Search
  • Follow NativePlanet
Share
» » രാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾ

രാത്രിയിൽ ഫോൺ ചാർജ് ചെയ്യാമോ, ഉച്ചത്തിൽ സംസാരിക്കാമോ? അറിഞ്ഞിരിക്കാം ട്രെയിനിലെ രാത്രിയാത്രാ നിയമങ്ങൾ

ഇതാ രാത്രി ട്രെയിൻ യാത്രയില്‍ അറിഞ്ഞിരിക്കേണ്ടതും പാലിച്ചിരിക്കേണ്ടതുമായ നിയമങ്ങൾ അറിഞ്ഞിരിക്കാം

സൗകര്യപ്രദമായ യാത്രകൾ ഉറപ്പുവരുത്തുന്നതിനായി നിരവധി മാറ്റങ്ങളിലൂടെ ഇന്ത്യൻ റെയിൽവേ കടന്നു പോകാറുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടവയാണ് രാത്രികാല യാത്രകള്‍ സുഖകരമാക്കുന്നതിനായി വരുത്തിയിട്ടുള്ളവ. ഇതനുസരിച്ച് രാത്രി ട്രെയിനിലെ ബഹളം, പാട്ടുപാടൽ, പാട്ടുകേൾക്കൾ തുടങ്ങി മറ്റു യാത്രക്കാർക്ക് ശല്യമാകുന്നതും അസൗകര്യം വരുത്തുന്നതുമായ കാര്യങ്ങൾ റെയിൽവേ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതാ രാത്രി യാത്രയില്‍ അറിഞ്ഞിരിക്കേണ്ടതും പാലിച്ചിരിക്കേണ്ടതുമായ നിയമങ്ങൾ അറിഞ്ഞിരിക്കാം

രാത്രികാല യാത്രാ നിയമങ്ങൾ

രാത്രികാല യാത്രാ നിയമങ്ങൾ

നേരവും സമയവും നോക്കാതെ ആളുകൾ ഫോണുകൾ ഉപയോഗിക്കുന്നതും ഉച്ചത്തിൽ പാട്ടു വയ്ക്കുന്നതും വീഡിയോ കാണുന്നതും പരസ്പരം സംസാരിക്കുന്നതും എല്ലാം ട്രെയിൻ യാത്രയിൽ നമ്മൾ സ്ഥിരം കാണാറുണ്ട്. എന്നാൽ ഇത് നമ്മുടെ സഹയാത്രികർക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കും എന്നതിനെക്കുറിച്ച് പലരും ആലോചിക്കാറില്ല. പ്രത്യേകിച്ച് രാത്രി യാത്രകളിൽ ഇങ്ങനെ ബഹളം വയ്ക്കുന്നത് സ്വസ്ഥമായി ഉറങ്ങുവാനാഗ്രഹിക്കുന്നവർക്കും ബഹളം ഇഷ്ടമില്ലാത്തവർക്കുമെല്ലാം വലിയൊരു ബുദ്ധിമുട്ടാണ്. ഇങ്ങനെ ലഭിച്ച യാത്രക്കാരുടെ പരാതിയിൽ നിന്നാണ് റെയില്‍വേ പുതിയ രാത്രികാല യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

ഒഴിവാക്കണം ഉച്ചത്തിലുള്ള ശബ്ദങ്ങൾ

ഒഴിവാക്കണം ഉച്ചത്തിലുള്ള ശബ്ദങ്ങൾ

പുതിയ മാര്‍ഗ്ഗനിർദ്ദേശം അനുസരിച്ച് റെയിൽവേ രാത്രി 10 മുതൽ രാവിലെ 6 വരെ ട്രെയിനുകളിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഒഴിവാക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടുന്നു. ഇതനുസരിച്ച് മറ്റുള്ളവരുടെ ഉറക്കം കളയുന്നതോ അല്ലങ്കിൽ ഉച്ചത്തിൽ പാട്ടു വയ്ക്കുക, ഫോണിൽ സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കണം ഇങ്ങനെ ചെയ്യുന്നവർക്കെതിരെ പരാതി നല്കുവാനും സാധിക്കും. ഇന്ത്യയിലോടുന്ന എല്ലാ ട്രെയിനുകളിലും ഈ നിർദ്ദേശം പാലിക്കേണ്ടതാണ്. . ഫോണിൽ സംസാരിക്കുവാനും പാട്ട് കേൾക്കുവാനുമെല്ലാം ഹെഡ്ഫോൺ ഉപയോഗിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമായിരിക്കും.

