India
Search
  • Follow NativePlanet
Share
» »യാത്രയ്ക്കിടയിലെ അമിത ചിലവ് നിയന്ത്രിക്കാം... 9 ലളിത മാര്‍ഗ്ഗങ്ങള്‍

യാത്രയ്ക്കിടയിലെ അമിത ചിലവ് നിയന്ത്രിക്കാം... 9 ലളിത മാര്‍ഗ്ഗങ്ങള്‍

എത്ര ചിലവ് കുറച്ചാണ് യാത്രകളെന്നു പറഞ്ഞാലും ഒടുവില്‍ നോക്കുമ്പോള്‍ വിചാരിക്കാത്ത രീതിയിലായിരിക്കും യാത്രകളില്‍ പണം ചിലവഴിച്ചിട്ടുണ്ടാവുക. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിട്ടും താമസ സൗകര്യങ്ങളെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയും ഒക്കെ പ്ലാന്‍ ചെയ്താലും വളരെ ചെറിയ ഒരു അശ്രദ്ധ മതി ബജറ്റ് താളം തെറ്റുവാന്‍. ഇതാ യാത്രകളില്‍ അമിതമായി പണം ചിലവാകുന്നത് എങ്ങനെ കുറയ്ക്കണമെന്നും എങ്ങനെ സ്മാര്‍ട് ആയി യാത്ര ചെയ്യുവാന്‍ സാധിക്കുമെന്നും നോക്കാം

പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം

പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം

യാത്രയ്ക്കിടയിലെ ചിലവ് കുറയ്ക്കുവാന്‍ ഏറ്റവും പറ്റിയയതും എളുപ്പമുള്ളതുമായ വഴികളിലൊന്ന് പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. യാത്ര ചെയ്തെത്തിയ പ്രധാന നഗരത്തില്‍ നിന്നും അകലെയുള്ള ഇടങ്ങളിലേക്ക് മിക്കവാറും പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമായിരിക്കും. ഇതിന്റെ സമയക്രമം പ്രദേശവാസികളോടോ അല്ലെങ്കില്‍ സമീപത്തെ ബസ്റ്റാന്‍ഡിലോ മറ്റോ അന്വേഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന് ബാംഗ്ലൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹില്‍സിലേക്ക് മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്നും അതിരാവിലെ ബസ് സര്‍വ്വീസ് ലഭ്യമാണ്. ഇവിടെ സൂര്യോദയം കാണുവാന്‍ പോകുന്ന സഞ്ചാരികള്‍ക്ക് ഈ ട്രിപ്പ് പ്രയോജനപ്പെടുത്താം. പ്രത്യേകമായി ക്യാബ് വിളിക്കുമ്പോള്‍ വലിയ തുകയായിരിക്കും ചിലവാക്കേണ്ടി വരിക.

നടന്നു കാണാം

നടന്നു കാണാം

ഒരുപാട് ഇടങ്ങള്‍ കാണുവാനുള്ള സ്ഥലങ്ങളില്‍ മിക്കവയും അടുത്തടുത്തായിരിക്കും സ്ഥിതി ചെയ്യുക. ഇത്തരം ഇടങ്ങള്‍ കഴിവതും നടന്നു തന്നെ കണ്ടു തീര്‍ക്കാം. ഇതിനു മാത്രമായി വാഹനം എടുക്കുന്നത് പോക്കറ്റ് കാലിയാക്കിയേക്കും. മാത്രമല്ല, വെയിറ്റിങ് ചാര്‍ജ് ഒക്കെ ഈടാക്കുമ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക ചിലവാക്കേണ്ടി വന്നേക്കും. മുഴുവന്‍ ഇടങ്ങളും നടന്നു കാണുന്നത് സാധ്യമല്ലെങ്കില്‍ ഷെയര്‍ ടാക്സി ലഭിക്കുമോ എന്നു നോക്കുക. അതില്‍ കയറുന്ന ആളുകളെല്ലാം കൂടി ആകെ തുക വിഭജിച്ച് നല്കിയാല്‍ മതിയാവും. ഹംപി പോലെയുള്ള ഇടങ്ങളില്‍ കുറേ സ്ഥലങ്ങള്‍ നടന്നു കാണുവാന്‍ സാധിക്കുന്ന അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഇടങ്ങള്‍ അങ്ങമെ തന്നെ കാണുകയും ബാക്കി സ്ഥലങ്ങള്‍ ഓട്ടോയിലോ മറ്റോ പോയി കാണുകയും ചെയ്യാം.

