Search
  • Follow NativePlanet
Share
» »പാണ്ഡവരില്‍ നിന്നും ശിവനൊളിച്ച ഗുപ്തകാശി!!

പാണ്ഡവരില്‍ നിന്നും ശിവനൊളിച്ച ഗുപ്തകാശി!!

ഒന്നിനൊന്ന് മികച്ച രീതിയില്‍ സ‍ഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കുന്ന നാടാണ് ഉത്തരാഖണ്ഡ്.

ഒന്നിനൊന്ന് മികച്ച രീതിയില്‍ സ‍ഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കുന്ന നാടാണ് ഉത്തരാഖണ്ഡ്. വ്യത്യസ്തമായ സംസ്കാരവും ഭൂപ്രകൃതിയും ജീവിതങ്ങളും സ്ഥലങ്ങളുമെല്ലാം ഇവിടെ ഒന്നിനൊന്ന് മനോഹരം.ഇവിടെ സഞ്ചാരികള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത, വിനോദ സ‍ഞ്ചാര രംഗത്ത് വലിയ രീതിയിലൊന്നും പേരുപതിപ്പിക്കാത്ത നിരവധി ഇടങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഗുപ്തകാശി. കേദര്‍നാഥിലേക്കുള്ള വിശുദ്ധ പാതയില്‍ ശാന്തമായി കിടക്കുന്ന ഇവിടം ഒരു പുണ്യ പ്രദേശമായാണ് കണക്കാക്കുന്നത്,. പുണ്യപുരാതനങ്ങളായ ക്ഷേത്രങ്ങള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ചയും.

ഗുപ്തകാശി

ഗുപ്തകാശി

കേദര്‍നാഥിലേക്കുള്ള പാതയില്‍ അധികമൊന്നും സഞ്ചാരികളുടെ കണ്ണില്‍പെടാതെ കിടക്കുന്ന ഇടമാണ് ഗുപ്തകാശി. എന്നാല്‍ പുരാണങ്ങളില്‍ നിരവധി ഇടങ്ങളില്‍ ഈ സ്ഥലത്തെ പരാമര്‍ശിക്കുന്നുണ്ട്. സമു്ര നിരപ്പില്‍ നിന്നും 1319 മീറ്റര്‍ ഉയരത്തിലാണ് ഇവിടമുള്ളത്.

ക്ഷേത്രഭൂമി

ക്ഷേത്രഭൂമി

പുരാതനങ്ങളായ ക്ഷേത്രങ്ങളുടെ സാന്നിധ്യമാണ് ഗുപ്തകാശിയുടെ മറ്റൊരു പ്രത്യേകത. വിശ്വനാഥ ക്ഷേത്രം, അര്‍ധനീരീശ്വര ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. ശിവനെ ആരാധിക്കുന്ന വിശ്വനാഥ ക്ഷേത്രം വാരണാസിയിലെ ശിവക്ഷേത്രത്തിന് തുല്യമായാണ് കണക്കാക്കുന്നത്. വാരണാസി കഴിഞ്ഞാല്‍ വിശ്വാസികള്‍ക്കു പ്രിയപ്പെ‌ട്ട തീര്‍ത്ഥാ‌ടന ഭൂമിയും ഇത് തന്നെ.

