» »ലോത്തൽ - അഹമ്മദാബാദിലെ മൺമറഞ്ഞു പോയ പുരാതന നഗരം

ലോത്തൽ - അഹമ്മദാബാദിലെ മൺമറഞ്ഞു പോയ പുരാതന നഗരം

Written By: Nikhil John

നഗരത്തിന്റെ ഈ ബഹളങ്ങളിൽ നിന്ന് ഒരു ഇടവേള എടുത്തുകൊണ്ട് ലോത്തലിന്റെ ശാന്തവും ചരിത്രാത്മകവുമായ പ്രഭാന്തരീക്ഷത്തിലേക്ക് നടന്നാലോ ..? പ്രാചീന ചരിത്ര സ്മാരകങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ലോത്തൽ സിന്ധു നദീതട സംസ്കാരത്തിന്റെ ഒരു പ്രധാന തീർഥാടന കേന്ദ്രമായിരുന്നു വാണിജ്യ പരമായും സാംസ്കാരിക പരമായും അനവധി പ്രത്യേകതകളുള്ള ലോത്തൽ നഗരം ഒരോ ചരിത്രാന്വേഷിയുടേയും ഇഷ്ട സ്ഥലങ്ങളിലൊന്നാണ്

ഏതാണ്ട് 4000 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ലോത്തൽ പട്ടണം ചരിത്രകാരന്മാരുടേയും പുരാവസ്തു ഗവേഷകരുടേയും അശ്ചര്യ ദേശമാണ്. ഇവിടെയെത്തുന്ന അവരോരോർത്തർക്കും ആധുനികവത്കരണത്തിന്റെയും ലോക പരിഷ്കൃതിയുടേയും ചരിത്രത്തെ മടിയിൽ ചേർത്തു വച്ച് പഠിക്കാൻ അവസരമുണ്ട്. ഒരു അത്ഭുതമെന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയാത്ത ഈ നാടിന്റ പുരോഗതിയുടേയും സമൃതിയുടേയും കാലഘട്ടങ്ങളെ തിരിച്ചറിയാനായി ഈ സീസണിൽ ഇങ്ങോട്ട് യാത്ര ചെയ്യാം

ലോത്തൽ സന്ദർശിക്കാനായുള്ള മികച്ച സമയം

ലോത്തൽ സന്ദർശിക്കാനായുള്ള മികച്ച സമയം

കാലാവസ്ഥ വ്യവസ്ഥിതി കണക്കിലെടുത്താൽ ലോത്തലിനു ചൂടുള്ളതും അർദ്ധശുഷ്കവുമായ കാലാവസ്ഥയാണ് ഉള്ളത്. വേനൽക്കാലത്ത് ലോത്തൽ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഇവിടുത്തെ തകർന്നടിഞ്ഞ അവശിഷ്ടങ്ങളുടെ മധ്യേ ഇരുന്ന് നഗരത്തിന്റെ ചരിത്രം സുഗമമായി പര്യവേക്ഷണം ചെയ്യണമെങ്കിൽ നവംബർ മുതൽ മാർച്ച് അവസാനം വരേയുള്ള മാസങ്ങളിൽ ഇവിടം സന്ദർശിക്കുന്നതാണ് ഉത്തമം

അഹമ്മദാബാദിൽ നിന്ന് ലോത്തലിലേക്ക് എങ്ങനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്ന് ലോത്തലിലേക്ക് എങ്ങനെ എത്തിച്ചേരാം

വിമാന മാർഗ്ഗം

ലോത്തലിലേയ്ക്ക് വായുമാർഗ്ഗത്തിൽ പെട്ടെന്ന് ചെന്നെത്താവുന്നതാണ്. വിമാനയാത്രാ സ്വീകാര്യമാണെങ്കിൽ അഹമ്മദാബാദ് വിമാനത്താവളത്തിലേയ്ക്ക് ഫ്ളെയ്റ്റ് പിടിക്കാം. അവിടുന്ന് ടാക്സി വിളിച്ച് ലോത്തലിൽ എത്തിച്ചേരാം.

