Search
  • Follow NativePlanet
Share
» »ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

യാത്രകളില്‍ ഏറ്റവും എളുപ്പമെന്ന് തോന്നുന്ന കാര്യങ്ങളിലൊന്നാണ് ഹോട്ടല്‍ റൂം ബുക്കിങ്. ഇന്‍റര്‍നെറ്റില്‍ 'ബുക്ക് നൗ' എന്ന ഓപ്ഷനില്‍ ഒറ്റ ക്ലിക്കില്‍ പണി കഴിക്കുവാന്‍ സാധിക്കുന്ന, അല്ലെങ്കില്‍ ഒരൊറ്റ ഫോണ്‍ കോളില്‍ തീര്‍ക്കുവാന്‍ സാധിക്കുന്ന ഒന്നായി പലപ്പോഴും ഹോട്ടല്‍ ബുക്കിങ് മാറിയിട്ടുണ്ട്. മിക്കപ്പോഴും ഇത് വലിയ അബദ്ധങ്ങളിലാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ വരുന്ന അബദ്ധങ്ങളും അവ എങ്ങനെ ഒഴിവാക്കുവാന്‍ പറ്റും എന്നും നോക്കാം

 അറിയേണ്ട വിവരങ്ങള്‍ അറിയാം

അറിയേണ്ട വിവരങ്ങള്‍ അറിയാം

മിക്കപ്പോഴും തിരക്കിട്ട് ബുക്ക് ചെയ്യുമ്പോഴോ അറിയാതെയോ തിരഞ്ഞെടുക്കുന്ന ഹോട്ടലിനെക്കുറിച്ചും അവിടെ നമുക്ക് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ചും ചോദിക്കുവാനും അന്വേഷിക്കുവാനും മിക്കവരും തയ്യാറാകുന്നില്ല. കുറഞ്ഞ തുകയ്ക്ക് റൂം ലഭിക്കുമെന്ന് കാണുമ്പോള്‍ തന്നെ ബുക്ക് ചെയ്യുന്നതിനാല്‍ പ്രതീക്ഷിച്ച സൗകര്യങ്ങളെല്ലാം ലഭിച്ചു എന്നു വരില്ല. ചില ഇടങ്ങളില്‍ കൂ‌ടിയ സൗകര്യങ്ങള്‍ പരസ്യത്തില്‍ കാണുമെങ്കിലും പ്രീമിയം ബുക്കിങ്ങുകള്‍ക്കു മാത്രമായും അവ പരിമിതപ്പെടുത്തിയിട്ടുണ്ടാവും. ഇങ്ങനെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ വിശ്വാസമാര്‍ജിച്ച സൈറ്റുകളെ മാത്രം ആശ്രയിക്കുക. സൈറ്റില്‍ തന്നെയുള്ള അവരുടെ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റുമായി സംസാരിച്ച് തുകയും കാര്യങ്ങളും കൃത്യമായി ഉറപ്പു വരുത്തുക, സൗകര്യങ്ങളെക്കുറിച്ചും അന്വേഷിക്കുക.

പരിചയമുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴി നേരിട്ട് ബുക്ക് ചെയ്യുന്നതും നല്ലതാണ്. രണ്ടുകൂട്ടരുടെയും തമ്മിലുള്ള പരിചയം ഉപഭോക്താവിന് മികച്ച സൗകര്യങ്ങള്‍ ലഭിക്കുവാന്‍ സഹായിച്ചേക്കും.

ഇത്രയും കുറഞ്ഞ തുകയിലെങ്ങനെ റൂം നല്കും?!!

ഇത്രയും കുറഞ്ഞ തുകയിലെങ്ങനെ റൂം നല്കും?!!

