കൊച്ചിയേക്കുറിച്ച് പറയുമ്പോഴെക്കെ എടുത്ത് ഉപയോഗിക്കുന്ന ഒരു ഡയലോഗുണ്ട്. ആര്‍ ഉണ്ണി എന്ന തിരക്കഥാകൃത്ത് മമ്മൂട്ടിയുടെ വായില്‍ തിരികിക്കയറ്റിയ അതേ ഡയലോഗ്, 'കൊച്ചി പഴയ കൊച്ചിയല്ല'. പണ്ടൊക്കെ പറഞ്ഞിരുന്നത് കൊച്ചി കണ്ടവന് അച്ചി വേണ്ടന്നായിരുന്നു. അത് പഴയ കൊച്ചി. എന്നാല്‍ ഇപ്പോള്‍ പറയുന്നത് കൊച്ചി പഴയതല്ലന്ന്.
പക്ഷെ നമ്മൾ തിരയുന്നത് ആ പഴയ കൊച്ചിയേയാണ്. വിദേശങ്ങളിൽ നിന്ന് എത്തിച്ചേരുന്ന വിനോദ സഞ്ചാരികളെ സദാ ലാളിച്ച് കൊണ്ടിരിക്കുന്ന ആ പഴയ കൊച്ചിയിലേ കാഴ്ചകൾ കണ്ട് നമുക്ക് യാത്രയാവാം.
കൊച്ചിയുടെ പഴമ
കൊച്ചിയുടെ പഴമകാണണമെങ്കിൽ എറണാകുളം റെയിൽവേ സ്റ്റേഷനിലോ പത്മ ജംഗ്ഷനിലോ പനമ്പള്ളി നഗറിലോ പോയിട്ട് കാര്യമില്ല. പകരം നിങ്ങൾ മറൈൻ ഡ്രൈവിൽ എത്തണം. മറൈൻ ഡ്രൈവിൽ ഒരു ബോട്ട് ജെട്ടിയുണ്ട്. അവിടെ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ഫെറി സർവീസ് ഉണ്ട്.
വന്യതയും നിഗൂഢതയും നിറഞ്ഞ പഴമകളിലേക്ക് കൊണ്ട് പോകുന്ന ഒരു തെരുവ്. ഫോർട്ട് കൊച്ചിയേക്കുറിച്ച് ഒരു അരസികൻ ഇങ്ങനെയായിരിക്കും വിശേഷിപ്പിക്കുക. പക്ഷെ നിങ്ങളേ പോലുള്ള ഒരു യഥാർത്ഥ സഞ്ചാരികൾക്ക് ഒരിക്കലും അങ്ങനെ തോന്നില്ല. ഇടുങ്ങിയ വഴിയിലൂടെ മൂളിവരുന്ന ഓട്ടോ റിക്ഷകൾക്ക് വഴി മാറിക്കൊടുത്ത് ആ തെരുവിലൂടെ നിങ്ങൾ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ തെളിയുന്നത് അത്ഭുതങ്ങൾ തന്നെയായിരിക്കും.
കൊച്ചിയുടെ പഴമകൾ തേടി നമുക്ക് ഒരു യാത്ര പോകാം
നഗരം അകലെയാണെന്ന് തോന്നും
ചീനവലകൾ
കായലിലൂടെ
നങ്കൂരമിട്ട കപ്പൽ
ഫെറി
സൗന്ദര്യം
വിശ്രമം
ചീനവല നിർമ്മണം
വള്ളപ്പാടകലെ
ഫോർട്ട് കൊച്ചി
താറാക്കൂട്ടം
കാഴ്ച
Photo Courtesy: Esme Vos
കച്ചവടം
ജൂ ടൗൺ
അസ്തമയം
വിശ്രമിക്കുന്നവർ
കടൽക്കുളി
ചായകാപ്പി
പള്ളിക്കൂടം
അന്നത്തെ ആഹാരം
ഏയ് ഓട്ടോ
Photo Courtesy: Adams Homestay
തെരുവ്
പെട്ടിക്കട



Click it and Unblock the Notifications