അഹമ്മദാബാദിൽ നിന്ന് ലോത്തലിലേക്ക് എങ്ങനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്ന് ലോത്തലിലേക്ക് എങ്ങനെ എത്തിച്ചേരാം

റെയിൽ മാർഗ്ഗം
ഇനി നിങ്ങൾ തീവണ്ടിമാർഗ്ഗമാണ് യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നതെങ്കിൽ ഭുർകിയിലേയ്ക്ക് ട്രെയിൻ പിടിക്കാം. അഹമ്മദാബാദിൽ നിന്ന് നേരിട്ട് ലോത്തലിലേയ്ക്ക് തീവണ്ടികൾ ഒന്നും തന്നെയില്ല. അതിനാൽ ഭുർക്കി വരേ ചെന്നെത്തി അവിടെ നിന്നും ലോത്തലിലേക്ക് ലോക്കൽ ബസോ ടാക്സി യോ പിടിക്കാം.

അഹമ്മദാബാദിൽ നിന്ന് ലോത്തലിലേക്ക് എങ്ങനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്ന് ലോത്തലിലേക്ക് എങ്ങനെ എത്തിച്ചേരാം

റോഡുമാർഗ്ഗം
അഹമ്മദാബാദിൽ നിന്ന് ഏകദേശം 78 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലൊത്തലിലേയ്ക്ക് റോഡുമാർഗ്ഗം വളരെയെളുപ്പത്തിൽ ചെന്നെത്താൻ കഴിയും. നിങ്ങൾക്കു വേണമെങ്കിൽ അഹമ്മദാബാദിൽ നിന്ന് കാറിൽ വരാം. അല്ലെങ്കിൽ നേരിട്ട് ലോത്തലിലേക്ക് ബസ് പിടിക്കാം.

അഹമ്മദാബാദിൽ നിന്ന് ലോത്തലിലേക്ക് എങ്ങനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്ന് ലോത്തലിലേക്ക് എങ്ങനെ എത്തിച്ചേരാം

സ്വന്തമായി വണ്ടിയോടിച്ചു പോകാൻ തീരുമാനിക്കുകയാണെങ്കിൽ താഴെ കാണുന്ന റൂട്ടിലൂടെ യാത്ര ആരംഭിക്കാം

റൂട്ട് 1 : അഹമ്മദാബാദ് - ബഗോദര - ലോത്തൽ

ഈ പാത വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമാണ്. ലോത്തലിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്കിടയിൽ ബോഗോദര ഗ്രാമത്തിൽ എത്തുമ്പോൾ ഒരു ചെറിയ ഇടവേള എടുക്കാം.

ബഗോദര

ബഗോദര

അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് ബഗോദര. ക്ഷേത്രങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് ജനസംഖ്യ വളരേ കുറവാണ്. ലോത്തലിലേയ്ക്കുള്ള യാത്രാ മധ്യേ ഒരു ഇടവേളയെടുക്കാൻ നിങ്ങൾ ആഗ്രഹിച്ചാൽ ബഗോദര ഗ്രാമത്തിൽ ചുവടു വയ്ക്കാം. ഇവിടുത്തെ ക്ഷേത്രങ്ങൾ കാണുന്നതിനേക്കാൾ ഉപരിയായി ഇവിടുത്തെ അന്തേവാസികളായ നാട്ടുകാരുമായി ഇടപഴകി ബഗോദ്മിഗ്ലേരയിലെ ആളുകളുടെ സ്നേഹ പൂർണ്ണമായ ആദിത്യ മര്യാദയെ അനുഭവിച്ചറിയാം

