Search
  • Follow NativePlanet
Share
» »യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

വെറും 30 മിനിട്ടു കൊണ്ട് ഒരു യാത്രയ്ക്കു വേണ്ടുന്ന അത്യാവശ്യ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി എങ്ങനെ ബാഗ് പാക്ക് ചെയ്യണമെന്നു നോക്കാം!

ഒരു യാത്ര പ്ലാൻ ചെയ്താൽ അതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഏതാണെന്നു ചോദിച്ചാൽ കൂടുതൽ ആലോചിക്കേണ്ടി വരില്ല. എവിടെ പോകണമെന്നും എങ്ങനെ, എവിടെയൊക്കെ സന്ദർശിക്കണമെന്നും എന്തൊക്കെ സാധനങ്ങൾ കയ്യില്‍ കരുതണം എന്നും അറിയാമെങ്കിലും ആ ബാഗ് പാക്ക് ചെയ്യലാണ് ഏറ്റവും വലിയ പണി. ഒരു വിധത്തിൽ കണ്ണിൽ കണ്ടതൊന്നും അത്യാവശ്യമെന്നു തോന്നിയതുമൊക്കെ വലിച്ചുവാരി കുത്തി നിറയ്ക്കുമെങ്കിലും വേണ്ട സാധനങ്ങൾ ഒന്നും അതിലുണ്ടാവില്ല. ഫോണിന്റെ ചാർജ് തീർന്ന് ഒന്നു ചാർജ് ചെയ്യുവാൻ നോക്കുമ്പോളായിരിക്കും പവർ ബാങ്കും ചാർജറും വീട്ടിൽ തന്നെയുണ്ടെന്ന് മനസ്സിലാവുന്നത്. വെള്ളച്ചാട്ടത്തിലിറങ്ങി തിരികെ കയറുമ്പോഴായിരിക്കും അധികമെടുത്തുവെച്ച ഒരു ജോടി ഡ്രസും വീട്ടിലാണെനന് കാര്യം ഓർക്കുക. ഇത്തരത്തിലുള്ള അനുഭവങ്ങളുമായി ഒരു യാത്രയെങ്കിലും ചെയ്യാത്തവർ വളരെ വിരളമായിരിക്കും. എത്ര യാത്ര ചെയ്താലും ബാഗ് പാക്കിങ്ങ് പഠിക്കില്ലാത്തവരും കാണാം. വളരെ കുറഞ്ഞ സമയത്തിൽ അതും വെറും 30 മിനിട്ടിനുള്ളിൽ എങ്ങനെ ഒരു യാത്രയ്ക്കുവേണ്ട ബാഗ് പാക്ക് ചെയ്യാം എന്നു നോക്കാം...

 ആദ്യം ബാഗ് തിരഞ്ഞെടുക്കുക

ആദ്യം ബാഗ് തിരഞ്ഞെടുക്കുക

യാത്രയുടെ സ്വഭാവവും പോകേണ്ട സ്ഥലവും അനുസരിച്ച് വേണം യാത്രയ്ക്കുവേണ്ട ബാഗ് പാക്ക് ചെയ്യുവാൻ. നടന്നു കാണേണ്ട സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കിൽ ബാക്ക്പാക്ക് തിരഞ്ഞെടുക്കാം. അല്ല എന്നുണ്ടെങ്കിൽ സ്യൂട്ട് കേയ്സ് ആയാലും മതി. പിന്നീട് ബാഗ് തുറന്ന് ബെഡിലോ നിലത്തോ വയ്ക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെയാണെങ്കിൽ സാധനങ്ങള്‍ ഒക്കെ നേരെ തന്നെ ബാഗിലേക്ക് എടുത്തു വയ്ക്കാം.

ആദ്യം ഷൂസ്

ആദ്യം ഷൂസ്

പാക്ക് ചെയ്യുമ്പോൾ ഏറ്റവും അധികം ബുദ്ധിമുട്ടിപ്പിക്കുന്ന ഒന്നാണ് ഷൂസ്. വലുതും ഒതുങ്ങിയിരിക്കുവാൻ പ്രായസവുമുള്ളതുമായതിനാൽ ആദ്യം തന്നെ ഏറ്റവും താഴെ ഷൂ വയ്ക്കാം. അങ്ങനെ ഷൂ വയ്ക്കുവാൻ സ്ഥലം കിട്ടിയില്ല എന്ന പരാതിയും ഒഴിവാക്കാം. പാക്ക് ചെയ്യുമ്പോൾ ഷൂവിനകത്തെ സ്ഥലം വെറുതേ കളയേണ്ട
. അവിടേക്ക് സോക്സും മറ്റു ചെറിയ സാധനങ്ങളും എടുത്തു വയ്ക്കുകയും കുറച്ച് സ്ഥലം ലാഭിക്കുകയും ചെയ്യാം.

 ലൈസൻസ് മുതൽ ടൂത്ത് ബ്രഷ് വരെ

ലൈസൻസ് മുതൽ ടൂത്ത് ബ്രഷ് വരെ

അടുത്തതായി എടുത്തുവയ്ക്കേണ്ടത് മറന്നുപോകുവാൻ ഏറ്റവും എളുപ്പമുള്ള കുറച്ച് സാധനങ്ങളാണ്. ഡ്രൈവിങ്ങ് ലൈസൻസ്, മരുന്നുകൾ, ടൂത്ത് ബ്രഷ്, സാനിട്ടറി കിറ്റ്, എന്നിവ എടുക്കാം. സാനിട്ടറി കിറ്റ്, ബ്രഷ് എന്നിവ ഒരുമിച്ച് ഒരു പൗച്ചിൽ സൂക്ഷിക്കാം, മഴയും വെയിലും ഒന്നും ഏൽക്കാത്തതുപോലെ വേണം മരുന്നും ലൈസൻസും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ സൂക്ഷിക്കുവാൻ.

