Search
  • Follow NativePlanet
Share
» »ഹരിഹര്‍ ഫോര്‍ട്ട് അഥവാ കല്ലില്‍ കൊത്തിയെടുത്ത കോട്ട

ഹരിഹര്‍ ഫോര്‍ട്ട് അഥവാ കല്ലില്‍ കൊത്തിയെടുത്ത കോട്ട

അങ്ങനെ ആര്‍ക്കും അത്രപെട്ടന്നൊന്നും കയറാന്‍ പറ്റിയ ഒരിടമേ അല്ല ഈ കോട്ട.

ദൂരെ നിന്നും കണാം..ആകാശത്തെ തൊട്ട് മേഘങ്ങളെ തലോടി നില്‍ക്കുന്ന ഒരു കുന്നിനെ. കുറച്ചു കൂടി അടുത്തെത്തിയാല്‍ മനസ്സിലാകും കുന്ന് മാത്രമല്ല അവിടെയുള്ളത്, .ഒരു കോട്ട കൂടിയുണ്ടെന്ന്.. ആഹാ...എന്നാല്‍ ആ കോട്ടയില്‍ ഒന്നു കയറാം എന്നു തോന്നുന്നുണ്ടോ.. ഇത്തിരി പാടുപെടും..അങ്ങനെ ആര്‍ക്കും അത്രപെട്ടന്നൊന്നും കയറാന്‍ പറ്റിയ ഒരിടമേ അല്ല ഈ കോട്ട. സാഹസികരെ മാത്രം കാത്തിരിക്കുന്ന ഈ കോട്ടയെക്കുറിച്ചറിയാം...

ഹരിഹര്‍ ഫോര്‍ട്ട്

ഹരിഹര്‍ ഫോര്‍ട്ട്

മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്.. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

PC:Ccmarathe

അല്പം ചരിത്രം

അല്പം ചരിത്രം

ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. യാദവ വംശത്തിന്റെ കാലത്താണ് ഇത് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. 1636 ല്‍ ഷാഹാരി രാജ ഭാസാലെ ഈ കോട്ട കീഴടക്കി എന്നു പറയപ്പെടുന്നു.

PC:Rahul Takale

ചെങ്കുത്തായ ഭീമന്‍ പാറക്കെട്ട്..

ചെങ്കുത്തായ ഭീമന്‍ പാറക്കെട്ട്..

മുന്‍പ് പറഞ്ഞതുപോലെ സാഹസികര്‍ക്കും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കും വേണ്ടി മാത്രമുള്ളതാണ്ഹരിഹര്‍ ഫോര്‍ട്ട്. ഉയരത്തെ ഭയക്കുന്നവരും നല്ല കായികശേഷി ഇല്ലാത്തവരും ഈ കോട്ടയും യാത്രയും സ്വപ്നത്തില്‍ പോലും കാണേണ്ടതില്ല.

PC:Elroy Serrao

കാട്ടിലൂടെ കോട്ടയിലേക്ക്

കാട്ടിലൂടെ കോട്ടയിലേക്ക്

അല്പം ദുര്‍ഘടം പിടിച്ചതാണ് കോട്ടയിലേക്കുള്ള യാത്ര. യാത്ര തുടങ്ങുമ്പോള്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല. പുല്ലുകള്‍ വകഞ്ഞുമാറ്റി വഴിയുണ്ടാക്കി വേണം പോകാന്‍... പടികള്‍ കാണുന്നതുവരെയുള്ള യാത്ര വളരെ എളുപ്പമാണ്..

PC:Elroy Serrao
പടികള്‍ കണ്ടാല്‍...

പടികള്‍ കണ്ടാല്‍...

കല്ലില്‍ കൊത്തിയ പടികള്‍ ആദ്യ കാഴ്ചയില്‍ തന്നെ ഒന്നു പേടിപ്പിക്കും. ഇത് കയറി ജീവനോടെ മുകളില്‍ എത്തുമോ എന്ന സംശയം ഉറപ്പായും ഉണ്ടാകും..കുത്തനെയാണ് പടികളാണുള്ളത്.
ഇരുന്നും കിടന്നും നടന്നുമെല്ലാം പടികള്‍ കയറേണ്ടി വരും.. ആദ്യസെറ്റ് പടികള്‍ കയറിയാല്‍ പിന്നെ ഒരു കവാടം കാണാം..