ലോത്തൽ

ലോത്തൽ

ഒരിക്കല്‍ നിങ്ങൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി കഴിഞ്ഞാൽ നിങ്ങൾക്ക് തേടിപ്പോകാൻ നിരവധി കാര്യങ്ങളുണ്ട്. ലോത്തൽ പട്ടണത്തിന്റെ മനോഹര ദൃശ്യഭംഗി നിങ്ങളോരോരുത്തരുടേയും മനസ്സിൽ ആഹ്ലാദം ജനിപ്പിക്കും. ലോത്തലിലേക്ക് ചുവടുവയ്ക്കുമ്പോൾ സുഖകരമായൊരു വിശ്രമ അന്തരീക്ഷം അനുഭവിക്കാനായേക്കും.

ലോത്തലിന്റെ സൗന്ദര്യത്തേയും മഹിമയേയും മുഴുവനായി ആസ്വദിക്കാൻ അവസരമൊരുക്കുന്ന സഹസ്രാബ്ദം പഴക്കമുള്ള ഇവിടുത്തെ വിസ്മയങ്ങളെ ചുവടേ കാണാം..

PC:wikipedia

ലോത്തലിൽ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ

ലോത്തലിൽ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ

കപ്പൽ ശാല

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ കപ്പൽശാലയായ ലൊത്തൽ കപ്പൽശാല, ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ലോത്തലിലെ ഭൂരിഭാഗം ആളുകളുടേയും ഉപജീവനത്തിന്റെ ഭാഗമായി മാറിയ ഈ നൗക ശാലയിൽ തൊഴിലെടുക്കുന്ന അന്തേവാസികളോടു ചോദിച്ചാൽ അറിയാം ഇവിടുത്തെ പ്രത്യേകതകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളായ ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ നിർണായക പങ്കു വഹിക്കുന്നു ഈ കപ്പൽശാല. ഈ കപ്പൽശാലയുടെ പ്രസിദ്ധിക്കു പ്രധാന കാരണം ഇവിടെയെത്തുന്ന സഞ്ചാരികളാണ്. ഒരോ സഞ്ചാരികളേയും ആശ്ചര്യഭരിതരാക്കി മാറ്റാൻ ഈ നഗരം മടിക്കുന്നില്ല. ഇവിടെയുള്ള എല്ലാ ബിസ്സിനസ്സുകളേയും നിലനിർത്തി കൊണ്ടുപോകുന്നതിലും വിപുലീകരിക്കുന്നതിലും ഈ കപ്പൽശാല ഒരു സജീവ പങ്കു വഹിക്കുന്നു.

PC: Orissa8

ലോത്തലിൽ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ

ലോത്തലിൽ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ

ലൊത്തലിലെ ഭണ്ഡാരസൂക്ഷിപ്പുശാല

ലോത്തൽ പ്രധാനപ്പെട്ട ഒരു വാണിജ്യ കേന്ദ്രമായി കണക്കാക്കുന്നു. അതിനാൽ നിർമാണ സാമഗ്രികൾ മുതൽ അസംസ്കൃത വസ്തുക്കൾ വരേയും സൂക്ഷിച്ചു വയ്ക്കാനായി ഒരു സ്റ്റോക്ക് റൂം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ അതി വിശാലമായ ഒരു ഭണ്ഡാര സൂക്ഷിപ്പുശാല നിലകൊള്ളുന്നു. ഈ വിശാലമായ കലവറശാല നിർമ്മിച്ചിരിക്കുന്നത് ഒരു വലിയ പ്ലാറ്റ്ഫോമിലാണ്.

