Search
  • Follow NativePlanet
Share
» »ചായപ്പൊടിയും ഇംഗ്ലീഷ് ഡിന്നറും! ഈ ഡാര്‍ജലിങ് കാഴ്ചകള്‍ അല്പം വ്യത്യസ്തമാണ്!

ചായപ്പൊടിയും ഇംഗ്ലീഷ് ഡിന്നറും! ഈ ഡാര്‍ജലിങ് കാഴ്ചകള്‍ അല്പം വ്യത്യസ്തമാണ്!

ഡാര്‍ജലിങ്ങിന്‍റെ മലനിരകളില്‍ വളര്‍ന്ന തേയിലച്ചെടിയില്‍ നിന്നും തയ്യാറാക്കിയ ചായ കുടിച്ചിട്ടുണ്ടെങ്കിലും പലരും ഈ പ്രദേശത്തെ വേണ്ടത്രെ അറിയുവാന്‍ സമയം കണ്ടെത്തിയിട്ടില്ല! കിഴക്കേ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നായ ഡാര്‍ജലിങ് ഓരോ യാത്രികരും പരിചയപ്പെട്ടിരിക്കേണ്ട നാടാണ്. എന്നാല്‍ അതിനൊരുങ്ങും മുന്‍പേ അറിഞ്ഞിരിക്കേണ്ട വേറെ ഒരാളുണ്ട്. ആർക്കിബാൾഡ് കാമ്പ്‌ബെല്‍. സ്കോട്ടിഷ് ഫിസിഷ്യൻ ആയിരുന്ന ഇദ്ദേഹമാണ് തന്‍റെ ചൈന യാത്രയില്‍ തേയിലച്ചെടി കൊണ്ടുവന്ന് ഇവിടുത്തെ മണ്ണില്‍ മുളപ്പിച്ചത്. പ്രദേശത്തിന്റെ ചരിത്രം മൊത്തത്തില്‍ തിരുത്തിക്കുറിച്ച ഇതിനു ശേഷം സംഭവിച്ചതെല്ലാം ചരിത്രമാണ്. തേയിലച്ചെടികള്‍ നിറഞ്ഞതോടെ ഇവിടം ബ്രിട്ടീഷുകാര്‍ക്കും പിന്നീട് നമുക്കുമെല്ലാം പ്രിയപ്പെട്ട ഇടമായി മാറി! കാഴ്ചകള്‍ കൊണ്ടു വിരുന്നൊരുക്കുന്ന ഡാര്‍ജലിങ്ങില്‍ വ്യത്യസ്തമായി എന്തെല്ലാം ചെയ്യാം എന്നു നോക്കാം

ഹിമാലയൻ പർവതാരോഹക ഇൻസ്റ്റിറ്റ്യൂട്ടും മൗണ്ടൻ മൃഗശാലയും കാണാം

ഹിമാലയൻ പർവതാരോഹക ഇൻസ്റ്റിറ്റ്യൂട്ടും മൗണ്ടൻ മൃഗശാലയും കാണാം

1953 ൽ സർ എഡ്മണ്ട് ഹില്ലരിയും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഷെർപ ടെൻസിങ് നോർഗെയും ചേർന്ന് എവറസ്റ്റ് കീഴടക്കിയതിന്റെ ഓര്‍മ്മയ്ക്കായി ഡാര്‍ജലിങ്ങില്‍ സ്ഥാപിച്ചതാണ് ഹിമാലയൻ പർവതാരോഹക ഇൻസ്റ്റിറ്റ്യൂട്. ചരിത്രത്തിന്‍റെ ഒട്ടേറെ കാഴ്ചകള്‍ ഇവിടെ കണ്ടെത്താം എന്നതിനാല്‍ ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ ഇവിടം നിര്‍ബന്ധമായും കാണണം. ഇതിനെ സംബന്ധിച്ച രസകരമായ ഒരു കാര്യം ഹിമാലയൻ പർവതാരോഹക ഇൻസ്റ്റിറ്റ്യൂട്ടിനെ ചുറ്റിയുള്ള മൗണ്ടന്‍ സൂ ആണ്. മറ്റിടങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന പല ജീവജാലങ്ങളെയും ഇവിടെ കാണാം. മഞ്ഞു പുള്ളിപ്പുലികൾ, റോയൽ ബംഗാൾ കടുവ, ചുവന്ന പാണ്ഡകൾ, കുറുക്കൻ, വിവിധയിനം മാനുകൾ, ചെന്നായ്ക്കൾ തുടങ്ങിയവ ഇവിടെ ധാരാളമുണ്ട്.

