പോണ്ടിച്ചേരി വീണ്ടും ഒരുങ്ങിത്തന്നെയാണ്. കൊറോണ ഇല്ലാതാക്കിയ ടൂറിസം തിരിച്ചുപിടിക്കുവാനും കൂടുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് എത്തിക്കാവുവാനുമായി വ്യത്യസ്തമായ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പോണ്ടിച്ചേരി ടൂറിസം. 'ഐ സീ പോണ്ടി 2022' എന്നു പേരിട്ടിരിക്കുന്ന ബീച്ച് ഫെസ്റ്റിവല്‍ ഏറ്റവും മികച്ച സമ്മര്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നായ പോണ്ടിച്ചേരിക്ക് കൂടുതല്‍ പ്രതീക്ഷ പകരുന്ന ഒന്നാണ്.
'ഐ സീ പോണ്ടി 2022'
നാല് ഇടങ്ങളിലായി
ഫാഷനും സംഗീതവും അതിലധികവും
അതിശയങ്ങളുടെ ഒരു കാഴ്ചയായിരിക്കും ഫെസ്റ്റിവല്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ഫാഷൻ, സംഗീതം, ഭക്ഷണം, വിനോദം, സാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുമെന്ന് ടൂറിസം മന്ത്രി കെ.ലക്ഷ്മിനാരായണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആസ്വദിക്കാം ഓരോ ദിവസവും
ഏപ്രിൽ 14 ന് സൈക്കിൾ മാരത്തണും ഏപ്രിൽ 16 ന് രാവിലെ 10:30 മുതൽ രാത്രി 9:30 വരെ നാല് വേദികളിലായി സീഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കും.



Click it and Unblock the Notifications












