Search
  • Follow NativePlanet
Share
» »ഒരിക്കലും സന്ദർശിക്കരുത് ആസാമിലെ ഈ ഇടങ്ങൾ

ഒരിക്കലും സന്ദർശിക്കരുത് ആസാമിലെ ഈ ഇടങ്ങൾ

കണ്ടു തീർക്കുവാൻ ഇനിയും ഒരുപാടിടങ്ങൾ ബാക്കിയാക്കിയ നാടാണ് ആസാം.. ഹിമാസയത്തോട് ചേർന്നു കിടക്കുന്ന മലമടക്കുകളും അതിനെ ചുറ്റിയൊഴുകുന്ന ബ്രഹ്മപുത്ര നദിയും കൊടുംകാടുകളും ഒക്കെയുള്ള നാട്... അങ്ങനെ മനസ്സിനെ സന്തോഷിപ്പിക്കുന്ന ഈ നാട്ടിൽ ആളുകൾക്ക് ഒറ്റയ്ക്കു പോകുവാൻ പറ്റാത്ത ഇടങ്ങളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ സാധിക്കുമോ?! പേടിപ്പെടുത്തുന്ന കഥകളും അനുഭവങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ആസാമിലെ എട്ടിടങ്ങള്‍..

എങ്ങനെ പേടിക്കാതിരിക്കും

എങ്ങനെ പേടിക്കാതിരിക്കും

ആസാമിലെ ഈ സ്ഥലങ്ങളെക്കുറിച്ചറിഞ്ഞാൽ ആദ്യ ചോദ്യം എങ്ങനെ പേടിക്കാതിരിക്കും എന്നായിരിക്കും... അത്രയ്ക്കും ഭയപ്പെടുത്തുന്ന കുറച്ചിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷികൾ ആത്മഹത്യ ചെയ്യുന്ന താഴ്വര മുതൽ ഒറ്റയ്ക്കു പോകിവാൻ പേടിപ്പിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം....

പക്ഷികൾ ആത്മഹത്യ ചെയ്യുന്ന താഴ്വര

പക്ഷികൾ ആത്മഹത്യ ചെയ്യുന്ന താഴ്വര

പക്ഷികളുടെ മരണ താഴ്വര എന്നാണ് ജതിംഗ അറിയപ്പെടുന്നത്. ആസാമിലെ ദിമ ഹസാവോ ജില്ലയിലെ ജതിംഗ ലോകത്തിനു മുന്നിൽ അറിയപ്പെടുന്നത് പക്ഷികളുടെ ആത്മഹത്യാ താഴ്വരയെന്ന പേരിലാണ്. ഗ്രാമീണരിൽ ചിലർ ദൈവത്തിന്റെ അനുഗ്രഹമായി ഇതിനെ കാണുമ്പോൾ മറ്റു ചിലർ ഇതിനെ ദുഷ്ടശക്തികളുടെ അക്രമമായാണ് ഇതിനെ കണക്കാക്കുന്നത്. കറുത്തവാവ് നാളിലാണ് ഇവിടെ പക്ഷികൾ കൂട്ടത്തോടെയെത്തി ആത്മഹത്യ ചെയ്യുന്നത്.

PC:Martin J. Errington

കറുത്തവാവ് ദിവസങ്ങൾ

കറുത്തവാവ് ദിവസങ്ങൾ

വർഷത്തിലെ മിക്ക ദിവസങ്ങളിലും ഇവിടെ പക്ഷികൾ ആത്മഹത്യ ചെയ്യുക എന്ന പ്രതിഭാസം ഉണ്ടാകാറുണ്ട്. കൂടുതലായും മണ്‍സൂൺ കാലത്തിനു ശേഷമുള്ള സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കറുത്തവാവ് ദിവസങ്ങളിലാണ് പക്ഷികളുടെ ആത്മഹത്യ കൂടുതലും നടക്കുക. മഞ്ഞും ഇരുട്ടും കൂടുതലായി കാണപ്പെടുന്ന ഇത്തരം ദിവസങ്ങളിൽ വൈകിട്ട് ഏഴിനും പത്തിനുമിടയിൽ കൂട്ടത്തോടെ പറന്നെത്തുന്ന പക്ഷികൾ കെട്ടിടങ്ങളിലും അതിന്റെ തറകളിലും തൂണുകളിലും ഒക്കെ ഇടിച്ച് താഴെവീഴുകയും മരണപ്പെടുകയും ചെയ്യുന്നതാണ് ഇവിടുത്തെ പ്രതിഭാസം.എന്തുതന്നെയായാലും എങ്ങനെ ഇത് സംഭവിക്കുന്നു എന്ന മനസ്സിലാക്കുവാൻ ശാസ്ത്രത്തിനും വിശ്വാസത്തിനും ഇത്വരെയും കഴിഞ്ഞിട്ടില്ല.

