» »കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാന്‍

കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാന്‍

Written By: Elizabath

മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്‍മദിവസം കേരളീയര്‍ വിവിധ ആഘോഷങ്ങളോടുകൂടി കൊണ്ടാടാറുണ്ട്. അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇത് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ്.
കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുമ്പോള്‍ കൃഷ്ണന്റെ ജീവിതത്തിന് സാക്ഷ്യം വഹിച്ച ചില സ്ഥലങ്ങള്‍ കൂടി പരിചയപ്പെടാം. മറ്റൊരിടത്തുമില്ലാത്തതുപോലെ ജന്മാഷ്ടമി കൊണ്ടാടുന്ന ഈ സ്ഥലങ്ങള്‍ എന്തുകൊണ്ടും വ്യത്യസ്ത അനുഭവമായിരിക്കും നല്കുക എന്നതില്‍ സംശയമില്ല.

കൃഷ്ണന്റെ ദ്വാരകയില്‍ കാണാന്‍

മറ്റിടങ്ങളില്‍ ഓഗസ്റ്റ് പതിനാലിന് കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ പതിമൂന്നിനാണ് ആഘോഷം.

 മധുര

മധുര

കൃഷ്ണന്റെ ജന്‍മ സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമായ മധുരയിലാണ് ജന്‍മാഷ്ടമി ആഘോഷങ്ങള്‍ ഏറ്റവും ഗംഭീരമായി നടക്കുക. അര്‍ധരാത്രിയിലാണ് കൃഷ്ണന്‍ ജനിച്ചത് എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഇവിടെ അര്‍ധരാത്രി മുതല്‍ ആഘോഷങ്ങള്‍ക്കു തുടക്കമാവും.
ഇവിടുത്തെ ക്ഷേത്രത്തിലെ കൃഷ്ണന്റെ വിഗ്രഹം അതിമനോഹരമായ കറുത്ത മാര്‍ബിളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രമണികളും ശംഖുനാദവും മന്ത്രങ്ങളും ചേര്‍ന്ന് ഇവിടെ ആഘോഷം തന്നെയായിരിക്കും ഈ ദിവസങ്ങളില്‍.

PC :Andra Mihali

 മധുരയില്‍ കാണാന്‍

മധുരയില്‍ കാണാന്‍

വെണ്ണപ്രിയനായ കൃഷ്ണന്റെ മധുരയില്‍ എത്തിയാല്‍ ഒഴിവാക്കാനാവാത്തതാണ് ഇവിടുത്തെ പലഹാരങ്ങള്‍. ലസ്സിയും പേഡയുമില്ലാത്ത മധുര സങ്കല്പിക്കാന്‍ പോലുമാകാത്തവരും ഉണ്ട്.
കൃഷ്ണ ജന്‍മഭൂമി മന്ദിര്‍, ഗോവര്‍ധന്‍ ഹില്‍, കൃഷ്ണനും രാധയും തമ്മില്‍ കണ്ടിരുന്ന സ്ഥലം തുടങ്ങി നിരവധി ഇടങ്ങളുണ്ട് മധുരയില്‍ കാണുവാന്‍.

വൃന്ദാവന്‍

വൃന്ദാവന്‍

മധുരയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വൃന്ദാവന്‍ പ്രസിദ്ധമായിരിക്കുന്നത് കൃഷ്ണന്‍ കളിച്ചു നടന്ന സ്ഥലം എന്ന നിലയിലാണ്. തന്റെ ജ്യേഷ്ഠനായ ബലരാമനോടും മറ്റുള്ളവരോടുമൊപ്പം കൃഷ്ണന്‍ സമയം ചിലവഴിച്ച ഇവിടെത്തന്നെയാണ് ഗോപികമാരോടൊപ്പം രാസലീലയാടിയതും.
ഇവിടുത്തെ കൃഷ്ണ-ബലറാം ക്ഷേത്രത്തിലെ ജന്‍മാഷ്ടമി ആഘോഷങ്ങളും ഒഴിവാക്കാന്‍ കഴിയാത്തതാണ്. 1975 ല്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷ്ണന്‍ കളിച്ചു നടന്ന അതേ സ്ഥലത്തു തന്നെയാണ് പണിതിരിക്കുന്നത്.

 വൃന്ദാവനില്‍ കാണാന്‍

വൃന്ദാവനില്‍ കാണാന്‍

രാസലീല നൃത്തമാണ് വൃന്ദാവനില്‍ ഒഴിവാക്കാന്‍ കഴിയാത്ത കാര്യങ്ങളിലൊന്ന്. നൃത്തവും നാടകവും കൂടിച്ചേരുന്ന ഈ കലാരൂപം ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പരിശീലനത്തനു ശേഷമാണ് അരങ്ങിലെത്തുന്നത്. കൃഷ്ണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഇതില്‍ പരാമര്‍ശിക്കും.

PC: Fliker

ഗോകുല്‍

ഗോകുല്‍

മധുരയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഗോകുല്‍ എന്ന സ്ഥലവും ജന്‍മാഷ്ടമി ആഘോഷങ്ങള്‍ക്കു പേരുകേട്ടയിടമാണ്. തന്റെ വളര്‍ത്തു മാതാപിതാക്കളായ നന്ദനോടും യശോദയോടുമൊപ്പം കൃഷ്ണന്‍ ഇവിടെയാണ് താമസിച്ചത്. ഗോകുലാഷ്ടമി എന്നാണ് ജന്‍മാഷ്ടമി ഇവിടെ അറിയപ്പെടുന്നത്.ആഘോഷത്തിന്റെ ഭാഗമായി ദിവസം മുഴുവന്‍ ഉപവസിക്കുന്ന ഇവിടുത്തെ ആളുകള്‍ വളരെ മനോഹരമായാണ് ആഘോഷങ്ങളില്‍ പങ്കുചേരുന്നത്.

