Search
  • Follow NativePlanet
Share
» »ബേക്കൽ കോട്ട നിർമ്മിച്ച ഇക്കേരി വംശത്തിന്റെ യഥാർഥ കഥയും ചരിത്രവും ഇതാ

ബേക്കൽ കോട്ട നിർമ്മിച്ച ഇക്കേരി വംശത്തിന്റെ യഥാർഥ കഥയും ചരിത്രവും ഇതാ

കോലഡിയിലെ നായ്കന്മാരുടെ കേന്ദ്രമായിരുന്ന ഇക്കേരിയ്ക്ക് നമ്മുടെ നാടുമായും ബന്ധങ്ങളുണ്ട്. ഇക്കേരിയുടെ വിശേഷങ്ങളിലേക്ക്...

കർണ്ണാടകയുടെ ചരിത്രയിടങ്ങൾ തേടിയുള്ള യാത്രയിൽ മിക്കപ്പോഴും കടന്നു വരിക ഹംപിയും ബദാമിയും പട്ടടയ്ക്കലും മൈസൂരും ഒക്കെയാണ്. മൽനാടിന്‍റെ ഭംഗിയിൽ പുരാതന ക്ഷേത്രങ്ങളും വിട്ടുപോകരുതാത്ത ചരിത്ര കഥകളുമായി നിൽക്കുന്ന ഇക്കേരി ഹംപിയോടും ബദാമിയോടും ഒപ്പം ചേർത്തു വായിക്കേണ്ട മറ്റൊരിടമാണ്. കോലഡിയിലെ നായ്കന്മാരുടെ കേന്ദ്രമായിരുന്ന ഇക്കേരിയ്ക്ക് നമ്മുടെ നാടുമായും ബന്ധങ്ങളുണ്ട്. ഇക്കേരിയുടെ വിശേഷങ്ങളിലേക്ക്...

 ഇക്കേരി

ഇക്കേരി

കർണ്ണാടകയുടെ ചരിത്രത്തിലെ മാറ്റി വയ്ക്കുവാൻ പറ്റാത്ത ഇടമായ ഇക്കേരി എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട നാട് കൂടിയാണ്. ഷിമോഗ ജില്ലയിൽ സാഗർ എന്ന സ്ഥലത്തിനടുത്താണ് ധീര യോദ്ധക്കന്മാരുടെ ചോരവീണ കഥപറയുന്ന ഇക്കേരി സ്ഥിതി ചെയ്യുന്നത്.

ഇക്കേരി എന്നാൽ

ഇക്കേരി എന്നാൽ

കന്നഡ ഭാഷയിൽ ഇക്കേരി എന്ന വാക്കിനർഥം രണ്ട് തെരുവുകൾ എന്നാണ്.

PC:Dineshkannambadi

ഇക്കേരി നായ്ക്കന്മാർ

ഇക്കേരി നായ്ക്കന്മാർ

ഒരു കാലത്ത് ഇവിടുത്തെ പ്രഹലരായ ഭരണാധികാരികളായിരുന്നു ഇക്കേരി നായ്ക്കന്മാർ. മധ്യകാലഘട്ടത്തില്‍ കർണ്ണാടക ഭരിച്ചിരുന്ന ഇവർ കേലാഡി നായക്കന്മാർ, ബെഡ്നോർ നായ്ക്കന്മാർ, ഇക്കേരി രാജാക്കന്മാർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. 1560 മുതൽ 1640 വരെ ഇവിടം ഇക്കേരി നായ്കന്മാരുടെ തലസ്ഥാനമായിരുന്നു. പിന്നീട് അവർ തലസ്ഥാനം ബേഡ്നൂർ നഗരയിലേക്ക് മാറ്റിയെങ്കിലും രാജാക്കന്മാരുടെ പേരിൽ തുടർന്നത് ഇക്കേരി തന്നെയായിരുന്നു. ഇക്കേരി പഗോഡ എന്നും ഫനാംസ് എന്നുമായിരുന്നു ഇവിടുത്തെ കമ്മട്ടത്തില്‍ നിന്നും പുറത്തിറക്കിയ നാണയങ്ങളുടെ പേരും.

PC:wikipedia

നായ്ക്കന്മാരും കേരളവും

നായ്ക്കന്മാരും കേരളവും

കർണ്ണാടകയുടെ ദക്ഷിണ ഭാഗം ഭരിച്ചിരുന്ന ഇവരുടെ ഭരണം കാസർകോഡിന്റ വിവിധ ഭാഗങ്ങളിലേക്കും നീണ്ടിരുന്നു. കാസർകോഡ് ഇന്നു കാണുന്ന മിക്ക കോട്ടകളും ഇക്കേരി നായ്ക്കന്മാരുടെ മേൽനോട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണ്. ബേക്കൽ, ഹോസ്ദുർഗ് , കുംബള, ചന്ദ്രഗിരി എന്നിവിടങ്ങളിലെ കോട്ടകൾ പണിതത് ഇവരാണ്.

