Search
  • Follow NativePlanet
Share
» »ഘും; ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ

ഘും; ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ

ഘും; ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ

By Maneesh

ഇന്ത്യയുടെ സമതല പ്രദേശങ്ങളിൽ മാ‌ത്രമല്ല, മലമുകളിലും റെയിൽവെ സ്റ്റേഷനുകൾ ഉള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാം. ഷിംലയിലേയും, ഊട്ടിയിലേയും, മതേരനിലേയും മൗണ്ടൈൻ റെയിൽവെ സ്റ്റേഷനുകളെക്കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും.

പശ്ചിമ ബംഗാളി‌ലെ ഡാർജിലിംഗ് റെയിൽവേയും അക്കൂട്ടത്തിൽ‌പ്പെടുത്താവുന്നതാണ്. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലായി സ്ഥിതി ‌ചെയ്യുന്ന റെയിൽവെ സ്റ്റേഷനായ ഘും റെയിൽവെ സ്റ്റേഷൻ ഈ റെയിൽവെയുടെ ഭാഗമാണ്.

ഘുമിനേക്കുറിച്ച് അറിഞ്ഞി‌രിക്കേണ്ട കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം

പശ്ചിമബംഗാൾ

പശ്ചിമബംഗാൾ

പശ്ചിമ ബംഗാളിൽ ഹിമാലയൻ മലനിരകളുടെ ഭാഗമായ ഒരു സ്ഥലമാണ് ഘും, ഡാർജിലിംഗിന്റെ പ്രാന്തപ്രദേശമായ ഘും ഡാർജിലിംഗ് മുൻ‌സിപാലിറ്റിക്ക് കീഴിലുഌഅ ഒരു സ്ഥലമാണ്.
Photo Courtesy: Pramanick

ഉയ‌രത്തിലുള്ള റെയിൽ‌വെ സ്റ്റേഷൻ

ഉയ‌രത്തിലുള്ള റെയിൽ‌വെ സ്റ്റേഷൻ

ഇന്ത്യയിൽ ഏറ്റ‌വും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷ‌ൻ ഇവിടെയാണ്. സമുദ്രനിരപ്പിൽ നിന്ന് 2,258 മീറ്റർ ഉയരത്തിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Kailas98

ഘും മൊണസ്ട്രി

ഘും മൊണസ്ട്രി

ഘുമിലെ പ്രശസ്തമായ ബുദ്ധമത ആശ്രമാണ് ഘും മൊണസ്ട്രി. യിഗ കൊയേലിംഗ് മൊണസ്ട്രി എന്നാണ് ഇത് അറിയപ്പെടുന്നത്. ഡാർ‌ജിലിംഗിൽ നിന്ന് 8 കിലോമീറ്റർ അകലെയായിട്ടാണ് ഈ മൊണസ്ട്രി സ്ഥിതി ചെയ്യു‌ന്നത്.
Photo Courtesy: Shahnoor Habib Munmun

മൈത്രേയ ബുദ്ധ

മൈത്രേയ ബുദ്ധ

15 അടി ഉയരത്തിലു‌ള്ള മൈത്രേയ ബുദ്ധന്റെ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ബുദ്ധന്റെ വരാനിരിക്കുന്ന അവതാരമാണ് മൈത്രേയൻ. ബുദ്ധ അനുയായികളുടെ ചിത്ര‌ങ്ങൾ ചെൻറെസി, ചൊങപാ എന്നിവയുടെ ഈ മൊണസ്ട്രിയിൽ കാണാൻ കഴിയും.
Photo Courtesy: Soumyasch at English Wikipedia

നിർമ്മാണം 1875ൽ

നിർമ്മാണം 1875ൽ

1875ൽ ആണ് ലാമ ഷെറബ് ഗ്യറ്റ്സോ ആണ് ഈ ബുദ്ധ ആശ്രമം നിർമ്മിച്ചത്. ഘുമിലെ മൂന്ന് മൊൺസ്ട്രികളിൽ ഏറ്റവും വലിയ മൊണസ്ട്രിയാണ് ഈ മൊണസ്ട്രി.
Photo Courtesy: P.K.Niyogi at English Wikipedia

ബടാസിയ ലൂപ്

ബടാസിയ ലൂപ്

താഴ്വാരയിൽ നിന്ന് മലമുകളിലേക്കു‌ള്ള നീളുന്ന റെയിൽ പാതയിലെ സ്പൈറൽ റെയിൽവെയാണ് ബടാസിയ ലൂപ്. വളഞ്ഞ് പുളഞ്ഞ് മലകയറാനാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ബടാസിയ ലൂപ് മുതൽ ആണ് റെയിൽ പാത വളഞ്ഞ് പുളഞ്ഞ് മലമുകളിലേക്ക് എത്തു‌ന്നത്.
Photo Courtesy: PP Yoonus

ഘുമിന്റെ താഴെ

ഘുമിന്റെ താഴെ

ഘും ടൗണിന്റെ താഴെയായി ഡാർജിലിംഗിൽ നിന്ന് 5 കിലോമീറ്റർ അകലെയായാണ് ബടാസിയ ലൂപ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Judith

വാർ മെമ്മോറിയൽ

വാർ മെമ്മോറിയൽ

1947ൽ സ്വാ‌തന്ത്ര്യന‌ന്തരം വീര മൃത്യു വരിച്ച 76 ഗൂർഖ ജവാന്മാരുടെ സ്മരണക്കായി 1991ലാണ് ബടാസിയ ലൂപിന് സമീ‌പത്തായി വാർമെമ്മോറിയൽ നിർമ്മിച്ചത്.
Photo Courtesy: KaushikBiswas

