Search
  • Follow NativePlanet
Share
» »അപ്രത്യക്ഷമായേക്കാം ഭാവിയില്‍ ഈ നദികള്‍.. വില്ലനാകുന്നത് മലിനീകരണവും കാലാവസ്ഥയും

അപ്രത്യക്ഷമായേക്കാം ഭാവിയില്‍ ഈ നദികള്‍.. വില്ലനാകുന്നത് മലിനീകരണവും കാലാവസ്ഥയും

ഇതാ സമീപഭാവിയില്‍ അപ്രത്യക്ഷമായേക്കുവാന്‍ സാധ്യതയുള്ള കുറച്ച് നദികളെ പരിചയപ്പെടാം...

ഓരോ ദിവസവും അത്യന്തം അപകടകരമായ നിലയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് ഭൂമി. ആഗോള താപനവും നദികളെ വറ്റിക്കുകയും ഹിമാനികളെ ഉരുക്കുകയും ചെയ്യുന്നു...മനുഷ്യജീവിതം ഭൂമിയില്‍ ആരംഭിച്ച നാള്‍ മുതല്‍ നമ്മു‌ടെ നിലനില്‍പിനെ സഹായിച്ച നദികളത്രയും നാശത്തിന്റെ വക്കിലാണ്. ഇതാ സമീപഭാവിയില്‍ അപ്രത്യക്ഷമായേക്കുവാന്‍ സാധ്യതയുള്ള കുറച്ച് നദികളെ പരിചയപ്പെടാം.

മുറെ-ഡാർലിംഗ് ബേസിൻ

മുറെ-ഡാർലിംഗ് ബേസിൻ

തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിലെ മുറെ-ഡാർലിംഗ് ബേസിൻ ഓസ്ട്രേലിയിലെ മുഴുവന്‍ വലുപ്പത്തിന്റെ 14 ശതമാനമാണുള്ളത്. ഇതിന്റെ ഭൂരിഭാഗവും കൃഷി ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. അമിതമായ ഈ ഉപയോഗമാണ് ഇന്നത്തെ നദിയുടെ ഈ വാശത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. ലവണാംശം, മണ്ണൊലിപ്പ്, നീല-പച്ച പായലുകൾ, ജലത്തിന്റെ ഗുണനിലവാരം, അധിനിവേശ ജീവിവർഗങ്ങൾ എന്നിങ്ങനെ വേറെയും കാരണങ്ങള്‍ ഈ നദിയുടെ നാശത്തിലേക്കുള്ള കാരണങ്ങളാണ്.

PC:Tim J Keegan

ലോസ് ആഞ്ചലസ് നദി

ലോസ് ആഞ്ചലസ് നദി

20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ 100-ലധികം പേരുടെ ജീവൻ അപഹരിച്ച വിനാശകരമായ വെള്ളപ്പൊക്കത്തിന് ശേഷം, യു.എസ്. ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാർ നദിയെ ചുറ്റുമുള്ളവർക്ക് സുരക്ഷിതമായ ഇടമാക്കി മാറ്റുന്ന തരത്തില്‍ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ അതോടെ നഷ്ടമായത് ഇവിടുത്തെ പച്ചപ്പ് ആയിരുന്നു. ഇപ്പോഴിത് ഒരു അഴുക്ക് ചാലിനു സമമായി മാറി.

യെല്ലോ നദി, ചൈന

യെല്ലോ നദി, ചൈന

ചൈനയിലെ 140 ദശലക്ഷത്തിലധികം വരുന്ന ആളുകളു‌ടെ ജലസ്രോതസ്സാണ് ചൈനയിലെ മഞ്ഞനദി. ഇതിന്റെ ഉറവിടവും അന്ന് പ്രതിസന്ധിയിലാണ്. നദിയെ പോഷിപ്പിക്കുന്ന ഹിമാനികൾ, ഭൂഗർഭ ജലസംവിധാനം എന്നിവ ഗുരുതരമായ ഭീഷണിയിലാണെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ വന്നിട്ടുണ്ട്. ഫാക്ടറികൾ, വളരുന്ന നഗരങ്ങൾ, കൃഷി എന്നിവയാല്‍ മലിനീകരണം കൂടുകയാണെന്നാണ് കരുതുന്നത്.

