» »ലക്ഷദ്വീപിലെത്താന്‍ കടക്കേണ്ട കടമ്പകള്‍

ലക്ഷദ്വീപിലെത്താന്‍ കടക്കേണ്ട കടമ്പകള്‍

Written By: Elizabath

കടലിന്റെ സൗന്ദര്യവും യാത്രകളും കൊതിക്കുന്നവര്‍ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടുത്തെ ദ്വീപുകളുടെ ഭംഗിയും കാത്തിരിക്കുന്ന കാഴ്ചകളും മറ്റു യാത്രകളിലൊന്നും കിട്ടാത്ത കുറേ അനുഭവങ്ങളുമെല്ലാമായി ലക്ഷദ്വീപ് സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടിരിക്കുകയാണ്.

എങ്കില്‍ ഒന്നു പേയി വരാം എന്നു വിചാരിച്ചാല്‍ അതത്ര പെട്ടന്നു നടക്കണമെന്നില്ല. കാരണം ലക്ഷദ്വീപില്‍ പോകാന്‍ അനുമതി കിട്ടുക എന്നത് കുറച്ച് പ്രയാസമുള്ള സംഗതി തന്നെയാണ്. അവിടേക്കുള്ള യാത്രയും ടിക്കറ്റ് കിട്ടാനുള്ള പ്രയാസവും എത്താനുള്ള അനുമതിയുമെല്ലാം ലഭിക്കാന്‍ കുറച്ചൊന്നും നടന്നാല്‍ പോര. എന്താണെങ്കിലും പോയെ തീരു എന്നുള്ളവര്‍ ഇത്തിരി കാശുചെലവും ബുദ്ധിമുട്ടും സഹിക്കാന്‍ താല്പര്യമുള്ളവര്‍ ആയിരിക്കണം.

ലക്ഷദ്വീപിലെത്താന്‍ വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദ്വീപിലെത്താന്‍ പെര്‍മിഷന്‍

ദ്വീപിലെത്താന്‍ പെര്‍മിഷന്‍

ലക്ഷദ്വീപിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുന്നതിന്റെ ആദ്യപടി അവിടെ എത്താനുള്ള പെര്‍മിഷന്‍ ലഭിക്കുക എന്നതാണ്. മൂന്നു വഴികളാണ് ലക്ഷദീപ് പെര്‍മിഷന്‍ ലഭിക്കാന്‍ ഉള്ളത്.

PC: Sankara Subramanian

 ഗവണ്‍മെന്റ് ടൂര്‍ പാക്കേജ്

ഗവണ്‍മെന്റ് ടൂര്‍ പാക്കേജ്

കയ്യില്‍ ഇഷ്ടംപോലെ കാശുള്ളവര്‍ മാത്രം നോക്കുന്ന വഴിയാണ് ലക്ഷദ്വീപ് ഗവണ്‍മെന്റിന്റെ പാക്കേജ് ടൂര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എറണാകുളം വില്ലിങ്ടണ്‍ ഐലന്റിലുള്ള ലക്ഷദ്വീപ് ഓഫിസില്‍ എത്തിയാല്‍ മതി. www.lakshadweeptourism.com/tourpackages.html
ല്‍ വിശദവിവരങ്ങള്‍ ലഭിക്കും.

പ്രൈവറ്റ് ടൂര്‍ പാക്കേജ്

പ്രൈവറ്റ് ടൂര്‍ പാക്കേജ്

ഗവണ്‍മെന്റ് പാക്കേജില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് പ്രൈവറ്റ് ടൂര്‍ പാക്കേജ് തിരഞ്ഞെടുക്കാം. ഗവണ്‍മെന്റ് പാക്കേജിലെ നിരക്കിലും കുറഞ്ഞ നിരക്കില്‍ പ്രൈവറ്റ് പാക്കേജുകള്‍ ലഭ്യമാണ്. ഗവണ്‍മെന്റ് അംഗീകൃത പ്രൈവറ്റ് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ സഹായിക്കും.

PC: Thejas

സ്‌പോണ്‍സര്‍ഷിപ്പ്

സ്‌പോണ്‍സര്‍ഷിപ്പ്

മുകളില്‍ പറഞ്ഞ രണ്ടു വഴികളും പറ്റാത്തവര്‍ക്ക് ഉള്ളതാണ് സ്‌പോണ്‍സര്‍ഷിപ്പ്. ലക്ഷദ്വീപിലുള്ള ആരെയെങ്കിലും കൊണ്ട് അവിടുന്ന പെര്‍മിഷന്‍ എടുപ്പിക്കലാണ് ഇവിടുത്തെ കടമ്പ. ദ്വീപിലെ യാത്രക്കാര്‍ അവിടേക്ക് വരാനുദ്ദേശിക്കുന്ന ആളിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന രീതിയാണിത്. സ്‌പോണ്‍സര്‍ഷിപ്പ് എന്നറിയപ്പെടുന്ന ഈ അനുമതി രണ്ടു തരത്തിലാണുള്ളത്.

