മുംബൈയെപ്പറ്റി ഓർക്കുമ്പോൾ എന്താണ് ആദ്യം മനസ്സിൽ വരിക...ഒരു സഞ്ചാരിയാണെങ്കിൽ ഇവിടുത്തെ പ്രധാനപ്പെട്ട ഇടങ്ങളും കാഴ്ചകളും ഒരു ഭക്ഷണപ്രേമിയാണെങ്കിൽ രുചിയുടെ പ്രളയം നാവിലൊരുക്കുന്ന കടകൾ, ഒരു ടെക്കിയാണെങ്കിൽ ഇവിടുത്തെ വലിയ വലിയ ഓഫീസുകൾ, ഷോപ്പിങ്ങ് ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഇവിടുത്തെ ഷോപ്പിങ്ങ് മാളുകളും പ്രാദേശിക സ്ഥലങ്ങളും ഒക്കെയായിരിക്കും. എന്നാൽ മുംബൈ നിങ്ങൾക്കു മുന്നിൽ ഒളിപ്പിച്ച ഏറ്റവും വലിയ അത്ഭുതം ഏതാണ് എന്നറിയുമോ? ഇതുവരെ കണ്ടതും കേട്ടതും ഒന്നുമല്ല മുംബൈ ഇനി സഞ്ചാരികൾക്കായി ഒരുക്കി വെച്ചിരിക്കുന്നത് എന്നതാണ് സത്യം.
കാലത്തിനും മുന്നേ രൂപപ്പെട്ടു എന്നു ശാസ്ത്രകാരൻമാർ വിശ്വസിക്കുന്ന ഗില്‍ബർട് ഹില്ലിന്റെ വിശേഷങ്ങൾ...
ലോകത്തിന്റെ മൂന്ന് അത്ഭുതങ്ങളിലൊന്ന്
66 മില്യൺ വർഷങ്ങൾക്കു മുൻപ്
മീസോസോയിക് കാലഘട്ടം അഥവാ ഉരഗങ്ങളുടെ കാലഘട്ടത്തിലാണ് ഈ പാറ ഇവിടെ രൂപപ്പെട്ടതെന്നാണ് വിശ്വാസം.
കുത്തനെ കറുത്ത നിറത്തിൽ ഉയർന്നു നിൽക്കുന്ന ഈ പാറക്കെട്ട് ഭൂമിയുടെ പിളർപ്പിൽ നിന്നും പുറത്തു വന്ന ഉരുകിയ ലാവ കൊണ്ട് രൂപപ്പെട്ടതാണ് എന്നാണ് വിശ്വസിക്കുന്നത്. എങ്ങനെ ഇവിടെയിതെത്തി എന്നു കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 66 മില്യൺ വർഷങ്ങൾക്കു മുമ്പ് ഇതിവെ രൂപപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്.
ചെകുത്താന്റെ ഗോപുരം
നഗരത്തിനു നടുവിലെ അത്ഭുതം
ദേശീയോദ്യാനമായി മാറിയ പാറക്കെട്ട്
കാലത്തിന്റെ ഓട്ടത്തിൽ ഇതിന് അതിന്റേതാ മാറ്റങ്ങൾ വരുകയും പല ഭാഗങ്ങളും നശിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇതിനടുത്തു നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും മറ്റും ഇതിന്റെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യുന്നുണ്ട്.
അറിയപ്പെടാത്ത ഇടം
ഇതിന്റെ മുകളിലേക്ക് കയറുവാനായി കൽപ്പടവുകളും പാറയുടെ മുകളിൽ രണ്ടു ക്ഷേത്രങ്ങളും ഒരു പൂന്തോട്ടവും കാണുവാൻ സാധിക്കും.



Click it and Unblock the Notifications













