കെയായി, ലോകം എത്തിച്ചേരുന്ന കുറച്ചിടങ്ങൾ. ക്രിസ്മസ് ആഘോഷങ്ങൾക്കു പ്രസിദ്ധമായ ടൗണുകൾ പരിചയപ്പെടാം...

ക്രിസ്മസ് കാലം... രക്ഷകന്‍റെ ജനനം ലോകം ആഘോഷിക്കുന്ന സമയം. ഒരൊറ്റ ദിവസത്തെ ആഘോഷം എന്നതിനേക്കാളുപരിയായി വിശ്വാസികൾക്കിത് 25 ദിവസം പ്രാർത്ഥിച്ചൊരുങ്ങുവാനുള്ള അവസരമാണ്. ക്രിസ്മസ് ആഘോഷങ്ങൾ ഓരോ നാടിനനുസരിച്ചു വ്യത്യാസപ്പെടും. ഇന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും വിദേശ നഗരങ്ങളെപ്പോലുള്ള ഒരുക്കങ്ങൾ ഇവിടെ പതിവില്ല. ക്രിസ്മസ് കാലത്തിന്‍റെ യഥാർത്ഥ കാഴ്ചകൾ ഒരുക്കുന്ന ചില നഗരങ്ങളുണ്ട്. രാവും പകലും നീണ്ടു നിൽക്കുന്ന ആഘോഷവും ചടങ്ങളും കൂടിച്ചേരലുകളും ഒക്കെയായി, ലോകം എത്തിച്ചേരുന്ന കുറച്ചിടങ്ങൾ. ക്രിസ്മസ് ആഘോഷങ്ങൾക്കു പ്രസിദ്ധമായ ടൗണുകൾ പരിചയപ്പെടാം...

റൊവാനിമി, ഫിൻലൻഡ്

റൊവാനിമി, ഫിൻലൻഡ്

കാലങ്ങളെത്ര മാറിയെന്നാലും മാറ്റമില്ലാത്ത ഒന്നാണ് ക്രിസ്മസ് അപ്പൂപ്പൻ എന്ന സാന്‍റാ ക്ലോസ്. ചുവന്ന വസ്ത്രവും നരച്ച താടിയും കയ്യിലെ സഞ്ചിക്കെട്ടില്‍ നിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന അപ്പൂപ്പനെ നമുക്കറിയാം. കഥകളിലൂടെ കേട്ടുപരിചയിച്ച അപ്പൂപ്പന് കത്തെഴുന്ന ഒരു പാരമ്പര്യം ലോകമെങ്ങും നിലനിൽക്കുന്നുണ്ട്. ‌‌

അങ്ങനെ കുട്ടികളെഴുതുന്ന കത്തുകളെല്ലാം എത്തിച്ചേരുന്ന ഇടമാണ് ഫിന്‍ലാന്‍ഡിലെ ലാപ്ലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന, റൊവാനിമി എന്ന ഗ്രാമം. സാന്‍റാ വില്ലേജ് സ്ഥിതി ചെയ്യുന്ന ഇവിടെയാണ് സാന്‍റാ ക്ലോസ് താമസിക്കുന്നതെന്നാണ് വിശ്വാസം. ഇവിടുത്തെ സാന്‍റാ പാർക്കിനുള്ളിൽ സാസാന്‍റായുടെ ഓഫീസും പോസ്റ്റോഫീസുമെല്ലാം കാണാം. യഥാര്‍ത്ഥത്തിൽ ഇതൊരു അമ്യൂസ്മെന്‍റ് പാർക്കാണ്. സാന്റാ ക്ലോസിന്റെ മാന്ത്രിക എൽഫുകളെയും അദ്ദേഹത്തിന്റെ വണ്ടി വലിക്കുന്ന പറക്കും റെയ്ൻഡിയറുകളെയുമൊക്കെ ഇവിടെ കാണാം. ക്രിസ്മസ് കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തുന്നു. ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഴലറെ പ്രസിദ്ധമാണ്.

ബാത്ത്, ഇംഗ്ലണ്ട്

ബാത്ത്, ഇംഗ്ലണ്ട്

പൊതുവേ ക്രിസ്മസ് ആഘോഷങ്ങൾക്കും മാർക്കറ്റുകൾക്കും ഇംഗ്ലണ്ട് പ്രസിദ്ധമാണ്. ഡിസംബർ ആദ്യവാരത്തോടെ തന്നെ ഇവിടുത്തെ മാർക്കറ്റുകള് സജീവമാകും. എന്നിരുന്നാലും ഇംഗ്ലണ്ടിലെ ക്രിസ്മ് ടൗണുകളിൽ ഏറ്റവും പ്രസിദ്ധം ബാത്ത് ആണ്. യുനെസ്കോയുടെ ലോക പൈതൃക സ്ഥാനമായ ഇവിടെ ചരിത്രപ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങൾ കാണാം. ഈ കെട്ടിടങ്ങളോട് ചേർന്നാണ് ക്രിസ്മസ് കാലത്തെ മാർക്കറ്റുകൾ ഉള്ളത്. ക്രിസ്മസുമായി ബന്ധപ്പെട്ട സാധനങ്ങൾ ആണ് ഇവിടെ കച്ചവടത്തിനായി എത്തുന്നത്. സാധാരണയായി 150 ഓളം സ്റ്റാളുകൾ ഇവിടെ കാണാം. കൈകൊണ്ട് നിർമ്മിച്ച വസ്തുക്കളാണ് ഇവിടെ അധികവും വില്പനയ്ക്കെത്തുന്നത്. നിരവധി ആഘോഷങ്ങളും പരിപാടികളും ക്രിസ്മസ് കാലത്ത് ഇവിടെ നടക്കുന്നു.