PC:Vijayanrajapuram

 അഘോരേശ്വര ക്ഷേത്രം

അഘോരേശ്വര ക്ഷേത്രം

ഇക്കേരിയിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ അഗോരേശ്വര ക്ഷേത്രമാണ്. ശിവനെ മുഖ്യ പ്രതിഷ്ഠയായി പൂജിക്കുന്ന ക്ഷേത്രമാണിത്. കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഈ കൂറ്റൻ ക്ഷേത്രത്തിന് ഇക്കേരിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. കൊത്തുപണികളാൽ നിറഞ്ഞ ഈ ക്ഷേത്രത്തിൽ ഹൊയ്സാല-ദ്രാവിഡ രീതികളും ഒപ്പം വിജയ നഗര ശൈലിയും നിർമ്മാണത്തിൽ കാണാം.

PC:Amitra123

കണ്ടിരിക്കേണ്ട നിർമ്മിതി

കണ്ടിരിക്കേണ്ട നിർമ്മിതി

ദ്രാവിഡ, ചാലൂക്യ, ഹോയ്‌സാല, വിജയനഗര, ഡെക്കാന്‍ സുല്‍ത്താന്മാര്‍ എന്നിവരുടെ ശില്‍പവൈദഗ്ധ്യത്തിന്റെ ആകെത്തുകയാണ് ഇക്കേരിയിലെ അഘോരേശ്വര ക്ഷേത്രം. പഴയകാല കന്നഡ കയ്യെഴുത്തുപ്രതികളും കൊത്തുപണികളും കൊണ്ട് സമ്പന്നമാണ് ക്ഷേത്രത്തിന്റെ കല്‍ച്ചുമരുകള്‍. ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, തെക്ക്, വടക്ക് വശങ്ങളിലെ നടകളില്‍ കൂറ്റന്‍ ആനകള്‍ കാവല്‍ നില്‍ക്കുന്നു. മഹിഷാസുര മര്‍ദ്ദിനി, സുബ്രഹ്മണ്യന്‍, ഭൈരവന്‍, ഗണപതി എന്നിവരുടെ പ്രതിമകളും വിഗ്രഹങ്ങളും ക്ഷേത്രത്തിനകത്തുകാണാം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്കാണ് നിലവില്‍ ക്ഷേത്രത്തിന്റെ നിയന്ത്രണവും നടത്തിപ്പ് ചുമതലയും

PC:Rbsagara

മറ്റൊരു ഖജുരാഹോ

മറ്റൊരു ഖജുരാഹോ

രതി ശില്പങ്ങൾ കൊണ്ട് പ്രസിദ്ധമായ ഖജുരാഹോയെപ്പോലെ തന്നെ ഇവിടെയും ഇത്തരത്തിലുള്ള ശില്പങ്ങള്‍ കാണാം. പുരണ സന്ദർഭങ്ങളുടെയും മറ്റും കൊത്തുപണികളും പ്രാചീന കയ്യെഴുത്തുകളും ഇതൊടൊപ്പം ചേർത്തു വായിക്കേണ്ട പ്രത്യേകതകൾ തന്നെയാണ്.

PC:VASANTH S.N.

അടുത്തുള്ള മറ്റിടങ്ങൾ

അടുത്തുള്ള മറ്റിടങ്ങൾ

ജോഗ് വെള്ളച്ചാട്ടം, വരദഹള്ളി ശ്രീധര മഠ്, ചന്ദ്രഗുട്ടി, കേലാടി, വരദമൂല തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ നിന്നും അടുത്ത് പോയി കാണുവാൻ സാധിക്കുന്നത്.

PC: Amitra123

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഏറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരത്താണ്. റെയിൽവേ സ്റ്റേഷൻ ഷിമോഗയിലും സാഗറിലും ഉണ്ട്.
സാഗർ ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ഇക്കേരി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഇക്കേരിയിലേക്ക് ഓട്ടോയിലേക്ക് പോകാനുള്ളതേയുള്ളൂ.
ബാംഗ്ലൂരിൽ നിന്നും വരുമ്പോൾ ബാംഗ്ലൂർ-തുംകൂർ-തിപ്കൂർ-അരസികരേ-കാഡൂർ-ഷിമോഗ-സാഗർ-ഇക്കേരിയിലെത്താം.
മൈസൂരിൽ നിന്നും വരുമ്പോൾ ചന്നരായപ്പട്ടണ-വഴി അരസികരേ-കാഡൂർ-ഷിമോഗ-സാഗർ-ഇക്കേരിയിലെത്താം.
മംഗലാപുരത്തു നിന്നും ഇവിടേക്ക് 191 കിലോമീറ്റർ ദൂരമുണ്ട്.

റോക്കറ്റ് ഉപയോഗിച്ച് യുദ്ധം ചെയ്ത ടിപ്പു സുൽത്താനും ഷിമോഗയും!!<br />റോക്കറ്റ് ഉപയോഗിച്ച് യുദ്ധം ചെയ്ത ടിപ്പു സുൽത്താനും ഷിമോഗയും!!

നരസിംഹം ആദ്യം പ്രത്യക്ഷപ്പെട്ടത് തൂണിലും തുരുമ്പിലുമല്ല...ഇവിടെയായിരുന്നു! നരസിംഹം ആദ്യം പ്രത്യക്ഷപ്പെട്ടത് തൂണിലും തുരുമ്പിലുമല്ല...ഇവിടെയായിരുന്നു!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X