Search
  • Follow NativePlanet
Share
» »ഹൈദരബാദിലെ ലോകത്തിന്റെ ഹൃദയം

ഹൈദരബാദിലെ ലോകത്തിന്റെ ഹൃദയം

By Maneesh

സൗത്ത് ഇന്ത്യയിലെ ഇരട്ട നഗരങ്ങളായ ഹൈദരബാദിന്റേയും സെക്കന്റരബാദിന്റേയും നടുവിലായി സ്ഥിതി ചെയ്യുന്ന ഹുസൈൻ സാഗർ തടാകത്തെക്കുറി‌ച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. ഹൈദരബാദ് ന‌ഗരത്തിന്റെ ‌ലാന്റ്മാർക്കാണ് ഹുസൈൻ സാഗർ തടാകവും അതിന് നടുവിലായി നിർമ്മിച്ചിട്ടുള്ള 16 മീറ്റർ നീളമുള്ള ബുദ്ധ പ്രതിമയും.

തടാകത്തിന്റെ കരയിലെ ലുംബിനി പാർക്കിൽ നിന്ന് തടാകത്തിലൂടെ ബോട്ടിൽ യാത്ര ചെയ്ത് വേണം ഈ പ്രതിമയ്ക്ക് അരികിലെത്താൻ. നിൽക്കുന്ന രൂപത്തിലുള്ള ബുദ്ധ ‌പ്ര‌തിമകളിൽ ഏറ്റവും വലിയ ബുദ്ധപ്രതിയമാണ് ഈ പ്രതിമ.

ഹുസൈൻ സാഗർ തടാകത്തെക്കുറി‌ച്ച് അറിഞ്ഞിരിക്കേണ്ട രസകരമായ കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം

01. ലോകത്തിന്റെ ഹൃദയം

01. ലോകത്തിന്റെ ഹൃദയം

ഹൃദയത്തിന്റെ ആകൃതിയിലാണ് ഹുസൈൻ സാഗർ തടാകം നിർമ്മിച്ചിട്ടുള്ളത്. ലോകത്തിൽ തന്നെ ഹൃദയ‌ത്തിന്റെ ആകൃതിയിലു‌‌ള്ള ഏറ്റവും വലിയ നി‌ർമ്മിതി ഇതാണ്. അതിനാൽ 2012 സെപ്‌തംബർ 27‌ലെ ലോക ടൂറിസം ദിനത്തിൽ ലോക ടൂറിസം സംഘടന ലോകത്തിന്റെ ഹൃ‌ദയം എന്നാണ് ഈ തടാകത്തെ വിശേഷി‌പ്പിച്ചത്.
Photo Courtesy: Fountain_head

പേരിന് പിന്നിൽ

പേരിന് പിന്നിൽ

മൂസി നദിയുടെ പോഷക നദിയിൽ 1563ൽ ഇബ്രാഹിം ക്യൂലി ഖുത്തബ് ഷാ ആണ് ഈ തടാകം നിർമ്മിച്ചത്. ഈ തടാകം ഡിസൈൻ ചെയ്യാൻ സഹായിച്ച ഹസ്രത്ത് ഹുസൈൻ ഷായുടെ പേരിലാണ് ഈ തടാകം അറിയ‌പ്പെടുന്നത്.
Photo Courtesy: Rudolph.A.furtado

03. വ്യാപ്തി

03. വ്യാപ്തി

5.7 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ ആണ് ഈ തടാകം വ്യാപി‌ച്ചുകിടക്കുന്നത്. 32 അടിയാണ് ഈ തടാകത്തിന്റെ ‌പരാമാവധി ആഴം. ഇരട്ട നഗരങ്ങളായ ഹൈദരബാദിനേയും സെക്കന്തരാബാദിനേയും തമ്മിൽ വേർതിരിക്കു‌ന്നത് ഈ തടാകമാണ്.
Photo Courtesy: Purba Mukherjee

04. ബുദ്ധ പ്രതിമ

04. ബുദ്ധ പ്രതിമ

തടാകത്തിന് നടുവിലെ ഗിബ്രാടാർ പാറയ്ക്ക് മുകളിലായി 1992ൽ ആണ് ഈ ബുദ്ധ പ്രതിമ സ്ഥാപി‌ച്ചത്. 1985‌ലെ ബുദ്ധ പൂർണിമ പ്രൊജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഈ കരിങ്കൽ പ്രതിമയ്ക്ക് 450 ടൺ ഭാരമുണ്ട്.
Photo Courtesy: Karthik Easvur

05. ലുംബിനി പാർക്ക്

05. ലുംബിനി പാർക്ക്

ഹുസൈന്‍സാഗര്‍ തടാകത്തിനോട് ചേര്‍ന്നാണ് പ്രശസ്തമായ ലുംബിനി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ മറ്റു ടൂറിസ്റ്റകേന്ദ്രങ്ങളോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടം 1994ലാണ് പൂര്‍ത്തീകരിച്ചത്. അതിന് ശേഷം വിവിധ സമയങ്ങളിലായി അറ്റകുറ്റപ്പണികളും നടന്നു. ഇതിന് പുറമെ ബോട്ടിംഗ് സൗകര്യം, പൂന്തോട്ടങ്ങള്‍,മ്യൂസിക്കല്‍ ഫൗണ്ടനുകള്‍ എന്നിവയും ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: TripodStories- AB
06. എൻ ടി ആർ ഗാർഡൻ

06. എൻ ടി ആർ ഗാർഡൻ

ഹുസൈന്‍സാഗര്‍ തടാകത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എന്‍.ഡി.ആര്‍ ഗാര്‍ഡന്‍ പ്രാദേശിക ടൂറിസ്റ്റുകള്‍ക്കിടയിലെ ഇഷ്ട ലൊക്കേഷനാണ്. ചെറിയ പൂന്തോട്ടമാണെങ്കിലും മനോഹര കാഴ്ചകളാണ് ഇവിടെയുള്ളത്. 1999ലാണ് സിനിമാതാരവും രാഷ്ട്രീയക്കാരനുമായിരുന്ന എന്‍.ടി രാമറാവുവിന്റെ ഓര്‍മക്കായി ഈ പൂന്തോട്ടം നിര്‍മിക്കാന്‍ ആരംഭിച്ചത്. ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ച തോട്ടത്തിന്റെ നിര്‍മാണം 2001ലാണ് പൂര്‍ത്തിയായത്.

Photo Courtesy: Mohammed Mubashir

Read more about: lakes hyderabad telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X