ടോയ്ലറ്റ് കിറ്റ്

ടോയ്ലറ്റ് കിറ്റ്

ചെറിയ സൈസിലുള്ള പേസ്റ്റ്, സോപ്പ്, ഷാംപൂ, ബാത് ടവ്വൽ, ബോഡീ വാഷ്, ക്രീമുകൾ തുടങ്ങിയവ കരുതുക. ഇവയെല്ലാം പ്ലാസ്റ്റിക് കവറിനുള്ളിൽ വയ്ക്കുവാനും ശ്രദ്ധിക്കുക

ചാർജർ, പവർ ബാങ്ക് എല്ലാം ഒരുമിച്ച്

ചാർജർ, പവർ ബാങ്ക് എല്ലാം ഒരുമിച്ച്

ചാർജര്‍, പവർ ബാങ്ക്, ക്യാമറ ചാർജർ, ട്രാവൽ അഡാപ്റ്ററുകൾ തുടങ്ങിയവ ഒരുമിച്ച് സൂക്ഷിക്കാം. യുഎസ്ബി കേബിളും മൾട്ടി പിന്നും ഇക്കൂട്ടത്തിൽ വയ്ക്കുവാൻ മറക്കേണ്ട.

മറക്കാതെ ഹെഡ് ഫോൺ

മറക്കാതെ ഹെഡ് ഫോൺ

ബസിലും മറ്റുമുള്ള നീണ്ട യാത്രയിൽ സമയം കളയുവാൻ ഉറപ്പായും ഒരു ഹെഡ്ഫോൺ കരുതാം. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയാണെങ്കിൽ കുറച്ചു പുസ്തകങ്ങളും ടാബും ഒക്കെ എടുത്തുവയ്ക്കാം. ഹാൻഡ് ബാദ് ഉണ്ടെങ്കിൽ അതിൽ ഹെഡ് ഫോണും ടാബും വയ്ക്കുക.

വസ്ത്രങ്ങൾ

വസ്ത്രങ്ങൾ

വസ്ത്രങ്ങൾ വളരെ കുറച്ച് മാത്രം യാത്രയിൽ ഉപയോഗിക്കുന്നവരാണ് കൂടുതലും ആളുകൾ. ബാഗിന്റെ ഭാരം കുറയ്ക്കുവാൻ കനമുള്ള വസ്ത്രങ്ങള്‍ മിക്കവരും ആദ്യം തന്നെ ഒഴിവാക്കും. എന്നാൽ യാത്രകളിൽ എപ്പോഴും ഒരു ജോഡി അധികം എടുക്കുവാൻ ശ്രദ്ധിക്കുക. ഒരു ബീച്ചിലോ മറ്റോ ഇറങ്ങണമെന്നു തോന്നിയാൽ അധികം വസ്ത്രമില്ലെങ്കിൽ പണി പാളും എന്നുറപ്പല്ലേ!മാത്രമല്ല, അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ആദ്യമേ തന്നെ എടുത്തു വയ്ക്കുവാൻ ശ്രദ്ധിക്കുക.

ഹാൻഡ് ബാഗിൽ വയ്ക്കുവാൻ

ഹാൻഡ് ബാഗിൽ വയ്ക്കുവാൻ

ആവശ്യമുള്ള രേഖകളുടെ കോപ്പികൾ, ഫോൺ, അത്യാവശ്യം വേണ്ടുന്ന പണം, ഹെഡ്സെറ്റ്, തുടങ്ങിയവ വലിയ ബാഗിൽ വയ്ക്കാതെ കയ്യിൽ കരുതുന്ന ബാഗിൽ തന്നെ വയ്ക്കുവാൻ ശ്രമിക്കുക

30 മിനിട്ടിൽ എല്ലാം റെഡി

30 മിനിട്ടിൽ എല്ലാം റെഡി

ഈ കാര്യങ്ങൾ കൃത്യമായി ചെയ്താൽ 30 മിനിട്ടിൽ ബാഗ് റെഡി

മഞ്ഞുപെയ്യുന്ന ഈ സമയത്ത് പോകേണ്ട ഇടങ്ങൾ ഇതാണ്!! മഞ്ഞുപെയ്യുന്ന ഈ സമയത്ത് പോകേണ്ട ഇടങ്ങൾ ഇതാണ്!!

ആയുസ് കൂട്ടുവാൻ നാഗങ്ങള്‍ മനുഷ്യരായി എത്തുന്ന ക്ഷേത്രം!! ആയുസ് കൂട്ടുവാൻ നാഗങ്ങള്‍ മനുഷ്യരായി എത്തുന്ന ക്ഷേത്രം!!

യാത്ര ചെയ്ത് ആഘോഷിക്കാൻ ജനുവരിയിലെ ഈ അവധി ദിവസങ്ങൾ യാത്ര ചെയ്ത് ആഘോഷിക്കാൻ ജനുവരിയിലെ ഈ അവധി ദിവസങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X