PC:Ccmarathe

കവാടം കടന്നാല്‍...

കവാടം കടന്നാല്‍...

കവാടം കടന്നാല്‍ ഇതുവരെ നടന്നതിലും കുറച്ചു കൂടി ഭീകരമായ പടികളാണുള്ളത്. അതുംകൂടി
കടന്നാല്‍ മുകളിലെത്താം.. അവിടെ സാഹസികരെ കാത്തിരിക്കുന്നത് വിശാലമായ ഒരു കുന്നിന്‍പുറവും പാറയില്‍ കൊത്തിയ കുളങ്ങളുമാണ്. 360 ഡിഗ്രി വ്യൂവിലാണ് കാഴ്ചകള്‍. അങ്ങകലെ മുംബൈ നഗരത്തിന്റെയും വനങ്ങളുടെയുമെല്ലാം കാഴ്ച മനസ്സിനെ കുളിര്‍പ്പിക്കും...

PC:Elroy Serrao

117 പടികള്‍

117 പടികള്‍

117 പടികള്‍ കയറിയാണ് ഇവിടെയത്തുന്നത്. കല്ലില്‍ കൊത്തിയും തുരന്നും നിര്‍മ്മിച്ചിരിക്കുന്ന ഈ പടികള്‍ അപകടകാരികളാണ്. പ്രത്യേകിച്ചും മഴക്കാലങ്ങളില്‍. കുന്നിന്റെ മുകളില്‍ നിന്നുള്ള വെള്ളം താഴേക്ക് പടികള്‍ വഴി ഒലിച്ചിറങ്ങുന്നതിവാല്‍ മിക്കപ്പോവും ഇവിടെ വഴുക്കലാണ്. അതിനാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ കയറാവൂ..

PC:Ccmarathe

വഴിയിലെ വാനരപ്പട

വഴിയിലെ വാനരപ്പട

കോട്ടയിലേക്കുള്ള വഴിയില്‍ വാനരപ്പടകളുടെ ശല്യം പ്രതീക്ഷിക്കാം. പടികയറുന്ന സമത്ത് ഇവയെ കണ്ടാല്‍ ശാന്തമായി നില്ക്കുക മാത്രമാണ് ഏക വഴി. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് വരെ കാരണമാകും.


PC:Mario Micklisch

തിരിച്ചിറങ്ങുമ്പോള്‍

തിരിച്ചിറങ്ങുമ്പോള്‍

എത്രമാത്രം സൂക്ഷിച്ചാണോ കയറിയത് അത്രയും സൂക്ഷിച്ചുതന്നെ ഇറങ്ങാനും ശ്രദ്ധിക്കണം. വളരെ കുന്നനെയുള്ള പടികള്‍ ചിലയിടങ്ങളില്‍ തീരെ ഇടുങ്ങിയതാണ്.

PC:Elroy Serrao

സൂക്ഷിക്കാന്‍

സൂക്ഷിക്കാന്‍

*കൃത്യമായ തയ്യാറെടുപ്പുകളോടെ മാത്രം യാത്രയ്‌ക്കൊരുങ്ങുക
*ഒറ്റയ്ക്ക് പോകാതിരിക്കുക
*പടികളില്‍ വഴുക്കലുള്ളതിനാല്‍ മഴക്കാലത്തെ യാത്ര ഒഴിവാക്കുക.
ഗ്രിപ്പുള്ള ചെരിപ്പുകളും കുത്തിക്കയറാന്‍ വടിയും കരുതുക
* വലിയ ലഗേജ് ഉപേക്ഷിക്കുക. അത്യാവശ്യം വേണ്ടുന്ന വെള്ളവും സ്‌നാക്‌സും മാത്രം കരുതുക

PC:Ccmarathe

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലാണ് ഹരിഹര്‍ ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നാസിക്കിലെ ഇഗ്താപുരി എന്ന സ്ഥലത്തു നിന്നും 48 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍.

Read more about: forts yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X