Search
  • Follow NativePlanet
Share
» »ഷോ‌പ്പിംഗ് പ്രിയരേ ചലോ ദില്ലി ഹാട്ട്!

ഷോ‌പ്പിംഗ് പ്രിയരേ ചലോ ദില്ലി ഹാട്ട്!

By Maneesh

ഷോപ്പിംഗ് എന്നാൽ വെറു‌തെ കാശുകളയുന്ന ഏർപ്പാടല്ല, ചിലർക്ക് അത് ഒരു വിനോദവും നേരംപോക്കുമാണ്. ഇന്ത്യയിലെ ഏത് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോയാലും അവിടുത്തെ സ്പെഷ്യ‌ൽ സാധനങ്ങൾ വാങ്ങുന്നവരാണ് പലരും. ഊട്ടിയിൽ പോയാൽ ഹോം മെയ്ഡ് ചോക്ലേറ്റ്, കന്യാകുമാരിയിലെ ശംഖുകൊണ്ട് നിർമ്മിച്ച കരകൗശ‌ല വസ്തുക്കൾ അങ്ങനെ പലസ്ഥലങ്ങളിലും വ്യത്യസ്തമായ വസ്തുക്കളായിരിക്കും പ്രശസ്തം.

എന്നാൽ ഡൽഹിയിൽ പോയാൽ നിങ്ങൾക്ക് എല്ലാം വാങ്ങാൻ പറ്റു‌ന്ന ഒരു സ്ഥലമുണ്ട്. ദില്ലി ഹാട്ട് എന്ന് അറിയപ്പെടുന്ന കരകൗശല മാർക്കറ്റ്. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലേയും കരകൗശല വസ്തുക്കൾ ഒന്നിച്ച് കാണാനും വാങ്ങാനും പറ്റിയ ഇന്ത്യയിലെ ഏറ്റവും വലിയ മാർക്കറ്റാണ് ഇത്.

ദില്ലി ഹാട്ട് എന്ന് പറഞ്ഞാൽ ഡ‌ൽഹിയുടെ മൂന്ന് സ്ഥലങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. കരകൗശല വസ്തുക്കളുടെ വി‌‌ൽപ്പന മാത്രമല്ല. ഇന്ത്യയിലെ വിവിധ തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ രുചിക്കാനും വ്യത്യസ്തമായ നാടൻ കലാപരിപാടികൾ ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്.

എവിടെയാണ് ദില്ലി ഹാട്ട്

എവിടെയാണ് ദില്ലി ഹാട്ട്

മൂന്ന് സ്ഥലങ്ങളിലായാണ് ദില്ലി ഹാട്ട് സ്ഥിതി ചെയ്യുന്നത്. 1994ൽ ആണ് ആദ്യത്തെ ദില്ലി ഹാട്ട് സ്ഥാപിച്ചത്. ഡെൽഹി മെട്രോയിൽ (യെല്ലോ ലൈൻ) കയറി ഐ എൻ എ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ ഈ ദില്ലി ഹാട്ടിൽ എത്തിച്ചേരാം. 6 ഏക്കറിൽ ആണ് വിശാലമായ ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Ekabhishek

രണ്ടാമത്തെ ദില്ലി ഹാട്ട്

രണ്ടാമത്തെ ദില്ലി ഹാട്ട്

വടക്കൽ ഡൽഹിയിലെ പിതംപുരയിൽ 7.2 ഏക്കറിലായാണ് രണ്ടാമത്തെ ദില്ലി ഹാട്ട് പ്രവർത്തിക്കുന്നത്. ഡെ‌ൽഹി റെഡ് ലൈൻ മെട്രോയിൽ കയറി നേതാജി സുഭാഷ് പ്ലേയ്സ് സ്റ്റേഷനിൽ ഇറങ്ങിയാൽ ഇവിടം സന്ദർശിക്കാം. 2008ൽ ആണ് ഈ മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്.
Photo Courtesy: meenakshi madhavan

മൂന്നാമത്തെ ദില്ലി ഹാട്ട്

മൂന്നാമത്തെ ദില്ലി ഹാട്ട്

2014 ജൂലൈയിൽ ആണ് മൂന്നമത്തെ ദില്ലി ഹാട്ട് പ്രവർത്തനം ആരംഭിച്ചത്. 9.8 ഏക്കറിൽ പ്രവർത്തിക്കുന്ന ഈ ദില്ലി ഹാട്ട് ആണ് ഏറെ വിസ്താരമു‌ള്ള ദില്ലി ഹാട്ട്. പടിഞ്ഞാറൻ ഡൽഹിയിലെ ജനക്‌പുരിയിലാണ് ഈ ദില്ലി ഹാട്ട് സ്ഥിതി ചെയ്യുന്നത്. ബ്ലൂ ലൈൻ മെട്രോയിൽ കയറി ടികാർ നഗർ സ്റ്റേഷനിൽ ഇറങ്ങിയാൽ ഈ ദില്ലി ഹാട്ട് സന്ദർശിക്കാം.

Photo Courtesy: Manuel Menal

ജനക് പുരിയിലെ ദില്ലി ഹാ‌ട്ടിന്റെ സവിശേഷതകൾ

ജനക് പുരിയിലെ ദില്ലി ഹാ‌ട്ടിന്റെ സവിശേഷതകൾ

മ്യൂസിക്കിന് പ്രാധാന്യം നൽകിയാണ് ജനക് പുരിയിലെ ദില്ലി ഹാട്ട് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ സംഗീതത്തിന്റെ ച‌‌രിത്രം തിരയുന്നവർക്ക് സന്ദ‌ർശിക്കാവുന്ന മ്യൂസിക് ലൈബ്രറിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. പലതരത്തിലുള്ള സംഗീത ഉപകരണങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ള മ്യൂസിയമാണ് രണ്ടാമത്തെ ആകർഷണം.

Photo Courtesy: Public.Resource.Org

ജനക് പുരിയിലെ ദില്ലി ഹാ‌ട്ടിന്റെ സവിശേഷതകൾ

ജനക് പുരിയിലെ ദില്ലി ഹാ‌ട്ടിന്റെ സവിശേഷതകൾ

820 പേർക്ക് ഇരിക്കാവുന്ന ആംഫി തിയേറ്ററും 800 പേർക്ക് ഇരിക്കാവുന്ന ശീതികരിച്ച ഓഡിറ്റോറിയവുമാ‌ണ് ഇവിടുത്തെ മറ്റ് പ്രത്യേകതകൾ. നൂറിലധികം ക്രാഫ്റ്റ് സ്റ്റളുകൾ. 46 എ സി ഷോപ്പുകൾ 30 ഭക്ഷണ ശാലകൾ എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.
Photo Courtesy: Kiran Jonnalagadda

സന്ദർശകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സന്ദർശകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രാവിലെ 11 മണിമുതൽ രാത്രി 10 മണിവരെയാണ് ദില്ലി ഹാട്ടിന്റെ പ്രവർത്തന സമയം. ഇവിടെ പ്രവേശിക്കാൻ പ്രവേശന പാസ് വാങ്ങണം. കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.

Photo Courtesy: Public.Resource.Org

ഹിലാരി ക്ലിന്റൺ

ഹിലാരി ക്ലിന്റൺ

2009ൽ ഹിലാരി ക്ലിന്റൺ ദില്ലി ഹാട്ട് സന്ദർശിച്ചപ്പോൾ
Photo Courtesy: U.S. Department of State from United States

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X