Search
  • Follow NativePlanet
Share
» »ദീപാവലി യാത്രകള്‍ പ്ലാന്‍ ചെയ്യാം നേരത്തെ, അറിഞ്ഞിരിക്കാം ആഘോഷങ്ങള്‍

ദീപാവലി യാത്രകള്‍ പ്ലാന്‍ ചെയ്യാം നേരത്തെ, അറിഞ്ഞിരിക്കാം ആഘോഷങ്ങള്‍

ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കുള്ള കടന്നുവരവാണ് ദീപാവലി. തിന്മയെ മാറ്റി നമ്മുടെ നന്മയിലേക്ക്, നമ്മുടെ ജീവിതത്തിലെ പ്രകാശം തിരഞ്ഞുള്ള യാത്രയാണ് ഓരോ ദീപാവലി ആഘോഷവും. ദീപങ്ങളുടെ ഉത്സവമായി ദീപാവലി ഓരോ ഭാരതീയനും കൊണ്ടാടുന്നു. ആചാരങ്ങളിലും ചടങ്ങുകളിലും പ്രാദേശികമായ വ്യത്യാസങ്ങള്‍ കാരണം മാറ്റം വരുമെങ്കിലും അത്യന്തികമായി ഇത് തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയത്തിന്‍റെ ആഘോഷമാണ്. നരകാസുരനെ മഹാവിഷ്ണു നിഗ്രഹിച്ച കഥയാണ് ദീപാവലിയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഐതിഹ്യം.

ദീപാവലി 2020 തിയ്യതിയും ചരിത്രവും

ദീപാവലി 2020 തിയ്യതിയും ചരിത്രവും

തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലാണ് വിഷ്ണു നരകാസുരനെ വധിച്ചത് എന്നാണ് പുരാണങ്ങള്‍ പറയുന്നത്. അതിനു ശേഷം ആ ദിവസം അറിയപ്പെടുന്നത് നരകചതുര്‍ദ്ധശി എന്ന പേരിലാണ്. വിഷ്ണു നരകാസുരനെ വധിച്ച വാര്‍ത്ത ആഘോഷങ്ങളോടു കൂടിയാണ് ദേവന്മാരും മാലോകരും ഏറ്റെടുത്തത്.
2020 ലെ ദീപാവലി നവംബര്‍ 14 ശനിയാഴ്ചയാണ് ആഘോഷിക്കുന്നത്. ചില സ്ഥലങ്ങളില്‍ ഞായറാഴ്ച വരെ ആഘോഷം നീണ്ടു നില്‍ക്കും.

ദീപാവലി ആഘോഷങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍

മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പുതിയ വസ്ത്രങ്ങള്‍ ധരിച്ചും പടക്കങ്ങള്‍ പൊട്ടിച്ചുമെല്ലാം വളരെ ആഘോഷപൂര്‍വ്വമായാണ് എല്ലാ വര്‍ഷവും ദീപാവലി ആഘോഷിക്കുന്നത്. കൊവിഡിന്റെ പിടിയിലായതിനാല്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് പണ്ടത്തെ തിളക്കമുണ്ടാവില്ല.

യാത്ര പോകാം

യാത്ര പോകാം

സമയവും സാഹചര്യങ്ങളും അനുവദിക്കുകയാണെങ്കില്‍ ഇത്തവണ ദീപാവലിക്ക് ഒരു യാത്ര പോകാം. കൊവിഡിന്‍റെ നിയന്ത്രണങ്ങളില്‍ തന്നെയാണ് രാജ്യം ഇപ്പോഴുമുള്ളത് എന്നതിനാല്‍ ഒരുവട്ടം കൂടി യാത്രയുടെ കാര്യം ചിന്തിക്കണം.

വാരണാസി

വാരണാസി

ദീപാവലി അതിന്റെ എല്ലാ നിറങ്ങളിലും ആഘോഷങ്ങളിലും കണ്ണു നിറയെ കാണുവാന്‍ ഉത്തര്‍ പ്രദേശിലെ വാരണാസി തന്നെ തിരഞ്ഞെടുക്കാം. ഗംഗാ തീരത്ത് നടക്കുന്ന ആരതിയും പരമ്പരാഗത വേഷധാരികളും മധുര പലഹാരങ്ങളും ഇവിടുത്തെ കാഴ്ചകള്‍ക്ക് ഇരട്ടി ആനന്ദം സമ്മാനിക്കും. ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ത്തുന്ന വെടിക്കെട്ടുകളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച

