Search
  • Follow NativePlanet
Share
» »തമിഴ്നാട് യാത്രയില്‍ പരീക്ഷിക്കുവാന്‍ പറ്റിയ ഓഫ്ബീറ്റ് കാര്യങ്ങള്‍

തമിഴ്നാട് യാത്രയില്‍ പരീക്ഷിക്കുവാന്‍ പറ്റിയ ഓഫ്ബീറ്റ് കാര്യങ്ങള്‍

തമിഴ്നാട് പരീക്ഷിക്കുവാന്‍ പറ്റിയ ഓഫ്ബീറ്റ് കാര്യങ്ങള്‍

യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതും പോകുവാനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതും എല്ലാം ഇന്നലെപോലെ തന്നെ മനസ്സില്‍ കാണും മിക്ക സഞ്ചാരികള്‍ക്കും. കൂടുതലൊന്നും ആലോചിക്കാതെ ബാഗും തൂക്കിയിറങ്ങുവാനുള്ല ആ നാളുകള്‍ ഇനിയെന്ന് തിരികെ വരുമെന്ന ചിന്ത അലട്ടാത്തവരായി ഒരു യാത്രാ പ്രേമിയും കാണില്ല... ഇപ്പോഴിതാ കാര്യങ്ങള്‍ മെല്ലെ തിരിച്ചുവരവിന്‍റെ പാതയിലാണ്. വിനോദ സഞ്ചാരം മിക്കയിടങ്ങളിലും തു‌ടങ്ങിക്കഴിഞ്ഞു. യാത്രാ പ്ലാനുകളും മറ്റും പൊടിതട്ടിയെ‌ടുക്കുവാന്‍ സമയമായെന്നു ചുരുക്കം.
യാത്രാ പ്ലാനുകളില്‍ മറക്കാതെ കൂടെ കൂട്ടേണ്ട ഇടമാണ് തമിഴ്നാട്. പുരാതനങ്ങളായ ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യം ഇരട്ടിച്ചു കാണിക്കുന്ന കുന്നുകളും കടലും തീരങ്ങളുമെല്ലാം തമിഴ്നാടിന് മാത്രം നല്കുവാന്‍ കഴിയുന്ന ചില സന്തോഷങ്ങളാണ്...ഇതാ തമിഴ്നാട് യാത്രയില്‍ പരീക്ഷിക്കുവാന്‍ പറ്റിയ ചില ഓഫ്ബീറ്റ് കാര്യങ്ങള്‍ അറിയാം..

കടലു കാണുവാന്‍ പോകാം

കടലു കാണുവാന്‍ പോകാം

തമിഴ്നാട് യാത്രയില്‍ ആസ്വദിക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്ന് ഇവിടുത്തെ ബീച്ചുകളാണ്. സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം അതിമനോഹരങ്ങളായ ധാരാളം ബീച്ചുകള്‍ കാണാം. കന്യാകുമാരിയും തേങ്ങാപട്ടിണവും കായല്‍ പട്ടണവും ധനുഷ്കോടിയു മാമല്ലപുരവും മറീനാ ബീച്ചും ഒക്കെയായി അതിമനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്.

പുസ്തകങ്ങള്‍ക്കിടയിലേക്ക് പോകാം

പുസ്തകങ്ങള്‍ക്കിടയിലേക്ക് പോകാം

ദീര്‍ഘനാളുകളായി വീട്ടിലിരുന്നതിന്റെ മടുപ്പ് മാറ്റാവാന്‍ യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും ചെന്നു കയറേണ്ട ഒരിടമുണ്ട്. അണ്ണാ സെന്‍ട്രല്‍ ലൈബ്രറി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നായ ഇത് പുസ്തക പ്രേമികള്‍ക്കും വായനക്കാര്‍ക്കുമെല്ലാം സന്തോഷം പകരുന്ന ഇടമായിരിക്കുമെന്നതില്‍ സംശയം വേണ്ട. 9 നിലകളിലായി വിജ്ഞാനത്തിന്റെയും അറിവിന്‍റെയും വലിയ ലോകമാണ് ഇവിടെയുള്ളത്.

