Search
  • Follow NativePlanet
Share
» »ഹംപി ഉത്സവ് വരുന്നു.. കല്ലിൽ ചരിത്രമെഴുതിയ നാടിന്‍റെ കാഴ്ചകളിലേക്ക് പോകാം

ഹംപി ഉത്സവ് വരുന്നു.. കല്ലിൽ ചരിത്രമെഴുതിയ നാടിന്‍റെ കാഴ്ചകളിലേക്ക് പോകാം

ഹംപി ഉത്സവിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഹംപി.. കണ്ണത്തുന്ന ഇടത്തെല്ലാം കാണുവാനുള്ളത് കല്ലിന്‍റെ കാഴ്ചകൾ മാത്രം... നാലുപാടും കല്ലും കൽക്കൂട്ടങ്ങളും...അതിനിടയിലൂടെ ഒഴുക്ക് തുടരുന്ന തുംഗഭദ്രാ നദി. കഴിഞ്ഞുപോല കാലത്തിന്‍റെ ഒരുകൂട്ടം സ്മരണകളും ശേഷിപ്പുകളുമായി ലോകം തേടിയെത്തുന്ന ഹംപിയിലെ കാഴ്ചകളെല്ലാം കല്ലിലാണ്. കല്ലിൽ ചരിത്രം കോറിയിട്ട നാട്. വിജയനഗരസാമ്രാജ്യത്തിന്റെ ഗംഭീരമായ നീക്കിയിരുപ്പുകൾ ഇവിടെ കാണാം. ക്ഷേത്രങ്ങളായും കൊട്ടാരങ്ങളായും മാർക്കറ്റും സംഗീതം പൊഴിക്കുന്ന തൂണുകളും രഥവുമായി അതിങ്ങനെ നിറഞ്ഞുനിൽക്കുകയാണ്. ഈ കാഴ്ചകളിലേക്ക് ഒരു കടന്നുചെല്ലൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം അടുത്തിരിക്കുകയാണ്. ഒരിക്കൽ ഹംപിയിൽ പോയിട്ടുള്ളവർക്കും ഒരിക്കലെങ്കിലും കാണുവാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഈ നാടിന്‍റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കുവാൻ പറ്റിയ അവസരമാണ് ഹംപി ഉത്സവ്.

ഹംപി ഉത്സവ് 2023

ഹംപി ഉത്സവ് 2023

2023 ലെ യാത്രകൾക്ക് ഒരു തുടക്കം കുറിക്കുവാൻ കാത്തിരിക്കുന്നവർക്ക് പറ്റിയ അവസരമാണ് ഹംപി ഉത്സവ് 2023. കൊവിഡ് കാലത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയിരിക്കുന്ന ഹംപി ഉത്സവ് ഇവിടുത്തെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നാണ്. വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢിയും പ്രതാപവും പ്രതാപവും കൺമുന്നിൽ കാണുവാൻ ആഗ്രഹമുള്ളവർക്ക് ഈ ദിവസങ്ങളലി്‍ ഇവിടേക്ക് വരാം.
PC: Portrait Whiskey/ Unsplash

ഹംപിയെ അറിയാം

ഹംപിയെ അറിയാം

വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ ഉത്സവം ഹംപിയുടെ സൗന്ദര്യവും സംസ്‌കാരവും സംരക്ഷിക്കുകയും അതിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്നു. യുനെസ്‌കോയുടെ ലോക പൈതൃക ലക്ഷ്യസ്ഥാനമായ ഹംപി നല്കുന്ന യാത്രാനുഭവവം ഇതിലും മികച്ചരീതിയിൽ മനസ്സിലാക്കുവാൻ മറ്റൊരവസരമില്ല.
PC: Pavan Kumaar/ Unsplash

ഹംപി ഉത്സവ് 2023-തിയതി

ഹംപി ഉത്സവ് 2023-തിയതി

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവ്
ജനുവരി 27, 28, 29 തീയതികളിൽ നടക്കും. നേരത്തെ, ജനുവരി 7, 8 തീയതികളിൽ ഉത്സവം ആഘോഷിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഹംപി ഉത്സവത്തിനായി ഗായത്രി പീഠം, വിരൂപാക്ഷേശ്വര ക്ഷേത്രം, എഡുർ ബസവണ്ണ ക്ഷേത്രം എന്നീ മൂന്ന് സ്ഥലങ്ങളിൽ ആയാണ് ഇത്തവണത്തെ ഹംപി ഉത്സവ് നടക്കുന്നത്.
PC:Nikolay Loubet/Unsplash

