Search
  • Follow NativePlanet
Share
» »മൂന്നാറിലെ മാറിയ യാത്രാ നിയന്ത്രണങ്ങള്‍, യാത്രയ്ക്കു മുന്‍പേ അറിഞ്ഞിരിക്കാം

മൂന്നാറിലെ മാറിയ യാത്രാ നിയന്ത്രണങ്ങള്‍, യാത്രയ്ക്കു മുന്‍പേ അറിഞ്ഞിരിക്കാം

മൂന്നാര്‍ യാത്രയില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും പോകേണ്ട ഇടങ്ങളെക്കുറിച്ചും താമസത്തെക്കുറിച്ചും വിശദമായി വായിക്കാം

യാത്രാ രംഗത്തെ പുതിയ ഇളവുകള്‍ വീണ്ടും വിനോദ സഞ്ചാരത്തിന്‍റെ വാതിലുകള്‍ തുറന്നിട്ടുണ്ട്. മുന്‍പത്തെയത്ര തിരക്കില്ലെങ്കില്‍ കൂടിയും സഞ്ചാരികള്‍ പതുക്കെ യാത്രകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. മൂന്നാറിലും സ്ഥിതി വ്യത്യസ്തമല്ല. സമീപ ജില്ലകളില്‍ നിന്നായി നിരവധി ആളുകള്‍ ഇപ്പോള്‍ മൂന്നാറിലെത്തുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നിലവില്‍ ഇവിടെ സഞ്ചാരികളെ അനുവദിക്കുന്നത്. ഇതാ മൂന്നാര്‍ യാത്രയില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും പോകേണ്ട ഇടങ്ങളെക്കുറിച്ചും താമസത്തെക്കുറിച്ചും വിശദമായി വായിക്കാം

പ്രോട്ടോക്കോള്‍ പാലിക്കാം

പ്രോട്ടോക്കോള്‍ പാലിക്കാം

നിലവിലെ കൊവിഡ് പ്രതിസന്ധിയില്‍ കൃത്യമായ മുന്‍കരുതലുകളോടെ മാത്രമാണ് മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

ശനിയും ഞായറും ഒഴികെ

ശനിയും ഞായറും ഒഴികെ

സംസ്ഥാനത്ത് ശനിയും ഞായറും നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഇവിടെയും ഉണ്ട്. ഈ ദിവസങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കാറില്ല. ഇതൊഴികെയുള്ള ആഴ്ചയിലെ അഢ്ച് ദിവസവും മൂന്നാർ, വട്ടവട, കാന്തല്ലൂർ, ചിന്നക്കനാൽ, മറയൂർ എന്നിവിടങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ട്‌.

താമസ സൗകര്യത്തിന്

താമസ സൗകര്യത്തിന്

താമസത്തിന്റെ കാര്യത്തിലും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. നിലവിൽ ഒറ്റ ഡോസ് എങ്കിലും വാക്‌സിൻ എടുത്തവർക്കും 72 മണിക്കൂറിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാഫലം ഉള്ളവർക്കുമാണ് ഹോട്ടൽ/റിസോർട്ട് എന്നിവിടങ്ങളിൽ താമസ സൗകര്യം ലഭിക്കുക.

കുറഞ്ഞ ചിലവില്‍

കുറഞ്ഞ ചിലവില്‍

നിലവില്‍ വളരെ കുറഞ്ഞ തുക മാത്രമാണ് റൂമുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെല്ലാം ഈടാക്കുന്നത്. നേരത്തേയുണ്ടായിരുന്നതിന്റെ നാലിലൊന്ന് തുക മാത്രമാണ് പലയിടങ്ങളിലും ചിലവഴിക്കേണ്ടത്.

ഗ്യാപ്പ് റോഡ്

ഗ്യാപ്പ് റോഡ്

ഗ്യാപ്പ് റോഡ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ടെങ്കിലും രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ ഇതുവഴി വാഹനങ്ങഴെ അനുവദിക്കുകയുള്ളൂ. ഇതുവഴിയുള്ള രാത്രിയാത്രയ്ക്ക് കര്‍ശനമായ വിലക്കാണുള്ളത്. മൂന്നാർ ദേവികുളം വഴി ചിന്നക്കനാൽ ഭാഗത്തേക്കുള്ളതാണ് ഗ്യാപ് റോഡ്.

കാലാവസ്ഥ

കാലാവസ്ഥ

അനുദിനം മാറി മറിയുന്ന കാലാവസ്ഥയാണ് മൂന്നാറിന്റേത്. അതുകൊണ്ടു തന്നെ ഇവിടേക്ക് യാത്ര പുറപ്പെ‌ടും മുന്‍പ് ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങള്‍ അന്വേഷിക്കുക. കാലാവസ്ഥയിലെ മാറ്റങ്ങള്‍ അനുസരിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അപ്രതീക്ഷിതമായി പ്രവേശനം വിലക്കുവാന്‍ സാധ്യതയുണ്ട്. സാധാരണ ഇടങ്ങളെ അപേക്ഷിച്ച് ഇവി‌‌ടുത്തെ റോഡുകള്‍ കുറച്ച് അപകടകാരിയാണ്. അതിനാല്‍ യാത്രയില്‍ ഇത്തരം സ്ഥലങ്ങളിലൂടെ വാഹനം ഓടിച്ച് പരിചയമുള്ളവര്‍ മാത്രം വണ്ടി ഓ‌ടിക്കുക.

അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍

ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങള്‍.. തെക്കേ ഇന്ത്യയില്‍ തുടങ്ങി വടക്കു കിഴക്കന്‍ ഇന്ത്യ വരെ!<br />ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങള്‍.. തെക്കേ ഇന്ത്യയില്‍ തുടങ്ങി വടക്കു കിഴക്കന്‍ ഇന്ത്യ വരെ!

ദേവികുളത്തു നിന്നും മധുരയിലേക്ക്.... ചരിത്രവും പ്രകൃതിയും നേരിട്ടറിഞ്ഞൊരു യാത്രദേവികുളത്തു നിന്നും മധുരയിലേക്ക്.... ചരിത്രവും പ്രകൃതിയും നേരിട്ടറിഞ്ഞൊരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X