പലപ്പോഴും വിശ്വസിക്കുവാന്‍ തന്നെ ബുദ്ധിമുട്ടുന്നു തോന്നുന്ന തുകയില്‍ ഹോട്ടല്‍ ഡീലുകള്‍ ഓണ്‍ലൈനില്‍ കാണാം, എന്തുകൊണ്ട് ഇത്രയും കുറഞ്ഞ തുകയില്‍ റൂം നല്കുന്നു എന്നു ചോദിക്കുന്നതിനു പകരം മിക്കവരും ആ തുകയില്‍ റൂം ബുക്ക് ചെയ്യുവാനാണ് ശ്രമിക്കുക. എന്നാല്‍ റൂം ബുക്ക് ചെയ്യുമ്പോള്‍ എന്തുകൊണ്ട് അവിശ്വസനീയമായ തുകയ്ക്ക് ഡീല്‍ നല്കുന്നു എന്നു ചോദിക്കുക. പലപ്പോഴും ഇതില്‍ ബേസിക് ആയുള്ള സൗകര്യങ്ങള്‍ മാത്രമായിരിക്കും ആ തുകയില്‍ നല്കുക. കുറച്ചുകൂടി സൗകര്യങ്ങള്‍ക്ക് വീണ്ടും തുക നല്കേണ്ടതായി വന്നേക്കാം.

 റീഫണ്ട്

റീഫണ്ട്

റൂം ബുക്ക് ചെയ്തിട്ട് പിന്നീടത് ഒഴിവാക്കുന്ന് പുതിയ കാര്യമല്ല, പ്രത്യേകിച്ച് കൊറോണയുടെ ഈ സമയത്ത് പ്രതീക്ഷിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ മാറിമറിയുമ്പോള്‍ ബുക്ക് ചെയ്ത് ക്യാന്‍സല്‍ ചെയ്യേണ്ടതായി വന്നേക്കാം. അങ്ങനെയുള്ളപ്പോള്‍ മാത്രമാണ് ക്യാന്‍സലേഷന്‍ പോളിസികളെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നത്. ചില ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്ന സമയത്തു തന്നെ ഇതിനെക്കുറിച്ച് അറിയിക്കും. ബുക്ക് ചെയ്ത തിയ്യതിക്കു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ മിക്കയിടത്തും സൗജന്യ ക്യാന്‍സലേഷന്‍ കാലാവധി അവസാനിക്കുകയും മുന്നോട്ട് പോകുന്ന ദിവസങ്ങള്‍ക്കനുസരിച്ച് ചാര്‍ജ് കൂടിവരുകയും ചെയ്യുന്നു. ബുക്ക് ചെയ്ത തുകയുടെ 60-70 ശതമാനം വരെ ക്യാന്‍സലിങ് ഫീസ് ആയി എടുക്കുന്നവരുമുണ്ട്. റൂം ബുക്ക് ചെയ്യുമ്പോള്‍ തന്നെ അവരുടെ ക്യാന്‍സലേഷന്‍ പോളിസികളെക്കുറിച്ച് ചോദിച്ചറിയുക എന്നതാണ് നല്ല മാര്‍ഗ്ഗം. മാത്രമല്ല, ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍, കണ്‍ഫര്‍മേഷന്‍ നമ്പര്‍ അടക്കം ഇ-മെയിലില്‍ ആവശ്യപ്പെടുകയും ചെയ്യാം.

 പ്രൊഫഷണല്‍ സഹായം തേടാം

പ്രൊഫഷണല്‍ സഹായം തേടാം

തിരക്കിട്ട യാത്രയാണെങ്കിലോ, യാത്രകള്‍ പ്ലാന്‍ ചെയ്യുന്നചില്‍ ബുദ്ധിമുട്ടുകളുണ്ടെങ്കിലോ, അല്ലെങ്കില്‍ കുടുംബവുമായാണ് പോകുന്നതെങ്കിലോ യാത്ര പ്ലാന്‍ ചെയ്യുവാന്‍ പ്രൊഫഷണല്‍ സഹായം തേടാം. തീര്‍ത്തും പരിചിതമല്ലാത്ത ഒരിടത്തേയ്ക്ക് തനിയെ യാത്ര ചെയ്തു പോകുന്നവര്‍ നിരവധിയുണ്ട് എങ്കിലും എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ല, ഓരോരുത്തരുടെയും താല്പര്യങ്ങളും ഇതിനെ സ്വാധീനിക്കും. ഇങങനെയുള്ളപ്പോള്‍ പ്രൊഫഷണല്‍ ആയുള്ള സഹായംതേടുന്നതാണ് നല്ലത്. ഇതിനായി ഓണ്‍ലൈന്‍ സൈറ്റുകളെയും ട്രാവല്‍ ഏജന്‍സികളെയും ആശ്രയിക്കാം. ഓരോ നഗരത്തിലെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും ടാക്സി സര്‍വ്വീസുമെല്ലാം കൃത്യമായി അറിയുന്നവരും അവരുമായി നേരിട്ട് ബന്ധമുള്ളവരും ആയിരിക്കും മിക്ക ഏജന്‍സികളും. അതിനാല്‍ നിരാശപ്പെടുത്താത്ത പെരുമാറ്റവും സൗകര്യങ്ങളും പ്രതീക്ഷിക്കുകയും ചെയ്യാം.

