Search
  • Follow NativePlanet
Share
» »കാലത്തിനും മുന്നേയുള്ള പാറക്കൂട്ടവും ലക്ഷ്മണൻ നിർമ്മിച്ച തടാകവും..മുംബൈ നഗരത്തിലെ കാണാക്കാഴ്ചകൾ ഇതാ

കാലത്തിനും മുന്നേയുള്ള പാറക്കൂട്ടവും ലക്ഷ്മണൻ നിർമ്മിച്ച തടാകവും..മുംബൈ നഗരത്തിലെ കാണാക്കാഴ്ചകൾ ഇതാ

മുംബൈ എന്നു കേട്ടാൽ ആദ്യം മനസ്സിൽ വരിക ഉയർന്നു നിൽക്കുന്ന കുറേ കെട്ടിടങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒരേ മനസ്സോടെ ജീവിക്കുന്ന ഇവിടം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. നഗരത്തിന്റ തിരക്കുകളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒരു നാടാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ പക്ഷേ വ്യത്യസ്തമാണ്. നഗരത്തിന്റേതായ കാഴ്ചകളിൽ നിന്നും മാറി നിൽക്കുന്ന ഒട്ടേറെ ഇടങ്ങൾ ഇവിടെ കാണാം. പുറമേ നിന്നെത്തുന്നവർക്ക് തീരെ പരിചയം കാണില്ലെങ്കിലും ഈ ഇടങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്...

ബാനഗംഗ

ബാനഗംഗ

പുരാണ കഥകൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും സമ്പനന്മായ ഇടമാണ് മുംബൈ നഗര പരിധിയിൽ തന്നെയുള്ള ബാനഗംഗ. കലാകാരന്മാരും ചലച്ചിത്രകാരന്മാരും ഒക്കെ ദിവസവും സന്ദര്‍ശിക്കാറുണ്ടെങ്കിലും സഞ്ചാരികൾക്ക് ഇവിടം അത്രയും പരിചിതമല്ല. രാമന് ദാഹിച്ചപ്പോള്‌‍ ലക്ഷ്മൺ അമ്പെയ്ത് നിർമ്മിച്ച ഒരു കുളമാണിതെന്നാണ് വിശ്വാസം. ഗംഗാ നദിയുടെ ഉറവയാണ് ഇവിടെയുള്ളത് എന്നാണി വിശ്വാസം.

PC:Oknitop

സസ്സൂൺ ഡോക്ക്

സസ്സൂൺ ഡോക്ക്

പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഡോക്കുകളിൽ ഒന്നാണ് നഗരത്തിനടുത്തുള്ള സസ്സൂൺ ഡോക്ക്. മുംബൈയിലെ ഏറ്റവും പഴക്കമേറിയ ഡോക്കും ഇത് തന്നെയാണ്. മത്യ് ബന്ധന ബോട്ടുകളും ചെറു കപ്പലുകളുമാണ് ഇവിടെ അടുപ്പിക്കുന്നത്. 1875 ലാണ് ഇത് നിർമ്മിക്കുന്നത്.

PC:A. N. Appaiah

മുംബൈയിലെ ഏറ്റവും അറിയപ്പെടുന്ന ഇടമാണെങ്കിലും സഞ്ചാരികൾ അധികം ശ്രദ്ധ പതിപ്പിക്കാത്ത ഇടമാണ് ധോബി ഘാട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറന്ന അലക്കു കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്. മുംബൈയിലെ ഹോട്ടലുകളിൽ നിന്നും ആശുപത്രികളിൽ നിന്നും ഒക്കെ ശേഖരിക്കുന്ന വസ്ത്രങ്ങളും ലിനനുകളുപം ഒക്കെ ഇവിടെ അലക്കിയ ശേഷമാണ് വിതരണം ചെയ്യുന്നത്. 1890 ലാണ് ധോബി ഘട്ട് വരുന്നത്. വിദേശികളായ സന്ദർശകർ എത്തുന്ന ഇടമാണിത്. ഒരു ദിവസം ഒരു ലക്ഷത്തിലധികം വ്സ്ത്രങ്ങൾ ഇവിടെ വൃത്തിയാക്കുന്നുണ്ട് എന്നാണ് കണക്ക്.