കോൾമര്‍, ഫ്രാൻസ്

കോൾമര്‍, ഫ്രാൻസ്

യൂറോപ്പിലെ ഏറ്റവും മനോഹരമായ ക്രിസ്മസ് ടൗണുകളിലൊന്നാണ് ഫ്രാന്‍സിൽ സ്ഥിതി ചെയ്യുന്ന കോൾമര്‍. ഒന്നും രണ്ടുമല്ല, ആറു വ്യത്യസ്ത ക്രിസ്മസ് മാർക്കറ്റുകളാണ് ഈ ഒരൊറ്റ നഗരത്തിൽ ക്രിസ്മസ് കാലത്തു മാത്രം സജീവമാകുന്നത്. നഗരത്തിന്‍റെ പഴമ നിറഞ്ഞ കാഴ്ചകളിലൂടെ ഒരുക്കിയെടുക്കുന്ന ഈ മാർക്കറ്റുകൾ സഞ്ചാരികളെ പഴയ കാലത്തിലേക്ക് എത്തിക്കുന്നു. ഇവിടുത്തെ തെരുവുകളെല്ലാം ഈ സമയത്ത് പലവിധ അലങ്കാരങ്ങളാല്‍ നിറയും. ഐസ് സ്കേറ്റിംഗ്, വൈൻ ടേസ്റ്റിംഗ്, കച്ചേരികൾ, വർക്ക് ഷോപ്പുകൾ , പ്രദേശിക വിപണികൾ, തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ കാണാം. ജർമ്മൻ അതിർത്തിയോട് ചേർന്നാണ് ഈ മാർക്കറ്റ് ഉള്ളത്.

ഡെവന്‍റർ, നെതർലാൻഡ്

ഡെവന്‍റർ, നെതർലാൻഡ്

ഇപ്പോൾ കാണുന്ന ഒരു രൂപമേ ആയിരിക്കില്ല ക്രിസ്മസ് കാലത്ത് നെതർലാൻഡിലെ ഡെവന്‍റർ ടൗണിന്. കണ്ടാൽ തിരിച്ചറിയാത്ത വിധത്തിൽ 19-ാം നൂറ്റാണ്ടിലെ ഒരു നഗരമായി ഈ സമയത്ത് ഡെവന്‍റർ രൂപം മാറും. ലോകപ്രസിദ്ധ എഴുത്തുകാരനായ ചാൾസ് ഡിക്കന്‍സിന്‍റെ കൃതികളിൽ നിന്നും നേരിട്ടിറങ്ങി വന്നപോലുള്ള കഥാപാത്രങ്ങളെ ഇവിടെ കാണാം. കരോളുകാർ, കച്ചവടക്കാർ, കള്ളന്മാർ, അനാഥർ തുടങ്ങി അദ്ദേഹത്തിന്‍റെ നോവലുകളിലെ കഥാപാത്രങ്ങളായി വേഷമിട്ട് ആളുകൾ ഇവിടെ നിൽക്കും. ക്രിസ്മസ് മാർക്കറ്റും തെരുവുകളും ഈ സമയത്ത് ആൾക്കൂട്ടത്താൽ നിറയും.

ബേൺ, സ്വിറ്റ്സർലാൻഡ്

ബേൺ, സ്വിറ്റ്സർലാൻഡ്

സ്വിറ്റ്സർലാൻഡിന്‍റെ തലസ്ഥാനമായ ബേണും ക്രിസ്മസ് കാലത്ത് ഒരു ക്രിസ്മസ് നഗരമായി മാറുന്നു. നഗരത്തിൽ മൂന്ന് ക്രിസ്മസ് മാർക്കറ്റുകളാണ് ഈ സമയത്ത് ഒരുങ്ങുന്നത്. ഏതു തരത്തിലുള്ള ക്രിസ്മസ് ഷോപ്പിങ്ങിനും ഇവിടേക്ക് വന്നാൽ മതി. ഈ സമയത്തെ വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ ഇതിലും മികച്ചൊരു സ്ഥലം വേറെ കാണില്ല. ഓർഫനേജ് സ്ക്വയർ, മിനിസ്റ്റർ സ്ക്വയർ, ബേൺ സ്റ്റാർസ് മാർക്കറ്റ് എന്നിവയാണ് ഇവിടുത്ത മൂന്നു മാർക്കറ്റുകൾ. പാനീയങ്ങളും ഭക്ഷണവും പ്രാദേശിക ഭക്ഷണങ്ങൾ, കരകൗശല വസ്തുക്കൾ, എന്നിങ്ങനെ ഒരു വലിയ ക്രിസ്മസ് ആഘോഷത്തിനു വേണ്ട കാര്യങ്ങലെല്ലാം ഇവിടെ ലഭിക്കും.