വെള്ളം നിറയ്ക്കാം

വെള്ളം നിറയ്ക്കാം

യാത്രകളില്‍ ഏറ്റവും ചിലവ് വരുന്ന ഒന്നാണ് കുടിവെള്ളം മേടിക്കുന്നത്. വേനലിലെ യാത്രയാണെങ്കില്‍ പറയുകയും വേണ്ട. ബാഗിന്‍റ ഭാരം കഴിവതും ഒഴിവാക്കുക എന്ന ലക്ഷ്യത്തില്‍ പലരും വഴിയില്‍ നിന്നു കുപ്പിവെള്ളം മേടിക്കുകയും കാലിയായ ശേഷം കുപ്പികള്‍ ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഈ ശീലം യാത്രയുടെ ചിലവ് കൂ‌ട്ടുമെന്ന് മാത്രമല്ല, പ്ലാസ്റ്റിക് കുപ്പികള്‍ അശ്രദ്ധമായി വലിച്ചെറിയുന്നത് പ്രകൃതിക്ക് ദോഷവും കൂടിയാണ്. മിക്ക പ്രധാന നഗരങ്ങളിലും വളരെ കുറഞ്ഞ തുകയില്‍ വെള്ളം നിറയ്ക്കുവാനുള്ള സൗകര്യങ്ങളുണ്ട്. അല്ലെങ്കില്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച ശേഷം അവരുടെ അനുമതിയോടു കൂടി നിങ്ങളുടെ കുപ്പികളിലും വെള്ളം നിറയ്ക്കാം. ഇത് വലിയൊരു അളവ് വരെ ചിലവ് നിയന്ത്രിക്കുവാന്‍ സഹായിക്കും.

സ്ട്രീറ്റ് ഫൂഡ് പരീക്ഷിക്കാം

സ്ട്രീറ്റ് ഫൂഡ് പരീക്ഷിക്കാം

യാത്രകളില്‍ ഒരു തരത്തിലും ചിലവ് നിയന്ത്രിക്കുവാന്‍ കഴിയാത്ത കാര്യങ്ങളിലൊന്നാണ് ഭക്ഷണമെങ്കിലും ചെറിയ കുറുക്കുവഴികള്‍ ഇവിടെയും പരീക്ഷിക്കാം. അതില്‍ പ്രധാനപ്പെട്ടത് വഴിയോരത്തെ ഭക്ഷണമാണ്. വലിയ ഹോട്ടലുകളില്‍ കയറി അമിതമായ തുക ചിലവഴിക്കുന്നതിനേക്കാള്‍ നല്ലത് പ്രദേശത്തെ തട്ടുകടകളും തെരുവു ഭക്ഷണങ്ങളും പരീക്ഷിക്കുന്നതാണ്. വളരെ കുറഞ്ഞ തുകയില്‍ വ്യത്യസ്തവും രുചികരവുമായ ഭക്ഷണം ആസ്വദിക്കുവാനും നിങ്ങള്‍ യാത്ര ചെയ്യുന്ന പ്രദേശത്തെ രുചി വൈവിധ്യങ്ങള്‍ അറിയുവാനും ഇത് സഹായിക്കും.

ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍ഭക്ഷണപ്രിയരാണോ? യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ഹോം സ്റ്റേകളില്‍ താമസിക്കാം

ഹോം സ്റ്റേകളില്‍ താമസിക്കാം

ഹോട്ടലുകളെയും ഹോസ്റ്റലുകളെയും അപേക്ഷിച്ച് വളരെ കുറഞ്ഞ തുകയില്‍ താമസ-ഭക്ഷണ സൗകര്യം ഒരുക്കുന്നവയാണ് മിക്ക ഹോം സ്റ്റേകളും. ഹോംസ്റ്റേകൾ മറഞ്ഞിരിക്കുന്ന ചെലവുകളൊന്നുമില്ലാതെ വൃത്തിയുള്ളതും താങ്ങാനാവുന്ന തുകയിലുള്ളതുമായ സൗകര്യങ്ങളാണ് നല്കുന്നത്. യാത്ര ചെയ്യുന്ന പ്രദേശത്തെ കൂടുതല്‍ മനസ്സിലാക്കുവാനും പുത്തന്‍ ഇടങ്ങള്‍ പരിചയപ്പെ‌ടുവാനുമെല്ലാം ഹോം സ്റ്റേകള്‍ സഹായിക്കും. വീട്ടില്‍നിന്നു മാറിയാണെങ്കിലും വീടനുഭവങ്ങള്‍ നല്കും എന്നതാണ് ഹോംസ്റ്റേകളുടെ മറ്റൊരു പ്രത്യേകത. ഹോട്ടലുകളിലെ ആഢംബര സൗകര്യങ്ങള്‍ ഹോംസ്റ്റേയില്‍ ലഭിക്കില്ലെങ്കിലും ഒരിക്കലും ഇതില്‍ നിരാശപ്പെടേണ്ടിവരില്ല.

ഡെബിറ്റ് കാര്‍ഡ് കരുതാം

ഡെബിറ്റ് കാര്‍ഡ് കരുതാം


നിങ്ങളുടെ അവധിക്കാല ചെലവുകൾക്കായി ഡെബിറ്റ് കാർഡോ പ്രീപെയ്ഡ് വിസ കാർഡോ ഉപയോഗിക്കുക. അതുവഴി, നിങ്ങൾക്ക് എത്ര പണം ചെലവഴിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകും. അടിയന്തിര സാഹചര്യങ്ങളിലേക്കായി നിങ്ങളുടെ പക്കൽ ഒരു ക്രെഡിറ്റ് കാർഡ് കരുതുക. മറ്റെല്ലാ പണമിടപാടുകള്‍ക്കും ഡെബിറ്റ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡ് ഉപയോഗിക്കുക.ഡെബിറ്റ് കാർഡ് പണം പിൻവലിക്കുന്നതിനും സഹായകമാകും

ബജറ്റ് ആപ്പുകള്‍ ഉപയോഗിക്കാം

ബജറ്റ് ആപ്പുകള്‍ ഉപയോഗിക്കാം

യാത്രയിലെ ഓരോ ദിവസത്തെയും ഓരോ ചിലവുകളും കൃത്യമായി ഏതെങ്കിലും ബജറ്റ് ആപ്പ് ഉപയോഗിച്ച് രേഖപ്പെടുത്തുക. അതാത് ദിവസം ഉറങ്ങുന്നതിനു മുമ്പായി ഏതൊക്കെ തരത്തില്‍ എത്ര പണം ചിലവഴിച്ചു എന്നും അതില്‍ അനാവശ്യമായി പണം ചിലവഴിച്ചോ എന്നും നോക്കുക. നിങ്ങള്‍ യാത്രയ്ക്കായി ചിലവാക്കുവാന്‍ ഉദ്ദേശിച്ച തുകയുമായി താരതന്യം ചെയ്ത് ബജറ്റിലുള്ളിലാണോ പുറത്താണോ ചിലവ് എന്നു നോക്കുക. ഉദ്ദേശിച്ചതിലും അധികമാണ് ചിലവ് എങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ അത്തരം ചിലവുകളും ചിലവാക്കലുകളും വേണ്ടന്ന് വയ്ക്കുക.