പാണ്ഡവ്കാഡാ വെള്ളച്ചാട്ടം

പാണ്ഡവ്കാഡാ വെള്ളച്ചാട്ടം

മുംബൈയിലെ അറിയപ്പെടാത്ത ഇടങ്ങളെക്കുറിച്ച് പറയുമ്പോൾ ഒഴിവാക്കുവാൻ പറ്റാത്ത ഇടമാണ് പാണ്ഡവ്കാഡാ വെള്ളച്ചാട്ടം. നവി മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇവിടം മഴക്കാലത്താണ് സന്ദർശിക്കുവാൻ യോജിച്ചത്. എങ്കിൽ മാത്രമേ മുഴുവൻ ഭംഗിയിലും ഇവിടം കാണുവാൻ സാധിക്കൂ.

PC:Uruj Kohari

ദഹാനു ബീച്ച്

ദഹാനു ബീച്ച്

മുംബൈയിലെ കടൽത്തീരങ്ങളിൽ മനോഹരമായ ഒരിടമാണ് ദഹാനു ബീച്ച്. സ്വർണ്ണ മണൽത്തരികളും പച്ചപ്പു നിറഞ്ഞ തോട്ടങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി നിൽക്കുന്ന ഈ ബീച്ച് കാണേണ്ട കാഴ്ച തന്നെയാണ്.

മുംബൈയിൽ നിന്നും 110 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Raman Patel

സേവ്രി ഫ്ലെമിംഗോ പോയന്റ്

സേവ്രി ഫ്ലെമിംഗോ പോയന്റ്

ദേശാടന പക്ഷികളെ കാണുവാൻ പറ്റിയ ഒരിടമാണ് സേവ്രിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സേവ്രി ഫ്ലെമിംഗോ പോയന്റ്. 15 ഏക്കറോളം സ്ഥലത്ത് കണ്ടൽ നിറഞ്ഞു കിടക്കുന്ന ഇവിടെ വ്യത്യസ്തങ്ങളായ പക്ഷികളെ കാണുവാൻ കഴിയും.

PC:Harvinder Chandigarh

ചോട്ടാ കാശ്മീർ

ചോട്ടാ കാശ്മീർ

മുംബൈയിലെത്തിയിട്ട് കാശ്മീർ കാണാതെ പോവുന്നതെങ്ങനെയാണ്? ഒരു തടാകത്തിന്റെ കാഴ്ചയുടെയത്രയും മനോഹരമായ മറ്റൊന്നുമല്ല ഇവിടെയുള്ളത്. തിരക്കേറിയ നഗരത്തിൽ അതിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഇവിടം കുറച്ച് ശാന്തത തേടുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ്.

ഗിൽബെർട്ട് ഹില്‍

ഗിൽബെർട്ട് ഹില്‍

മുംബൈയിലെ ഏറ്റവും അത്ഭുതം നിറഞ്ഞ ഇടമാണ് ഗിൽബർട്ട് ഹിൽ. സമയം കണക്കാക്കി എടുക്കുന്നതിനും മുന്നേ തന്നെ ലോകത്ത് രൂപപ്പെട്ട് ഇന്നും നിലനിൽക്കുന്ന മൂന്ന് അത്ഭുതങ്ങളിൽ ഒന്നാണ് വെസ്റ്റ് അന്ധേരിയിൽ സ്ഥിതി ചെയ്യുന്ന ഗിൽബർട്ട് ഹിൽ. കുത്തനെ കറുത്ത നിറത്തിൽ ഉയർന്നു നിൽക്കുന്ന ഈ പാറക്കെട്ട് ഭൂമിയുടെ പിളർപ്പിൽ നിന്നും പുറത്തു വന്ന ഉരുകിയ ലാവ കൊണ്ട് രൂപപ്പെട്ടതാണ് എന്നാണ് വിശ്വസിക്കുന്നത്. എങ്ങനെ ഇവിടെയിതെത്തി എന്നു കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 66 മില്യൺ വർഷങ്ങൾക്കു മുമ്പ് ഇതിവെ രൂപപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. ചെകുത്താന്റെ ഗോപുരം എന്നാണ് ഇത് അറിയപ്പെടുന്നത്.