അമൃത്സര്‍

അമൃത്സര്‍

ദീപാവലി ആഘോഷിക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് പഞ്ചാബിലെ അമൃത്സര്‍. ഇവിടുത്തെ ബന്ദി ചോര്‍ ദിവസത്തിനൊപ്പം തന്നെയാണ് ദീപാവലിയും വരുന്നത്. സിക്കുകാരെ സംബന്ധിച്ച് ഗുരു ഹര്‍ഗോബിന്ദ് സിംഗ് തടവില്‍ നിന്നും തിരിച്ചു വന്നതിന്‍റെ ആഘോഷമാണ് ബന്ദി ചോര്‍ ദിവസ്. നഗരം മുഴുവനും ഈ ആഘോഷങ്ങളുടെ ഭാഗമായി ദീപങ്ങളാല്‍ അലങ്കരിക്കും. സുവര്‍ണ്ണ ക്ഷേത്രത്തിന്റെ കാഴ്ചയാണ് ഇതിലേറ്റവും മനോഹരമായി കാണുക.

 ജയ്പൂരും ഉദയ്പൂരും

ജയ്പൂരും ഉദയ്പൂരും

ദീപാവലിയുടെ ആഘോഷങ്ങള്‍ അതിന്റെ ഏറ്റവും വലിയ രീതിയില്‍ തന്നെ കാണണമെ‌ങ്കില്‍ രാജസ്ഥാനു തന്നെ പോകണം. അതില്‍ത്തന്നെ ജയ്പൂരുമ ഉദയ്പൂരുമാണ് ദീപാവലി ആഘോഷങ്ങള്‍ക്കു പേരുകേട്ടിരിക്കുന്നത്. അന്നേ ദിവസം നാടും നഗരവും മുഴുവനും പ്രകാശത്തിലായിരിക്കും . ഓരോ തെരുവുകളും ദീപത്താല്‍ അന്നു നിറയും. ഇവിടുത്തെ കൊട്ടാരങ്ങളും തടാകങ്ങളുമെല്ലാം അന്നു പ്രകാശത്താല്‍ നിറഞ്ഞു നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്.

 കൊല്‍ക്കത്ത

കൊല്‍ക്കത്ത

സന്തോഷത്തിന്റെ നഗരത്തില്‍ എന്നും സന്തോഷമാണെങ്കിലും ദിപാവലിക്ക് പ്രത്യേക രസമാണ് ഈ നാടിന്. കൊല്‍ക്കത്തയുടെ ഏറ്റവും പ്രധാനമായ കാളിപൂജയും ഈ ദിവസങ്ങളിലാണ് നടക്കുന്നത്. ആഹ്ലാദവും ആനന്ദവും തിരതല്ലുന്ന ഒരു ദിനം കൂടിയായിരിക്കും ഇത്. വിളക്കുകളും തിരികളും കത്തിച്ച് നഗരം മുഴുവന്‍ അലങ്കരിച്ച കാഴ്ച ദീപാവലിയില്‍ കാണാം.

 ഗോവ

ഗോവ

എല്ലാ തരത്തിലുമുള്ള ആനന്ദങ്ങള്‍ ഒരിടത്ത് ചേരുന്നതാണ് ഗോവയിലേത്. നരക ചതുര്‍ദശി വലിയ ആഘോഷമായാണ് ഇവിടെ കൊണ്ടാടുന്നത്. വിളക്കുകള്‍ കൊണ്ട് വീടും വാതിലും ജനലുമെല്ലാം അലങ്കരിക്കുന്നതാണ് ആഘോഷത്തിന്‍റെ ആദ്യ പടി. പിന്നീട് നരകാസുരന്റെ രൂപമുണ്ടാക്കി അതില്‍ വെടിക്കോപ്പുകള്‍വെച്ച് പൊട്ടിക്കുന്നത് ഇവിടുത്തെ ചടങ്ങിന്‍റെ ഒരു ഭാഗം തന്നെയാണ്.
എന്തുതന്നെയായാലും ഓരോ ഇടങ്ങളും ഓരോ തരത്തിലുള്ള ഓര്‍മ്മകളായിരിക്കും സഞ്ചാരികള്‍ക്ക് നല്കുക എന്നതില്‍ സംശയം വേണ്ട.

അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്

ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!

തിരക്കുവേണ്ട, ക്യൂ പാലിക്കാം...കേരളത്തിലെ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍തിരക്കുവേണ്ട, ക്യൂ പാലിക്കാം...കേരളത്തിലെ യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലിമഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X