യാത്ര പോകാൻ

യാത്ര പോകാൻ

നിരവധി റോഡുകൾ തമ്മിൽ കൂടി ചേരുന്ന ഒരു കൊ‌ച്ചു പട്ടണമാണ് ഘും. സിലിഗുരിയിൽ നിന്ന് ഡാർജിലിംഗിലേക്കുള്ള ഹിൽകാർട്ട് റോഡ് കടന്നു പോകുന്നത് ഈ ടൗണിലൂടെയാണ്. ഡാർജിലിംഗിൽ നിന്ന് റോഡ് മാർഗവും ഇവിടെ എത്തിച്ചേരാം.
Photo Courtesy: Rudolph.A.furtado

ഡാർജിലിംഗ് ഹിമാലയൻ റെയിൽവെ

ഡാർജിലിംഗ് ഹിമാലയൻ റെയിൽവെ

1879ൽ ആ‌‌ണ് ഡാർജിലിംഗ് ഹിമാലയൻ റെയിൽവെ ആരംഭിച്ചത്. ഘും വരെ റെയിൽപാത നീട്ടിയത് 1881ൽ ആയിരുന്നു. 1878ൽ സിലിഗുരി ഇന്ത്യൻ റെയിൽവെ ഭൂപടത്തിൽ ഇടംപിടിച്ചു.
Photo Courtesy: Marc Shandro

ന്യൂ ജൽപായ് ഗു‌രി

ന്യൂ ജൽപായ് ഗു‌രി

സിലിഗുരിയിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള ന്യൂ ജാൽപായ് ഗുരിയി‌ൽ റെയിൽവേ സ്റ്റേഷൻ വന്നത് 2007ൽ ആ‌ണ്. കൽക്കട്ടയിൽ നിന്ന് 10 മണിക്കൂർ യാത്ര ‌ചെയ്യണം ന്യൂ ജയ്‌പാൽ ഗുരിയിൽ എത്തിച്ചേരാൻ
Photo Courtesy: SupernovaExplosion

ഘുമിലേക്ക്

ഘുമിലേക്ക്

ന്യൂ ജയ്‌പാൽ ഗുരിയിൽ നിന്ന് മൂന്ന് - നാല് മണിക്കൂർ റോഡിലൂടെ യാത്ര ചെയ്താൽ ഘുമിൽ എത്തിച്ചേരാം.
Photo Courtesy: AHEMSLTD~commonswiki

ഏഴ് മണിക്കൂർ ട്രെയിൻ യാത്ര

ഏഴ് മണിക്കൂർ ട്രെയിൻ യാത്ര

ന്യൂ ജയ്‌പാൽ ഗുരിയിൽ നിന്ന് ട്രെയിനിൽ 6 മുതൽ ഏഴ് മണിക്കൂർ വരെയെടുക്കും ഡാർജിലിംഗ് എന്ന സ്വർഗത്തിൽ എത്തിച്ചേരാൻ.
Photo Courtesy: Tirthankar

ടൂറിസ്റ്റ് ട്രെയിൻ

ടൂറിസ്റ്റ് ട്രെയിൻ

ഡാർജിലിംഗിൽ നിന്ന് ഘും വരെ ടൂറിസ്റ്റ് ട്രെയിനുകൾ ഓടുന്നുണ്ട്. ദീർഘ ദൂര ട്രെയിൻ യാത്ര ബോറടിക്കുന്നവർക്ക് ഘും വരെ റോഡ് മാർഗം എത്തി അവിടെ നിന്ന് ടൂറിസ്റ്റ് ട്രെയിനിലുള്ള യാത്ര ആസ്വദിക്കാം.
Photo Courtesy: Vimalsuresh

മല കയറി ഇറങ്ങി

മല കയറി ഇറങ്ങി

സിലിഗുരിയിൽ നിന്ന് മലകയറി തുടങ്ങുന്ന റെയിൽപാത ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഘുമിൽ എത്തിച്ചേർന്നാൽ പിന്നേ ഡാർജിലിംഗിലേക്ക് മലയിറക്കമാണ്.
Photo Courtesy: Shahnoor Habib Munmun

ടൈഗർ ഹിൽ

ടൈഗർ ഹിൽ

ഘുമിൽ നിന്ന് 5 കിലോമീറ്റർ അകലെയായി ഘുമിനേക്കാൾ 340 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലയാണ് ടൈഗർ ഹിൽ. ഇവിടെ കയറിയാൽ ലോകത്തിലെ തന്നെ മൂന്നാമത്തെ ഉയരമു‌ള്ള കൊടുമുടിയായ കാഞ്ചൻ‌ജംഗ കാ‌ണാൻ കഴിയും.
Photo Courtesy: Nadeemmushtaque

എവറെസ്റ്റ് കൊടുമുടി

എവറെസ്റ്റ് കൊടുമുടി

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറെസ്റ്റ് കാണാനും ടൈഗർ ഹിൽസിൽ കയറുന്നവരുണ്ട്, എന്നാൽ മഞ്ഞ് മൂടിയ സമയം എവറെസ്റ്റ് കാണാൻ കഴിയില്ല.
Photo Courtesy: Rudolph.A.furtado

Read more about: darjeeling himalaya west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X