ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിനുകളിലൊന്നാണ് രാജധാനി എക്സ്പ്രസ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ നിന്നും മറ്റു പ്രധാന നഗരങ്ങളിൽ നിന്നുമുള്ള സര്‍വീസ് വൻ വിജയകരമായാണ് ഇന്നും തുടരുന്നത്. കൃത്യം 56 വർഷം മുൻപ് 1969 മാർച്ച് 1 ആണ് ഇന്ത്യയിലെ ആദ്യ രാജധാനി എക്സ്പ്രസ് സർവീസ് ആരംഭിച്ചത്.
ന്യൂ ഡൽഹിയെയും കൊൽക്കത്തയിലെ ഹൗറയെയും ബന്ധിപ്പിച്ചാണ് ആദ്യ രാജധാനി എക്സ്പ്രസ് ഓടിയത്.
രാജധാനിക്ക് മുന്‍പും ശേഷവും നിരവധി ട്രെയിനുകൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ട്രെയിനുകളിൽ ഒന്നായി ഇത് നിലനിൽക്കുന്നു. ഇതാ ന്യൂ ഡൽഹി- ഹൗറ രാജധാനി എക്സ്പ്രസ് പ്രത്യേകതകൾ അറിയാം.
ന്യൂ ഡൽഹി- ഹൗറ രാജധാനി എക്സ്പ്രസ് ഇരു നഗരങ്ങളെയും ഏറ്റവും വേഗത്തിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ്. വേഗത മാത്രമല്ല, കുറഞ്ഞ സ്റ്റോപ്പുകളും മികച്ച സൗകര്യങ്ങളും ഇതിന്‍റെ പ്രത്യേകതയാണ്. 2019 ൽ ന്യൂ ഡൽഹി- ഹൗറ രാജധാനി എക്സ്പ്രസ് അതിന്‍റെ 50-ാം വാർഷികം ആഘോഷിച്ചിരുന്നു. കൊല്‍ക്കത്ത- ഡൽഹി റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിൻ സർവീസും ഇതു തന്നെയാണ്. 1450 കിലോമീറ്റർ ദൂരം 17 മണിക്കൂറിലാണ് ഈ ട്രെയിൻ പിന്നിടുന്നത്. ഈസ്റ്റേൺ റെയിൽവേയുടെ ഏറ്റവും പ്രധാന സ്റ്റേഷൻ കൂടിയാണിത്.
അസൻസോൾ ജംഗ്ഷൻ, ധൻബാദ് ജംഗ്ഷൻ, പരസ്നാഥ്, ഗയ ജംഗ്ഷൻ, ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ, പ്രയാഗ്രാജ് ജംഗ്ഷൻ, കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ട്രെയിൻ നിർത്തുന്നത്.
ന്യൂ ഡൽഹി- ഹൗറ രാജധാനി എക്സ്പ്രസ്
ട്രെയിൻ നമ്പർ 12302 ന്യൂ ഡൽഹി- ഹൗറ രാജധാനി എക്സ്പ്രസ് വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും വൈകി്ട് 4.50 ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.55 ന് ഹൗറയിൽ എത്തും. 17 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം. എസി ത്രീ ടയറിന് 3020 രൂപ, ടൂ ടയറിന് 4140 രൂപ, എസി ഫസ്റ്റ് ക്ലാസിന് 5155 രൂപ എന്നിങ്ങനെയാണ് നിരക്ക്
ന്യൂ ഡൽഹി - 16:50
കാൻപൂർ സെൻട്രൽ - 21:32
പ്രയാഗ്രാജ് ജങ്‌ഷൻ - 23:41
ഡി.ഡി. ഉപാധ്യായ ജങ്‌ഷൻ - 01:35
ഗയ ജങ്‌ഷൻ - 03:57
പാരസ്നാഥ് - 05:43
ധൻബാദ് ജങ്‌ഷൻ - 06:33
അസൻസോൾ ജങ്‌ഷൻ - 07:18
ഹൗറ ജങ്‌ഷൻ - 09:55 എന്നിങ്ങനെയാണ് സമയം.
ഹൗറ - ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ്
ട്രെയിൻ നമ്പർ 12301
ഹൗറ - ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ് ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വൈകിട്ട് 4.50 ന് ഹൗറ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ10.05 ന് ന് ന്യൂ ഡൽഹിയിൽ എത്തും. 17 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.
ഹൗറ ജങ്‌ഷൻ - 16:50
അസൻസോൾ ജങ്‌ഷൻ - 18:47
ധൻബാദ് ജങ്‌ഷൻ - 19:55
പാരസ്നാഥ് - 20:30
ഗയ ജങ്‌ഷൻ - 22:32
ഡി.ഡി. ഉപാധ്യായ ജങ്‌ഷൻ - 00:40
പ്രയാഗ്രാജ് ജങ്‌ഷൻ - 02:43
കാൻപൂർ സെൻട്രൽ - 04:50
ന്യൂ ഡൽഹി - 10:05 എന്നിങ്ങനെയാണ് സമയം.
ഇതേ റൂട്ടിൽ മറ്റു ട്രെയിനുകൾക്ക് 18 മുതൽ 23 മണിക്കൂർ വരെയാണ് യാത്രയ്ക്കെടുക്കുന്ന സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














