സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീസൗഹൃദത്തെക്കുറിച്ചും വാതോരാതെ പറയുമെങ്കിലും പലപ്പോളും ഇത് വാക്കുകളില്‍ ഒതുങ്ങുകയാണ് പതിവ്. നേരമിരുട്ടി കഴിഞ്ഞാല്‍ സുരക്ഷിതമായി പുറത്തിറങ്ങുവാന്‍ സ്ത്രീകള്‍ക്ക് സാധിക്കില്ല എന്നതു തന്നെയാണ് ഇതിനുള്ള തെളിവും. പലപ്പോഴും യാത്രകള്‍ ചെയ്യുന്ന സ്ത്രീകളും ഇങ്ങനെയൊരു ഭീതിയിലൂടെ കടന്നു പോകാറുണ്ട്. പ്രത്യേകിച്ച് തനിച്ചുള്ള സ്ത്രീയാത്രകള്‍. തനിച്ചിറങ്ങുന്നതിന്റെ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും പുറമേ സുരക്ഷിതമല്ലാത്ത സാഹചര്യം കൂടി വരുമ്പോള്‍ ആഗ്രങ്ങളെ മാറ്റിവയ്ക്കുന്നവരുമുണ്ട്. ഒരു നാടിനെ മനസ്സിലാക്കണമെങ്കില്‍ അവരെങ്ങനെ സ്ത്രീകളെ പരിഗണിക്കുന്നു എന്നു കൂടി അറിയണം. ഇതാ ധൈര്യത്തില്‍, പേടിയോ ആകുലതകളോ ഇല്ലാതെ സ്ത്രീകള്‍ക്ക് യാത്ര പോകുവാന്‍ പറ്റിയ രാജ്യങ്ങള്‍ അറിയാം...
സ്പെയിന്‍
റൈഡ് ഷെയര്‍ ചെയ്ത് പോകുവാന്‍ പോലും അവിടെ ഭയപ്പെടേണ്ട കാര്യമില്ല. ധൈര്യമായി താമസിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
സ്വിറ്റ്സര്‍ലാന്‍ഡ്
ആല്‍ഫൈന്‍ നിരകളും മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങളും ചോക്ലേറ്റുകളും ഒക്കൊയായി സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് സ്വിറ്റ്സര്‍ലാന്‍ഡ്. സ്വിറ്റ്സര്‍ലാന്‍ഡ് ഇടംപിടിക്കാത്ത യാത്രാലിസ്റ്റ് ഇല്ല എന്നുതന്നെ പറയാം. അതിമനോഹരമായ ഭൂപ്രകൃതിയാണ് സ്വിറ്റ്സര്‍ലന്‍ഡിനെ പ്രിയപ്പെട്ടതാക്കുന്നത്. വളരെ കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്കും ഇവിടം ധൈര്യപൂര്‍വ്വം യാത്ര ചെയ്യുവാന്‍ സാധിക്കുന്ന ഇടമാക്കി മാറ്റുന്നു.
വിനോദസഞ്ചാരത്തിന്റെ സുദീര്‍ഘമായ 400 വര്‍ഷങ്ങളുടെ ചരിത്രവും സ്വിറ്റ്സര്‍ലാന്‍ഡിനുണ്ട്. മറ്റേതു നാടിനേക്കാളും അതിഥി സല്ക്കാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന നാടുകൂടിയാണ് സ്വിറ്റ്സര്‍ലന്‍ഡ്.
ഡെന്മാര്‍ക്ക്
സ്ത്രീയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇവിടെയാണ് ലോകത്തിലെ ഏറ്റവും സന്തോഷവതികളായ റിട്ടയേര്‍ഡ് ചെയ്ത സ്ത്രീകള്‍ ജീവിക്കുന്നതും.
ഓസ്ട്രേലിയ
കലർപ്പില്ലാത്ത സഹായഹസ്തങ്ങളും നിറഞ്ഞ പുഞ്ചിരിയുമായാണ് ഇവിടുള്ളവര്‍ സഞ്ചാരികളെ സ്വീകരിക്കുന്നത്. നഗരങ്ങളിൽ നിന്ന് അകലെ, ഓസ്‌ട്രേലിയയുടെ ഗ്രാമപ്രദേശങ്ങൾ ആവേശകരമായ ഒരു യാത്രയാണ് നല്കുന്നത്.
സിംഗപ്പൂര്‍
ഒറ്റയ്ക്കുള്ള ആദ്യയാത്ര എല്ലാ വിധത്തിലും അടയാളപ്പെടുത്തണം എന്നുണ്ടെങ്കില്‍ ധൈര്യമായി സിംഗപ്പൂര്‍ തിരഞ്ഞെടുക്കാം.
സ്ത്രീകള്‍ക്കായി ഏറ്റവും ഉയര്‍ന്ന തരത്തിലുള്ല സുരക്ഷാ നടപടികളുള്ല ഇവിടെ ഏതു പാതിരാത്രിയിലും ഏതു തെരുവിലൂടെ വേണമെങ്കിലും ധൈര്യമായി നടക്കാം, ഇടവഴികളിലെയും തെരുവുകളിലെയും അടയാളങ്ങള്‍ വഴി ഗൈഡിന്റെ സഹായമില്ലാതെ നഗരത്തെ പര്യവേക്ഷണം ചെയ്യുവാനും സാധിക്കും,
ഫ്രഞ്ച് പോളിനേഷ്യ
ഐസ്ലന്‍ഡ്
ലിംഗസമത്വത്തിനായുള്ള വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള സർവേയിൽ പതിവായി ഒന്നാമതായെത്തുന്ന രാജ്യമാണ് ഐസ്ലന്‍ഡ്. പേരുപോലെതന്നെയുള്ള തണുപ്പാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. തുല്യവേതനം, ഉയർന്ന നിലവാരമുള്ള ഡേകെയർ, തുല്യ തൊഴിലവസരങ്ങൾ എന്നിവ നടപ്പിലാക്കുന്നതാണ് ഇവിടുത്തെ നയങ്ങൾ
കാനഡ
സമത്വത്തിന്റെയും ആദരവിന്റെയും ഒരു സമൂഹത്തിനായി നിരന്തരം പ്രവർത്തിക്കുന്ന രാജ്യമാണ് കാനഡ. കുടിയേറ്റക്കാരുടെ വരവിനോടുള്ള സഹിഷ്ണുതയും മാന്യവുമായ മനോഭാവം ഇവിടെ എടുത്തുപറയേണ്ട കാര്യമാണ്. ഒറ്റയ്ക്കു യാത്ര ചെയ്യുന്നവര്‍ക്ക് എല്ലാ തരത്തിലും സപ്പോര്‍ട്ട് നല്കുന്ന രാജ്യം കൂടിയാണ്.
ന്യൂസീലാന്‍ഡ്
ലോർഡ് ഓഫ് ദി റിംഗ്സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട യാത്രാ സ്ഥാനങ്ങളിലൊന്നാണ് ന്യൂസീലന്‍ഡ്. എന്നും സ്ത്രീകൾക്ക് സന്ദർശിക്കാനും താമസിക്കാനുമുള്ള ഒരു സുരക്ഷിത സ്ഥലം ആണ് ന്യൂസീലന്‍ഡ്. പരുക്കന്‍ പ്രകൃതി ദൃശ്യങ്ങളാണ് ഇവിടെയുള്ളത്. മെഡിക്കൽ ആക്സസ്, ഫാമിലി കെയർ, തൊഴിലവസരങ്ങൾ എന്നിവയെല്ലാം ഇവിടെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു



Click it and Unblock the Notifications











