മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം പരാമർശിക്കപ്പെടുന്ന സംഭവങ്ങൾ വിശ്വാസം മാത്രമാണെന്നും അതൊന്നും യഥാർഥത്തിൽ സംഭവിച്ചിട്ടില്ലെന്നും കരുതുന്നവർ ഒരുപാടുണ്ട്. എന്നാൽ പുരാണങ്ങളിലെ സ്ഥലങ്ങള്‍ ഇന്നും അതേ പേരിൽ അതേ സംഭവങ്ങളോട് ചേർന്ന് അറിയപ്പെടുന്നുണ്ട് എന്നത് ചിലർക്കെങ്കിലും ഒരു കൗതുകമാണ്.
ദ്വാപര യുഗത്തിൽ അന്ന് ആ സന്ധ്യയിൽ നിലയ്ക്കാത്ത മഴയ്ക്കിടെ ശ്രീകൃഷ്ണൻ എടുത്തുയർത്തി എന്നു വിശ്വസിക്കപ്പെടുന്ന ഗോവർധന പർവ്വതം ഇന്ന് വിശ്വാസികളുടെ പ്രിയപ്പെട്ട തീർഥാടന കേന്ദ്രമാണ്. കഥയാണോ അതോ ഒരു മിത്താണോ, വിശ്വാസം മാത്രമാണോ എന്നൊന്നും തിരിച്ചറിയാതെ, വിശ്വാസികളുടെ ഇടയിൽ ഒരു അത്ഭുതമായി ഇന്നും നിലനിൽക്കുന്ന ഗോവർധന പർവ്വതത്തിന്റെ കഥകളിലൂടെ...
കൃഷ്ണൻ ചൂണ്ടുവിരലിൽ ഉയർത്തിയ ഗോവർദ്ധന പർവ്വതം
ഒരു കാലത്ത് കൃഷ്ണന്റെ നാടായ വൃന്ദാവനത്തിലെ ആളുകൾ ഇന്ദ്രനെ ആയിരുന്നു പൂജിച്ചിരുന്നത്. പെട്ടന്നൊരിക്കൽ കൃഷ്ണൻ ഇന്ദ്രനെയല്ല പൂജിക്കേണ്ടതെന്നും പകരം ഗോക്കളെയാണ് പൂജിക്കേണ്ടതെന്നും ഗ്രാമണരോട് നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അവർ ഗോക്കളെ ആരാധിക്കുവാന് തുടങ്ങുകയും ഇത് ഇന്ദ്രനിൽ അസംതൃപ്തി ഉണ്ടാക്കുകയും ചെയ്തു. ഇതിനു ശിക്ഷയായി ഇന്ദ്രൻ ഭൂമിയിൽ നിർത്താതെ മഴ പെയ്യിച്ചു. കനത്ത പേമാരിയിൽ വലഞ്ഞ മനുഷ്യരെയും മൃഗങ്ങളെയും കൃഷ്ണൻ തന്റെ ചൂണ്ടു വിരലുകൊണ്ടുയർത്തിയ ഗോവർദ്ധന പർവ്വതത്തിന്റെ ചുവട്ടിൽ മഴകൊള്ളാതെ കാത്തുസൂക്ഷിച്ചു എന്നാണ് വിശ്വാസം. ഏഴു ദിവസം നീണ്ടു നിന്ന പേരാമരിയിലും കൃഷ്ണൻ പർവ്വതത്തെ അതേപടി ഉയർത്തിപ്പിടിച്ചുവത്രെ.
ദിവസം തോറും ചെറുതാകുന്ന പർവ്വതം
ശ്രീകൃഷ്ണൻ എടുത്തുയർത്തിയ കഥ മാത്രമല്ല ഗോവര്‍ദ്ധന പർവ്വതത്തിനുള്ളത്. ദിവസം തോറും കടുകുമണിയോളം വലുപ്പം കുറഞ്ഞു വരുന്ന ഒരു ശാപകഥയും ഈ പർവ്വതത്തിനുണ്ട്. പുലത്സ്യ മഹര്‍ഷിയുടെ ശാപത്തിന്റെ ഫലമായിട്ടാണ് ഗോവര്‍ദ്ധന പര്‍വ്വതം ചെറുതായിക്കൊണ്ടിരിക്കുന്നത്.
പർവ്വത രാജനായ ദ്രോണകലയുടെ മകനാണ് ഗോവർദ്ധന. ഒരിക്കല്‍ പുലത്സ്യ മഹര്‍ഷി മധുരയില്‍ നിന്ന് കാശിക്ക് പോക്കാന്‍ തീരുമാനിച്ചു. പുലത്സ്യ മഹര്‍ഷിയുടെ ആവശ്യമനുസരിച്ച് ഗോവര്‍ദ്ധന പര്‍വ്വതത്തേയും കൂടെക്കൂട്ടാന്‍ ദ്രോണകല അനുവദിച്ചു.കാശിയിൽ എത്തിയാൽ മാത്രമേ ഗോവർദ്ധനയെ താഴെ വയ്ക്കുവാൻ പാടുള്ളൂ എന്നും അതുവരെ മഹർഷി പർവ്വതത്തെ കയ്യിൽ തന്നെ കരുതണം എന്നും നിബദ്ധനയിൽ ദ്രോണകല മകനെ മഹർഷിയുടെ കൂടെ അയച്ചു. എന്നാൽ യാത്രയ്ക്കിടെ ഒരു പ്രത്യേക ഇടത്ത് എത്തിയപ്പോൾ അവിടെ കൃഷ്ണ സാന്നിദ്ധ്യം ഉള്ളതിനാൽ ആ അനുഭൂതിയിൽ പർവ്വതത്തിന്റെ ഭാരം ക്രമാതീതമായി വർദ്ധിക്കുവാൻ തുടങ്ങി. ഭാരം താങ്ങാന് കഴിയാതെ മഹർഷി അത് താഴെ വച്ചുയ എന്നാൽ പർവവ്തം താഴെവയ്ക്കുവാനായി തന്നെ പറ്റിച്ചതാണെന്നു മനസ്സിലാക്കിയ മഹർഷി പര്‍വ്വതത്തെ ഓരോ ദിവസവും കടുകുമണി വലിപ്പത്തില്‍ ചെറുതാക്കട്ടെ എന്ന് പറഞ്ഞ് ശപിച്ചു എന്നാണ് കഥ.
പരന്നു നിവർന്ന പർവ്വതം
ഗോവർദ്ധന പരിക്രമം
കൃഷ്ണന്റെ ജീവിതം പറയുന്ന തീർഥാടന കേന്ദ്രങ്ങള്‍



Click it and Unblock the Notifications