 കസ്റ്റമര്‍ റിവ്യൂ

കസ്റ്റമര്‍ റിവ്യൂ

എല്ലാ സൈറ്റുകളിലും കസ്റ്റമര്‍ സര്‍വ്വീസിനെക്കുറിച്ച് ഉപഭോക്താക്കളുടെ ഫീഡ്ബാക്കുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇത് കൃത്യമായി വായിച്ച് നോക്കിയാല്‍ എവിടെ ബുക്ക് ചെയ്യണം എന്നും ഏതിടങ്ങളാണ് ഒഴിവാക്കേണ്ടത് എന്നും മനസ്സിലാക്കുവാന്‍ സാധിക്കും. ഏതൊക്കെ സൗകര്യങ്ങളാണ് അവര്‍ തരുന്നതെന്നും എങ്ങനെയാണ് ഉപഭോക്താക്കളോട് പെരുമാറുന്നതെന്നുമെല്ലാം റിവ്യൂ വഴി മനസ്സിലാക്കാം. മികച്ച ഇടം തിരഞ്ഞെടുക്കുന്നതിനായി റിവ്യൂ വളലെയധികം സഹായിക്കും.

 ഭക്ഷണത്തെക്കുറിച്ച് അറിയാം

ഭക്ഷണത്തെക്കുറിച്ച് അറിയാം

സ്വന്തം നാടിനു പുറത്തേക്കുള്ള യാത്രകളില്‍ മിക്കവരെയും അലട്ടുന്നത് ഭക്ഷണമാണ്. ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ അവിടെ ലഭ്യമാകുന്ന ഭക്ഷണത്തെക്കുറിച്ചു കൂടി അന്വേഷിക്കുവാന്‍ ശ്രദ്ധിക്കുക,.

 ചെക്ക്-ഇന്‍, ചെക്ക്-ഔട്ട് സമയങ്ങള്‍

ചെക്ക്-ഇന്‍, ചെക്ക്-ഔട്ട് സമയങ്ങള്‍

ഹോട്ടല്‍ റൂം ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ചെക്ക്-ഇന്‍, ചെക്ക്-ഔട്ട് സമയങ്ങള്‍ ആണ്. മിക്ക ഹോട്ടലുകളിലെയും ചെക്ക്-ഇന്‍ സമയം 12 മണി ആയിരിക്കും. രാവിലെ സ്ഥലത്തെത്തിയാല്‍ ഹോട്ടല്‍ റെസ്റ്റ് റൂം സൗകര്യങ്ങള്‍ ലഭ്യമാക്കുമോ എന്ന് ചോദിക്കാം, ബസ് സ്റ്റാന്‍ഡ് അല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്ക് ടാക്സി സൗകര്യങ്ങള്‍ നല്കുന്ന ഹോട്ടലുകളുമുണ്ട്. ഇതൊക്കെ മുന്‍കൂട്ടി ചോദിച്ച് ഉറപ്പു വരുത്തണം. ഇതുപോലെ തന്നെ പ്രധാനപ്പട്ടതാണ് ചെക് ഔട്ട് സമയവും. തിരികെ പോകേണ്ട സമയത്തിനു മണിക്കൂറുകള്‍ മുന്‍പ് ചെക് ഔട്ട് ചെയ്യേണ്‌ അവസ്ഥ ചിലപ്പോള്‍ വന്നേക്കാം. ഇതെല്ലാം മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്യുക.

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

യാത്രകളില്‍ ടെന്‍റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍യാത്രകളില്‍ ടെന്‍റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ലഡാക്കി‌ലും സ്പിതിയിലും ക്യാമ്പിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടുന്ന 10 കാര്യങ്ങള്‍ലഡാക്കി‌ലും സ്പിതിയിലും ക്യാമ്പിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടുന്ന 10 കാര്യങ്ങള്‍

ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!

Read more about: travel tips travel ideas hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X