ഓഗസ്റ്റ് കഴിഞ്ഞു ഇനി ഒരു മാസം കൂടി സമയമുണ്ട് ഒക്ടോബറിലെത്തുവാൻ. എന്നാൽ അവധികളും ആഘോഷങ്ങളും ഇഷ്ടംപോലെയുള്ളതിനാൽ വിനോദയാത്രകളുടെയും തീര്‍ത്ഥാടനങ്ങളുടെയും ഒപ്പം നാട്ടിലേക്കുള്ള വരവുകളുടെയും സമയമാണ്. നീണ്ട വാരാന്ത്യങ്ങൾ മനസ്സിലെ യാത്രകൾക്കായി മാറ്റിവയ്ക്കാം എന്നതിനാൽ യാത്രാപ്രേമികള്‍ സ്വപ്നയാത്രകൾക്കായി ഈ ഒക്ടോബർ മാസത്തെയും ഒപ്പം നവംബറിനെയും മാറ്റിവയ്ക്കുന്നുമുണ്ട്.
സ്വദേശികളും വിദേശികളും ഒക്കെയായി ഒരുപാടാളുകൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളം യാത്ര നടത്തുന്ന ഈ സമയത്ത് പക്ഷേ ഏറ്റവും വലിയ പ്രതിസന്ധി ചെലവേറുന്ന വിമാനയാത്രമാണ്. ഒന്നും രണ്ടുമല്ല, മൂന്നും നാലും ഇരട്ടിയാണ് വിമാനയാത്രയിലെ ടിക്കറ്റ് നിരക്കിന് വർധനവുണ്ടായിരിക്കുന്നത്. ഇതിലേറ്റവും കൂടുതൽ ചെലവാകട്ടെ നവംബർ 10 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന സമയത്താണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ദീപാവലി സമയത്ത് വിദേശത്ത് താമസമാക്കിയവരും പഠിക്കുവാൻ പോയവരും നാട്ടിലേക്ക് മടങ്ങിയെത്തുന്ന സമയമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലും ആളുകൾ ഈ സീസണിൽ എത്തുന്നത്. ദീപാവലിക്ക് നാട്ടിലെത്തണമെങ്കിലാവട്ടെ, ഇപ്പോഴുള്ള തുകയേക്കാൾ രണ്ടും മൂന്നും ഇരട്ടിയാണ് വിമാന ടിക്കറ്റിന് ചാർജ് കൂടിയിരിക്കുന്നത്.
എന്താണ് വിമാനയാത്രകൾക്ക് ചെലവേറാനുള്ള കാരണം
ആഘോഷങ്ങളുടെ സമയത്ത് കൂടുതലും ആളുകൾ യാത്ര ചെയ്യുവാനാണ് താല്പര്യപ്പെടുന്നത്. അത് വിനോദ യാത്രകൾ മാത്രമല്ല, വിദേശത്തുനിന്നും നാട്ടിലേക്കുള്ള മടങ്ങിവരവും ജോലി ചെയ്യുന്ന നഗരത്തിൽ നിന്നും സ്വദേശത്തേയ്ക്കുള്ള യാത്രയും ഇതിൽപ്പെടും. നീണ്ടവാരാന്ത്യങ്ങൾ ലഭിക്കുന്നതിനാൽ കുടുംബമായുള്ള യാത്രകള്‍ക്കും ആളുകൾ സമയം കണ്ടെത്തുന്നു.

ചെറുതും വലുതുമായ യാത്രകൾക്ക് സമയലാഭം കണക്കിലെടുത്ത് ആളുകൾ കൂടുതലും വിമാനയാത്രകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ തിരക്കാണ് ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായിരിക്കുന്നതും. ഈ ആവശ്യകതയെ നേരിടാനായി വിമാനങ്ങളുടെ കപ്പാസിറ്റി അഥവാ സീറ്റ് ലഭ്യത വർധിപ്പിക്കുക എന്നതാണ് വഴിയെങ്കിലും പല കാരണങ്ങളാൽ ഇന്ത്യയിൽ നിലവില് നടപ്പാകുന്ന കാര്യമല്ല. ചില എയർലൈനുകൾക്കാവച്ചെ, ഈ വര്‍ഷം വിമാനം പറത്തുന്നതിന് ചില പ്രശ്നങ്ങളും നേരിടുന്നു. ഈ കാരണങ്ങളെല്ലാം കൂടിച്ചേരുമ്പോൾ ടിക്കറ്റ് നിരക്ക് റോക്കറ്റ്പോലെ ഉയരുകയാണ്.
ഈ വർഷം രാജ്യത്തെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ, മെട്രോ സിറ്റികൾ തുടങ്ങിയ ഇടങ്ങളിലേക്കും ടിക്കറ്റ് നിരക്കിൽ വർധനവ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്ര നേരത്തെ മുൻകൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്താലും നിങ്ങൾ ഉദ്ദേശിക്കുന്ന കിഴിവോ കുറഞ്ഞ നിരക്കോ ലഭിക്കണമെന്നില്ല.
ഒക്ടോബർ മാസത്തിലെ പ്രധാന ദിവസങ്ങൾ
ദുര്‍ഗാ പൂജ- ഒക്ടോബർ 21
ഒക്ടോബർ 23 -മഹാ നവമി
നവംബർ 12- ദീപാവലി
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