മണ്‍പാത്ര നിര്‍മ്മാണക്കാരുടെ ഗ്രാമം കാണാം

മണ്‍പാത്ര നിര്‍മ്മാണക്കാരുടെ ഗ്രാമം കാണാം

യാത്രകളില്‍ വെറൈറ്റി തിരയുന്നവര്‍ക്കുവേണ്ടിയാണ് ഇത്. യാത്രകളില്‍ വ്യത്യസ്ത അനുഭവങ്ങള്‍ തേടിപ്പോകുവാന്‍ സമയവും സാഹചര്യവുമുണ്ടെങ്കില്‍ നേരെ മധുരയ്ക്ക് വിടാം. ക്യാമറയ്ക്കും കണ്ണുകള്‍ക്കും പകര്‍ത്തി തീര്‍ക്കാവുന്നതിലുമധികം കാഴ്ചകളാണ് മധുരയിലെ മണ്‍പാത്ര നിര്‍മ്മാണക്കാരുടെ ഗ്രാമത്തിലുള്ളത്. വിലാചരി എന്ന ഈ ഗ്രാമം അറിയപ്പെടുന്നത് പോട്ടേഴ്സ് വില്ലേജ് എന്നാണ്. തുറന്ന ഹൃദയത്തോടെ സഞ്ചാരികളെ സ്വീകരിക്കുന്ന ഇവര്‍ കളിമണ്ണില്‍ വിസ്മയങ്ങള്‍ സ‍ൃഷ്‌‌‌ടിക്കുന്ന കരങ്ങള്‍ക്കുടമകളാണ്. തങ്ങളുടെ നിര്‍മ്മാണ രീതികളും ജീവിതവുമെല്ലാം അവര്‍ സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറന്നു കാണിക്കുകയും ചെയ്യും.

കാറുകളുടെ ലോകത്തേയ്ക്ക്

കാറുകളുടെ ലോകത്തേയ്ക്ക്

തമിഴ്നാട് യാത്രകളില്‍ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യമാണ് കാറുകളുടെ ലോകത്തിലേക്കുള്ള യാത്ര. കോയമ്പത്തൂരിലെ ജിഡി കാര്‍ മ്യൂസിയമാണ് സഞ്ചാരികളെ കാറുകളുടെ ലോകത്തേയ്ക്ക് കൈ പിടിച്ച് കയറ്റുന്നത്. വാഹനങ്ങളില്‍ താല്പര്യമുള്ള ആളാണെങ്കില്‍ ഒരിക്കലും ഈ ഇടം കാണാതിരിക്കരുത്. കാറുകളുടെ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ പല കാറുകളും ഇവി‌ടെ കാണാം. ഫോക്സ് വാഗണ്‍ ബീറ്റില്‍, ബെന്‍സ് മോട്ടോര്‍ വാഗന്‍ തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്.

പോണ്ടിച്ചേരിയിലേക്ക് പോകാം

പോണ്ടിച്ചേരിയിലേക്ക് പോകാം

തമിഴ്നാട് കറങ്ങുമ്പോള്‍ എങ്ങനെയാണ് പോണ്ടിച്ചേരിയിലേക്ക് പോകാതിരിക്കുക. ഏതു തരം സഞ്ചാരിയാണെങ്കിലും അവര്‍ക്കു വേണ്ടതെല്ലാം ഒരുക്കുന്ന നാ‌ടാണ് പോണ്ടിച്ചേരി. അടിപൊളി ഭക്ഷണങ്ങളും രസകരമായ കാഴ്ചകളും ബീച്ചും എല്ലാം ഇവിടെ ആസ്വദിക്കാം.

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

പാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാംപാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X