ആരോട് പരാതിപ്പെടണം

ആരോട് പരാതിപ്പെടണം


ഇത്തരത്തിൽ ബഹളം നേരിടുന്ന ആളുകൾക്ക് നേരിട്ട് ട്രെയിൻ ജീവനക്കാരോട് പരാതി പറയുവാൻ സാധിക്കും. അതനുസരിച്ച് ജീവനക്കാർ അവിടെയത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ട്രെയിനിലുള്ള ജീവനക്കാരുടെ ചുമതലയായിരിക്കും പ്രശ്ന പരിഹാരം.

ചാർജിങ് പോയിന്‍റുകള് ഉപയോഗിക്കുവാൻ

ചാർജിങ് പോയിന്‍റുകള് ഉപയോഗിക്കുവാൻ


ട്രെയിനുകളിൽ ചാർജിങ് പോയിന്‍റുകൾ ഉപയോഗിക്കുന്ന കാര്യത്തിലും ചില നിര്‍ദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഫോൺ, ലാപ്ടോപ്പ്, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ ട്രെയിനിൽ രാത്രി 11 മുതല് രാവിലെ 5.00 വരെ ചാർജ് ചെയ്യുവാന് സാധിക്കില്ല. അപകടങ്ങൾ ഒഴിവാക്കുവാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഇങ്ങനെ പവർ സപ്ലെ നിർത്തിവയ്ക്കുന്നത്.

ഇന്ത്യൻ റെയിൽവേ 'ആഫ്റ്റർ 10 PM' റൂൾ

ഇന്ത്യൻ റെയിൽവേ 'ആഫ്റ്റർ 10 PM' റൂൾ

യാത്രക്കാർക്ക് സുഖമായി ഉറങ്ങാൻ കഴിയുന്നതിനായി ആണ് 'ആഫ്റ്റർ 10 PM' റൂൾ റെയിൽവേ കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച്

രാത്രി 10 മണിക്ക് ശേഷം ടിടിഇക്ക് നിങ്ങളുടെ ടിക്കറ്റ് പരിശോധിക്കാൻ വരുവാൻ അനുവാദമുണ്ടായിരിക്കില്ല,
രാത്രി വിളക്കുകൾ ഒഴികെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം.
കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രാത്രി 10 മണിക്ക് ശേഷം ആശയവിനിമയം നടത്താൻ കഴിയില്ല.
മധ്യ ബെർത്തിലെ സഹയാത്രികൻ സീറ്റ് തുറന്നാൽ ലോവർ ബർത്ത് യാത്രക്കാർക്ക് അത് തടയുവാനാകില്ല.
ട്രെയിൻ സർവീസുകളിൽ ഓൺലൈൻ ഭക്ഷണം രാത്രി 10ന് ശേഷം ഭക്ഷണം നൽകാനാകില്ല. എന്നിരുന്നാലും, ഇ-കാറ്ററിംഗ് സേവനങ്ങൾ ഉപയോഗിച്ച് രാത്രിയിലും ട്രെയിനിൽ നിങ്ങളുടെ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്.

യാത്രയ്ക്കു മുൻപോ യാത്രയ്ക്കിടയിലോ ട്രെയിൻ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ ചെയ്യേണ്ടത്യാത്രയ്ക്കു മുൻപോ യാത്രയ്ക്കിടയിലോ ട്രെയിൻ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ ചെയ്യേണ്ടത്

ചാർജിങ് പോയിന്‍റുകള് ഉപയോഗിക്കുവാൻ

ചാർജിങ് പോയിന്‍റുകള് ഉപയോഗിക്കുവാൻ

ട്രെയിനുകളിൽ ചാർജിങ് പോയിന്‍റുകൾ ഉപയോഗിക്കുന്ന കാര്യത്തിലും ചില നിര്‍ദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഫോൺ, ലാപ്ടോപ്പ്, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ ട്രെയിനിൽ രാത്രി 11 മുതല് രാവിലെ 5.00 വരെ ചാർജ് ചെയ്യുവാന് സാധിക്കില്ല. അപകടങ്ങൾ ഒഴിവാക്കുവാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഇങ്ങനെ പവർ സപ്ലെ നിർത്തിവയ്ക്കുന്നത്.

