Search
  • Follow NativePlanet
Share
» »ആന്ധ്രയുടെ ഊട്ടി അഥവാ ഹോഴ്‌സ്‌ലി ഹില്‍സ്

ആന്ധ്രയുടെ ഊട്ടി അഥവാ ഹോഴ്‌സ്‌ലി ഹില്‍സ്

ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഇടയ്ക്കിടെ വിരുന്നു വരുന്ന കോടമഞ്ഞും ഒക്കെച്ചേര്‍ന്ന് ഈ പ്രദേശത്തിനെ ആന്ധ്രയുടെ സ്വര്‍ഗ്ഗം ആക്കി മാറ്റുന്നു.

By Elizabath

ചൂടും ചൂടുകാറ്റും മാത്രം പരിചിതമായ നാടാണ് ആന്ധ്രാപ്രദേശ്. നമ്മുടെ നാടിന്റെയത്രയും ഹരിതാഭവും പച്ചപ്പും ഇല്ലാത്ത ഇവിടെ കൂടുതല്‍ സമയവും വരണ്ട കാലാവസ്ഥയാണ്. എന്നാല്‍ പ്രകൃതിയുടെ വിസ്മയമെന്നോണം ഇവിടെയുള്ള ഒരിടമാണ് ഹോഴ്‌സ്‌ലി ഹില്‍സ്. ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ കനത്ത ചൂട് നിറഞ്ഞു നില്‍ക്കുമ്പോഴും ഹോഴ്‌സ്‌ലി ഹില്‍സിലെത്തിയാല്‍ സംഗതി ആകെ മാറും. ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഇടയ്ക്കിടെ വിരുന്നു വരുന്ന കോടമഞ്ഞും ഒക്കെച്ചേര്‍ന്ന് ഈ പ്രദേശത്തിനെ ആന്ധ്രയുടെ സ്വര്‍ഗ്ഗം ആക്കി മാറ്റുന്നു.
ആന്ധ്രയുടെ ഊട്ടിയായ ഹോഴ്‌സ്‌ലി ഹില്‍സിന്റെ വിശേഷങ്ങള്‍...

ഹോഴ്‌സ്‌ലി ഹില്‍സ് ആന്ധ്രയുടെ ഊട്ടിയായ കഥ

ഹോഴ്‌സ്‌ലി ഹില്‍സ് ആന്ധ്രയുടെ ഊട്ടിയായ കഥ

സാധാരണയായി ചൂടുകൂടിയ കാലാവസ്ഥയും വെയിലുമൊക്കെയാണ് ആന്ധ്രപ്രദേശിന്റെ പ്രത്യേകതകള്‍. എന്നാല്‍ ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹോഴ്‌സ് ലി ഹില്‍സ് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. തണുപ്പും നേര്‍ത്ത കാലാവസ്ഥയുമൊക്കയായി ഏറെക്കുറെ ഊട്ടിയോട് സദൃശ്യമായ കാലാവസ്ഥയാണ് ഇവിടുത്തേത്..

PC:rajaraman sundaram

4312 മീറ്റര്‍ ഉയരം

4312 മീറ്റര്‍ ഉയരം

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 4321 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ കാലാവസ്ഥ മാത്രമല്ല ഈ പ്രദേശത്തിന്റെ പ്രത്യേകത. ആന്ധ്രാപ്രദേശില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത പ്രകൃതിഭംഗിയാണ് ഇവിടെയുള്ളത്.

PC:suffering_socrates

പച്ചപ്പും ജീവജാലങ്ങളും

പച്ചപ്പും ജീവജാലങ്ങളും

ജൈവവൈവിധ്യത്തിന്റെ കലവറ എന്നു വിശേഷിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് ഹോഴ്‌സ് ലി ഹില്‍സ്. ലോകത്തിലെ ഏറ്റവും വലിയ ആല്‍മരവും ഏറ്റവും പഴക്കം ചെന്ന യൂക്കാലിപ്റ്റസ് മരങ്ങളും ഇവിടെ കാണാന്‍ സാധിക്കും. മാത്രമല്ല, കാടിന്റെ സാന്നിധ്യത്തോടൊപ്പം ഒട്ടേറം വൃക്ഷങ്ങളും ഇവിടെയുണ്ട്. 113 തരത്തിലുള്ള പക്ഷികളാണ് ഇവിടെ അദിവസിക്കുന്നതായി കണക്കെടുപ്പില്‍ കണ്ടെത്തിയിരിക്കുന്നത്.

