Search
  • Follow NativePlanet
Share
» »ടോയ് ട്രെയിനില്‍ ഇനി രാത്രിയും കറങ്ങാം... കിടിലന്‍ അവസരവുമായി ഡാർജലിങ്.. 'മിസ്' ചെയ്യല്ലേ!!

ടോയ് ട്രെയിനില്‍ ഇനി രാത്രിയും കറങ്ങാം... കിടിലന്‍ അവസരവുമായി ഡാർജലിങ്.. 'മിസ്' ചെയ്യല്ലേ!!

വാർത്തകളനുസരിച്ച്, 2022 നവംബർ 12 മുതൽ ഡിസംബർ 4 വരെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ഡാർജിലിംഗ് ടോയ് ട്രെയിൻ ഓടും.

ഡാർജലിങ് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നതെന്താണ്? ഒരൊറ്റ ഉത്തരം മാത്രമായി പറയുവാനാവില്ല എന്നതാണ് സത്യമെങ്കിലും എല്ലാ ഉത്തരങ്ങളിലും ടോയ് ട്രെയിൻ' കാണും. ഡാർജലിങ് യാത്രകളുടെ ലക്ഷ്യം തന്നെ പലർക്കും കൽക്കരി തുപ്പി, കൂകിവിളിച്ചെത്തുന്ന Darjeeling Himalayan Railway എന്ന ഈ ടോയ് ട്രെയിൻ യാത്ര തന്നെയാണ്. ട്രെയിൻ യാത്രാ പ്രേമികളുടെ കാര്യം പറയുകയും വേണ്ട, എന്തു വെല്ലുവിളി സഹിച്ചും ഈ ട്രെയിനിൽ ഒരു സീറ്റ് ഡാർജലിങ് യാത്രയിൽ അവർ ഒപ്പിക്കുക തന്നെ ചെയ്യും.

 സൂര്യാസ്തമയത്തിനു ശേഷം

സൂര്യാസ്തമയത്തിനു ശേഷം

സൂര്യാസ്തമയത്തിനു ശേഷം
ഇപ്പോഴിതാ, ഡാർജലിങ് യാത്ര ഉടൻതന്നെ പോകുവാനും ടോയ് ട്രെയിൻ യാത്ര ആസ്വദിക്കുവാനും മറ്റൊരു കാരണം കൂടിയൂണ്ട്. ഡാർജലിങ് ഹിമാലയൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ടോയ് ട്രെയിൻ സൂര്യസ്തമയത്തിനു ശേഷം യാത്ര തുടരുവാൻ തീരുമാനിക്കുകയാണ്. വൈകുന്നേരം നടത്തുവാൻ പോകുന്ന ഈ സ്പെഷ്യൽ ട്രെയിൻ യാത്ര വിനോദ സഞ്ചാരത്തിന്റെ വളർച്ചയെ ലക്ഷ്യമാക്കിയുള്ളതാണ്. ജോയ്‌റൈഡിന്റെ സായാഹ്ന സർവീസ് കൂടുതൽ സന്ദർശകരെ ആകർഷിക്കും.
PC:Arne Hückelheim
https://en.wikipedia.org/wiki/Darjeeling_Himalayan_Railway#/media/File:DarjeelingTrainFruitshopCrop.JPG
ഇപ്പോഴിതാ, ഡാർജലിങ് യാത്ര ഉടൻതന്നെ പോകുവാനും ടോയ് ട്രെയിൻ യാത്ര ആസ്വദിക്കുവാനും മറ്റൊരു കാരണം കൂടിയൂണ്ട്. ഡാർജലിങ് ഹിമാലയൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ടോയ് ട്രെയിൻ സൂര്യസ്തമയത്തിനു ശേഷം യാത്ര തുടരുവാൻ തീരുമാനിക്കുകയാണ്. വൈകുന്നേരം നടത്തുവാൻ പോകുന്ന ഈ സ്പെഷ്യൽ ട്രെയിൻ യാത്ര വിനോദ സഞ്ചാരത്തിന്റെ വളർച്ചയെ ലക്ഷ്യമാക്കിയുള്ളതാണ്. ജോയ്‌റൈഡിന്റെ സായാഹ്ന സർവീസ് കൂടുതൽ സന്ദർശകരെ ആകർഷിക്കും.

