Search
  • Follow NativePlanet
Share
» »ജോഷിമഠ് മാത്രമല്ല, ആശങ്കയായി ഈ 6 സ്ഥലങ്ങളും.. ഇടിഞ്ഞ് താണേക്കും,മുന്നറിയിപ്പ്

ജോഷിമഠ് മാത്രമല്ല, ആശങ്കയായി ഈ 6 സ്ഥലങ്ങളും.. ഇടിഞ്ഞ് താണേക്കും,മുന്നറിയിപ്പ്

ന്നാൽ ഈ അവസ്ഥ ജോഷിമഠിൽ മാത്രമല്ല ഉള്ളത്. ഉത്തരാഖണ്ഡിലെ മറ്റു പല സ്ഥലങ്ങളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അവ ഏതൊക്കെയാണെന്നു നോക്കാം...

ഉത്തരാഖണ്ഡിലെ ജോഷിമഠിന്റെ കഥ നമ്മൾ കേട്ടു. വെറും ഒരാഴ്ച സമയത്തിൽ ഇതുവരെ സമ്പാദിച്ചതെല്ലാമെടുത്ത് താത്കാലിക അഭയാര്‍ത്ഥികളായി സ്വന്തം നാടിറങ്ങേണ്ടി വന്ന ജനതയുടെ കഥ. പ്രകൃതിയുടെ തിരിച്ചടിയെന്നു പറയുവാൻ സാധിക്കുമോയെന്നറിയില്ല വിണ്ടുകീറിയ ഭൂമിയും വിള്ളൽവീണ കെട്ടിടങ്ങളും എപ്പോൾ വേണമെങ്കിലും കൂടുതൽ അപകടത്തിലേക്ക് നയിക്കാം എന്നതാണ് ജോഷിമഠിന്റെ അവസ്ഥ. അരക്ഷിതമായ ഇവിടെ നിന്നും ആളുകൾ സുരക്ഷിതമായ ഇടത്തിലേക്ക് മാറിക്കഴിഞ്ഞു,
പ്രകൃതി ദുരന്തങ്ങൾക്കും മനുഷ്യന്റെ അമിതമായ ഇടപെടലുകൾക്കുമെല്ലാം ഇക്കാര്യത്തിൽ ഒരേ പങ്കുണ്ട്. എന്നാൽ ഈ അവസ്ഥ ജോഷിമഠിൽ മാത്രമല്ല ഉള്ളത്. ഉത്തരാഖണ്ഡിലെ മറ്റു പല സ്ഥലങ്ങളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അവ ഏതൊക്കെയാണെന്നു നോക്കാം...

ഉത്തരകാശി

ഉത്തരകാശി

ജോഷിമഠിന്‍റെ അത്രയും പ്രശ്നങ്ങളില്ലെങ്കിലും ഉത്തരകാശി ജില്ലയിലെ ചില സ്ഥലങ്ങളും സമാനമായ ഭീതിയിലാണ്. ഉത്തരകാശി ജില്ലയിലെ ഭട്‌വാദി, മസ്തദി എന്നീ രണ്ടു ഗ്രാമങ്ങളാണ് പ്രശ്നം അനുഭവിക്കുന്നത്. ഇവിടെയും ഭൂമിയിടിയുവാൻ സാധ്യതയുള്ളതായാണ് കരുതുന്നത്. 1991 ൽ ഇവിടെയുണ്ടായ ഒരു ഭൂകമ്പത്തിനു ശേഷം ഉരുൾപ്പെട്ടലുകളും തുടർന്ന് ഇവിടുത്തെ വീടുകളിൽ വിള്ളലുകളും വരുവാൻ തുടങ്ങി. പിന്നീട അതിനുള്ളിൽ നിന്നും വെള്ളം ഒഴുകുവാനും തുടങ്ങി. ഇത് അപകടകരമായ ഒരു സ്ഥിതിയിലേക്കാണ് ചെന്നെത്തിക്കുന്നത്.

Image Lab/Unsplash

 പൗരി

പൗരി

മറ്റു പല സ്ഥലങ്ങളെയും പോലെ തന്നെ ഭീതിയുടെ നിഴലിൽ ഉള്ള സ്ഥലമാണ് പൗരിയും. ഇവിടുത്തെ പല ഭവനങ്ങൾക്കും വിള്ളലുകൾ ബാധിച്ചുവെന്നാണ് പ്രദേശവാസികൾ പറയുനന്ത്. അതിനു കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത് പ്രദേശത്ത് നിലവിൽ പുരോഗമിക്കുന്ന ഒരു റെയിൽവേ പദ്ധതിയാണ്. നിർമ്മാണപ്രവര്‍ത്തികളുടെ ഭാഗമായി രാത്രിയിൽ പോലും നടത്തുന്ന സ്ഫോടനങ്ങളാണ് വീടുകളിൽ വിള്ളൽ വരുവാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥിതിഗതികൾ കൂടുതൽ അപകടത്തിലേക്ക് പോകുന്നതിനു മുൻപ് സർക്കാർ വേണ്ടത്ര ഇടപെടലുകൾ നടത്തണമെന്നാണ് ആവശ്യം.