PC:Mike Prince

 15 ദിവസത്തെ അനുമതി

15 ദിവസത്തെ അനുമതി

ഈ രീതിയില്‍ 15 ദിവസത്തെ പെര്‍മിഷനാണ് സഞ്ചാരിക്ക് ലഭിക്കുക. ഇതില്‍ പ്രത്യേകിച്ച് നിയമങ്ങള്‍ ഇല്ല. എങ്കിലും അനുമതി ലഭിക്കാന്‍ ചില നിയന്ത്രണങ്ങളുണ്ട്. ദ്വീപില്‍ നിങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാല്‍ തയ്യാറാകുന്ന ആള്‍ അവിടെ ജില്ലാ പഞ്ചായത്തില്‍ പോയി ഫോം കൊടുക്കുകയാണ് ആദ്യ പടി. പേരും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ചലാന്‍ കാശും ഇവിടെ കൊടുക്കണം. എന്നാല്‍ ഇവിടെ അനുമതി ലഭിക്കും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. മാത്രമല്ലയാത്രയുടെ തിയതി നമുക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല എന്നതും ഇതിലെ പോരായ്മയാണ്. ഫോം കൊടുത്തതിനു ശേഷം ഒരുമാസം കഴിഞ്ഞുള്ള ഡേറ്റാണ് സന്ദര്‍ശനത്തിനായി നല്കുക.

PC:Thejas

 ആറു മാസത്തെ പെര്‍മിഷന്‍

ആറു മാസത്തെ പെര്‍മിഷന്‍

പതിനഞ്ച് ദിവസത്തെ അനുമതി ലഭിക്കാന്‍ ഉള്ള കടമ്പകള്‍ പോലെതന്നെയാണ് ആറുമാസത്തെ പെര്‍മിഷനും ഉള്ളത്. ഇവിടെയും ഒരു ലക്ഷദ്വീപ് സ്വദേശി നമ്മളെ സ്‌പോണ്‍സര്‍ ചെയ്യേണ്ടി വരും. എന്നാല്‍ ഇത് സാധാരണയായി ദ്വീപില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഉള്ളതാണ്.

PC: Lenish Namath

യാത്രാമാര്‍ഗ്ഗങ്ങള്‍

യാത്രാമാര്‍ഗ്ഗങ്ങള്‍

രണ്ടുതരം യാത്രാമാര്‍ഗ്ഗങ്ങളാണ് ലക്ഷദ്വീപില്‍ എത്താനായുള്ളത്. കപ്പല്‍ മാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവും
.

PC: Ekabhishek

 കപ്പല്‍മാര്‍ഗ്ഗം

കപ്പല്‍മാര്‍ഗ്ഗം

വിമാനയാത്രയെ അപേക്ഷിച്ച് യാത്രാ ചെലവ് കുറവാണെങ്കിലും സമയം അധികമെടുക്കും കപ്പല്‍ യാത്രയില്‍. നേരിട്ടുള്ള കപ്പല്‍ ആണെങ്കില്‍ 16 മുതല്‍ 18 മണിക്കൂര്‍ വരെ യാത്രയ്‌ക്കെടുക്കും. അഞ്ഞൂറ് രൂപ മുതലാണ് ചാര്‍ജ്. കൊച്ചി, മംഗലാപുരം, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കപ്പലുകളുള്ളത്.

PC: Shafeeq Thamarassery

വിമാനമാര്‍ഗ്ഗം

വിമാനമാര്‍ഗ്ഗം

കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ ആറു ദിവസം ലക്ഷദ്വീപിലേക്ക് വിമാന സര്‍വ്വീസ് ലഭ്യമാണ്. എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്. ഒന്നര മണിക്കൂര്‍ സമയം മാത്രമേ കൊച്ചിയില്‍ നിന്നും അഗത്തിയിലെത്താന്‍ വേണ്ടി വരൂ. ഇവിടുത്തെ 11 ദ്വീപുകളില്‍ അഗത്തിയില്‍ മാത്രമാണ്
എയര്‍പോര്‍ട്ട് ഉള്ളത്.

PC:Jennifer

 ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍

ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍

36 ദ്വീപുകളുടെ ഒരു സമൂഹമാണ് ലക്ഷദ്വീപ് എന്നു നമുക്ക് അറിയാം. എന്നാല്‍ അതില്‍ 11 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. ഇന്ത്യക്കാര്‍ക്ക് ഇവിടുത്തെ ആറു ദ്വീപുകളില്‍ സഞ്ചാരിക്കാനാണ് അനുമതിയുള്ളത്. അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നിവിടങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കുമ്പോള്‍ വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, എന്നീ ദ്വീപുകള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ.

PC: Sankara Subramanian

യാത്രയ്ക്ക് പറ്റിയ സമയം

യാത്രയ്ക്ക് പറ്റിയ സമയം

അനുമതി കിട്ടുന്നതനുസരിച്ചു മാത്രമേ യാത്ര പ്ലാന്‍ ചെയ്യാന്‍ പറ്റുകയുള്ളു എങ്കിലും ലക്ഷദ്വീപ് യാത്രയ്ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് അനുയോജ്യം. ഈ സമയത്ത് മികച്ച കാലാവസ്ഥ ഇവിടെ പ്രതീക്ഷിക്കാം. തണുപ്പ് പറ്റാത്തവര്‍ക്ക ഫെബ്രുവരി മാസം തിരഞ്ഞെടുക്കാം.

PC: Mike Prince

 ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍

ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍


ലക്ഷദ്വീപ് യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

PC: Vaikoovery

Please Wait while comments are loading...