» »ചരിത്രസ്ഥലത്തെ പേടിപ്പിക്കുന്ന ഇടങ്ങള്‍

ചരിത്രസ്ഥലത്തെ പേടിപ്പിക്കുന്ന ഇടങ്ങള്‍

Written By: Elizabath Joseph

ഇന്ത്യയില്‍ ചരിത്രവുമായും സ്മാരകങ്ങളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. രാജ്യത്തിന് ഏറെ പ്രശസ്തരായവരെ സമ്മാനിച്ച ബീഹാര്‍ എന്നും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ സ്മാരകങ്ങള്‍ കാണുവാനും മറ്റുമായി ആയിരക്കണക്കിന് യാത്രികരാണ് ഇവിടെ എത്താറുള്ളത്. കൂടാതെ ബുദ്ധമതത്തിന്റെ തുടക്കകാലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലവും ബീഹാര്‍ തന്നെയാണ്. നളന്ദ, രാജ്ഗിര്‍, ബോധ്ഗയ,പാട്‌ന തുടങ്ങിയ സ്ഥലങ്ങളെല്ലാം ബുദ്ധമതത്തിന്റെ സ്വാധീനം വ്യക്തമാക്കുന്ന ഇടങ്ങളാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ സാഹസികരെ മാത്രം ആകര്‍ഷിക്കുന്ന കുറച്ച് ഇടങ്ങളും ഇവിടെയുണ്ട്. എത്ര വലിയ ധീരനാണെങ്കിലും പേടി തോന്നുന്ന ബീഹാറിലെ ആ സ്ഥലങ്ങള്‍ പരിചയപ്പെടാം...

 സീവാനിലെ ശവകൂടീരം

സീവാനിലെ ശവകൂടീരം

ബീഹാറിലെ സിവാന്‍ ജില്ലയിലെ ബദരിയ റോഡില്‍ സ്ഥിതി ചെയ്യുന്ന ശവകുടീരമാണ് ഇവിടുത്തെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലങ്ങളില്‍ ഒന്ന്. ബീഹാറിലെ പേടിപ്പിക്കുന്ന സ്ഥലങ്ങളുടെ ഔദ്യോഗിക ലിസ്റ്റില്‍ വരെ ഇവിടം ഉള്‍പ്പെട്ടിട്ടുണ്ട്. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച് ഇവിടം എല്ലായ്‌പ്പോഴും വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്ന സ്ഥലമാണ്. പേടിപ്പിക്കുന്ന സ്വരങ്ങളും നിഴലുകളും ഒക്കെ ഇവിടെ നിന്നും കാണുവാനും കേള്‍ക്കുവാനും സാധിക്കുമത്രെ. പ്രേതങ്ങള്‍ ഇതുവഴി അലഞ്ഞ് തിരിയുന്നത് കണ്ടിട്ടുണ്ട് എന്ന് പല ആളുകളും അവകാശപ്പെട്ടിട്ടുമുണ്ട്. എന്തുതന്നെയായാലും ഇതിനു പിന്നിലെ കാരണങ്ങള്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല.

മധുബാനി തടാകം

മധുബാനി തടാകം

ബീഹാറിലെ പേടിപ്പിക്കുന്ന ഇടങ്ങളില്‍ അടുത്തതാണ് മധുബാനി തടാകം. പ്രേതങ്ങളുടെയും പേടിപ്പിക്കുന്ന അനുഭവങ്ങളുടെയും ഇടം എന്ന പേരില്‍ ഇവിടം ഏറെ പ്രസിദ്ധമാണ്. ഇവിടുത്തെ തടാകത്തില്‍ പോകുവാന്‍ പോലും ഭയപ്പെടുന്നവരാണ് ഗ്രാമീണര്‍. മാത്രമല്ല, ഏകദേശം 50 ആളുകള്‍ വിവിധ സാഹചര്യങ്ങളില്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതും ഭീതിക്ക് കാരണമാകുന്നു. മാത്രമല്ല, എന്തുസംഭവിച്ചാലും രാത്രി കാലങ്ങളില്‍ ആളുകള്‍ ഇവിടേക്ക് പോകാറേയില്ല.

പാട്‌നയിലെ പ്രേതക്കട

പാട്‌നയിലെ പ്രേതക്കട

പാട്‌നയിലെ പ്രേതഭവനം എന്ന് അറിയപ്പെടുന്നത് ഇവിടുത്തെ ഒരു ചെറിയ ഒരു കടയും അതിന്റെ പരിസരവുമാണ്. ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തിന് ഇപ്പോള്‍ ഉടമസ്ഥര്‍ ആരും ഇല്ല. പണ്ട് ആളുകള്‍ ഇവിടം താമസത്തിനായി ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് വിചിത്രമായ ചില അനുഭവങ്ങള്‍ കാരണം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കിടക്കുകയാണ്.
ഇവിടെയുള്ളവര്‍ പറയുന്നതനുസരിച്ച് കുറേക്കാലം മുന്‍പ് ഒരു കുടുംബം ഇവിടെ താമസിച്ചിരുന്നുവത്രെ. പിന്നീട് ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ താന്ത്രികവിദ്യ അനുസരിച്ച് ഇവിടെ പൂട്ടിയതാണെന്നാണ് വിശ്വാസം.

പാട്‌ന-ഔരംഗാബാദ് റോഡ്

പാട്‌ന-ഔരംഗാബാദ് റോഡ്

പാട്‌നയില്‍ നിന്നും ഔറംഗാബാദിലേക്കുള്ള റോഡ് എന്നും വിചിത്രങ്ങളായ സംഭവങ്ങള്‍ക്കും അപകടങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ്. രാത്രികാലങ്ങളില്‍ വെള്ളവസ്ത്രം ധരിച്ച് ഒരു സ്ത്രീ ഈ റോഡ് വഴി സഞ്ചരിക്കുമെന്നും വാഹനങ്ങള്‍ക്ക് കൈകാണിക്കുമെന്നുമാണ് ആളുകള്‍ പറയുന്നത്. കൈകാണിച്ച് വണ്ടി നിര്‍ത്താന്‍ നേരം അവര്‍ പെട്ടന്ന് അപ്രത്യക്ഷമാവുകയും ഭയപ്പെട്ട വണ്ടികള്‍ അപകടത്തില്‍ പെടുകയും ചെയ്യുമത്രെ.

കിലാ ഘര്‍

കിലാ ഘര്‍

കിലാ ഘര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബീഹാറിലെ കോട്ടയും പേടിപ്പിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്. ചരിത്രനിര്‍മ്മിതിയായ ഇവിടം ഇന്ന് ഏറെ പ്രസിദ്ധമായ ഒരു മ്യൂസിയമാണ്.

പാട്‌ന റെയില്‍വേ ക്വാര്‍ടേഴ്‌സ്

പാട്‌ന റെയില്‍വേ ക്വാര്‍ടേഴ്‌സ്

ഈ സ്ഥലങ്ങള്‍ കൂടാതെ പാട്‌നയിലെ റെയില്‍വേ ക്വാര്‍ടേഴ്‌സും ഇത്തരം പേടിപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്ന സ്ഥലമാണ്. ഇവിടുത്തെ ഉദ്യോഗസ്ഥരാണ് മിക്കപ്പോഴും ഇത്തരം സംഭവങ്ങളുടെ ഇരകള്‍ ആകുന്നത്.

Read more about: bihar forts

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...