PC:Maneesh Lingwal/Unsplash

നൈനിറ്റാൾ

നൈനിറ്റാൾ

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് നൈനിറ്റാൾ. ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും സഞ്ചാരികൽ എത്തിച്ചേരുന്ന ഇവിടം എല്ലായ്പ്പോഴും തിരക്കേറി ഒരു ലക്ഷ്യസ്ഥാനമാണ്. എന്നാൽ, പല കാരണങ്ങളാലു അപകടകരമായ ഒരു അവസ്ഥയിലാണ് ഇവിടവും. കാരണം നഗരത്തിന്റെ പകുതിയിലധികവും ഇവിടെ നേരത്തെയുണ്ടായ മണ്ണിടിച്ചിലിന്‍റെ അവശിഷ്ടങ്ങളാണെന്നു കാണാം. ഇത് അപകടകരമായ ഒരു അവസ്ഥയാണ്.

PC:Shivansh Singh/Unsplash

തെഹ്രി ഗർവാൾ

തെഹ്രി ഗർവാൾ

വീടുകൾക്ക് വിള്ളലുണ്ടാകുന്ന പ്രതിഭാസം സംഭവിക്കുന്ന മറ്റൊരു സ്ഥലമാണ് തെഹ്‌രി ജില്ലയിലെ നരേന്ദ്രനഗർ നിയോജക മണ്ഡലത്തിലെ അടലി ഗ്രാമം. ഇതിലൂടെ കടന്നു പോകുന്ന ഋഷികേശ്-കരൺപ്രയാഗ് റെയിൽവേ ലൈനാണ് ഇതിനു കാരണമെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ നടക്കുന്ന വലി ശബ്ദത്തോടു കൂടിയ സ്ഫോടനങ്ങളും മുൻപുണ്ടായിട്ടുള്ള ഉരുൾപൊട്ടലുമാണത്രെ ഇവിടുത്തെ അവസ്ഥയ്ക്ക് കാരണം.

PC:Jasmine Saini/Unsplash

ബാഗേശ്വർ

ബാഗേശ്വർ

ചെറിയ രീതിയിൽ പ്രശ്നം നേരിടുന്ന മറ്റൊരു പ്രദേശമാണ് ബാഗേശ്വറിലെ കാപ്‌കോട്ടിലെ ഖർബഗഡ് ഗ്രാമം. ഇവിടുത്തെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്നും ചോരുന്ന വെള്ളമാണ് ഇവിടുത്തുകാരുടെ പ്രധാന വെല്ലുവിളി. ഊ പദ്ധതിയുടെ തുരങ്കത്തിന് മുകളിലെ കുന്നിൽ ഉണ്ടായ കുഴികളാണ് ഈ ചോര്‍ച്ചയ്ക്ക് ഹേതുവെന്നാണ് കരുതുന്നത്.

PC:Shivam Singh/Unsplash

രുദ്രപ്രയാഗ്

രുദ്രപ്രയാഗ്

ഉത്തരാഖണ്ഡിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലങ്ങളിലൊന്നായ രുദ്രപ്രയാഗും ഇത്തരമൊരു ഭീഷണിയുടെ നിഴലിലാണ്. രുദ്രപ്രയാഗ് ജില്ലയിലെ മറോഡ ഗ്രാമതമാണ് പ്രശ്നം നേരിടുന്നത്. തെഹ്രി ഗർവാൾ നേരിടുന്ന പ്രശ്നമായ ഋഷികേശ്-കരൺപ്രയാഗ് റെയിൽ പാതയിലെ തുരങ്കത്തിന്റെ നിർമ്മാണമാണ് ഇവിടുത്തെയും വില്ലൻ. അവിടെ സംഭവിച്ചതു പോലെ തന്നെ ഇവിടെയും വീടുകൾക്ക് വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനങ്ങളുടെയും അതിനെത്തുടർന്നുള്ള പ്രകമ്പനങ്ങളുടെയും ഭാഗമായി ചില വീടുകൾ തകരുകയും മറ്റുചിലതിന് വിളളൽ വീഴുകയും ചെയ്തിട്ടുണ്ട്.

PC:Manthan Vaghasiya/ Unsplash

ഉത്തരാഖണ്ഡിലെ വിശുദ്ധനാടായ ജോഷിമഠ്, ശൈത്യകാലത്ത് ബദരിനാഥൻ വസിക്കുന്നിടം!ഉത്തരാഖണ്ഡിലെ വിശുദ്ധനാടായ ജോഷിമഠ്, ശൈത്യകാലത്ത് ബദരിനാഥൻ വസിക്കുന്നിടം!

സാഹസികരേ.. ശാന്തരാകൂ!! ഇതാ വരൂ ഉത്തരാഖണ്ഡിലേക്ക്.. ഈ വിന്‍റർ അടിച്ചുപൊളിക്കാംസാഹസികരേ.. ശാന്തരാകൂ!! ഇതാ വരൂ ഉത്തരാഖണ്ഡിലേക്ക്.. ഈ വിന്‍റർ അടിച്ചുപൊളിക്കാം

Read more about: uttarakhand nainital village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X