Search
  • Follow NativePlanet
Share
» »75-ാം സ്വാതന്ത്ര്യ ദിനം: പിന്നിട്ട വഴികളും അപൂര്‍വ്വതകളും... ഇന്നലെകളിലൂടെ

75-ാം സ്വാതന്ത്ര്യ ദിനം: പിന്നിട്ട വഴികളും അപൂര്‍വ്വതകളും... ഇന്നലെകളിലൂടെ

രാജ്യം നാളെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിന് തുടക്കം കുറിച്ച 1757 ലെ പ്ലാസി യുദ്ധം മുതല്‍ ആരംഭിച്ച് 1857ലെ ശിപായി ലഹളയും 1947 ലെ ഐതിഹാസികമായ സ്വാതന്ത്ര്യ പ്രഖ്യാപനവും എല്ലാം ഓരോ ഭാരതീയന്‍റെയും രാജ്യത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഓര്‍മ്മകളാണ്. മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി അടുത്തെത്തി നില്‍ക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളയും വിശേഷങ്ങളും അപൂര്‍വ്വ വിവരങ്ങളെയും കുറിച്ച് വായിക്കാം...

75-ാം സ്വാതന്ത്ര്യ ദിനം

75-ാം സ്വാതന്ത്ര്യ ദിനം

2021 ഓഗസ്റ്റ് 15 ന് ഇന്ത്യ 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഏകദേശം 200 വർഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ 1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബലി നല്കേണ്ടി വന്നത് ഒട്ടനവധി ജീവനുകളും സഹനങ്ങളുമാണ്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതൊന്നുമായിരുന്നില്ല. നിരവധി പ്രസ്ഥാനങ്ങളും നേതാക്കളും പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു.

ദേശീയഗാനം അംഗീകരിച്ചത് 1950 ല്‍ ‌

ദേശീയഗാനം അംഗീകരിച്ചത് 1950 ല്‍ ‌

സ്വാതന്ത്ര്യം ലഭിച്ച 1947 ല്‍ ഇന്ത്യയ്ക്ക് സ്വന്തമായി ദേശീയഗാനം ഇല്ലായിരുന്നുവത്രെ. രവീന്ദ്രനാഥ ടാഗോർ 1911 -ൽ രചിച്ച ഭരോടോ ഭാഗ്യോ ബിധാതാ എന്ന ഗാനം 'ജൻ ഗണ മന' എന്ന് പുനർനാമകരണം ചെയ്യുകയും 1950 ജനുവരി 24 -ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇതിനെ ദേശീയഗാനമായി അംഗീകരിക്കുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്.

നോവലില്‍ നിന്നുമെടുത്ത വന്ദേ മാതരം

നോവലില്‍ നിന്നുമെടുത്ത വന്ദേ മാതരം

രാജ്യത്തിന്റെ ദേശീയ ഗീതമായ വന്ദേ മാതരം യഥാര്‍ത്ഥത്തില്‍ ഒരു നോവലില്‍ നിന്നുമാണ് എടുത്തത്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഈ ഗീതം അദ്ദേഹത്തിന്റെ തന്നെ ആനന്ദമഠം എന്ന നോവലിന്റെ ഭാഗമായിരുന്നു. 1880 കളിൽ ആയിരുന്നു ഇത് എഴുതിയത്, 1896 ൽ രവീന്ദ്രനാഥ ടാഗോറാണ് ഈ ഗാനം ആദ്യമായി ആലപിച്ചത്. വന്ദേമാതരം 1950 ജനുവരി 24 ന് ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു.

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

അതിര്‍ത്തി രേഖപ്പെടുത്തിയ റാഡ്ക്ലിഫ് ലൈന്‍

അതിര്‍ത്തി രേഖപ്പെടുത്തിയ റാഡ്ക്ലിഫ് ലൈന്‍

പഞ്ചാബിലെയും ബംഗാളിലെയും പാകിസ്ഥാൻ, ഇന്ത്യൻ ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായി സർ സിറിൾ റാഡ്ക്ലിഫ് വരച്ച അതിർത്തി രേഖയായ റാഡ്ക്ലിഫ് ലൈൻ 1947 ഓഗസ്റ്റ് 3 ന് ണ് പൂർത്തിയായത്. . എന്നാൽ ഇന്ത്യ അത് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത് 1947 ആഗസ്റ്റ് 17 ന് ആയിരുന്നു. അതായത് ഇന്ത്യ സ്വാതന്ത്ര്യം നേടി 2 ദിവസങ്ങള്‍ക്കു ശേഷം.

സ്വാതന്ത്ര്യ ദിനം: ഇന്ത്യന്‍ പോരാ‌ട്ട ചരിത്രത്തിലെ മറക്കാനാവാത്ത പത്തിടങ്ങള്‍സ്വാതന്ത്ര്യ ദിനം: ഇന്ത്യന്‍ പോരാ‌ട്ട ചരിത്രത്തിലെ മറക്കാനാവാത്ത പത്തിടങ്ങള്‍

 ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍


ഓഗസ്റ്റ് 15ന് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേറെയും അഞ്ച് ലോകരാജ്യങ്ങളാണുള്ളത്. കൊറിയ, ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിക്റ്റൻസ്റ്റൈൻ,ബഹ്റിന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. പാക്കിസ്ഥാന്‍റെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 14-ാം തിയ്യതിയാണ്.

സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതുക്കാന്‍ ഈ ഇടങ്ങൾസ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതുക്കാന്‍ ഈ ഇടങ്ങൾ

ഇന്ത്യയോട് ഏറ്റവും അവസാനം ചേര്‍ന്ന ഗോവ

ഇന്ത്യയോട് ഏറ്റവും അവസാനം ചേര്‍ന്ന ഗോവ

1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും ഗോവ ഒരു പോർച്ചുഗീസ് കോളനിയായിരുന്നു. 1961 ൽ ​​മാത്രമാണ് ഇത് ഇന്ത്യൻ സൈന്യം ഇന്ത്യയോട് കൂട്ടിച്ചേർത്തത്. അങ്ങനെ, ഇന്ത്യൻ പ്രദേശത്ത് അവസാനമായി ചേർന്ന സംസ്ഥാനമാണ് ഗോവ.

ദേശീയ പതാക

ദേശീയ പതാക

ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ പതാകയുടെ ആദ്യ വകഭേദം രൂപകൽപന ചെയ്തത് 1921 -ൽ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പിംഗലി വെങ്കയ്യ ആയിരുന്നു. കുങ്കുമവും വെള്ളയും പച്ചയും നിറങ്ങളും മധ്യത്തിൽ അശോക് ചക്രവുമുള്ള പതാക 1947 ജൂലൈ 22 -ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ആഗസ്റ്റ് 15 -ന് ഉയർത്തുകയും ചെയ്തു. കർണാടകയിലെ ധാർവാഡിൽ സ്ഥിതി ചെയ്യുന്ന കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘത്തിന് മാത്രമാണ് ഇന്ത്യൻ പതാക നിർമ്മിക്കാനും വിതരണം ചെയ്യാനും അവകാശമുള്ളത്.

കാര്‍ഗില്‍ യുദ്ധത്തിലെ താരം, ലോകത്തിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ മനുഷ്യവാസസ്ഥലം.. ദ്രാസ് അത്ഭുതപ്പെടുത്തുംകാര്‍ഗില്‍ യുദ്ധത്തിലെ താരം, ലോകത്തിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ മനുഷ്യവാസസ്ഥലം.. ദ്രാസ് അത്ഭുതപ്പെടുത്തും

സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍

Read more about: independence day celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X