» »സുഖിച്ച് ജീവിക്കാന്‍ ഒരു ഇന്ത്യന്‍ നഗരം

സുഖിച്ച് ജീവിക്കാന്‍ ഒരു ഇന്ത്യന്‍ നഗരം

Written By: Elizabath

കേരളം വിട്ടാല്‍ പിന്നെ എല്ലാം കഷ്ടപ്പാടാണ് എന്നു കരുതുന്നവര്‍ ഒരുപാടുണ്ട്. ജീവിതച്ചെലവും ആരോഗ്യവും വിദ്യാഭ്യാസവുമൊക്കെ വരുമ്പോള്‍ അറിയാതെയാണെങ്കിലും ആരും സമ്മതിച്ചുപോകും സ്വന്തം നാടുതന്നെയാണ് നല്ലതെന്ന്. എന്നാല്‍ കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ട് തോന്നിയേക്കാം. ജീവിക്കാന്‍ ഏറ്റവും സുഖകരമായ സ്ഥലം നമ്മുടെ കേരളമല്ല. ഞെട്ടരുത്. അതിനു പറ്റിയ മിടുക്കന്‍ നഗരങ്ങള്‍ ഇന്ത്യയില്‍ വേറെയുണ്ട്.
ഡെല്‍ഹിയെയും മുംബൈയെയും കേരളത്തെയും കടത്തിവെട്ടിയ ആ നഗരം ഏതാണ് എന്നറിയേണ്ടെ? മുത്തുകളുടെ നഗരമായ ഹൈദരാബാദ്.
ജീവിത സാഹചര്യം, ജീവിതച്ചെലവ്, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം, പരിസ്ഥിതി, സാമൂഹീക സാഹചര്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് നടത്തിയ ആനുവല്‍ ക്വാളിറ്റി ഓഫ് ലിവിങ് സര്‍വ്വേയിലാണ് ഹൈദരാബാദ് ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാമതെത്തിയത്. 231 രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ 144-ാം സ്ഥാനമാണ് ഹൈദരാബാദിന് ലഭിച്ചത്.
നൈസാമുമാരുടെ നഗരമായ ഹൈദരാബാദിനെക്കുറിച്ചറിയാം.

പേരിനു പിന്നില്‍

പേരിനു പിന്നില്‍

ഹൈദരാബാദിന്‍രെ പേരിനു പിന്നില്‍ നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. നഗരം സ്ഥാപിച്ച സുല്‍ത്താന്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ, ഭാഗ്മതി എന്ന നര്‍ത്തകിയുമായി പ്രണയത്തിലായത്രെ. അതിന്റെ ഓര്‍മ്മയ്ക്കായി നഗരത്തിന് ഭാഗ്മതി എന്ന് അദ്ദേഹം പേരിട്ടു. പിന്നീട് ഇവരെ വിവാഹം ചെയ്ത സുല്‍ത്താന്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച് ഹൈദര്‍മഹല്‍ എന്ന പേരു നല്കി. കാലക്രമത്തില്‍ നഗരത്തിന്റെ പേര് ഹൈദരാബാദായി മാറി.

PC:Siddhesh Dhupe

 പൈതൃകങ്ങളുടെ സംഗമ സ്ഥാനം

പൈതൃകങ്ങളുടെ സംഗമ സ്ഥാനം

വേറിട്ട സംസ്‌കാരങ്ങള്‍ക്ക് വിളനിലമൊരുക്കിയ നാടാണ് ഹൈദരാബാദ്. കലയ്ക്കും സാഹിത്യത്തിനും ഈ നാട് നല്കിയ സംഭാവനകള്‍ മാറ്റിനിര്‍ത്താനാവില്ല. വടക്കേ ഇന്ത്യയുടെയും തെക്കേ ഇന്ത്യയുടെയും അതിര്‍ത്തി പോലെ നിലകൊള്ളുന്ന ഇവിടെ 200 വര്‍ഷത്തോളം നൈസാമുമാരുടെ കീഴിലായിരുന്നു. ഹൈദരാബാദിന്‍രെ ഇന്നു കാണുന്ന ഉന്നതിയുടെ അടിത്തറ പാകിയത് നൈസാം ഭരണകാലമാണ്.

PC: $udhakar

എജ്യുക്കേഷന്‍ ഹബ്

എജ്യുക്കേഷന്‍ ഹബ്

വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം ഇന്ത്യയിലെ എജ്യുക്കേഷന്‍ ഹബ് കൂടിയാണ്. ലോകത്തെ മികച്ച ഐ.ടി കമ്പനികള്‍ക്ക് ഇവിടെ ഓഫീസുകളും ജീവനക്കാരുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലിയുമായി ബന്ധപ്പെട്ട് എത്തിച്ചേര്‍ന്നവരാണ് ഇവിടെ ഏറിയ പങ്കും.

PC: Jamin Gray

ചാര്‍മിനാര്‍

ചാര്‍മിനാര്‍

ഹൈദരാബാദിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ചാര്‍മിനാറാണ്. 450 വര്‍ഷം മുന്‍പ് മുഹമ്മദ് ഷാഹി കൂതുബ്ഷാ നിര്‍മ്മിച്ച ഈ സ്മാരകം നഗരത്തില്‍ നിന്ന് പ്ലേഗ് മാറിയതിന്റെ സ്മരണയ്ക്കായി സമര്‍പ്പിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. നാലു മിനാരങ്ങളില്‍ സൗന്ദര്യം സൂക്ഷിക്കുന്ന ഈ സ്മാരകം ഹൈദരാബാദിന്റെ അലങ്കാരമാണ്.

