» »കാലം കയ്യൊപ്പു പതിപ്പിച്ച വിഴിഞ്ഞം ഗുഹാ ക്ഷേത്രം

കാലം കയ്യൊപ്പു പതിപ്പിച്ച വിഴിഞ്ഞം ഗുഹാ ക്ഷേത്രം

Posted By: Elizabath

കാലത്തിന്റെ കയ്യൊപ്പു പതിഞ്ഞ ഒട്ടേറെ ക്ഷേത്രങ്ങളുളും നിര്‍മ്മിതികളും നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം
ഗുഹാ ക്ഷേത്രം എന്ന ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം. ഭക്തജനങ്ങളെ മാത്രമല്ല, ചരിത്രകാരന്‍മാരെയും സഞ്ചാരികളെയും ആകര്‍ഷിക്കുന്ന വിഴിഞ്ഞം ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

കല്ലില്‍ കൊത്തിയ ചരിത്രം

കല്ലില്‍ കൊത്തിയ ചരിത്രം

കല്ലില്‍ ചരിത്രം കൊത്തിയ ക്ഷേത്രം...ഇതിലും നല്ലൊരു വിശേഷണം വിഴിഞ്ഞം ഗുഹാ ക്ഷേത്രത്തിനു നല്കാനില്ല. ഒറ്റക്കല്ലില്‍ അധികം അലങ്കാരങ്ങളും കൊത്തുപണികളുമില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ് എന്നതില്‍ സംശയമില്ല.

PC:Prasad0224

ഒറ്റക്കല്ലിലെ ശ്രീകോവില്‍

ഒറ്റക്കല്ലിലെ ശ്രീകോവില്‍

കേരളത്തില്‍ കാണപ്പെടുന്ന ചുരുക്കംചില ഗുഹാ ക്ഷേത്രങ്ങളെവെച്ച് നോക്കുമ്പോള്‍ വലുപ്പത്തില്‍ തീരെ ചെറുതാണിത്. മാത്രമല്ല, പാറ തുരന്ന് നിര്‍മ്മിച്ച ഒറ്റ അറ മാത്രമാണ് ഇതിനുള്ളതും.

PC:Dr Ajay Balachandran

പാറ തുരന്ന ശ്രീകോവില്‍

പാറ തുരന്ന ശ്രീകോവില്‍

ഒറ്റക്കല്ലില്‍ പാറ തുരന്നു നിര്‍മ്മിച്ച ശ്രീകോവിലാണ് ഇവിടെയുള്ളത്. ഇതില്‍ വീണാധാര ദക്ഷിണാമൂര്‍ത്തിയുടെ പ്രതിഷ്ഠയാണുള്ളത്. ഗുഹക്ഷേത്രത്തിന്റെ പുറത്തെ ഭിത്തിയില്‍ ഒരു വശത്ത് ശിവന്റെയും പാര്‍വ്വതിയുടെയും മറുവശത്ത് ശിവന്റെ കിരാത രൂപവും കൊത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും.

PC:Akhilan

ചതുരാകൃതി

ചതുരാകൃതി

വെട്ടിയെടുത്ത, ഒറ്റപ്പാറയില്‍ ചതുരാകൃതിയിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

PC:Dr Ajay Balachandran

ത്രിപുരാന്തക മൂര്‍ത്തി

ത്രിപുരാന്തക മൂര്‍ത്തി

ഇവിടുത്തെ പ്രവേശന കവാടത്തിന്റെ വശങ്ങളിലായി ത്രിപുരാന്തക മൂര്‍ത്തിയുടെ രൂപം കാണാം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വാസം. ചോളന്‍മാരുടെ കാലത്തെ ഘടനയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.

PC:Harisub

പുരാവസ്തു വകുപ്പ്

പുരാവസ്തു വകുപ്പ്

നീണ്ട കാലത്തോളം ആരും ശ്രദ്ധിക്കാനില്ലാതെ വിസ്മൃതിയിലായിരുന്നു ക്ഷേത്രം ഉണ്ടായിരുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്കു മുന്‍പ് ഇത് കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്തതോടെ ഇവിടം നല്ല രീതിയില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. 1965 ല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് ഒരു സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.