PC:Arne Hückelheim

തിയതി

തിയതി

നവംബർ 12 മുതൽ ഡിസംബർ 4 വരെ
വാർത്തകളനുസരിച്ച്, 2022 നവംബർ 12 മുതൽ ഡിസംബർ 4 വരെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ഡാർജിലിംഗ് ടോയ് ട്രെയിൻ ഓടും. ഇവിടുത്തെ പ്രസിദ്ധമായ ഘൂം ഫെസ്റ്റിവൽ ആഘോഷിക്കപ്പെടുന്ന തീയതികൾ കൂടിയാണിത്. ആഴ്ചയിൽ, വാരാന്ത്യങ്ങളിൽ വലിയ ജനക്കൂട്ടവും കൂടുതൽ പരിപാടികളും കൂടി സന്ദർശകർക്കായി ഇവിടെ ഒരുക്കും. നവംബർ 12 മുതൽ ഡിസംബർ 4 വരെ എല്ലാ വാരാന്ത്യങ്ങളിലും 8 യാത്രകളായിരിക്കും നടത്തുക.

PC:Subhrajyoti07

ടിക്കറ്റ് നിരക്ക്, എങ്ങനെ ബുക്ക് ചെയ്യാം

ടിക്കറ്റ് നിരക്ക്, എങ്ങനെ ബുക്ക് ചെയ്യാം

സമയം കൂട്ടി എന്നതൊഴിച്ചാൽ മറ്റൊരു വ്യത്യാസവും യാത്രയ്ക്കുണ്ടായിരിക്കില്ല. രാത്രികാല ടോയ് ട്രെയിനുകളുടെ നിരക്ക് പകൽ ട്രെയിനുകൾക്ക് തുല്യമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതനുസരിച്ച് , ഡീസൽ എഞ്ചിനുകൾക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് 1000 രൂപയും ആവി എഞ്ചിനുകൾക്ക് 1500 രൂപയും ആയിരിക്കും നിരക്ക്. ഘൂമിൽ നിന്ന് ഡാർജിലിംഗിലേക്കുള്ള മടക്കയാത്രയ്ക്ക് അധിക നിരക്ക് ഈടാക്കില്ല. ഡാർജിലിംഗ് റെയിൽവേ സ്റ്റേഷനിലോ IRCTC വെബ്സൈറ്റ് വഴിയോട ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

PC:MaltaGC

ഘൂം ഫെസ്റ്റിവൽ

ഘൂം ഫെസ്റ്റിവൽ

ഡാര്‍ജലിങ്ങിലെ ഏറ്റവും വലിയ പ്രാദേശിക ആഘോഷങ്ങളിലൊന്നാണ് ഘൂം ഫെസ്റ്റിവൽ.പ്രാദേശിക കലയും സംസ്കാരവും പാചകരീതികളും പൈതൃക ടോയ് ട്രെയിന്‍ യാത്രയും എല്ലാ ചേർന്ന് സന്ദർശകെ ആഹ്ലാദിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡാർജലിങ് എന്ന നഗരത്തെ അതിന്റെ പരമാവധി കണ്ടറിയുവാനും ആസ്വദിക്കുവാനും പറ്റിയ അവസരമായാണ് സന്ദർശകർ ഈ ഫെസ്റ്റിവലിനെ കാണുന്നത്. പശ്ചിമ ബംഗാളിലെ ഹിൽ സ്റ്റേഷന്റെ മനോഹരമായ സ്ഥലങ്ങൾ ആസ്വദിക്കാൻ ആളുകൾക്ക് രാത്രി സവാരികളും ഗും ഫെസ്റ്റിവലിൽ ലഭ്യമാണ്.

PC:Vikramjit Kakati

ഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗംഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗം

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നതെങ്കിലും സഞ്ചാരികൾക്കിത് ഡിഎച്ച്ആർ അല്ലെങ്കിൽ ടോയ് ട്രെയിൻ സർവീസാണ്. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിക്കും ഡാർജിലിംഗിനും ഇടയിൽ ആണ ടോയ് ട്രെയിൻ സർവീസ് നടത്തുന്നത്. 1879 നും 1881 നും ഇടയിൽ നിർമ്മിച്ച ഇതിന് ഏകദേശം 88 കിലോമീറ്റർ (55 മൈൽ) ദൂരത്തിൽ സഞ്ചരിക്കുന്നു.

PC:Joy Amed

കുറഞ്ഞ ചിലവില്‍ യാത്ര പോകാം... ഈ സ്ഥലങ്ങളുള്ളപ്പോള്‍ വേറേ ചിന്ത വേണ്ട!!കുറഞ്ഞ ചിലവില്‍ യാത്ര പോകാം... ഈ സ്ഥലങ്ങളുള്ളപ്പോള്‍ വേറേ ചിന്ത വേണ്ട!!

ചായപ്പൊടിയും ഇംഗ്ലീഷ് ഡിന്നറും! ഈ ഡാര്‍ജലിങ് കാഴ്ചകള്‍ അല്പം വ്യത്യസ്തമാണ്!ചായപ്പൊടിയും ഇംഗ്ലീഷ് ഡിന്നറും! ഈ ഡാര്‍ജലിങ് കാഴ്ചകള്‍ അല്പം വ്യത്യസ്തമാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X