Search
  • Follow NativePlanet
Share
» »സിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടം

സിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടം

By Elizabath Joseph

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അത്ഭുതങ്ങളും രഹസ്യങ്ങളും ഒളിപ്പിച്ചിരിക്കുന്ന സ്ഥലം ഏതാണ് എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. സഞ്ചാരികളെയും സാഹസികരെയും എന്നും ആകര്‍ഷിക്കുന്ന, കൗതുകങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന ഹിമാചല്‍ പ്രദേശാണിത്. പ്രകൃതി സൗന്ദര്യത്തെക്കാളധികം അത്ഭുതങ്ങള്‍ നിറഞ്ഞിരിക്കുന്ന ഇവിടെ പുരാണങ്ങളുമായി ബന്ധപ്പെട്ട ധാരാളം സ്ഥലങ്ങളുണ്ട്.

ഇത്തരത്തില്‍

ഹിമാചലിലെ ഏറ്റവും അതിശയം നിറഞ്ഞ സ്ഥലങ്ങളിലൊന്നാണ് നമ്മള്‍ ഇവിടെ പരിചയപ്പെടാന്‍ പോകുന്നത്. സഞ്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടികള്‍ നിറഞ്ഞ ഈ പാത ചില പേടിപ്പിക്കുന്ന അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പ്രേതങ്ങള്‍ കയ്യടക്കിയിരിക്കുന്ന ഈ പാതയിലൂടെ കടന്നു പോകുന്നവര്‍ പ്രേതങ്ങള്‍ക്ക് എന്തെങ്കിലും കാര്യമായി നല്കിയാല്‍ മാത്രമേ മുന്നോട്ട് യാത്ര തടസ്സങ്ങളില്ലാതെ നടക്കുകയുള്ളൂ എന്നാണ് വിശ്വാസം. ഈ പാതയിലെ അത്ഭുതങ്ങളെപ്പറ്റിയും നിഗൂഢതകളെപ്പറ്റിയും വായിക്കാം.

സഞ്ചാരികള്‍ക്കപരിചിതമായ പ്രേതങ്ങളുടെ താഴ്‌വര

സഞ്ചാരികള്‍ക്കപരിചിതമായ പ്രേതങ്ങളുടെ താഴ്‌വര

മണാലിയും ലേയും ഒക്കെ സഞ്ചാരികള്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്ക് വരെ പരിചിതമായ സ്ഥലങ്ങളാണ്. എന്നാല്‍ ഇതിലൂടെ പലപ്രാവശ്യം കടന്നു പോയിട്ടുള്ളവര്‍ക്കു പോലും അത്രയ്ക്ക് പരിചയമില്ലാത്ത സ്ഥലമാണ് പ്രേതങ്ങള്‍ ഉണ്ട് എന്ന വിശ്വസിക്കപ്പെടുന്ന ഘട്ടാ ലൂപ്‌സ്. സമുദ്രനിരപ്പില്‍ നിന്നും 15,547 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മഞ്ഞുപൊതിഞ്ഞ മരുഭൂമിയോട് സമാനമായ ഇടമാണ്.

pc:ManoharD

മണാലിയില്‍ നിന്നും ലേയിലേക്ക്

മണാലിയില്‍ നിന്നും ലേയിലേക്ക്

മണായിലിയില്‍ നിന്നും ലേയിലേക്കുള്ള യാത്രയ്ക്കിടയില്‍ കാണാന്‍ സാധിക്കുന്ന അതിമനോഹരമായ സ്ഥലമാണ് ഘട്ടാ ലൂപ്‌സ്. 21 ഹെയര്‍പിന്‍ വളവുകള്‍ താണ്ടി എത്തിച്ചേരുന്ന ഇവിടം ചുറ്റുമുള്ള കാഴ്ചകള്‍ കൊണ്ട് ഏറെ ആകര്‍ഷണമാണെന്ന് പറയാതെ വയ്യ. മണാലിയില്‍ നിന്നും ലേയിലേക്കുള്ള യാത്രയിലെ ഏറ്റവും ആകര്‍ഷകമായ സ്ഥലം കൂടിയാണിത്.