പേടിപ്പെടുത്തുന്ന ലോഡ്ജ്

പേടിപ്പെടുത്തുന്ന ലോഡ്ജ്

ജതിംഗ കഴിഞ്ഞാൽ ആളുകൾ ഭയപ്പെടുന്ന മറ്റൊരിടമാണ് ജോർഹട്ടിലെ ലോഡ്ജ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉയർന്നു കേൾക്കുന്ന കരച്ചിലുകളും നിലവിളി ശബ്ദങ്ങളുമാണ് ഈ സ്ഥലത്തെ പേടിപ്പിക്കുന്ന കാര്യം. പഴയ ഒരു കെട്ടിടത്തിൽ നിന്നും യാതൊരു പ്രകോപനവുമില്ലാതെ ഉയരുന്ന നിലവിളികൾ ഏതു ധൈര്യശാലിയെയും പേടിപ്പിക്കും എന്നതിൽ സംശയമില്ല. ദുഷ്ടാത്മാക്കൾ ഇതിനുള്ളിൽ നിന്നും ചില അടയാളങ്ങൾ കാണിക്കാറുണ്ടെന്നും ആളുകൾ വിശ്വസിക്കുന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെയാരും ഇതിനടുത്തേയ്ക്ക് പോവാറില്ല എന്നതാണ് യാഥാർഥ്യം.

ബോജിഗുലി ക്യാംപ്

ബോജിഗുലി ക്യാംപ്

നമേരി റിസർവ്വ് ഫോറസ്റ്റിനുള്ളിലെ ക്യാപിങ്ങ് സൈറ്റാണ് ബോജിഗുലി ക്യാംപ്. ഇവിടെ എത്തുന്നവർക്ക് ഉണ്ടാകുന്ന പ്രേതാനുഭവം വിചിത്രമാണ്. അസാധാരണമായ സംഭവങ്ങളും ശബ്ദങ്ങളും ഒക്കെയാണ് ഇവിടെ ഉണ്ടാവുക. ഉറക്കെയുള്ള ചിരികളും അതിനൊപ്പം തന്നെ കരച്ചിലുകളും നിലവിളിയും ഒക്കെ ഇവിടെ നിന്നും നിർത്താതെ കേൾക്കുവാൻ സാധിക്കുമത്രെ.. എന്നാൽ ഈ ശബ്ദത്തിനു പിന്നിലെ ശരീരം തിരഞ്ഞുപോയാൽ ഒന്നും കാണാനില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. കൂടാതെ മുളമരങ്ങൾ താഴേക്ക് പതിക്കുന്ന ശബ്ദവും കേൾക്കാമത്രെ.

ഭൂട്ടാൻ ലോഡ്ജ് ജോർഹട്ട്

ഭൂട്ടാൻ ലോഡ്ജ് ജോർഹട്ട്

ആസാം ആസാമിലെ ജോർഹട്ടിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ലോഡ്ജാണ് ഭൂട്ടാൺ ലോഡ്ജ്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്ഥാപിതമായ ഇവിടെ എത്തുന്നവരെ ഭയപ്പെടുത്തുന്ന നിരവധി സംഭവ വികാസങ്ങള്ഡ‍ ഇവിടെ നടക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. രാത്രികാലങ്ങളിലെ കാൽപ്പെരുമാറ്റം മുതൽ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും അകത്തെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നതുമെല്ലാം ഇവിടെ പതിവ് സംഭവങ്ങളാണെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ സന്ധ്യയായാൽ പ്രദേശവാസികൾ ഇതുവഴി വരാറുപോലുമില്ല. ഇവിടെ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാൽ ആർക്കും കൃത്യമായ ഒരുത്തരം പറയുവാനില്ല. എന്തുതന്നെയായാലും ഇവിടുത്തെ ആത്മാക്കളെ കാണുവാനും ഈ കാര്യങ്ങൾ നേരിട്ട് അനുഭവിക്കാനുമായി ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്.

