Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ പോയിരിക്കേണ്ട രാജസ്ഥാനിലെ ഗ്രാമങ്ങള്‍

സഞ്ചാരികള്‍ പോയിരിക്കേണ്ട രാജസ്ഥാനിലെ ഗ്രാമങ്ങള്‍

ഇതാ രാജസ്ഥാനില്‍ അധികം അറിയപ്പെടാതെ കിടക്കുന്ന കുറച്ച് സ്ഥലങ്ങള്‍ പരിചപ്പെടാം...

രാജസ്ഥാന്‍ ഒരു കലവറയാണ്...അത്ഭുതം ഒളിപ്പിച്ചുവച്ചിരിക്കുന്ന ഗ്രാമങ്ങളും അതിനു പിന്നിലെ കഥകളും ചരിത്രവും ഒക്കെയായി ആരെയും കൊതിപ്പിക്കുന്ന ഇടങ്ങള്‍. ഓരോ തവണ പോകുമ്പോഴും പുതിയതായി എന്തെങ്കിലും ഈ നാടിനു തരുവാനുണ്ടാകും. ചരിത്രവും കഥകളും വാസ്തുവിദ്യും ആചാരാനുഷ്ഠാനങ്ങളും ഒക്കെയായി വ്യത്യസ്തമായ കുറച്ചിടങ്ങള്‍. ഇതാ രാജസ്ഥാനില്‍ അധികം അറിയപ്പെടാതെ കിടക്കുന്ന കുറച്ച് സ്ഥലങ്ങള്‍ പരിചപ്പെടാം...

ബുണ്ടി

ബുണ്ടി

രജപുത ഭരണകാലത്തിന്‍റെ ചരിത്ര ശേഷിപ്പുകള്‍ ഇന്നും ചേര്‍ത്തുവച്ചിരിക്കുന്ന പ്രദേശമാണ് ബുന്ദി. പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോയി രജപുത ഭരണകാലത്തിന്റെ അടയാളങ്ങളെല്ലാം ഇന്നും ഇവിടെ കാണാം. അപൂര്‍വ്വങ്ങളാ കണ്ണാടിപ്പണികളും ചിത്രപ്പണികളുമുള്ള കൊട്ടാരങ്ങള്‍, 50 ല്‍ അധികം പടിക്കിണറുകള്‍, നവാല്‍ സാഗര്‍ തടാകം എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

നര്‍ലായ്, പാലി

നര്‍ലായ്, പാലി

ജോധ്പൂരിനും ഉദയ്പൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന നര്‍ലായ് രാജസ്ഥാനിലെ മറ്റൊരു പ്രധാന ഇടമാണ്. ആരവല്ലി മലനിരകളുടെ നടുവിലെ നര്‍ലായ് ട്രക്കിങ് പ്രിയരുടെ പ്രിയപ്പെട്ട ഇടമാണെന്നതില്‍ സംശയം വേണ്ട. രാജസ്ഥാന്റെ തനത് രുചികള്‍ പരീക്ഷിക്കുവാന്‍ പറ്റിയ ഇടം കൂടിയാണിത്.

കുംഭാല്‍ഗഡ് കോട്ട

കുംഭാല്‍ഗഡ് കോട്ട

രാജസ്ഥാനിലെ വന്മതില്‍ എന്നറിയപ്പെടുന്ന ഇടമാണ് കുംഭാല്‍ഗഡ് കോട്ട. പതിനഞ്ചാം നൂറ്റാണ്ടിൽ റാണാ കുംഭ എന്ന രാജാവാണ് .38 കിലോമീറ്റർ നീളമുള്ള കോട്ടമതിലുമായി കുംഭാൽഗഡ് കോട്ട നിർമ്മിക്കുന്നത്. അദ്ദേഹം പണികഴിപ്പിച്ച 32 കോട്ടകളിൽ ഏറ്റവും വലുതും ഇതാണ്. വലുപ്പത്തിൽ രാജസ്ഥാനിലെ കോട്ടകളിൽ രണ്ടാം സ്ഥാനവും ഇതിനുണ്ട്. എന്നാൽ കോട്ടയുടെ ബാക്കിയുള്ള ചരിത്രം ലഭ്യമല്ല. മൗര്യ വംംശത്തിലെ സംപ്രതി രാജാവാണ് ഇന്നത്തെ കോട്ടയുടെ ആദ്യ രൂപം നിർമ്മിച്ചത് എന്നാണ് വിശ്വാസം. ആരവല്ലി പർവ്വത നിരയിൽ സമുദ്ര നിരപ്പിൽ നിന്നും 3600 അടി മുകളിലായാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. കുംഭാൽഗഢ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കോട്ടയ്ക്ക് ഏഴു കവാടങ്ങളാണുള്ളത്. റാംപോൾ എന്നറിയപ്പെടുന്ന പ്രധാന കവാടത്തിലൂടെ വേണം കോട്ടയ്ക്കകത്തു കടക്കുവാൻ. 13 മലനിരകളിലായാണ് കോട്ടയുടെ മതിൽ പണിതിരിക്കുന്നത്

PC:Honzasoukup

മാണ്ഡവ

മാണ്ഡവ

ചരിത്രപരമായി ചൈനയിലേക്കുള്ള സില്‍ക്ക് റൂട്ട് പാതയുടെ ഭാഗമാണ് മാണ്ഡവ. സമ്പന്നരായ നിരവധി വ്യാപാരികൾ ഹവേലിസ് നിർമ്മിച്ച ഇവിടം മനോഹരമായ പല പെയിന്റിംഗുകള്‍ക്കും കാരണമായിട്ടുണ്ട്. ഇവിടുത്തെ ചുവരുകളിൽ നാടോടി, സാമൂഹിക, മത, ചരിത്രപരമായ തീമുകളുടെ മനോഹരമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുള്ളതിനാല്‍ ഓപ്പണ്‍ ആര്‍ട് ഗാലറി എന്നാണ് ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മാണ്ഡവ കൊട്ടാരമാണ് ഇവിടുത്തെ മറ്റൊരു മനോഹരമായ കാഴ്ച.

കുച്ചാമന്‍

കുച്ചാമന്‍

ഒരു മലഞ്ചെരിവിൽ 1100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുച്ചാമൻ കോട്ടയിൽ സ്വർണം, ഗ്ലാസ്, വിലയേറിയ കല്ലുകൾ എന്നിവയെല്ലാം കാണാം. ചരിത്രപരമായ ഒട്ടേറെ കാഴ്ചകള്‍ സമ്മാനിക്കുന്ന പ്രദേശം കൂടിയാണിത്. ബോളിവുഡ് ചിത്രമായ ജോധാ അക്ബറിന്റെ ഭാഗങ്ങൾ കുറേയേറെ ഈ കോട്ടയിൽ വെച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്.

സാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടംസാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടം

കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്

ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്

Read more about: rajasthan village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X