സഞ്ചാരികള്‍ക്കറിയാത്ത രഹസ്യം

സഞ്ചാരികള്‍ക്കറിയാത്ത രഹസ്യം

ദിനംപ്രതി നിരവധി സഞ്ചാരികള്‍ ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും ഘട്ടാ ലൂപ്‌സ് സഞ്ചാരികള്‍ക്കറിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടമാണ്. ഘാട്ടാ ലൂപ്പിലെ പ്രേതം ഉണ്ടെന്ന് കരുതപ്പെടുന്ന വഴിയിലൂടെ കടന്നു പോകുന്നവര്‍ ഇവിടെ എത്തുമ്പോള്‍ പ്രേതങ്ങള്‍ക്ക് സിഗരറ്റും കുപ്പിവെള്ളവും നല്കിയ ശേഷം മാത്രമേ യാത്ര തുടരാറുള്ളു എന്നാണ് പറയപ്പെടുന്നത്.

PC:Abhimanyu

തണുത്തു മരിച്ച ക്ലീനര്‍

തണുത്തു മരിച്ച ക്ലീനര്‍

ഘാട്ടാ ലൂപ്‌സില്‍ പ്രേതം എങ്ങനെ വ്ന്നു എന്നു വിവരിക്കുന്ന ഒരുകഥയുണ്ട്. ഒരിക്കല്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഒക്ടോബര്‍ മാസത്തില്‍ നിറയെ ചരക്കുമായി ഒരു ട്രക്ക് ഈ വഴി വന്നുവത്രെ. മലയിടുക്കില്‍ നിന്നും അന്ന് കടത്തിവിട്ട അവസാനത്തെ വണ്ടി ഇവരുടെ ട്രക്കായിരുന്നു. യാത്രാമധ്യേ അപ്രതീക്ഷിതമായി മഞ്ഞുവീഴുകയും അവര്‍ കുടുങ്ങിപ്പോവുകയും ചെയ്തു. ക്ലീനര്‍ അസുഖം മൂലം തകര്‍ന്നിരുന്നതിനാല്‍ ഡ്രൈവര്‍ തൊട്ടടുത്തുള്ള ഗ്രാമത്തിലേക്ക് വണ്ടി നന്നാക്കാന്‍ ആളെ അന്വേഷിച്ചുപോയി. എന്നാല്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള മഞ്ഞുവീഴ്ച കാരണം ഡ്രൈവര്‍ക്ക് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞേ ലോറിയുടെ അടുത്തെത്താന്‍ കഴിഞ്ഞൊള്ളൂ. ലോറിയുടെ അടുത്തെത്തിയപ്പോ കനത്ത മഞ്ഞുവീഴ്ചയില്‍ തണുപ്പും വിശപ്പും കാരണം ആ പാവം ക്ലീനര്‍ മരിച്ച വിവരം ഡ്രൈവര്‍ അറിയുന്നത്. പിന്നീട് വണ്ടി നന്നാക്കി അയാള്‍ ക്ലീനറെയും കൊണ്ട് തൊട്ടടുത്തുള്ള ഗ്രാമത്തില്‍ പോവുകയും അവിടെ അദ്ദേഹത്തെ സംസ്‌കരിക്കുകയും ചെയ്തു.

PC-ManoharD

പ്രേതത്തെ കുടിയിരുത്തിയ ക്ഷേത്രം

പ്രേതത്തെ കുടിയിരുത്തിയ ക്ഷേത്രം

പിന്നീട് വഴി തുറന്നപ്പോള്‍ ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ക്ക് നേരേ യാചകന്‍ എന്നു തോന്നിക്കുന്ന ഒരാള്‍ വെള്ളം ആവശ്യപ്പെട്ട് കൈനീട്ടാന്‍ തുടങ്ങി. വെള്ളം കൊടുക്കുന്നവരെയും അല്ലാത്തവരെയും ആക്ഷേപിച്ച് ഇരിക്കുന്ന അയാള്‍ അന്നു മരിച്ച ക്ലീനര്‍ ആയിരുന്നുവെന്ന ജനങ്ങള്‍ വിശ്വസിച്ചു തുടങ്ങുകയും ചെയ്തു. ചിലരില്‍ നിന്നും തണുപ്പുമാറ്റാന്‍ ഇയാള്‍ സിഗരറ്റും ചോദിക്കുമത്രെ. അങ്ങനെ കുറേ ആളുകള്‍ ചേര്‍ന്ന് അേേദ്ദഹത്തെ സംസ്‌കരിച്ച സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ച് അദ്ദേഹത്തെ അവിടെ കുടിയിരുത്തി എന്നാണ് വിശ്വാസം.