PC:Abhinaba Basu

മെക്കാ മസ്ജിദ്

മെക്കാ മസ്ജിദ്

രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം ദേവാലയങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പ്രശസ്തമായ കേന്ദ്രമാണ് ഹൈദരാബാദിലെ മെക്കാമസ്ജിദ്. മക്കയില്‍ നിന്നു കൊണ്ടുവന്ന മണ്ണ്ചുട്ട് നിര്‍മ്മിച്ച ഇഷ്ടികകളാണ് ഇതിന്റെ നിര്‍മ്മാണ വസ്തുവെന്ന് കരുതപ്പെടുന്നു.

PC: Suraj Garg

ബിര്‍ളാ മന്ദിര്‍

ബിര്‍ളാ മന്ദിര്‍

രാജസ്ഥാനില്‍ നിന്നു കൊണ്ടുവന്ന വെള്ള മാര്‍ബിള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച പ്രശസ്തമായ ക്ഷേത്രമാണ് ബിര്‍ളാ മന്ദിര്‍. 280 മീറ്റര്‍ ഉയരമുള്ള നൗഭത് പഹാഡ് എന്ന കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC: Rahul563

ഫലക് നാമ കൊട്ടാരം

ഫലക് നാമ കൊട്ടാരം


ചാര്‍മിനാറില്‍ നിന്ന് അഞ്ച് കിലോമീറ്ററ് അകലെ സ്ഥിതി ചെയ്യുന്ന ഫലക്‌നാമ കൊട്ടാരം ഹൈദരാബാദിന്റെ പ്രധാന മന്ത്രിയായിരുന്ന നവാബ് വികാറുല്‍ ഉംറയ്ക്ക് വേണ്ടിയാണ് നിര്‍മ്മിച്ചത്. പിന്നീട് കൊട്ടാരം നൈസാമിനു കൈമാറി. രാജകീയ ഗസ്റ്റ് ഹൗസായാണ് നൈസാം ഇതുപയോഗിച്ചത്.

PC: Tijl Vercaemer

ചൗമൊഹല്ല കൊട്ടാരം

ചൗമൊഹല്ല കൊട്ടാരം

നാലുകൊട്ടാരങ്ങള്‍ ചേര്‍ന്നുണ്ടായ ചൗമൊഹല്ല കൊട്ടാരം
നൈസാമുമാരുടെ ഔദ്യോഗിക വസതിയായിരുന്നു. ചാര്‍മിനാറിനു സമീപം ഖിലാവത്ത് റോഡില്‍ മോട്ടിഗാലിയിലാമ് ഇത് സ്ഥിതി ചെയ്യുന്നത്.

PC: Ritwick Sanyal

 ഗൊല്‍ക്കോണ്ട കോട്ട

ഗൊല്‍ക്കോണ്ട കോട്ട

ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗൊല്‍ക്കോണ്ട കോട്ട ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

PC: Samsat83

ഹൈദരാബാദ് ബിരിയാണി

ഹൈദരാബാദ് ബിരിയാണി

ഏറ്റവുമധികം രുചിയുള്ള ബിരിയാണി ഏതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളു. അത് ഹൈദരാബാദ് ബിരിയാണിയാണ്. ഭക്ഷണപ്രിയരായ ഹൈദരാബാദ് നൈസാമുമാരാണ് ഈ ബിരിയാണിയുടെ പിന്നിലും. പകരം വയ്ക്കാനില്ലാത്ത രുചിയാണ് ഇതിന്റെ പ്രത്യേകത.

PC: Dheerajk88

ചാര്‍മിനാര്‍ ഫുഡ് സ്റ്റാള്‍

ചാര്‍മിനാര്‍ ഫുഡ് സ്റ്റാള്‍

ഹൈദരാബാദിലെത്തുന്ന ഭക്ഷണപ്രിയരുടെ ഇഷ്ടസങ്കേതങ്ങളിലൊന്നാണ് ചാര്‍മിനാര്‍ ഫുഡ് സ്റ്റാള്‍. ചാര്‍മിനാര്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഹൈദരാബാദിന്റെ തനതായ രുചികള്‍ക്കാണ് പ്രശസ്തം.

PC: orchidgalore

മെട്രോസിറ്റി

മെട്രോസിറ്റി

അറുപത്‌ ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഹൈദരാബാദ് ഇന്ത്യയിലെ ആറാമത്തെ വലിയ മെട്രോസിറ്റിയാണ്. തെലുങ്കാനയുടെ തലസ്ഥാനമായ ഇവിടെ പൈതൃകങ്ങള്‍ ഇഴചേര്‍ന്നിരിക്കുന്നു.

കേരളത്തില്‍ നിന്ന്

കേരളത്തില്‍ നിന്ന്

എറണാകുളത്തു നിന്നും റോഡ് മാര്‍ഗ്ഗം ഹൈദരാബാദിലെത്താന്‍ 1116 കിലോമീറ്റര്‍ സഞ്ചരിക്കണം.

Please Wait while comments are loading...