വാണിജ്യത്തിനായി കൊണ്ടു പോകുന്ന ഭീമമായ അസംസ്കൃത വസ്തുക്കളുടെ ബൃഹത്തായ ശേഖരം കച്ചവടത്തിനു മുൻപ് ഇവിടെ സൂക്ഷിച്ചു വയ്ക്കുന്നു. പുരാതന നാഗരികതയുടെ മാസ്റ്റർപീസുകളേയും ചരിത്ര സ്മാരകങ്ങളേയും കാണാൻ ആഗ്രഹിക്കുന്നു നിങ്ങൾ എങ്കിൽ ലോത്തൽ ഭണ്ഡാര ശാലയുടെ മതിൽ കെട്ടിലേക്ക് ചുവടുവയ്ക്കാം

സിന്ധു നദീതട തീരങ്ങളിൽ നിന്ന് മൺമറഞ്ഞുപോയ പരിഷ്കൃത ലൊതാൽ നഗരം

PC: Emmanuel DYAN

ലോത്തലിൽ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ

ലോത്തലിൽ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ

ലോത്തലിലെ കാഴ്ച ബംഗ്ലാവ്

ലോത്തൽ നഗരത്തിൻറെ ഉത്ഖനന അവസര വേളയിൽ കണ്ടെത്തിയ പുരാതന കരകൗശല വസ്തുക്കളേയും ശിൽപ കലകളേയും നിരീക്ഷിക്കാനായി ഇങ്ങോട്ടേക്ക് യാത്ര ചെയ്താലോ...?? പുരാവസ്തുക്കളെ കൗതുകത്തോടെയും ജ്ഞജ്ഞാസയോടെയും നോക്കിക്കാണുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ കാഴ്ച ബംഗ്ലാവ് നിങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കും. ചെറിയ കണ്ണാടികൾ മുതല്‍ ചായം പൂശിയ ചട്ടികളും ചെറു മൺകുടങ്ങളും കളിപ്പാട്ടങ്ങളും ആഭരണങ്ങളുമൊക്കെയായി നിരവധി സംസ്കാരിക വസ്തുക്കൾ നിങ്ങൾക്കിവിടെ മ്യൂസിയത്തിൽ കണ്ടെത്താം

PC: Radhi.pandit

ലോത്തലിൽ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ

ലോത്തലിൽ പര്യവേക്ഷണം ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ

ലോവർ ടൗണും പ്രാചീന കോട്ടയും

ഇവിടുത്തെ പ്രാചീന കോട്ട ലൊത്തലിന്റെ ഹൃദ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഈ കോട്ട വാണിജ്യതയുടേയും നയതന്ത്ര പ്രവർത്തനങ്ങളുടേയും പ്രധാന കേന്ദ്ര സ്ഥാനങ്ങളിലൊന്നായി നിലയുറപ്പിച്ചിരിക്കുന്നു. അനവധി ഭവനങ്ങളുടേയും, കുളപ്പുരകളുടേയും സ്വഭവ സ്ഥാനമാണ് ഇന്ന് ഈ പട്ടണം.

ലൊത്തലിൽ നിന്ന് കുറച്ചകലെ മാറി താഴ്ച്ചയുള്ള നഗരം അഥവാ ലോവർ ടൗൺ സ്ഥിതിചെയ്യുന്നു, നഗരത്തിന്റെ ഹൃദയ പ്രദേശമായ ഇവിടെ ധാരാളം തൊഴിൽശാലകളും, പാർപ്പിട മന്ദിരങ്ങളും മറ്റു സ്വകാര്യ കെട്ടിടങ്ങളും നിലകൊള്ളുന്നു. കരകൗശല വ്യവസായത്തിന്റെ ഒരു വലിയ ശേഖരം ഈ മനോഹര ദേശത്തിന്റെ ഭാഗമാണ്.

ഏതു വിധത്തിലായാലും, പ്രാചീന കോട്ടയും ലോവർ ടൗണും ലോത്തലിന്റെ പ്രധാന കേന്ദ്രസ്ഥാനങ്ങളായി കണക്കാക്കുന്നു. അപ്പോൾ പിന്നെ ലോത്തൽ നഗരം സന്ദർശിച്ച് അവിടുത്തെ ആഴമേറിയ ചരിത്ര താളുകളിലേക്ക് ഇറങ്ങിച്ചെന്നാലോ?


PC: Emmanuel DYAN