PC:Koshy Koshy

ഗോകുലില്‍ കാണാന്‍

ഗോകുലില്‍ കാണാന്‍

കൃഷ്ണന്റെ വളര്‍ത്തച്ഛനായ നന്ദന്റെ വീടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അയ്യായിരത്തോളം വര്‍ഷം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. രാധാ റാണി ക്ഷേത്രം, ഗോകുല്‍നാഥ് മന്ദിര്‍, താക്കുറാണി ഘട്ട് എന്നിവയാണ് ഇവിടുത്തെ മറ്റാകര്‍ഷണങ്ങള്‍.

ദ്വാരക

ദ്വാരക

കൃഷ്ണന്റെ രാജ്യമാണ് ദ്വാരക എന്നറിയപ്പെടുന്നത്. കൃഷ്ണന്‍ ഭൂമിയിലെ വാസം അവസാനിപ്പിച്ചപ്പോള്‍ ഇവിടം കടലില്‍ മുങ്ങിയെന്നാണ് കഥകള്‍ പറയുന്നത്. ദ്വാരകാദീശന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൃഷ്ണനു ദ്വാരകയുടെ രാജാവായതിനാലാണത്രെ ഈ പേരു ലഭിച്ചത്. ഇന്ന് ഗുജറാത്തിലെ കച്ചിലാണ് ദ്വാരക സ്ഥിതി ചെയ്യുന്നത്.
രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ഇവിടുത്തെ ദ്വാരക ക്ഷേത്രത്തില്‍ ജന്‍മാഷ്ടമി ആഘോഷങ്ങള്‍ വിപുലമാണ്. വിലയേറിയ ആഭരണങ്ങള്‍ കൊണ്ടും പൂക്കള്‍കൊണ്ടും ഒരുക്കുന്ന കൃഷ്ണ വിഗ്രഹം ഇവിടുത്തെ മനോഹരമായ കാഴ്ചകളിലൊന്നാണ്.

ദ്വാരകയില്‍ കാണാന്‍

ദ്വാരകയില്‍ കാണാന്‍

കൃഷ്ണന്റെ പ്രിയ പത്‌നിയായ രുക്മിണിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന രുക്മിണി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

ഉഡുപ്പി

ഉഡുപ്പി

കൃഷ്ണക്ഷേത്രത്തിനു പ്രസിദ്ധമായ ഉഡുപ്പി കര്‍ണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്.
ഉഡുപ്പിയുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ് ഇവിടുത്തെ ജന്‍മാഷ്ടമി ആഘോഷങ്ങള്‍. സാംസ്‌കാരിക പരിപാടികളും നാടന്‍ പാട്ടുകളും നൃത്തങ്ങളും നാടകവുമെല്ലാം ഇവിടുത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്.

PC:Magiceye

ഉഡുപ്പിയില്‍ കാണാന്‍

ഉഡുപ്പിയില്‍ കാണാന്‍

കന്‍കന കിണ്ഡി എന്നറിയപ്പെടുന്ന ചെറിയ ക്ഷേത്ര ജാലകമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. താഴ്ന്ന ജാതിക്കാരനായതുകാരണം ക്ഷേത്രത്തില്‍ പ്രവേശനമില്ലാതിരുന്ന കനകദാസ് എന്ന ഭക്തനു കൃഷ്ണന്‍ ദര്‍ശനം നല്കിയിരുന്നത് ഈ ജനാല വഴിയാണെന്നാണ് കരുതുന്നത്.
കൂടാതെ സെന്റ് മേരീസ് ഐലന്റും തനത് ഉഡുപ്പി വിഭവങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

PC: Ravi Mundkur

മുംബൈ

മുംബൈ

കൃഷ്ണന്റെ ജീവിതത്തില്‍ ഒരുഘട്ടത്തില്‍ പോലും കടന്നു വന്നിട്ടില്ലാത്ത ഒരിടമാണ് മുംബൈ. എങ്കിലും ജന്‍മാഷ്ടമിയുടെ സ്പിരിറ്റ് ഇവിടെ വേറെത്തന്നെയാണ്. എല്ലായിടത്തും ഒരു ഉത്സവപ്രതീതിയിയായിരിക്കും ആ സമയത്ത്.

PC: AKS.9955

 മുംബൈയില്‍ കാണാന്‍

മുംബൈയില്‍ കാണാന്‍

താല്പര്യങ്ങള്‍ക്കനുസരിച്ച് നിരവധി സ്ഥലങ്ങളുണ്ട് മുംബൈയില്‍ കാണാന്‍. സിദ്ധിവിനായക ക്ഷേത്രം, മഹാലക്ഷ്മി ക്ഷേത്രം, ഹാജി അലി മോസ്‌ക്, മറൈന്‍ ഡ്രൈവ്, ബീച്ചുകള്‍, മ്യൂസിയം തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഈ യാത്രയില്‍ തിരഞ്ഞെടുക്കാം.

PC:A.Savin

ജന്‍മാഷ്ടമി ആഘോഷിക്കുന്ന മറ്റിടങ്ങള്‍

ജന്‍മാഷ്ടമി ആഘോഷിക്കുന്ന മറ്റിടങ്ങള്‍

കേരളം, പൂനെ, ഡെല്‍ഹി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ജന്‍മാഷ്ടമി ആഘോഷിക്കാറുണ്ട്.

PC:Rohini

Read more about: krishna temples, epic, mumbai