ബദ്‍‍ലഹേം

ബദ്‍‍ലഹേം

ക്രിസ്മസ് ആഘോഷിക്കുവാൻ ഉണ്ണിയേശു പിറന്ന ഇടത്തുതന്നെ പോകണമെന്നുണ്ടെങ്കിൽ പലസ്തീനിലെ ബദ്‍‍ലഹേമിലേക്ക് പോകാം. ആഘോഷം എന്നതിലുപരിയായി ക്രിസ്മസ് വിശ്വാസങ്ങളുടെ കാഴ്ചകളിലേക്കാണ് ഇവിടം നമ്മെ ക്ഷണിക്കുന്നത്. യേശു പിറന്നുവീണതെന്നു വിശ്വസിക്കപ്പെടുന്ന ഗുഹയ്ക്കു മുന്നിലുള്ള പുൽക്കൂട് ചത്വരം, തിരുപ്പിറവി തെരുവ്, തിരുപ്പിറവി ദേവാലയം എന്നിങ്ങനെ ഒരുപാട് ഇടങ്ങൾ ഇവിടെ കാണുവാനുണ്ട്.

21 ദിവസം നീളുന്ന ക്രിസ്മസ്...നൊവേനയില്‍ തുടങ്ങുന്ന ആഘോഷം...വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങള്‍21 ദിവസം നീളുന്ന ക്രിസ്മസ്...നൊവേനയില്‍ തുടങ്ങുന്ന ആഘോഷം...വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങള്‍

നോർത്ത് പോൾ

നോർത്ത് പോൾ

അമേരിക്കൻ വിശ്വാസങ്ങളനുസരിച്ച് സാന്‍റാ വസിക്കുന്ന സ്ഥലമാണ് നോർത്ത് പോൾ.അലാസ്കയുടെ തലസ്ഥാനമായ ഫെയർബാങ്കിൽ നിന്ന് 15 മിനിറ്റ് പോയാൽ ഇവിടുത്തെ സാന്‍റായുടെ നാട്ടിൽ എത്താം. സാന്താക്ലോസ് ഹൗസ് ഗിഫ്റ്റ് ഷോപ്പും ലോകത്തിലെ ഏറ്റവും വലിയ ഫൈബർഗ്ലാസ് സാന്താ പ്രതിമയും ഇവിടെയുണ്ട്. യഥാർത്ഥ നോർത്ത് പോൾ ഇവിടെ നിന്നും 1,700 മൈൽ അകലെയായിരിക്കും.

സാന്താക്ലോസ്, യുഎസ്എ

സാന്താക്ലോസ്, യുഎസ്എ

പേരിൽതന്നെ സാന്‍റാ ക്ലോസ് ഉള്ള നാടാണ് യുഎസ്എയിലെ സാന്താക്ലോസ്. പേരിപോലെ തന്നെ സാന്‍റാ ക്ലോസുമായി ബന്ധപ്പെടട് നിരവധി കാര്യങ്ങളും കാഴ്ചകളും ഇവിടെ കാണുവാനുണ്ട്, സാന്താക്ലോസ് മ്യൂസിയം മുതൽ സാന്താസ് കാൻഡി കാസിൽ , പിന്നെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും സാന്‍റായ്ക്ക് എത്തിച്ചേരുന്ന കത്തുകൾക്കു മറുപടി നല്കുന്ന പോസ്റ്റ് ഓഫീസ് വരെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാം.

43 ദിവസത്തെ ക്രിസ്മസ് നോയമ്പും ജനുവരിയിലെ ആഘോഷവും... വ്യത്യസ്തമായി എത്യോപ്യ!43 ദിവസത്തെ ക്രിസ്മസ് നോയമ്പും ജനുവരിയിലെ ആഘോഷവും... വ്യത്യസ്തമായി എത്യോപ്യ!

പുഡ്ഡിങ്ങിലെ വെള്ളിനാണയവും കാലുറകളിലെ സമ്മാനവും.. ബ്രിട്ടനിലെ ക്രിസ്മസ് പാരമ്പര്യങ്ങളിലൂടെപുഡ്ഡിങ്ങിലെ വെള്ളിനാണയവും കാലുറകളിലെ സമ്മാനവും.. ബ്രിട്ടനിലെ ക്രിസ്മസ് പാരമ്പര്യങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X