PC:fading

 കൊളോറാഡോ നദി

കൊളോറാഡോ നദി

ഒരു കാലത്ത് അതീവ സമ്പന്നമായിരുന്ന ജൈവവൈവിധ്യത്തിന്‍റെ ജലസ്രോതസ്സായിരുന്ന കൊളറാഡോ നദിയില്‍ ഇന്ന് മണല്‍ക്കൂനകളും ഉണങ്ങിക്കരിഞ്ഞ ചെടികളുമല്ലാതെ മറ്റൊന്നും കാണുവാനില്ല."കൊളറാഡോ അണക്കെട്ട് കെട്ടി പലയിടത്തും വഴിതിരിച്ചുവിട്ടിരിക്കുന്നു, നദി ഇപ്പോൾ മന്ദഗതിയിലാവുകയും കടലിൽ എത്തുന്നതിന് വളരെ മുമ്പുതന്നെ വറ്റുകയും ചെയ്യുന്നതാണ് ഇതിനു പ്രധാന കാരണം

PC:Paul Hermans

ഇന്‍ഡസ്

ഇന്‍ഡസ്

ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലോ രാജ്യങ്ങളിലോ നദികൾ പതിവായി വറ്റാൻ തുടങ്ങുന്നത് പുതുമയല്ല. സിന്ധു നദി അഫ്ഗാനിസ്ഥാൻ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പങ്കിടുന്നു. ലോകത്തിന്റെ ആ ഭാഗത്തെ ഏറ്റവും നീളം കൂടിയ നദികളിലൊന്നായ സിന്ധു നദിയാണ് അനേകം സമൂഹങ്ങൾക്കും ജനങ്ങൾക്കും ജലവിതരണത്തിന്റെ പ്രാഥമിക ഉറവിടം. ജനസംഖ്യാ വളർച്ചയും വ്യവസായവൽക്കരണവും കാരണം മഹാനദികൾ വെറും വെള്ളച്ചാലുകളായി മാറുന്നു.
PC:Heavyrunner

റിയോ ഗ്രാൻഡെ

റിയോ ഗ്രാൻഡെ

മെക്സിക്കോയ്ക്കും യുഎസിനും ഇടയിലുള്ള മേഖലയിലാണ് റിയോ ഗ്രാൻഡെ സ്ഥിതി ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പല തര്‍ക്കങ്ങള്‍ക്കും ഈ നദി കാരണമായിട്ടുണ്ട് 1895-ൽ യുഎസും മെക്‌സിക്കോയും തമ്മിൽ നയതന്ത്ര ഏറ്റുമുട്ടലുണ്ടായതു പോലും ഇതുകാരണമായിരുന്നു. വേനൽക്കാലത്ത് വറ്റിവരണ്ട നദി കാരണം ആളുകള്‍ ഉള്ള ജലത്തിനു വേണ്ടി തര്‍ക്കത്തിലെത്തി. നദീജലത്തിന്റെ ഒരു ഭാഗം വരണ്ട പ്രദേശങ്ങളിലേക്ക് വിളകൾ വളർത്താൻ വഴിതിരിച്ചുവിടാൻ യുഎസ് ജലസംഭരണികൾ നിർമ്മിക്കുന്നതായിരുന്നു അത് വറ്റിവരളാൻ കാരണം. "ഒടുവിൽ, 1907-ൽ ഇരു രാജ്യങ്ങളും രാജ്യങ്ങൾക്കിടയിൽ അതിർത്തി കടന്നുള്ള ജലം പങ്കിടൽ കരാർ ചർച്ച ചെയ്തു. അത് ലോകമെമ്പാടുമുള്ള സഹകരണ ജലം പങ്കിടൽ കരാറുകളുടെ ഒരു മാതൃകയായി മാറി.

PC:Alan Gross

ജോർദാൻ

ജോർദാൻ

ഇസ്രായേൽ, ജോർദാൻ, ലെബനൻ, പലസ്തീൻ പ്രദേശങ്ങൾ, സിറിയ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന, ഈ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക ശക്തിയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന ഒന്നാണ് ജോര്‍ദാന്‍ നദി. അമിത ജനസംഖ്യയും ഇടയ്ക്കിടെയുള്ള സംഘർഷങ്ങളും സ്തംഭനാവസ്ഥയും ഈ നദിയെ ഇപ്പോൾ കൂടുതലും ഉപ്പുവെള്ളവും ദ്രവമാലിന്യവുമാക്കി മാറ്റി.

PC:israeltourism

റിപ്പോര്‍‌ട്ടിനും വിശദാംശങ്ങള്‍ക്കും കടപ്പാ‌ട് റീഡേഴ്സ് ഡൈജസ്റ്റ്

നദികള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ കൈകോര്‍ക്കാം... ജൈവവൈവിധ്യത്തെ സംരക്ഷിക്കാംനദികള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ കൈകോര്‍ക്കാം... ജൈവവൈവിധ്യത്തെ സംരക്ഷിക്കാം

മാലിന്യക്കൂമ്പാരത്തില്‍ പണിതുയര്‍ത്തിയ മാലദ്വീപിലെ പവിഴദ്വീപ്... വരുമാനം ഏഴുകോടിയോളം...മാലിന്യക്കൂമ്പാരത്തില്‍ പണിതുയര്‍ത്തിയ മാലദ്വീപിലെ പവിഴദ്വീപ്... വരുമാനം ഏഴുകോടിയോളം...

Read more about: river world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X