Search
  • Follow NativePlanet
Share
» »എല്ലുകളെപ്പോലും മരവിപ്പിക്കും! പതിറ്റാണ്ടുകളായുള്ള പേടിസ്വപ്നം! അകത്തുകയറിയാലോ?!

എല്ലുകളെപ്പോലും മരവിപ്പിക്കും! പതിറ്റാണ്ടുകളായുള്ള പേടിസ്വപ്നം! അകത്തുകയറിയാലോ?!

കേട്ടിടത്തോളം എല്ലുകളെ പോലും മരപ്പിക്കുകയും ഏതൊരു ധൈര്യശാലിയെയും ഒരു നിമിഷമെങ്കിലും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരിടം...

സന്തോഷത്തിന്‍റെ നഗരമാണ് നമുക്ക് കൊൽക്കത്ത. പോകുന്നവരിലും കാണുന്നവരിലുമെല്ലാം സന്തോഷം നിറയ്ക്കുന്ന മുഖങ്ങൾ മാത്രമേ ഇവിടെ കാണുവാനുള്ളൂ. കൊളോണിയൽ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന കെട്ടിടങ്ങളും ഹൗറാ പാലവും പുരാതനമായ ചരിത്ര നിർമ്മിതികളും പിന്നെ ആ തെരുവുഭക്ഷണവും കൂടിയാകുമ്പോൾ ആഹാ! രസം തന്നെ.. എന്നാൽ കേട്ടുപരിചയിച്ച ഈ കാഴ്ചകൾക്കും അപ്പുറം, മറ്റൊരു കൊൽക്കത്തയുണ്ട്. ഒരു പക്ഷേ, സഞ്ചാരികൾക്ക് അത്ര പരിതതമല്ലാത്ത, ഇതുവരെ കണ്ട മുഖങ്ങളിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്ന ഒരിടം. കേട്ടിടത്തോളം എല്ലുകളെ പോലും മരപ്പിക്കുകയും ഏതൊരു ധൈര്യശാലിയെയും ഒരു നിമിഷമെങ്കിലും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരിടം... ഇവിടുത്തെ പ്രാദേശിക കഥകളിൽ നിത്യസാന്നിധ്യമായ പാവകളുടെ വീട്!

 കൊൽക്കത്തയിലെ പേടിപ്പിക്കുന്ന ഡോൾ ഹൗസ്

കൊൽക്കത്തയിലെ പേടിപ്പിക്കുന്ന ഡോൾ ഹൗസ്

ഇവിടുത്തെ കഥകളിലെ കേന്ദ്രബിന്ദു, പകൽസമയത്തു പോരലും ആളുകൾ കടന്നുചെല്ലാൻ മടിക്കുന്ന ഇടം.. ഇവിടെയൊന്നു കയറണണെന്നു തോന്നുന്നവർ പോലും ധീരന്മാരാണെന്നാണ് നാട്ടുകാർ പറയുന്നത്. അത്യാവശ്യം പഴക്കംചെന്ന ഈ വീടിന്റെ പടിക്കെട്ടുകളും ജവാലകളും ചെറുതായൊന്നുമല്ല പേടിപ്പിക്കുന്നത്.റെയിൽവേ ട്രാക്കിനോട് ചേർന്ന് ശോഭാബസാർ ജെട്ടിക്ക് അടുത്തായാണ് പുട്ടുൽ ബാരി എന്ന ഡോൾ ഹൗസുള്ളത്. കൃത്യമായി പറഞ്ഞാൽ . 22 ഹര ചന്ദ്ര മുള്ളിക് ലെയ്‌ന്‍.