കൂപ്പണുകൾ ശേഖരിക്കാൻ ശ്രമിക്കുക

കൂപ്പണുകൾ ശേഖരിക്കാൻ ശ്രമിക്കുക


ഓൺലൈൻ സ്റ്റോറുകളിൽ നിന്നോ ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമായവയിൽ നിന്നോ ശേഖരിച്ച ഓൺലൈൻ കൂപ്പണുകള്‍ യാത്രകളില്‍ ചിലവ് കുറയ്ക്കുവാന്‍ നിങ്ങളെ സഹായിക്കും. ഇത്തരം കൂപ്പണുകളില്‍ നിങ്ങൾക്ക് ഇതിനകം ലഭ്യമായവയുടെ സ്റ്റോക്ക് എടുക്കുക, മുൻകൂട്ടി ലഭ്യമായേക്കാവുന്ന മറ്റുള്ളവ ശേഖരിക്കാൻ ആരംഭിക്കുക. നഅവധിക്കാല ലക്ഷ്യസ്ഥാനത്ത് ഒരു പ്രാദേശിക ഷോപ്പിൽ ഷോപ്പിംഗ് നടത്തുന്നതിന് മുമ്പ്, ഒരു നല്ല ഡീൽ കണ്ടെത്താൻ നിങ്ങളുടെ കൂപ്പണുകൾ വഴി സാധിച്ചേക്കാം. ഇത് പലപ്പോഴും ധാരാളം പണം ലാഭിക്കുന്നു.

ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം

ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം

പ്രീ പെയ്ജ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും പോലെ തന്നെ ട്രാവൽ ക്രെഡിറ്റ് കാർഡുകളും യാത്രയ്ക്കായി ഉപയോഗിക്കാം. ട്രാവൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് യാത്രകളില്‍ ക്രെഡിറ്റ് നേടുവാന്‍ സഹായിക്കുന്നു. പണം ലാഭിക്കാനും നിങ്ങളുടെ ബജറ്റിൽ യാത്ര തുടരാനും അവ പ്രയോജനപ്പെടുത്തുക.

ട്രാവൽ ക്രെഡിറ്റ് കാർഡുകൾ സൗജന്യ ട്രാവൽ ഇൻഷുറൻസ്, കാർ വാടകയിലെ കിഴിവ് നൽകൽ തുടങ്ങിയ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. നിങ്ങളുടെ അവധിക്കാല ആവശ്യങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാര്‍ഡ് തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.
മിക്ക ക്രെഡിറ്റ് കാർഡുകളിലും നിങ്ങളുടെ ചെലവ് ട്രാക്ക് ചെയ്യാനോ നിങ്ങളുടെ പരിധി കഴിഞ്ഞാൽ കാർഡ് ലോക്ക് ചെയ്യാനോ ഉപയോഗിക്കാവുന്ന ഓൺലൈൻ ബാങ്കിംഗ് ആപ്പുകളും ഉണ്ട്, നിങ്ങളുടെ ബജറ്റിൽ തുടരാൻ നിങ്ങളെ സഹായിക്കുന്നു.

റോഡ് ട്രിപ്പ് നടത്തുവാന്‍ പറ്റിയ ഏറ്റവും മികച്ച പത്ത് രാജ്യങ്ങള്‍...ഒന്നാമത് അമേരിക്ക<br />റോഡ് ട്രിപ്പ് നടത്തുവാന്‍ പറ്റിയ ഏറ്റവും മികച്ച പത്ത് രാജ്യങ്ങള്‍...ഒന്നാമത് അമേരിക്ക

കഥയിലെ കാര്യം... അത്ഭുതപ്പെടുത്തുന്ന ഇ‌ടങ്ങള്‍.. ഐതിഹ്യകഥകളുമായി യുകെയിലെ ഈ സ്ഥലങ്ങള്‍കഥയിലെ കാര്യം... അത്ഭുതപ്പെടുത്തുന്ന ഇ‌ടങ്ങള്‍.. ഐതിഹ്യകഥകളുമായി യുകെയിലെ ഈ സ്ഥലങ്ങള്‍

ആശങ്കയില്ലാതെ യാത്ര പോകാം... മറക്കാതെ കരുതണം ഈ സാധനങ്ങള്‍ആശങ്കയില്ലാതെ യാത്ര പോകാം... മറക്കാതെ കരുതണം ഈ സാധനങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X