നഗാവോണിലെ പ്രേതഭവനം

നഗാവോണിലെ പ്രേതഭവനം

യുവതിയായ ഒരു പെണ്ടകുട്ടിയുടെ ആത്മാവ് വിഹരിക്കുന്ന ഇടമാണത്രെ നഗാവോണിലെ പ്രേതഭവനം. നഗാവോണിലെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു വീട്ടിൽ നിന്നുമാണ് ഈ പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. ക്രൂരമായി ഉപദ്രവിക്കപ്പെട്ട് മരിച്ച കുട്ടിയുടെ ആത്മാവ് തന്നെ ദ്രോഹിച്ചവരോട് പകരം ചോദിക്കുവാനാണ് ഇവിടെ നിൽക്കുന്നത് എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

പുരാണിഗുഡമിലെ ആൽമരം

പുരാണിഗുഡമിലെ ആൽമരം

ആസാമി ഗ്രാമങ്ങളിലെ പ്രേതങ്ങളെ ബന്ധിച്ച് ആൽമരത്തിൽ തളയ്ക്കുന്നു എന്നാണ് വിശ്വാസം. അതിന് ചുറ്റും തീ കൊടുക്കുന്നതോടെ അതിന്റെ ശല്യം ഇല്ലാതാക്കാൻ സാധിക്കുമത്രെ

എന്നാൽ കാക്കരിഖാവോൺ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആൽമരം പ്രേതങ്ങളുടെ ഒരു വിഹാരരംഗം തന്നെയാണ്. ആസമീസ്-ബർമീസ് യുദ്ധകാലത്ത് ബർമ്മക്കാർ ആസാംകാരെ ഉപദ്രവിക്കാനായി തിരഞ്ഞെടുത്തിരുന്ന ഇടമാണത്രെ ഇത്. ആളുകളംെ ഇതിൽകെട്ടി തീകൊളുത്തി കൊല്ലുകയായിരുന്നു അവർ ചെയ്തിരുന്നത്. ഇന്നത്തെ വിശ്വാസമനുസരിച്ച് അന്ന് ഇങ്ങനെ ക്രൂരമായി കൊല്ലപ്പെട്ട അസമീസുകാർ തങ്ങളെ ദ്രോഹിച്ചവരോട് പകരം ചെയ്യാനായി ഇവിടെ അലഞ്ഞു നടക്കുന്നു എന്നാണ് വിശ്വാസം.

ദുർമന്ത്രവാദത്തിന്റെ ആസ്ഥാനമായ മയോങ്

ദുർമന്ത്രവാദത്തിന്റെ ആസ്ഥാനമായ മയോങ്

ഇന്ത്യയിലെ ആഭിചാര ക്രിയകളുടെയും ദുരാചാരങ്ങളുടെയും നാട് എന്നറിയപ്പെടുന്ന ഇടമാണ് ആസാമിലെ മയോങ്. മന്ത്രവാദമാണ് ഈ നാടിൻരെ കഥകളും ചരിത്രവുമെല്ലാം. കാരണം എല്ലാത്തിനും എപ്പോഴും മന്ത്രവാദത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഇവർ. ഒരു രോഗം വന്നാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടതിനു പകരം മന്ത്രവാദം വഴി അസുഖം ഇല്ലാതാക്കാനാണ് ഇവർ ശ്രമിക്കുന്നത്.

ഇവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് ഇവർക്ക് മന്ത്രവാദം.

ഹാഹിം പിക്നിക് സ്പോട്ട്

ഹാഹിം പിക്നിക് സ്പോട്ട്

ഒരുകാലത്ത് ഏറെ പ്രസിദ്ധമായിരുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ഹാഹിം പിക്നിക് സ്പോട്ട്. ഗുവാഹത്തിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇത് ഇന്ന് പേടിപ്പെടുത്തുന്ന കഥകളുടെ പേരിലാണ് അറിയപ്പെടുന്നത്. പേടിപ്പെടുത്തുന്ന സ്വരങ്ങളാണ് ഇവിടെ ആളുകളെ എത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥ

പ്രേതങ്ങൾ വാഴുന്ന പുസ്തകാലയം...തലയില്ലാത്ത ആത്മാക്കളുള്ള സ്കൂൾ..പോരേ പേടിക്കുവാൻ!!

കേരളത്തിലെ പേടിപ്പിക്കുന്ന പ്രേതക്കഥകൾ!!

PC: Travelling Slacker

Read more about: haunted assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more