PC:Rythik/ Unsplash

ചരിത്രത്തിലെ പുത്തുൽബാരി

ചരിത്രത്തിലെ പുത്തുൽബാരി

ഇന്ന് പേടിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണെങ്കിലും ഇതുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ചരിത്രമാണ് പുത്തൽബാരിയുടെ ഇന്നലെകൾക്കുള്ളത്. കൊളോണിയൽ ഭരണകാലത്ത്, നഗരത്തിലെ ബ്രിട്ടീഷുകാരുടെ പുസ്തകങ്ങളും മറ്റും കൈകാര്യം ചെയയ്പ്പെട്ടിരുന്ന സ്ഥലമായിരുന്നുവത്രെ ഇവിടം. സമ്പന്നരായ ബംഗാളി ബാബുമാർ ആയിരുന്നു ഇതിന്റെ നടത്തിപ്പുകാർ. ഈ കെട്ടിടത്തിന്റെ ഉടമയ്ക്ക് ഒരു മകൾ ഉണ്ടായിരുന്നുവത്രെ. പാവകളോട് കടുത്ത ഇഷ്ടമുണ്ടായിരുന്ന ആ കുട്ടി വീടു നിറയെ പാവകളെ വാങ്ങിസൂക്ഷിക്കുകയും പിന്നീട് എങ്ങനെയോ മരിക്കുകയും ചെയ്തുവത്രെ. അങ്ങനെ ഇവിടം ഒരു പ്രേതഭവനമായി മാറിയെന്നാണ് പറയപ്പെടുന്നത്. മറ്റൊരു കഥയനുസരിച്ച് ഇവിടുത്തെ താമസക്കാരാണ് കഥയിലെ വില്ലന്മാർ.

PC:Dan Meyers/ Unsplash

ഇവിടെ കയറുവാൻ പേടിക്കണോ?

ഇവിടെ കയറുവാൻ പേടിക്കണോ?

തങ്ങളെ പലതരത്തിലും ഈ ഭവനം വേട്ടയാടുന്നുണ്ട് എന്നാണ് ഇവിടുത്തെ പ്രദേശവാസികൾ പറയുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ഇവിടെ നിന്നും വിചിത്രശബ്ദങ്ങളും മറ്റും പുറപ്പെടാറുണ്ടത്രെ. അതുപോലെ തന്നെ പല നിഴലുകളും ഇവിടെ പ്രത്യക്ഷപ്പെടുമത്രെ, കൊൽക്കത്തയിലെ എല്ലാ വിചിത്രതയുടെയും നിഗൂഢതയുടെയും കേന്ദ്രമാണ് പുത്തുൽ ബാരി എന്നാണ് ഇവിടുള്ളവർ പറയുന്നത്. ഡോൾ ഹൗസ് എന്നു വിളിക്കപ്പെടുന്ന ഈ ഭവനത്തിൽ നിന്നും രാത്രികാലങ്ങളിൽ നിലവിളികളും കേൾക്കാമത്രെ.

PC:Ján Jakub Naništa/Unsplash

പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയെക്കുറിച്ച് അറിയാമോ?പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയെക്കുറിച്ച് അറിയാമോ?

കയറിയാൽ അവാർഡ് കിട്ടുമോ?

കയറിയാൽ അവാർഡ് കിട്ടുമോ?


കേർളി ടെയിൽസ് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ഈ കെട്ടിടത്തിന്റെ പടികൾ കയറി, രണ്ടാമത്തെ നിലയിൽ എത്തുവാൻ സാധിക്കുന്നവർക്ക് അവാർഡ് കൊടുക്കുന്ന ഒരു ചടങ്ങുപോലും ഇവിടെയുണ്ടത്രെ. പ്രേതബാധയുള്ള ഡോൾഹൗസിലെ പ്രേതസംഭവങ്ങൾ തെളിയിക്കാൻ വസ്‌തുതകളൊന്നുമില്ലെങ്കിലും, ഇവിടേക്ക് പോകുന്നതിനെ ആരും പ്രോത്സാഹിപ്പിാറില്ല. മറിച്ച്, ഒരിക്കലും അവിടേക്ക് കടന്നുചെല്ലരുത് എന്ന തരത്തിലുള്ള സംസാരമേ നിങ്ങൾക്ക് കേൾക്കുവാൻ സാധിക്കൂ.

രാജസ്ഥാനിലെ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുന്‍പേ ഒന്നുകൂടി ആലോചിക്കാം!!രാജസ്ഥാനിലെ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുന്‍പേ ഒന്നുകൂടി ആലോചിക്കാം!!

പ്രേതങ്ങൾ വാഴുന്ന പുസ്തകാലയം...തലയില്ലാത്ത ആത്മാക്കളുള്ള സ്കൂൾ..പോരേ പേടിക്കുവാൻ!!പ്രേതങ്ങൾ വാഴുന്ന പുസ്തകാലയം...തലയില്ലാത്ത ആത്മാക്കളുള്ള സ്കൂൾ..പോരേ പേടിക്കുവാൻ!!

Read more about: haunted kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X