PC:NAYASHA WIKI

സാഹസികതയ്‌ക്കൊരിടം

സാഹസികതയ്‌ക്കൊരിടം

സമുദ്രനിരപ്പില്‍ നിന്നും നാലായിരത്തോളം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സാഹസികരായ ഒട്ടേറെ ആളുകള്‍ ഇവിടെ എത്താറുണ്ട്. റാപ്പല്ലിങ്, ഷൂട്ടിങ്, അമ്പെയ്ത്ത്,വാള്‍ ക്ലൈംബിങ്, വാട്ടര്‍ വാക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

PC:aptd

പൂര്‍വ്വ ഘട്ടത്തിന്റെ ഭാഗം

പൂര്‍വ്വ ഘട്ടത്തിന്റെ ഭാഗം

ഭൂമിശാസ്ത്രപരമായി നിലനില്‍പ്പിണ്ടായിരുന്ന പൂര്‍വ്വഘട്ടത്തിലെ ഏറ്റവും പഴയ സ്ഥലങ്ങളിലൊന്നുകൂടിയാണ് ഹോഴ്‌സ്‌ലി ഹില്‍സ്.

PC:rajaraman sundaram

പേരുവന്ന കഥ

പേരുവന്ന കഥ

ആന്ധ്രയിലെ മറ്റു സ്ഥലങ്ങള്‍ക്കൊന്നുമില്ലാത്ത തരത്തില്‍ ഈ സ്ഥലത്തിനു മാത്രം വ്യത്യസ്തമായ പേരു വന്നിതിനു പിന്നില്‍ ഒരു കഥയുണ്ട്. കടപ്പ ജില്ലയിലെ കളക്ടറായിരുന്ന ഡബ്ലു ഡി ഹോഴ്സ്ലിയില്‍ നിന്നുമാണ് ഈ സ്ഥലത്തിന് ഈ പേരുലഭിക്കുന്നത്. സമതലത്തില്‍ താമസിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇവിടെ അതിമനോഹരമായ ഒരു ബംഗ്ലാവ് നിര്‍മ്മിക്കുകയും ഇവിടേക്ക് താമസം മാറുകയും ചെയ്തുവത്രെ. അതിനുശേഷമാണ് ഇവിടം ഇത്ര പ്രശസസ്തമായ സ്ഥലമായി മാറിയതെന്നാണ് കരുതപ്പെടുന്നത്.

PC:aptd

യെനുഗുല്ല മല്ലമ്മ കൊണ്ട

യെനുഗുല്ല മല്ലമ്മ കൊണ്ട

ഹോഴ്‌സ്‌ലി ഹില്‍സ് എന്നു മാത്രമല്ല ഈ മലനിരകള്‍ അറിയപ്പെടുന്നത്. പ്രാദേശികമായി ഈ കോട്ട യെനുഗുല്ല മല്ലമ്മ കൊണ്ട എന്നാണ് അറിയപ്പെടുന്നത്. മല്ലമ്മ എന്നു പേരായ ഒരു സ്ത്രീ ഇവിടെ ഈ മലനിരകളില്‍ താമസിച്ചിരുന്നു എന്നും ആനകളെ അവര്‍ തീറ്റിപ്പോറ്റിയെന്നും ആളുകള്‍ വിശ്വസിക്കുന്നു. തെലുഗു ഭാഷയില്‍ യെനുഗുലു എന്നാല്‍ ആന എന്നാണ് അര്‍ഥം.

PC:rajaraman sundaram

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

തണുപ്പുകാലങ്ങളില്‍ 10 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയിലായിരിക്കും ഇവിടുത്തെ കാലാവസ്ഥ. അതിനാല്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.

PC:rajaraman sundaram

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നും 121 കിലോമീറ്റര്‍ അകലെയാണ് ഹോഴ്‌സ്‌ലി ഹില്‍സ് സ്ഥിതി ചെയ്യുന്നത്.ചെന്നൈയില്‍ നിന്നും 227 കിലോമീറ്ററും ബെംഗളുരുവില്‍ നിന്ന് 185 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ഇവിടെ എത്തിയാല്‍

ഇവിടെ എത്തിയാല്‍

ഏതു തരത്തിലുമുള്ള സഞ്ചാരികളായ്‌ക്കോട്ടെ ഹോഴ്‌സ്ലി ഹില്‍സ് ആര്‍ക്കും യോജിക്കുന്ന ഒരിടമാണ് എന്നതില്‍ സംശയമില്ല. സമാധാനപരമായി അവധി ദിവസങ്ങള്‍ ചെലവിടാനും കുറച്ച് ആര്‍ഭാടത്തോടെ അടിച്ച് പൊളിക്കാനും സാഹസികരാകാനുമെല്ലാം പറ്റിയ ഇടം തന്നെയാണിത്.

PC:Sushma matam 77

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X