വന്ദേ ഭാരത് എക്സ്പ്രസുകൾ നമ്മുടെ യാത്രകളെ ഏറെ എളുപ്പമുള്ളതാക്കിയ സർവീസാണ്. മറ്റു ട്രെയിനുകളെയപേക്ഷിച്ച് മണിക്കൂറുകളുടെ സമയലാഭമാണ് വന്ദേ ഭാരത് യാത്രക്കാർക്ക് ഉറപ്പു നല്കുന്നത്. ടിക്കറ്റിനായി മുടക്കുന്ന തുകയ്ക്ക് സമയത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, സുരക്ഷ, ശുചിത്വം തുടങ്ങിയ കാര്യങ്ങളിലൂടെ മൂല്യം നല്കുന്ന വന്ദേ ഭാരത് രാജ്യത്തുടനീളം സർവീസ് നടത്തുന്നു. അടുത്ത വർഷത്തോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും പാളത്തിലിറങ്ങും.
ഇപ്പോഴിതാ, സമയനിഷ്ഠയ്ക്ക് പേരുകേട്ട വന്ദേ ഭാരതും വൈകിയിരിക്കുകയാണ്. വന്ദേ ഭാരതിന് കടന്നുപോകാനായി മറ്റുട്രെയിനുകൾ കാത്തുകിടക്കുന്ന ഇവിടെയോ എന്നായിരിക്കും പലർക്കും സംശയം. റിപ്പോര്‍ട്ടുകളനുസരിച്ച് ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിലാണ് നവംബർ 25 തിങ്കളാഴ്ച ഹസ്രത് നിസാമുദ്ദീനിലേക്ക് പോകേണ്ട റാണി കമലാപതി - ഹസ്രത് നിസാമുദ്ദീൻ വന്ദേ ഭാരത് 11 മണിക്കൂറോളം നേരം വൈകിയത്.

സാധാരണ രാവിലെ 5.40 ന് റാണി കമലാപതി സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കുന്ന കമലാപതി - ഹസ്രത് നിസാമുദ്ദീൻ വന്ദേ ഭാരത് വൈകുന്നേരമായിട്ടും യാത്ര ആരംഭിച്ചില്ല. ഇതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചത്. ഉച്ചയോടെ റെയിൽവേ ഉദ്യോഗസ്ഥരുടെ മുറിയിലും വൈകിട്ട് പാളത്തിലിരുന്നും യാത്രക്കാർ സംഭവത്തിൽ പ്രതിഷേധിച്ചു.
സാങ്കേതിക തകരാറുകളെത്തുടർന്നാണ് ട്രെയിന് പുറപ്പെടാത്തത് എന്നതാണ് വിശദീകരണമെങ്കിലും ട്രെയിൻ വൈകുമെന്നതിനെക്കുറിച്ച് തങ്ങൾക്ക് മുൻകൂട്ടി അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്. സാങ്കേതിക കാരണങ്ങളാലാണ് ട്രെയിൻ പുറപ്പെടുന്നതിന് താമസമുണ്ടായതെന്നും ട്രെയിനുമായി ബന്ധപ്പെട്ട ആപ്പുകൾ ഉൾപ്പെടെ വിവിധ ചാനലുകൾ വഴി യാത്രക്കാരെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും വെസ്റ്റ് സെൻട്രൽ റെയിൽവേ ആക്ടിംഗ് പബ്ലിക് റിലേഷൻസ് ഓഫീസർ (ഭോപ്പാൽ ഡിവിഷൻ), നേവൽ അഗർവാൾ പറഞ്ഞു.
പിന്നീട് ട്രെയിൻ റദ്ദാക്കേണ്ടതില്ലെന്ന് റെയിൽവേ തീരുമാനിക്കുകയും വൈകിട്ട് നാലരയോടെ നിസാമുദ്ദീനിലേക്കുള്ള ട്രെയിൻ പുറപ്പെട്ടു. പല യാത്രക്കാരും യാത്ര തുടരുകയും ചെയ്തു.
എന്തായാലും പിന്നീട് വൈകിട്ടോടെ നിസാമുദ്ദീനിൽ നിന്ന് റാണി കമലാപതിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ് (20172) റദ്ദാക്കിയതായി അറിയിപ്പ് വന്നു. കൂടാതെ, അടുത്ത ദിവസം കമലാപതിയിൽ നിന്ന് നിസാമുദ്ദീനിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ (20171) സർവീസും റദ്ദാക്കി.
എന്തുകൊണ്ടാണ് വന്ദേ ഭാരത് വൈകിയത്
ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് , തലേന്ന് അതായത്, നവംബർ 24 ഞായറാഴ്ച ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് റാണി കമലാപതിയിലേക്കുള്ള യാത്രയിൽ C11 കോച്ചിലെ സാങ്കേതിക തകരാർ - സ്പ്രിംഗ് തകരാർ- കാരണം വന്ദേ ഭാരത് എക്‌സ്‌പ്രസ് വൈകിയിരുന്നു. റാണി കമാലാപതിയിൽ എത്തിയ ശേഷം ട്രെയിൻ അറ്റുകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയെങ്കിലും പിറ്റേന്ന് തിങ്കളാഴ്ച പുറപ്പെടേണ്ട സമയമായിട്ടും തകരാർ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഏകദേശം 17 മണിക്കൂർ എടുത്താണ് പ്രശ്നം പരിഹരിച്ചത്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













