Search
  • Follow NativePlanet
Share
» » ഗംഗാ എക്സ്പ്രസ് വേ...ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എക്സ്പ്രസ് വേ.. അറിയേണ്ടതെല്ലാം

ഗംഗാ എക്സ്പ്രസ് വേ...ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എക്സ്പ്രസ് വേ.. അറിയേണ്ടതെല്ലാം

ഓരോ നിമിഷവും പുരോഗതിയിലേക്ക് കുതിക്കുകയാണ് നമ്മുടെ നാട്. പാലങ്ങളായും വിമാനത്താവളങ്ങളായും റോഡുകളായുമെല്ലാം ഈ വികസനം ഇവിടെ കാണാം. ആ നിരയിലേക്ക് ഏറ്റവും പുതുതായി എത്തുകയാണ് ഗംഗാ എക്സ്പ്രസ് വേ. ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ അതിവേഗപാതയായ ഇത് ഉത്തര്‍ പ്രദേശിലാണുള്ളത്. ഈ വർഷം സെപ്റ്റംബർ മുതൽ പദ്ധതി ആരംഭിക്കും. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ കിഴക്കൻ ഉത്തർപ്രദേശുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഗംഗാ എക്സ്പ്രസ് വേയുടെ നിര്‍മ്മാണം.

 519 ഗ്രാമങ്ങളുമായി

519 ഗ്രാമങ്ങളുമായി

മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതിയില്‍ ഭാവിയില്‍ വാരണാസി വരെ നീട്ടുകയും എക്സ്പ്രസ് ഹൈവേ 519 ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുവാനും തീരുമാനമുണ്ട്.

 26 മാസത്തിനുള്ളിൽ

26 മാസത്തിനുള്ളിൽ

കൃത്യസമയത്ത് പ്രവൃത്തി പൂർത്തിയായി എന്ന് ഉറപ്പാക്കുന്നതിന് എക്സ്പ്രസ് വേ പ്രോജക്റ്റ് 12 പാക്കേജുകളായി തിരിച്ചിരിക്കുന്നു.എട്ട് പാതകളുള്ള ഈ പദ്ധതിക്ക് ഏകദേശം 36000 കോടി രൂപ ചെലവാകും, അടുത്ത 26 മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു

 പകുതി യാത്രാ ദൂരം

പകുതി യാത്രാ ദൂരം


ദില്ലിയും പ്രയാഗ്രാജും തമ്മിലുള്ള യാത്രാ സമയം നിലവില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെയാണുള്ളത്. ഇത് 6-7 മണിക്കൂറായി കുറയുക എന്നതാണ് ഈ പാതയുടെ പ്രധാന ലക്ഷ്യം,

14 പ്രധാന പാലങ്ങൾ

14 പ്രധാന പാലങ്ങൾ

മീററ്റിലെ ബിജൗലി ഗ്രാമത്തിൽ ആരംഭിച്ച് പ്രയാഗ്രാജിലെ ജുഡാപൂർ ദണ്ഡു ഗ്രാമത്തിൽ അവസാനിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം നടക്കുക. 14 പ്രധാന പാലങ്ങൾ, 126 മൈനർ ബ്രിഡ്ജുകൾ, എട്ട് റോഡ് ഓവർബ്രിഡ്ജുകൾ, 18 ഫ്ലൈ ഓവറുകൾ എന്നിവ ഇതിന്‍റെ ഭാഗമായി വരും. എക്സ്പ്രസ് ഹൈവേയുടെ നിർദ്ദിഷ്ട നീളം 594 കിലോമീറ്ററാണ്.

 12 ജില്ലകളിലൂടെ

12 ജില്ലകളിലൂടെ


എക്സ്പ്രസ് ഹൈവേ യുപിയിലെ 12 ജില്ലകളിലൂടെ കടന്നുപോകും: മീററ്റ് (15 കിലോമീറ്റർ), ഹാപൂർ (33 കിലോമീറ്റർ), ബുലന്ദ്‌ഷഹർ (11 കിലോമീറ്റർ), അമ്രോഹ (26 കിലോമീറ്റർ), സംബാൽ (39 കിലോമീറ്റർ), ബദൗൻ (92 കിലോമീറ്റർ), ഷാജഹാൻപൂർ (40 കിലോമീറ്റർ), ഹാർഡോയി (99 കിലോമീറ്റർ), ഉന്നാവോ (105 കിലോമീറ്റർ), റായ് ബറേലി (77 കിലോമീറ്റർ), പ്രതാപ്ഗഡ് (41 കിലോമീറ്റർ), പ്രയാഗ്രാജ് (16 കിലോമീറ്റർ) എന്നിവയാണവ.

ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര..നിഗൂഢ രഹസ്യങ്ങളുമായി ഒരു ക്ഷേത്രം!ഓരോ 24 മിനിട്ടിലും ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന മേൽക്കൂര..നിഗൂഢ രഹസ്യങ്ങളുമായി ഒരു ക്ഷേത്രം!

കടലിലെ കരയിലെ ക്ഷേത്രം! സംരക്ഷിക്കുന്നത് പാറക്കടിയിലെ നാഗങ്ങള്‍കടലിലെ കരയിലെ ക്ഷേത്രം! സംരക്ഷിക്കുന്നത് പാറക്കടിയിലെ നാഗങ്ങള്‍

പ്രേതങ്ങൾ വാഴുന്ന പുസ്തകാലയം...തലയില്ലാത്ത ആത്മാക്കളുള്ള സ്കൂൾ..പോരേ പേടിക്കുവാൻ!!പ്രേതങ്ങൾ വാഴുന്ന പുസ്തകാലയം...തലയില്ലാത്ത ആത്മാക്കളുള്ള സ്കൂൾ..പോരേ പേടിക്കുവാൻ!!

Read more about: റോഡ് uttar pradesh up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X