ട്രെയിൻ ടിക്കറ്റിൽ റിസർവേഷൻ ഉറപ്പാക്കാൻ 'വികല്പ്' സംവിധാനം.. ചെയ്യേണ്ടത് ഇത്ര മാത്രം!ട്രെയിൻ ടിക്കറ്റിൽ റിസർവേഷൻ ഉറപ്പാക്കാൻ 'വികല്പ്' സംവിധാനം.. ചെയ്യേണ്ടത് ഇത്ര മാത്രം!

 വേക്ക് അപ്പ് കോൾ'

വേക്ക് അപ്പ് കോൾ'

രാത്രി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായ മറ്റൊരു സൗകര്യവും റെയിൽവേ കൊണ്ടുവന്നിട്ടുണ്ട്. രാത്രി വൈകി യാത്രക്കാർക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനം അറിയിക്കാൻ സഹായിക്കുന്ന 'വേക്ക് അപ്പ് കോൾ' അലേർട്ട് .
തിരഞ്ഞെടുത്ത ട്രെയിനുകളിൽ ആണ് റെയില്‍വേ 'വേക്ക് അപ്പ് കോൾ' അലേർട്ട് സൗകര്യം ഒരുക്കിയിരിക്കുന്നത്. ദീർഘദൂര യാത്രകൾ നടത്തുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

 വേക്ക് അപ്പ് കോൾ അലേർട്ട് ലഭിക്കുവാൻ

വേക്ക് അപ്പ് കോൾ അലേർട്ട് ലഭിക്കുവാൻ

ട്രെയിൻ യാത്രക്കാർക്ക് ഇപ്പോൾ രാത്രി 11 മുതൽ രാവിലെ 7 വരെ ലക്ഷ്യസ്ഥാന അലേർട്ട് സേവനം (destination alert service) ലഭിക്കും. ഇന്ത്യൻ റെയിൽവേ തിരഞ്ഞെടുത്ത ട്രെയിനുകളിൽ 'വേക്ക് അപ്പ് കോൾ' അലേർട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു യാത്രക്കാരൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് 20 മിനിറ്റ് മുമ്പ് ഒരു എസ്എംഎസ് അലേർട്ട് അയയ്ക്കുന്നു. സേവനത്തിന് ഇന്റർനെറ്റ് സൗകര്യം ആവശ്യമില്ല, യാത്രക്കാർക്ക് '139' ഡയൽ ചെയ്‌ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം.


സ്റ്റെപ്പ് 1: നിങ്ങൾക്ക് ലക്ഷ്യസ്ഥാന മുന്നറിയിപ്പ് ലഭിക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പറിൽ '139' ഡയൽ ചെയ്യുക. സ്റ്റെപ്പ് 2: നിങ്ങള്‍ക്കു വേണ്ട ഭാഷ തിരഞ്ഞെടുക്കുക സ്റ്റെപ്പ് 3: 'വേക്ക് അപ്പ് കോൾ' അലേർട്ട് സജ്ജീകരിക്കാൻ 2 അമർത്തുക. സ്റ്റെപ്പ് 4: ട്രെയിൻ ടിക്കറ്റിന്റെ 10 അക്ക പിഎന്‍ആര്‍ (PNR) നൽകുക സ്റ്റെപ്പ് 5: നിങ്ങളുടെ പിഎന്‍ആര്‍ നമ്പർ സ്ഥിരീകരിക്കാൻ '1' അമർത്തുക സ്റ്റെപ്പ് 6:ലക്ഷ്യ സ്ഥാന അലേർട്ട് സജീവമാക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

‌ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ‌ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

രാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾരാത്രി 10നു ശേഷം ട്രെയിനിൽ സംസാരിക്കാമോ? മിഡിൽ ബെർത്ത് റൂൾ എന്താണ്? റെയിൽവേയുടെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

Read more about: irctc indian railway travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X