 മഹാഭാരതത്തിലിങ്ങനെ

മഹാഭാരതത്തിലിങ്ങനെ

ശിവന്‍ ഭൂമിക്കടിയിലെക്ക് മറഞ്ഞ ഇടമാായണ് ഗുപ്തകാശി അറിയപ്പെടുന്നചത്. മഹാഭാരത യുദ്ധത്തില്‍ ചെയ്തു കൂട്ടിയ തെറ്റുകള്‍ക്ക് പരിഹാരം തേടി പാണ്ഡവര്‍ കൃഷ്ണന്റെ നിര്‍ദ്ദേഷപ്രകാരം കാശിയില്‍ ശിവന്‍റെയടുത്തേക്ക് യാത്ര പുറപ്പെ‌ട്ടു. എന്നാല്‍ ദര്‍ശനം നല്‍കാന്‍ താല്‍പ്പര്യം ഇല്ലാതിരുന്ന മഹാദേവന്‍ ഇവിടെ നിന്നും കാളയുടെ രൂപത്തില്‍ അപ്രത്യക്ഷനായി. പ്രതീക്ഷ കൈവിടാതെ തേടി ന‌ടന്ന പാണ്ഡവര്‍ ഒടുവില്‍ കൂറ്റന്‍ കാളയെ കണ്ടെത്തി. അത് ശിവനാണെന്ന് ഉറപ്പിച്ചപ്പോഴെയ്ക്കും ശിവന്‍ കുഴിയിലൂടെ ഭൂമിക്കടിയിലേക്ക് മറഞ്ഞു. എന്നാല്‍ മറയുന്നതിു മുന്‍പു തന്നെ ഭീമന്‍ അതിന്റെ പിന്‍കാലുകളിലും വാലിലും പി‌ടിക്കുകയും തുടര്‍ന്നു നന്ദിയുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ഓരോ സ്ഥലത്തേയ്ക്കും തെറിച്ചുവീണു എന്നുമാണ് വിശ്വാസം. അങ്ങനെ ശിവന്‍ അപ്രത്യക്ഷനാകുവാന്‍ നോക്കിയ ഇ‌‌ട‌മാണ് ഗുപ്തകാശി.

കാശിയിലെ ശിവലിംഗം‌

കാശിയിലെ ശിവലിംഗം‌

1669 ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം തകർത്തപ്പോള്‍ അവിടുത്തെ ശിവലിംഗം ഗുപ്തകാശിയിലാണ് സൂക്ഷിച്ചതെന്നും ഒരു വിശ്വാസമുണ്ട്.

ഗുപ്തകാശിയിലെ ശിവലിംഗങ്ങള്‍

ഗുപ്തകാശിയിലെ ശിവലിംഗങ്ങള്‍

ഗുപ്തകാശിയില്‍ എത്രത്തോളം കല്ലുണ്ടോ അത്രത്തോളം ശിവലിംഗങ്ങളും ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗുപ്തകാശിയോട് ചേര്‍ന്നാണ് ഉഖിമഠ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുകാലത്ത് കേദാര്‍നാഥ് ക്ഷേത്രം അടച്ചിടുമ്പോള്‍ അവിടുത്തെ വിഗ്രഹം സൂക്ഷിക്കുന്നത് ഉഖിമഠിലാണ്. ആ സമയം മുഴുവനും പൂജാരിമാര്‍ ഗുപ്തകാശിയിലാണ് താമസിക്കുക.

ഗുപ്തകാശിയിലെത്തിയ ശേഷം

ഗുപ്തകാശിയിലെത്തിയ ശേഷം

ഉത്തരാഖണ്ഡിലെ മിക്ക പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ആരംഭിക്കുന്നത് ഗുപ്തകാശിയില്‍ നിന്നുമാണ്. കേദര്‍നാഥ് അടക്കമുള്ള മിക്ക തീര്‍ത്ഥാ‌ടമ കേന്ദ്രങ്ങളിലേക്കും ഇവിടെ എത്തിയ ശേഷമാണ് യാത്ര പോകുന്നത്.

 മറ്റിടങ്ങള്‍

മറ്റിടങ്ങള്‍

ക്ഷേത്രങ്ങളെ കൂടാതെ വേറെയും ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുവാനുണ്ട്. ഗാന്ധിജിയു‌‍ടെ ചിതാഭസ്മം ഒഴുക്കിയ ഗാന്ധി സരോവര്‍, വാാസുകിതാല്‍, അര്‍ധ നാരീശ്വര ക്ഷേത്രം, ഗംഗയും യമുനയും സംഗമിക്കുന്ന മണികര്‍ണ്ണിക കുണ്ഡ് എന്നിവയാണവ.

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

പുണ്യം ഒഴുകിയെത്തുന്ന പ‍ഞ്ചപ്രയാഗുകള്‍...ദേവഭൂമിയിലൂടെ ഒരു യാത്രപുണ്യം ഒഴുകിയെത്തുന്ന പ‍ഞ്ചപ്രയാഗുകള്‍...ദേവഭൂമിയിലൂടെ ഒരു യാത്ര

Read more about: uttarakhand pilgrimage temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X