PC: debabrata

വാട്ടര്‍ ബോട്ടിലുകള്‍

വാട്ടര്‍ ബോട്ടിലുകള്‍

ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്ന വിശ്വാസികള്‍ എല്ലാം ഈ സ്ഥലത്തെത്തുമ്പോല്‍ ഒരു കുപ്പി മിനിറല്‍ വാട്ടര്‍ ഇവിടെ കൊടുത്തിട്ടാണത്രെ പോവുക. തങ്ങളുടെ തുടര്‍ന്നുള്ള യാത്രകളില്‍ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാതെ പോയി വരാനാണ് ഇതെന്നാണ് വിശ്വാസം

PC- ManoharD

ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന മലയിടുക്ക്

ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന മലയിടുക്ക്

ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന മലയിടുക്കുകലില്‍ ഒന്ന് എന്ന വിശേഷണവും ഘട്ടാ ലൂപ്‌സിനു സ്വന്തമാണ്. 21 ഹെയര്‍പിന്‍ വളവുകള്‍ താണ്ടി കടന്നുപോകേണ്ട ഈ വഴി ഏറെ ദുര്‍ഘടവും യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ട് ഉള്ളതുമാണ്. മഞ്ഞുവീഴ്ചയും മറ്റു കാരണങ്ങളും മൂലം മാസങ്ങളോളം ആ പാത അടച്ചിടാറുണ്ട്. എന്തുതന്നെ ആയാലും വളരെ അപകടമേറിയ പാതയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

PC: Ishan Manjrekar

നിരന്തരം അപകടങ്ങള്‍

നിരന്തരം അപകടങ്ങള്‍

സഞ്ചാരികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാതയാണെങ്കിലും ഇവിടെ അപകടങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകാറില്ല. ഇതിനൊക്കെ കാരണം ഇവിടെ മരിച്ച ക്ലീനറാണെന്ന വിശ്വാസത്തില്‍ ആളുകള്‍ക്ക് ധൈര്യമായി പോകാനാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Bhanu Sharma Solan

എവിടെയാണിത്?

എവിടെയാണിത്?

മണാലിയില്‍ നിന്നും 254 കിലോമീറ്റര്‍ അകലെയാണ് ഘട്ടാ ലൂപ് സ്ഥിതി ചെയ്യുന്നത്. മണാലിയില്‍ നിന്നും ലേയിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഏറെ മനോഹരമാണെന്ന് പറയാതെ വയ്യ.

കീലോങ്

കീലോങ്

ആശ്രമങ്ങളുടെ നാട് എന്നറിയപ്പെടുന്ന കീലോേങ് ഹിമാചലിലെ മറ്റൊരു ഗ്രാമീണ മേഖലയാണ്. സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഇവിടം സമുദ്രനിരപ്പില്‍ നിന്ന് 3350 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:alan jones

തബോ

തബോ

ഹിമാചലിലെ സുന്ദര താഴ്‌വരയായ തബോ ആളുകളെ ആകര്‍ഷിക്കുന്ന മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സമുദ്രനിരപ്പില്‍ നിന്നും 3050 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.

PC: Amit Parikh

ചിറ്റ്കുല്‍

ചിറ്റ്കുല്‍

ഹിമാചലിലെ കിനൗര്‍ ജില്ലയിലാണ് ചിറ്റ്കുല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങ് ലോകപ്രശസ്തമാണ്. ബാസ്പ നദിയുടെ തീരത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Travelling Slacker

കല്‍പ

കല്‍പ

സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കല്‍പ. കിനൗര്‍ കൈലാഷ് പര്‍വ്വതമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ട്രക്കിങ്ങിനായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

PC: Travelling Slacker

Read more about: leh manali ladakh himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more