സഞ്ചാരികള്‍ക്ക് എല്ലാ യാത്രകളും ഒരു പോലെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ചിലര്‍ക്കാവട്ടെ, യാത്രകള്‍ ഇഷ്ടപ്പെടണമെങ്കില്‍ അതിലല്പപം സാഹസികത കൂടി ചേരണം. കാട്ടിലൂടെ കയറിയിറങ്ങി, കാടിനുള്ളില്‍ കുറച്ച് ദീവസം ജീവിച്ച് വരുന്നതാണ് മറ്റു ചിലര്‍ക്ക് യാത്രകളെന്നാല്‍. ഇതുപോലെ യാത്രകളിലെ മറ്റൊരു വ്യത്യസ്തമായ അനുഭവമാണ് വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രകള്‍. കാടിനുള്ളിലൂടെ സഞ്ചരിച്ച് നീണ്ട നടത്തവും ഹൈക്കിങ്ങും കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോള്‍ മുന്നില്‍ ആര്‍ത്തലച്ചു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആ യാത്രയുടെ ക്ഷീണത്തെ മുഴുവനായും മാറ്റുവാന്‍ പര്യാപ്തമായതായിരിക്കും. ഇതാ അത്തരത്തില്‍ വെള്ളച്ചാട്ടത്തിന്‍റെ വിസ്മയിപ്പിക്കുന്ന ലോകത്തേയ്ക്ക് നയിക്കുന്ന വാട്ടര്‍ഫാള്‍ ഹൈക്കുകളെ പരിചയപ്പെടാം..

വെലികി സ്ലാപ്, ക്രൊയേഷ്യ
വെലികി സ്ലാപ്പ് എന്നാൽ വലിയ വെള്ളച്ചാട്ടം എന്നാണ് അര്‍ത്ഥം പ്ലിറ്റ്വി തടാകൾ ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടമാണിത്. ഏഴ് വെള്ളച്ചാട്ടങ്ങളും 16 തടാകങ്ങളും പാർക്കിലുണ്ട്. ഒരു കാഴ്ചയിൽ നിന്ന് മറ്റൊന്നിലേക്ക് നയിക്കുന്ന നിരവധി പാതകളുണ്ട്, പ്രവേശനം 1 ൽ നിന്ന് ട്രയൽ A എടുത്ത് 3.5 കിലോമീറ്റർ ഉള്ള ട്രെയില്‍ ആണ് ഏറ്റവും മനോഹരമായത്.

തൂവാനം വെള്ളച്ചാട്ടം
കാടിനുള്ളിലൂടെ യാത്ര ചെയ്ത് മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന കേരളത്തിലെ ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം. ഇടുക്കിയിൽ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ആണിത് സ്ഥിതി ചെയ്യുന്നത്. 84 അടി മുകളിൽ നിന്നും താഴേക്ക് പതിഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടം അല്‍പം ധൈര്യവും സാഹസികതയും പറഞ്ഞിട്ടുള്ളവര്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടമാണ്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാര് എന്ന സ്ഥലത്താണിതുള്ളത്. വനത്തിലൂടെ ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന ട്രക്കിങ്ങിലൂടെയാണ് കാടിനുള്ളിലെ വെള്ളച്ചാട്ടത്തിലെത്താനാവൂ. വെള്ളച്ചാട്ടം അടുത്തു നിന്നും കാണാം എന്നതു മാത്രമല്ല, അതിലിറങ്ങുവാനും കുളിക്കുവാനും ഒക്കെ സൗകര്യം ഇതിലുണ്ടാവും
കാടിനു നടുവിൽ, കാട്ടുമൃഗങ്ങളുടെ സാന്നിധ്യത്തില്‍ ഒരു രാത്രി ചിലവഴിക്കുവാൻ സാധിക്കുക എന്നതാണ് ഇവിടേക്ക് കൂടുതലും ആളുകളെ എത്തിക്കുന്നത്.
കേരളത്തിൽ നിന്നും ഉത്ഭവിച്ച് തമിഴ്നാട്ടിലൂടെ ഒഴുകുന്ന പാമ്പാറിൽ നിന്നാണ് തൂവാനം വെള്ളച്ചാട്ടം വരുന്നത്. ഇരവികുളത്തു നിന്നുമാണ് പാമ്പാർ ഉത്ഭവിക്കുന്നത്.കേരളത്തിലൂടെ 29 കിലോമീറ്റര്‍ ദൂരം ഇത് ഒഴുകുന്നുണ്ട്
PC: Wikimedia

ടാപ്പിയാ ഫാള്‍സ് ഫിലിപ്പൈന്‍സ്
ബറ്റാഡിന്റെ നഗരത്തിലെ ചെറിയ കുഗ്രാമത്തിന് സമീപമാണ് ഈ മനോഹരമായ വെള്ളച്ചാട്ടം ഉള്ളത്, . ഈ വെള്ളച്ചാട്ടങ്ങളിൽ എത്താൻ, ബൈക്ക് വാടകയ്‌ക്കെടുക്കുകയോ ബനാവിൽ നിന്ന് പൊതുഗതാഗതം തിരഞ്ഞെടുക്കുകയോ ചെയ്യാം, എങ്കിലും വാഹനം പോകുന്ന പാതയില്‍ നിന്നും 15 മിനിറ്റ് ബറ്റാഡിലേക്ക് കാൽനടയാത്ര ചെയ്ത് വേണം ബറ്റാഡിലെത്തുവാന്‍. . ഗ്രാമത്തിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്ക് ഏകദേശം 45 മിനിറ്റാണ്. വളരെ പെട്ടന്ന് എത്തിച്ചേരുമെങ്കിലും പക്ഷേ ഇത് ഒരു ജീവിതകാലത്തെ ഓർമ്മയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണം

ഹവാസു ഫാള്‍സ്, അരിസോണ
അരിസോണയിലെ ഹവാസു വെള്ളച്ചാട്ടം ഒരു കാഴ്ച തന്നെയാണ്! ജീവിതത്തില്‍ ഒരിക്കലെങ്കിലും സഞ്ചാരികള്‍ കണ്ടിരിക്കേണ്ട കാഴ്ച. ഹവാസുവിന്റെ നീലയും പച്ചയും നിറഞ്ഞ വെള്ളം നിങ്ങളെ അമ്പരപ്പിക്കും, പക്ഷേ ഇവിടെയെത്തുക എന്നത് എല്ലാവര്‍ക്കും താല്പര്യമുള്ള കാര്യമായിരിക്കില്ല. ഈ വെള്ളച്ചാട്ടം നിയന്ത്രിക്കുന്നത് ഹവാസുപായ് ഗോത്രമാണ്, മുന്‍കൂട്ടി അനുമതിയില്ലാതെ ഇവിടേക്ക് വരിക എന്നത് നടപ്പുള്ള കാര്യമല്ല, ഒരു പെർമിറ്റ് ലഭിച്ച ശേഷം, നിങ്ങൾ ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിന്റെ സൗത്ത് റിമിൽ നിന്ന് ഹുവാലപായ് ഹിൽടോപ്പിലേക്ക് നാല് മണിക്കൂർ യാത്ര ചെയ്യണം, തുടർന്ന് ഇത് സുപായ് വില്ലേജിലേക്ക് 13 കിലോമീറ്റർ ട്രെക്കിംഗ് ചെയ്യണം. തീര്‍ന്നില്ല, ഇവിടെ നിന്നു ഹവാസു വെള്ളച്ചാട്ടത്തിലേക്ക് 3.5 കിലോമീറ്റർ കുത്തനെ നടന്ന് പാറക്കെട്ടുകള്‍ കയറി വേണം എത്തിച്ചേരുവാന്‍.
PC:Jeremy Evans12

കോള ഡി കാബല്ലോ, സ്പെയിൻ
ഓർഡെസ വൈ മോണ്ടെ പെർഡിഡോ നാഷണൽ പാർക്കിനുള്ളിൽ സ്ഥിതിചെയ്യുന്ന കോള ഡി കാബല്ലോ അതിശയകരമായ ഒരു വെള്ളച്ചാട്ടമാണ്. അതിശയകരമായ ഈ കാഴ്ചയ്ക്ക് കൊടുക്കേണ്ടത് ചെറിയ വില ആയിരിക്കില്ല. 17 കിലോമീറ്റര്‍ ദൂരമാണ് വെള്ളച്ചാട്ടത്തിലെത്തുവാനായി നടക്കേണ്ടത്.
പാര്‍ക്കിന്റെ കാര്‍ പാര്‍ക്കിങ് ഏരിയായില്‍ നിന്നും വേണം ഈ നടത്തം ആരംഭിക്കുവാന്‍. അതിരാവിലെ തന്നെ യാത്ര ആരംഭിച്ചാല്‍ മാത്രമേ നഉച്ചകഴിഞ്ഞ് നിങ്ങൾക്ക് അവിടെയെത്താനും സൂര്യാസ്തമയത്തിന്റെ അതിശയകരമായ കാഴ്ചകൾ ആസ്വദിക്കുവാന്‍ കഴിയൂ.
വാക്സിനെടുത്തോ? എങ്കിലിതാ യുഎഇയില്‍ നിന്നും യാത്ര പോകാം.. ഈ പത്തുരാജ്യങ്ങള്‍ കാത്തിരിക്കുന്നു

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം
കാടിന്ററ വഴികളിലൂടെ ചെന്നു കയറി വീണ്ടും വീണ്ടും കാടു ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഇടമാണ് തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടം. എഴുനിലക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്. കുടച്ചിയാല്‍ കുത്ത്. ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ചേരുന്നതാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം.വേനല്‍ക്കാല ട്രക്കിങ്ങിന് ഇവിടം ഏറെ അനുയോജ്യമാണ്. തൊടുപുഴയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരെയായി വണ്ണപ്പുറം, കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽ നിന്നും കരിമണ്ണൂർ വഴി 19 ഇവിടേക്കെത്താം.
PC:Tharun Alex Thomas
ആമസോണ്‍ മുതല്‍ സുന്ദര്‍ബന്‍ വരെ... മഴക്കാടും കൊടുംകാടും... ലോകത്തിലെ ഏറ്റവും മനോഹരമായ വനങ്ങളിലൂടെ