ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിലും ചരിത്രത്തിലും മുഗള്‍ കാലഘട്ടത്തിന്‍റെ സ്വാധീനം ഒരിക്കലും ഒഴിവാക്കി നിര്‍ത്തുവാന്‍ സാധിക്കില്ല. ആഢംബരത്തിനും പ്രൗഢിക്കും ഒരു കുറവുമില്ലാതെ ആകാശത്തോളം ഉയര്‍ന്ന മഹത്വത്തില്‍ മുഗളന്മാര്‍ നിര്‍മ്മിച്ചിരിക്കുന്ന സ്മാരകങ്ങള്‍ ഓരോ സഞ്ചാരിയും പരിചയപ്പെട്ടിരിക്കേണ്ടതു തന്നെയാണ്. കലയ്ക്കും സര്‍ഗാത്മകതയ്ക്കും ഈ കാലഘട്ടം നേടിയ വളര്‍ച്ചയം പ്രത്യേതക പ്രാധാന്യം അര്‍ഹിക്കുന്നു. മുഗളന്മാരുടെ കീഴിൽ ഇന്ത്യൻ വാസ്തുവിദ്യ അഭിവൃദ്ധി പ്രാപിച്ചതും എടുത്തു പറയേണ്ടതാണ്.
തങ്ങളുടെ 300 വര്‍ഷം നീണ്ട ഭരണകാലയളവില്‍ നിരവധി കോട്ടകളും കൊട്ടാരങ്ങളും പള്ളികളും ശവകുടീരങ്ങളും പൂന്തോട്ട ശവകുടീരങ്ങളും രാജ്യത്തുടനീളം മുഗള്‍ സാമ്രാജ്യം നിര്‍മ്മിച്ചിട്ടുമുണ്ട്. മനോഹരമായ താജ്മഹൽ മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മനോഹരമായ ഉദാഹരണമാണ്. എന്നാല്‍ താജ്മഹലോളം തന്നെ പരാമര്‍ശം അര്‍ഹിക്കുന്ന മുഗള്‍ കാലഘട്ടത്തിലെ മറ്റു പ്രസിദ്ധ നിര്‍മ്മിതികളെ കൂടി പരിചയപ്പെടാം...
താജ് മഹല്‍ , ആഗ്ര
ആഗ്രയിലെ യമുന നദിയുടെ തീരത്ത് നിർമ്മിച്ച ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത് നീണ്ട 22 വര്‍ഷങ്ങളെടുത്താണ് (1632-1653. ഇസ്ലാമിക്, ടർക്കിഷ്, പേർഷ്യൻ വാസ്തുവിദ്യാ രൂപകല്പനകളുടെ ഘടകങ്ങളുടെ സംയുക്ത രൂപമാണ് ഇതിലുള്ളത്. ഈ സൗധത്തിന്റെ പ്രധാന ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്.
ആഗ്രാ കോട്ട
റെഡ് ഫോര്‍ട്ട്, ഡല്‍ഹി
അന്ന് ഷാജഹാനാബാദ് എന്നറിയപ്പെട്ടിരുന്ന ഇത് മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്. 254.67 ഏക്കര്‍ സ്ഥലത്തായാണ് ഇത് പരന്നു കിടക്കുന്നത്.
ദിവാൻ-ഐ-ആം, ദിവാൻ-ഐ-ഖാസ്, രംഗമഹൽ, മോട്ടി മസ്ജിദ്, മീന ബസാർ എന്നിവ കോട്ടയിലെ ചരിത്രപരമായ ചില നിർമിതികളാണ്
PC:A.Savin
ഹുമയൂണിന്‍റെ ശവകൂടീരം, ഡല്‍ഹി
ആദ്യമായി മുഗൾ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട സ്മാരകം കൂടിയാണിത്.
പേർഷ്യൻ വാസ്തുശില്പികളായ മിറാക് മിർസ ഗിയാസും അദ്ദേഹത്തിന്റെ മകൻ സയ്യിദ് മുഹമ്മദും ചേർന്നാണ് രൂപകൽപ്പന ചെയ്തത്. പൂന്തോട്ടത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ശവകൂടീരം 1993 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചു.
