Search
  • Follow NativePlanet
Share
» »സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഇളവുമായി കേരളം, ഹ്രസ്വ സന്ദര്‍ശനത്തിന് ക്വാറന്‍റൈന്‍ വേണ്ട!

സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഇളവുമായി കേരളം, ഹ്രസ്വ സന്ദര്‍ശനത്തിന് ക്വാറന്‍റൈന്‍ വേണ്ട!

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ഇളവുകളുമായി കേരളം. കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തേണ്ടവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ഇളവുകളുമായി കേരളം. കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തേണ്ടവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബിസിനസ്, കോടതി കേസുകള്‍, ആരോഗ്യ കാര്യങ്ങള്‍ , പരീക്ഷ തുടങ്ങിയവയ്ക്കായി എത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നടപ്പാക്കുക പ്രായോഗികമായി എളുപ്പമല്ലാത്തതിനാലാണ് ഇങ്ങനെയൊരു രീതി നടപ്പാക്കുന്നത്. ജൂണ്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ കേരളത്തില്‍ രണ്ടാഴ്ചയിലധികം താമസിക്കുവാനായി എത്തുന്നവര്‍ക്ക് ക്വാറന്‍റൈയ്ന്‍ നിയമങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു.‌ കൂടുതലറിയുവാനായി വായിക്കാം

ക്വാറന്‍റൈന്‍ വേണ്ട

ക്വാറന്‍റൈന്‍ വേണ്ട

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏഴുദിവസത്തില്‍ കൂടുതല്‍ വരാത്ത സന്ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് ക്വാറന്‍റൈനില്‍ പോകേണ്ട ആവശ്യമില്ല. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എട്ടാം ദിവസം ഇവര്‍ സംസ്ഥാനം വിടണം. പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ തുടര്‍ന്ന് സംസ്ഥാനത്ത് നില്‍ക്കുവാനാകൂ.

രജിസ്ട്രര്‍ ചെയ്യണം

രജിസ്ട്രര്‍ ചെയ്യണം

സംസ്ഥാനത്തേയ്ക്ക് വരുന്നവര്‍ നിര്‍ബന്ധമായും കേരളാ സര്‍ക്കാരിന്‍റെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതുവഴി ലഭിക്കുന്ന പാസുണ്ടെങ്കില്‍ മാത്രമേ സംസ്ഥാനത്തേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

വിവരങ്ങള്‍ നല്കണം

വിവരങ്ങള്‍ നല്കണം

സന്ദര്‍ശനത്തിന്റെ ഉദ്ദേശം വ്യക്തമാക്കുന്നതടക്കം എല്ലാ കാര്യങ്ങളും വ്യക്തമാക്കേണ്ടതുണ്ട്. ഇതോടൊപ്പം താമസിക്കുന്ന സ്ഥലം., സന്ദര്‍ശിക്കുന്ന ഇടം, ബന്ധപ്പെടുന്ന വ്യക്തികള്‍ തുടങ്ങിയവരുടെയും വിശദവിവരങ്ങള്‍ തുടങ്ങിയവയും സമര്‍പ്പിക്കേണ്ടതുണ്ട്. മുന്‍പ് സമര്‍പ്പിച്ചവ കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായാല്‍ അക്കാര്യവും ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഈ അനുമതിയില്‍ കേരളത്തിലെത്തുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് എത്തുന്ന സ്ഥലത്തിനും താമസിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനും ഇ‌ടയില്‍ എവിടെയും തങ്ങരുത് എന്നും അനുമതിയില്ലാതെ മറ്റാരെയും സന്ദര്‍ശിക്കരുത് എന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കരുത് എന്നും അറുപത് വയസ്സിനു മുകളിലും 10 വയസ്സിന് താഴെയുള്ളവരുമായും സമ്പര്‍ക്കത്തില്‍ വരരുതെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ക്ക്

വിദ്യാര്‍ഥികള്‍ക്ക്

അക്കാദമിക് അല്ലെങ്കില്‍ പരീക്ഷാ സംബന്ധമായി കേരളത്തിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവുകള്‍ നല്കിയിട്ടുണ്ട്. പരീക്ഷാ സംബന്ധമായി എത്തുന്നവര്‍ക്ക് പരീക്ഷ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് മുതല്‍ പരീക്ഷ അവസാനിച്ച് മൂന്നു ദിവസവും വരെയാണ് സംസ്ഥാനത്ത് നില്‍ക്കുവാനുള്ള അനുമതിയുണ്ടാവുക. മറ്റ് അനുമതിയില്ലാത്ത ആവശ്യങ്ങള്‍ക്കായി മുറിയില്‍ നിന്നും ഇവര്‍ പുറത്തിറങ്ങരുതെന്നും നിബന്ധനയില്‍ പറയുന്നു,

യാത്ര ചെയ്യുമ്പോള്‍

യാത്ര ചെയ്യുമ്പോള്‍

കേരളത്തില്‍ യാത്ര ചെയ്യുമ്പോള്‍ സാനിറ്റൈസറും മാസ്കും നിര്‍ബന്ധമായും കരുതണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

രോഗലക്ഷണങ്ങളുണ്ടെങ്കില്‍

രോഗലക്ഷണങ്ങളുണ്ടെങ്കില്‍

കേരളത്തിലായിരിക്കുമ്പോള്‍ ഏതെങ്കിലും ചെറിയ തരത്തിലെങ്കിലും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ല്‍ ബന്ധപ്പെടേണ്ടതാണ്. അവരുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ പിന്നീടു പ്രവര്‍ത്തിക്കാവു എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സന്ദര്‍ശനം കഴിഞ്ഞ് പോയി 14 ദിവസത്തിനു ശേഷംകോവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്.

ലോക് ഡൗൺ കഴിഞ്ഞാൽ ഒട്ടും വൈകിക്കേണ്ട; പൊളിക്കാൻ പറ്റിയ ബീച്ചുകൾ ഇതാലോക് ഡൗൺ കഴിഞ്ഞാൽ ഒട്ടും വൈകിക്കേണ്ട; പൊളിക്കാൻ പറ്റിയ ബീച്ചുകൾ ഇതാ

വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!

സഞ്ചാരികള്‍ക്ക് പോരാം ധൈര്യമായി, വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് കര്‍ണ്ണാടകസഞ്ചാരികള്‍ക്ക് പോരാം ധൈര്യമായി, വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് കര്‍ണ്ണാടക

Read more about: lockdown kerala travel travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X