PC:Harisub

ക്രിസ്തുവര്‍ഷത്തില്‍ നിര്‍മ്മാണം

ക്രിസ്തുവര്‍ഷത്തില്‍ നിര്‍മ്മാണം

കല്ലില്‍ കൊത്തിയ ഈ ഗുഹാക്ഷേത്രം ആര് എപ്പോഴാണ് നിര്‍മ്മിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ വിവിരങ്ങളില്ലെങ്കിലും ക്രിസ്തുവര്‍ഷം ഏഴിനും എട്ടിനും ഇടയിലാണ് ഇത് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം.

PC:Akhilan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്നും 20.8 കിലോമീറ്റര്‍ ദൂരവും കോവളത്തു നിന്നും 2.8 കിലോമീറ്റര്‍ ദൂരവുമാണുള്ളത്. വിഴിഞ്ഞം ഹാര്‍ബര്‍ റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കോട്ടുക്കുല്‍ ഗുഹാ ക്ഷേത്രം

കോട്ടുക്കുല്‍ ഗുഹാ ക്ഷേത്രം

കൊല്ലം ജില്ലയിലം ഇട്ടിവത്തിനു സമീപമുള്ള കോട്ടുക്കലാണ് പുരാതനമായ കോട്ടുക്കുല്‍ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കല്‍ത്തിരി കോവില്‍ എന്നും ഇതറിയപ്പെടുന്നു.

PC: Kannanshanmugam

 പരമേശ്വരന്റെ ഭൂതഗണങ്ങള്‍ കൊണ്ടുവന്ന പാറയില്‍ നിര്‍മ്മിച്ച ക്ഷേത്രം

പരമേശ്വരന്റെ ഭൂതഗണങ്ങള്‍ കൊണ്ടുവന്ന പാറയില്‍ നിര്‍മ്മിച്ച ക്ഷേത്രം

ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി സംബന്ധിച്ച് ധാരാളം കഥകള്‍ പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങള്‍ ഇത്തരത്തിലൊരു പാറ ചുമന്നു കൊണ്ടു വരുന്നുണ്ടെന്ന് ദര്‍ശനം ലഭിച്ച ശിവഭക്തനായ സന്യാസിയുടെ കഥയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. സ്വപ്നത്തില്‍ ഇതിനെപ്പറ്റി ദര്‍ശനം ലഭിച്ച അദ്ദേഹം ഈ പാറയില്‍ ക്ഷേത്രം നിര്‍മ്മിച്ചു എന്നാണ് പറയപ്പെടുന്നത്.

PC:Sugeesh

എഡി 6നും എട്ടിനും ഇടയില്‍

എഡി 6നും എട്ടിനും ഇടയില്‍

എഡി 6നും എട്ടിനും ഇടയിലായി നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഈ വലിയ പാറയില്‍ കിഴക്ക് ദര്‍ശനമായി രണ്ടു ഗുഹകളാണുള്ളത്. പത്തടി നീളവും എട്ടടി വീതിയുമുള്ള ഈ ഗുഹകള്‍ അല്ലെങ്കില്‍ മുറികളില്‍ രണ്ട് ശിവലിംഗങ്ങള്‍ കാണാം.

PC: Kannanshanmugam

200 വര്‍ഷം നീണ്ടുനിന്ന നിര്‍മ്മാണം

200 വര്‍ഷം നീണ്ടുനിന്ന നിര്‍മ്മാണം

കണക്കുകളും ചരിത്രങ്ങളും അനുസരിച്ച് ഏകദേശം 200 വര്‍ഷത്തോളം വേണ്ടുവന്നുവത്രെ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന്. നാല് തലമുറ നീണ്ടുനിന്ന ഒരു നിര്‍മ്മാണപ്രവര്‍ത്തിയായിരുന്നു ഇത്.

PC:Fotokannan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊല്ലം ജില്ലയിലെ ചടയമംഗലം ഇട്ടിവ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലാണിത് സ്ഥിതി ചെയ്യുന്നത്. എംസി റോഡില്‍ ആയൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രമുള്ളത്. തിരുവനന്തപുരത്തു നിന്നും 53 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...