അല്പം ചായക്കഥ ആയാലോ

അല്പം ചായക്കഥ ആയാലോ

ഡാര്‍ജലിങ് ടീ ഈ പ്രദേശത്തിന്റെ സംഭാവന ആയതിനാല്‍ യഥാര്‍ത്ഥ രുചിയില്‍ ഇവിടെ നിന്നും ചായ രുചിക്കാം. പരമ്പരാഗതമായി ചാല വില്പന നടത്തുന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ നിന്നും ആ പഴയ, തനത് രുചിയില്‍ ചായ കഴിക്കാം. എന്നാല്‍ തേയിലപ്പൊടി വാങ്ങുവാനാണ് താല്പര്യമെങ്കില്‍ അല്പം വാക്ചാതുരിയും വിലപേശലും വേണ്ടി വരും. ചില കടകളില്‍ പൊള്ളുന്ന വില പറഞ്ഞാലും സമയമുണ്ടെങ്കില്‍ കുറഞ്ഞ വിലയില്‍ വാങ്ങാം. പരമ്പരാഗത കടകളില്‍ മുന്‍കൂട്ടി പാക്ക് ചെയ്ത് തയ്യാറാക്കിയ പാക്കറ്റുകളും ലഭിക്കും. കഴിവതും ഇത്തരം കടകളില്‍ നിന്നും വാങ്ങുവാന്‍ ശ്രമിക്കുക.
ഡാര്‍ജലിങ് ടീ ഈ പ്രദേശത്തിന്റെ സംഭാവന ആയതിനാല്‍ യഥാര്‍ത്ഥ രുചിയില്‍ ഇവിടെ നിന്നും ചായ രുചിക്കാം. പരമ്പരാഗതമായി ചാല വില്പന നടത്തുന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ നിന്നും ആ പഴയ, തനത് രുചിയില്‍ ചായ കഴിക്കാം. എന്നാല്‍ തേയിലപ്പൊടി വാങ്ങുവാനാണ് താല്പര്യമെങ്കില്‍ അല്പം വാക്ചാതുരിയും വിലപേശലും വേണ്ടി വരും. ചില കടകളില്‍ പൊള്ളുന്ന വില പറഞ്ഞാലും സമയമുണ്ടെങ്കില്‍ കുറഞ്ഞ വിലയില്‍ വാങ്ങാം. പരമ്പരാഗത കടകളില്‍ മുന്‍കൂട്ടി പാക്ക് ചെയ്ത് തയ്യാറാക്കിയ പാക്കറ്റുകളും ലഭിക്കും. കഴിവതും ഇത്തരം കടകളില്‍ നിന്നും വാങ്ങുവാന്‍ ശ്രമിക്കുക.

വിൻഡമേർ ഹോട്ടലിലെ ഡിന്നര്‍

വിൻഡമേർ ഹോട്ടലിലെ ഡിന്നര്‍

ബ്രിട്ടീഷ് പാരമ്പര്യത്തിന്‍റെ ചില അടയാളങ്ങള്‍ ഇന്നും നിലനിര്‍ത്തുന്ന അപൂര്‍വ്വം ചില ഇടങ്ങള്‍ ഇന്നും ഡാര്‍ജലിങ്ങില്‍ കാണാം. അതിലൊന്നാണ് വിൻഡമേർ ഹോട്ടല്‍. 5-കോഴ്‌സ് സിൽവർ സർവീസ് ബാന്‍ക്വറ്റ് സ്പ്രെഡ് ഇവിടെ അനുഭവിച്ചറിയേണ്ട ഒരു വിരുന്നാണ്. 1930 കളിലെ മെലഡികളുടെ പശ്ചാത്തലത്തിൽ, മങ്ങിയ വെളിച്ചത്തില്‍ നടക്കുന്ന വിരുന്ന രുചികരമായ കുറേയേറെ വിഭവങ്ങള്‍ക്കു പ്രസിദ്ധമാണ്. ഇന്ത്യന്‍ രുചികളോട് കോണ്ടിനെന്‍റല്‍ രുചികള്‍ ചേര്‍ത്ത ഇവിടെ ചിക്കൻ കോർമ, ജാം റോളി-പോളി വിത്ത് കസ്റ്റാർഡ് തുടങ്ങിയവ തീര്‍ച്ചയായും പരീക്ഷിക്കേണ്ട കാര്യങ്ങളാണ്.

