ആകാശത്തിനു കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം! പണം മുടക്കി എന്തൊക്കെ നേടാന്‍ സാധിക്കുമോ അതെല്ലാം സ്വന്തമാക്കിയ നഗരം... ഇവിടുത്തെ താരം ചൈനയാണ്...
ചൈനയിലെ അതോ ലോകത്തിലെ തന്നെ? ഏറ്റവും സമ്പന്നമായ ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആഢംബരത്തിന്‍റെയും സുഖലോലുപതകളുടെയും പേരില്‍ പലതവണ ലോക വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന അതേ നാട് തന്നെ...കപ്പലും വിമാനങ്ങളും സ്വന്തമായി മേടിക്കുവാന്‍ മാത്രം ആസ്ഥിയുള്ള കമ്പനി സ്വന്തമായുള്ള ചൈനയിലെ ഏറ്റവും സമ്പന്ന ഗ്രാമത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ വായിക്കാം....
ഹുവാക്സി വില്ലേജ്
ഇന്ന് അത്യാധുനിക സൗകര്യങ്ങളില്‍ ജീവിക്കുന്ന ആളുകളാണ് ഇവിടുത്തെ ഗ്രാമവാസികള്‍. ഇവിടുത്തെ രണ്ടായിരത്തോളം വരുന്ന രജിസ്റ്റര്‍ ചെയ്ത ഗ്രാവാസികള്‍ക്ക് ആഢംബര സൗകര്യങ്ങളുള്ള വില്ല, ആഡംബര കാറുകള്‍, അന്താരാഷ്ടട്ര വിദ്യാഭ്യാവും ആരോഗ്യ സൗകര്യങ്ങളും സൗജന്യ പാചക എണ്ണയും ഇവിടെ ലഭിക്കുമത്രെ. ഇവര്‍ക്ക് അവർക്ക് ബാങ്കിൽ 250,000 ഡോളർ നിക്ഷേപമായും ഉണ്ടത്രെ.
കേള്‍ക്കുമ്പോഴും കാണുമ്പോഴും അത്യാഡംബരം എന്നു തോന്നുമെങ്കിലും ഈ പണം അവര്‍ക്ക് സന്തോഷം നല്കുന്ന രീതിയില്‍ ചിലവഴിക്കുവാന്‍ ഇവര്‍ക്ക് വഴികളില്ല എന്നതാണ് സത്യം. കർശനമായ സാമൂഹിക മാർഗ്ഗനിർദ്ദേശങ്ങൾ ഇവര്‍ക്ക് പാലിക്കേണ്ടതായുണ്ട്. ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുന്നു, കൂടാതെ ബാറുകളോ ക്ലബ്ബുകളോ ഇന്റർനെറ്റ് കഫേകളോ കരോക്കെ ലോഞ്ചുകളോ ഒന്നും ഇവിടെയില്ല. ജോലി ചെയ്ത് കൃത്യമായി വീട്ടില്‍ പോവുക എന്നത് മാത്രമാണ് ഇവര്‍ക്ക് ചെയ്യുവാനുള്ളത്.
ഈ നാട് തരുന്ന സാമ്പത്തിക സ്ഥിരതയും സമ്പാദ്യവുമെടുത്ത് പുറത്തുപോയി ജീവിക്കാമെന്നു വെച്ചാല്‍ അതു നടക്കില്ല. ഇവിടെ നിന്നും പോവുകയാണെങ്കില്‍ ഇവിടെനിന്നും സമ്പാദിച്ചതെല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ച് ഒന്നുമില്ലാതെ പോകേണ്ടി വരും. ഇവിടെ നില്‍ക്കുകയാണെങ്കില്‍ ജോലി മാത്രമായി ജീവിതം മാറുമെന്നാണ് പറയപ്പെടുന്നത്. അതായത് എല്ലാവരും നഗരത്തിലെ വ്യാവസായിക ഫാക്ടറികളിൽ "ഗ്രാമത്തിന്റെ വലിയ നന്മയ്ക്കായി" വാരാന്ത്യങ്ങളില്ലാതെ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കേണ്ടി വരും.
ആഴ്ചയില്‍ ഏഴു ദിവസവും പണിയെടുക്കേണ്ടി വരുന്നതിനാല്‍ പുറംലോകവുമായി ഇവിടെയുള്ളവര്‍ക്ക് വലിയ ബന്ധങ്ങളൊന്നും കാണില്ല. മാത്രമല്ല, യാത്ര ചെയ്യുവാനും മറ്റുമായി സമയം കണ്ടെത്തുവാനും ഇവര്‍ക്ക് ജോലിത്തിരക്കില്‍ സാധിക്കില്ല. ഇതിനാല്‍ ലോകത്തെ തന്നെ ഒരു പാര്‍ക്കില്‍ കാണാം. വേള്‍ഡ് പാര്‍ക്ക് എന്നു വിളിക്കപ്പെടുന്ന ഇവിടെ ഫോർബിഡൻ സിറ്റി ഓഫ് ബീജിംഗ്, ചൈനയുടെ വലിയ മതിൽ, ആർക്ക് ഡി ട്രയോംഫെ പോലുള്ള യൂറോപ്യൻ ലാൻഡ്‌മാർക്കുകൾ തുടങ്ങിയ ലോകമെമ്പാടുമുള്ള ചിഹ്നങ്ങളാൽ ഈ പാർക്ക് നിറഞ്ഞിരിക്കുന്നു. 40 കിലോമീറ്ററിലധികം നീളത്തിലാണ് വന്മതിലിന്റെ മാതൃക ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈഫല്‍ ടവറും ഇവിടെ കാണാം.



Click it and Unblock the Notifications