1952 ലാണ് കേന്ദ്ര സർക്കാർ ഫോറസ്റ്റ് ആക്ടിന്റെ കീഴിൽ ഇതിനെ ഒരു ദേശീയോദ്യാനമാക്കി പ്രഖ്യാപിക്കുന്നത്. പിന്നീട് 2007ൽ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രേറ്റർ മുംബൈയുടെ കീഴിൽ ഇവിടം ഗ്രേഡ് 2 ഹെറിറ്റേജ് സ്ട്രക്ചറായി മാറുകയും ചെയ്തു.

PC:Madhav Pai

വസായി കോട്ട

വസായി കോട്ട

വസായ് കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ കോട്ട താനെ ജില്ലയിലെ വസായ് ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. താനെയിലെ ബാക്കിനില്‍ക്കുന്ന പോര്‍ച്ചുഗീസ് സ്മരണകളിലൊന്നാണ് ഈ കോട്ട.ബെസ്സെയിന്‍ ഫോര്‍ട്ട് എന്ന പേരിന് മുമ്പ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ടയെ വിളിച്ചിരുന്നത് ഫോര്‍ട്ട് ഓഫ് സെയിന്റ് സെബാസ്റ്റ്യന്‍ ഓഫ് വസായ് എന്നായിരുന്നു. സിനിമാ ഷൂട്ടിങ്ങിനാണ് ഈ കോട്ട ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. മലയാളത്തിൽ മോഹൻലാൻ നായകനായ മിസ്റ്റർ ഫ്രോഡ് എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ഇവിടെ വെച്ചാണ് ചിത്രീകരിച്ചത്.

PC: Gladson Machado

ഗ്ലോബൽ വിപാസനാ പഗോഡ

ഗ്ലോബൽ വിപാസനാ പഗോഡ

ഗോരായ് ഉൾക്കടലിനും അറബിക്കടലിനും ഇടയിലുള്ള ഒരു ഉപദ്വീപിൽ നിർമ്മിച്ചിരിക്കുന്ന ഗ്ലോബൽ വിപാസനാ പഗോഡ യോഗയുടെ ധ്യാന കേന്ദ്രമായാണ് അറിയപ്പെടുന്നത്. 2000 ൽ നിർമ്മാണം ആരംഭിച്ച ഇത് 2009 ലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.

തൂണുകളില്ലാതെ നിർമ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അർധ കുംഭമാണ് ഇവിടെയുള്ളത്. ഒരു സമയം 8000 പേർക്ക് വരെ ഇവിടെ ഇരിക്കാം.

PC:Pradeep717

മഹാകാളി ഗുഹകൾ

മഹാകാളി ഗുഹകൾ

ബുദ്ധ വിഹാരങ്ങൾക്കായി നിർമ്മിച്ച 19 ഗുഹകളുടെ ഒരു കൂട്ടമാണ് മഹാകാളി ഗുഹകൾ എന്നറിയപ്പെടുന്നത്. കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയിരിക്കുന്ന ഈ ഗുഹകൾ ബി.സി. ഒന്നാം നൂറ്റാണ്ട് മുതൽ എ.ഡി. ആറാം നൂറ്റാണ്ട് വരെയുള്ള കാലത്തിലാണ് നിർ‌മ്മിക്കപ്പെട്ടിരിക്കുന്നത്.

എല്ലാം തികഞ്ഞ നഗരമാണ് മുംബൈ!

ബോംബെ വിളി മുതൽ കയ്യിലെ പഴ്സ് വരെ...മുംബൈ യാത്രയിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ ഇതാണ്

ഒരിക്കലെങ്കിലും പോയിരിക്കേണ്ട മഹാരാഷ്ട്രയിലെ 15 സ്ഥലങ്ങള്‍

PC:Sainath468

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more