ടോയ് ട്രെയിനില്‍ കയറാത്ത ഡാര്‍ജലിങ് ട്രിപ്പോ?

ടോയ് ട്രെയിനില്‍ കയറാത്ത ഡാര്‍ജലിങ് ട്രിപ്പോ?

ഡാര്‍ജലങ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടുത്തെ ടോയ് ട്രെയിന്‍ തന്നെയാണ്. ഒരിക്കലെങ്കിലും ഇതില്‍ കയറാതെ ഒരു ഡാര്‍ജലിങ് യാത്രയും പൂര്‍ണ്ണമാകില്ല. ആവിയില്‍ ഓടുന്ന ട്രെയിന്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിനായിരുന്നു.

ടിബറ്റന്‍ ബുദ്ധാശ്രമങ്ങള്‍

ടിബറ്റന്‍ ബുദ്ധാശ്രമങ്ങള്‍

പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ബുദ്ധവിഹാരമാണ് ഡാർജിലിംഗില്‍ സ്ഥിതി ചെയ്യുന്നത്. വിവിധ പ്രായത്തിലുള്ള ബുദ്ധ സന്യാസിമാര്‍ വിശ്വാസം എന്ന ഒരൊറ്റ ചരടില്‍ കോര്‍ത്തു ജീവിക്കുന്ന കാഴ്ചയാണ് ഇവിടുത്തേത്. പ്രാര്‍ത്ഥനയുടെ സമയത്തെ വൈകുന്നേരങ്ങളാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. ഒരു വലിയ ബുദ്ധ പ്രതിമയ്ക്ക് അഭിമുഖമായി ഇരുന്നു പ്രാര്‍ത്ഥിക്കുന്ന കാഴ്ച ഒരിക്കലെങ്കിലും കാണേണ്ടതാണ്.

ടീ ഫാക്റ്ററി കാണാം

ടീ ഫാക്റ്ററി കാണാം

ഡാര്‍ജലിങ് എന്ന തേയിലയുടെ നാടിന്‍റെ കാഴ്ചകള്‍ പൂര്‍ണ്ണമാകണമെ‌ങ്കില്‍ ഇവിടുത്തെ ഒരു ടീ ഫാക്റ്ററി കൂടി സന്ദര്‍ശിക്കണം. മലകളിലും കുന്നുകളിലുമായി നൂറുകണക്കിന് തേയില ഫാക്റ്ററികളാണ് ഇവിടെയുള്ളത്. സന്ദര്‍ശകര്‍ക്ക് എല്ലായ്പ്പോഴും പ്രവേശനം അനുവദിക്കുന്ന ഒരു ടീ ഫാക്റ്ററി ഹാപ്പി വാലി ടീ എസ്റ്റേറ്റ് ആണ് ഹാപ്പി വാലി ടീ എസ്റ്റേറ്റ് 1852 -ൽ ഡാർജിലിംഗിന്റെ വടക്കേ അറ്റത്തുള്ള ജില്ലയിൽ ആണ്.

കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാഴ്ചകള്‍! പോക്കറ്റ് കാലിയാവാതെ കറങ്ങാം, ‌ടിക്കറ്റ് 11,000 മുതല്‍<br />കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാഴ്ചകള്‍! പോക്കറ്റ് കാലിയാവാതെ കറങ്ങാം, ‌ടിക്കറ്റ് 11,000 മുതല്‍

മഴവില്‍ നിറമുള്ള കുന്നുകളും മരുപ്പച്ചയും ഉപ്പുകടലും വരെ.. ലോകത്തില്‍ കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍മഴവില്‍ നിറമുള്ള കുന്നുകളും മരുപ്പച്ചയും ഉപ്പുകടലും വരെ.. ലോകത്തില്‍ കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X