PC:commons.wikimedia
ജമാ മസ്ജിദ്, ഡല്‍ഹി
1644 ല്‍ തുടങ്ങിയ ഇതിന്‍റെ നിര്‍മ്മാണം 1657 ല്‍ പൂര്‍ത്തിയായപ്പോള്‍ ചിലവായത് ഒരു ദശലക്ഷം(പത്ത് ലക്ഷം) രൂപയായിരുന്നു. പ്രഗത്ഭനായ മുഗൾ വാസ്തുശില്പി സാദുള്ള ഖാനും അദ്ദേഹത്തിനൊപ്പമുള്ള അയ്യായിരത്തിലധികം തൊഴിലാളികളുമാണ് ഇതിനായി രാപ്പകലില്ലാതെ അധ്വാനിച്ചത്. മുഗൾ സാമ്രാജ്യത്തിന്റെ അവസാനം വരെ രാജകീയ ദേവാലയമായാണ് ഇതിനെ കരുതിയിരുന്നത്. ചാന്ദ്നി ചൗക്കിലാണ് ഡൽഹി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്
പ്രാർത്ഥനാ വേളയിൽ, ഒരേ സമയം 25,000 പേരെ ഉൾക്കൊള്ളാൻ പള്ളിയിൽ കഴിയും.
PC:Bikashrd
ബുലന്ദ് ദർവാസ, ഫത്തേപൂർ സിക്രി
സഫ്ദർജംഗിന്റെ ശവകുടീരം
മാർബിളും മണൽക്കല്ലും കൊണ്ട് നിർമ്മിച്ച ഈ വിശിഷ്ടമായ ശവകുടീരം മുഗൾ ചക്രവർത്തിയായ അഹമ്മദ് ഷാ ബഹാദൂറിന്റെ ഭരണകാലത്താണ് സ്ഥാപിച്ചത്.
ചുവപ്പും തവിട്ടു കലർന്ന മഞ്ഞ നിറത്തിലുള്ള മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച ശവകുടീരം പച്ച പൂന്തോട്ടങ്ങൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്നു. അതിന്റെ മുൻവശത്ത് സങ്കീർണ്ണമായ ഡിസൈനുകൾ കൊത്തിയെടുത്തിട്ടുണ്ട്, അതിന്റെ പിൻഭാഗത്ത് നിരവധി മുറികളും ഒരു ലൈബ്രറിയും ഉണ്ട്. ഒരു അറബി ലിഖിതത്തിന്റെ വിവർത്തനം ചെയ്ത പതിപ്പ് അതിന്റെ ഉപരിതലത്തിൽ കൊത്തിവച്ചിരിക്കുന്നു.
PC:Anthropoligist
പാരി മഹല്‍, ശ്രീ നഗര്‍
ആറു നിലകളിലുള്ള ഒരു പൂന്തോട്ടമായാണ് പാരിമ മഹല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അപ്സരസുകളുടെ വീട് എന്നും ക്യുന്റിലണ്‍ എന്നും ഇതറിയപ്പെടുന്നു. ഉദ്യാനത്തിന്റെ മൊത്തം നീളം 122 മീറ്ററും വീതി 62.5 മീറ്ററുമാണ്. പാരിമഹലിൽ വെള്ളച്ചാട്ടങ്ങളും അരുവികളും കാണാൻ സാധിക്കില്ല. പകരം ഭൂമിക്കടിയിലൂടെയുള്ള പൈപ്പുകള്‍ വഴിയാണ് ജലസംഭരണികള്‍ നിറയ്‌ക്കുന്നത്.
PC:Basharat Alam Shah
ബീബി കാ മഖ്ബറ
PC:RahulDhawale99
അക്ബരി ഫോർട്ട് & ഗവൺമെന്റ് മ്യൂസിയം
PC:AdityaVijayavargia



Click it and Unblock the Notifications