ഏറ്റവും പഴക്കമുള്ള സാംസ്കാരിക ആഘോഷം

ഏറ്റവും പഴക്കമുള്ള സാംസ്കാരിക ആഘോഷം

ചരിത്രമനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സാംസ്കാരിക ആഘോഷങ്ങളിലൊന്നാണ് ഹംപി ഉത്സവ്. വിജയനഗര സാമ്രാജ്യത്തിന്റെ കാലം മുതൽ ഉത്സവം ആഘോഷിക്കപ്പെടുന്നുവെന്നെന്നാണ് കരുതുന്നത്. കർണാടകയിലെ ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളിൽ ഒന്നാണ് സാമ്രാജ്യത്തിന്റെ മഹത്വം പുനഃസൃഷ്ടിക്കുന്നതിനായായാണ് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഹംപി ഉത്സവ് നടത്തുന്നത്. സംഗീതവും നൃത്തവും ആഘോഷവും കൂടിച്ചേരലുകളുമുള്ള മൂന്നു ദിവസങ്ങളാണ് ഇത് സന്ദര്‍ശകർക്കായി നല്കുന്നത്.
PC: Rakesh Thanikachalam/Unsplash

ഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാ

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ചരിത്രം നിറഞ്ഞു നിൽക്കുന്ന ഹംപിയുടെ കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് ഹംപി ഉത്സവ് നടക്കുന്നത്. രാത്രിയിലും ദീപാലങ്കാരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ചരിത്രസ്മാരകങ്ങൾ, ജംബോ സവാരി, ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായകർ, നർത്തകർ, കലാകാരന്മാർ എന്നിവരുടെ പ്രകടനങ്ങൾ,പട്ടം പറത്തൽ, വാട്ടർ സ്‌പോർട്‌സ്, ഫുഡ് കോർട്ടുകൾ, ഫോട്ടോഗ്രാഫി മത്സരം, രംഗോലി/മെഹന്തി മത്സരം തുടങ്ങിയവ ഉൾപ്പെടുന്നു.

വിരൂപാക്ഷ ക്ഷേത്രം, വിജയ വിറ്റാല ക്ഷേത്രം, ലക്ഷ്മി നരസിംഹ ക്ഷേത്രം, ലോട്ടസ് മഹൽ, എലിഫന്‍റ് സ്റ്റേബിൾസ്, ക്വീൻസ് മഹൽ, ശശിവേകലു ഗണേഷ, ഹസാര രാമ ക്ഷേത്രം, അച്ചുതരായ ക്ഷേത്രം, മാതംഹ ഹില്‍സ് തുടങ്ങിയ സ്ഥലങ്ങൾ ഹംപിയിൽ സന്ദർശിക്കാം.

PC:Adarsh Sudheesan/Unsplash

 ഹംപിയിൽ എത്തിച്ചേരുവാൻ

ഹംപിയിൽ എത്തിച്ചേരുവാൻ

ബാംഗ്ലൂരിൽ നിന്ന് 341 കിലോമീറ്റർ അകലെയാണ് ഹംപി സ്ഥിതി ചെയ്യുന്നത്. രാത്രി ബസിനു കയറിയാൽ നേരം വെളുക്കുമ്പോള്‍ ഹോസ്പേട്ടിൽ എത്തുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം. ബെംഗളൂരുവിൽ നിന്ന് ഹോസ്പേട്ട് റെയില്‍വേ സ്റ്റേഷനിലേക്കു സർവീസുകൾ ലഭ്യമാണ്. ഹോസ്പേട്ടിൽ നിന്നും 14 കിലോമീറ്റർ ദൂരമുണ്ട് ഹംപിയിലേക്ക്. ഈ ദൂരം ഓട്ടോയിലോ ബസിലോ പോകാം. ഹോസ്പേട്ടിൽ നിന്നും നിരന്തരം ഹംപിയിലേക്ക് ബസുകൾ സർവീസ് നടത്തുന്നു.
PC:Nikolay Loubet/Unsplash

കുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രംകുംഭ നിറഞ്ഞ ഗണേശനും കടുക് രൂപത്തിലുള്ള വയറിനെ ചുറ്റിയ നാഗവും... വിചിത്രമായ ഗണപതി ക്ഷേത്രം

അത്ഭുതപ്പെടുത്തിയ ക്ഷേത്ര നിര്‍മ്മിതികള്‍, ഹംപിയിലെ ക്ഷേത്രങ്ങളിലൂടെ!അത്ഭുതപ്പെടുത്തിയ ക്ഷേത്ര നിര്‍മ്മിതികള്‍, ഹംപിയിലെ ക്ഷേത്രങ്ങളിലൂടെ!

Read more about: hampi festivals karnataka history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X