Search
  • Follow NativePlanet
Share
» »അമ്പരപ്പിക്കുന്ന ചരിത്രമുള്ള ഛത്തീസ്ഗഢ്

അമ്പരപ്പിക്കുന്ന ചരിത്രമുള്ള ഛത്തീസ്ഗഢ്

ഇതാ സഞ്ചാരികളെ അതിശയിപ്പിക്കുകയും അതേ സമയം ആകര്‍ഷിക്കുകയും ചെയ്യുന്ന ഛത്തീസ്‌ഗഢിന്‍റെ വിശേഷങ്ങള്‍

സഞ്ചാരികള്‍ അധികം കയറിയിറങ്ങിയി‌ട്ടില്ലെങ്കിലും ഒന്നു പോയാല്‍ നെഞ്ചോട് ചേര്‍ന്നു നില്‍ക്കുന്ന നാടാണ് ഛത്തീസ്‌ഗഢ്. മധ്യ പ്രദേശില്‍ നിന്നും ചേര്‍ത്തെടുത്ത് പുതിയ സംസ്ഥാനമായി 2000 ലാണ് ഛത്തീസ്‌ഗഢ് മാറുന്നത്. ഗോത്രവിഭാഗങ്ങളും കാടും ചേര്‍ന്ന് തീര്‍ത്തും മറ്റൊരു അനുഭവം നല്കുന്ന സംസ്ഥാനമാണ് ഛത്തീസ്‌ഗഢ്. പ്രകൃതിയോട് ചേര്‍ന്നു നിന്ന് ഇത്രയും അടുത്തറിയുവാനുള്ള സൗകര്യങ്ങളുള്ള സംസ്ഥാനങ്ങള്‍ വേറെ കാണില്ല. ഇതാ സഞ്ചാരികളെ അതിശയിപ്പിക്കുകയും അതേ സമയം ആകര്‍ഷിക്കുകയും ചെയ്യുന്ന ഛത്തീസ്‌ഗഢിന്‍റെ വിശേഷങ്ങള്‍

വൈവിധ്യമാര്‍ന്ന ഗോത്രങ്ങള്‍

വൈവിധ്യമാര്‍ന്ന ഗോത്രങ്ങള്‍

തങ്ങളുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും പേരുകേട്ട ഗോത്രവിഭാഗങ്ങള്‍ തന്നെയാണ് ഛത്തീസ്ഗഡിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വ്യത്യസ്ത രീതികള്‍ പിന്തുടരുന്ന ഇവരെ അറിയുന്നതും പരിചയപ്പെടുന്നതും യാത്രകളെ കൂ‌ടുതല്‍ രസകരമാക്കും. ഛത്തീസ്ഡിന്റെ ജനസഖ്യയില്‍ 50 ശതമാനത്തോളം ആളുകള്‍ ഗോത്രവിഭാഗത്തില്‍ പെടുന്നവരാണ്.

സ്റ്റീലിന്റെ നാട്

സ്റ്റീലിന്റെ നാട്


വ്യവസായ രംഗത്ത ഏറെ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് ഛത്തീസ്‌ഗഢ്. വന്‍ മുന്നേറ്റം വ്യവസായ രംഗത്ത് ഈ സംസ്ഥാനം നേടിയിട്ടുണ്ട്. അതിലേറ്റവും പ്രധാനം സ്റ്റീല്‍ വ്യവസായമാണ്. ഇന്ത്യയിലെ ആകെ സ്റ്റീല്‍ നിര്‍മ്മാണത്തിന്‍റെ 15 ശതമാനവും ഛത്തീസ്ഗഢിന്റെ സംഭാവനയാണ്.

ചോളിവുഡ്

ചോളിവുഡ്

മോളിവുഡും ടോളിവുഡും സാന്‍ഡല്‍വുഡും പോലെ ഛത്തീസ്ഗഢുകാര്‍ക്ക് ഇത് ചോളിവുഡാണ്. ഛത്തീസ്ഗഢിലെ സിനിമാ വ്യവസായം അറിയപ്പെ‌ടുന്നത് ചോളിവുഡ് എന്ന പേരിലാണ്. പ്രാദേശിക സിനിമകള്‍ മാത്രമാണ് ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്.

ഭോരംദേവ് ക്ഷേത്രം

ഭോരംദേവ് ക്ഷേത്രം

ഛത്തീസ്ഗഢിന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് ഇവിടുത്തെ ക്ഷേത്രങ്ങളാണ്. അതിലൊന്നാണ് ഭോരംദേവ് ക്ഷേത്രം. ചത്തിസ്ഢിലെ ഖജുരാവോ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. നാലുക്ഷേത്രങ്ങള്‍ ചേര്‍ന്നുള്ള ഒരു സമുച്ചയമാണ് ഇവിടെയുള്ളത്. ഭോരംദേവ് ക്ഷേത്രമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇവിടുത്തെ അനേകം രതിശില്പങ്ങളുടെ സാന്നിധ്യം കൊണ്ട് ചത്തിസ്ഢിലെ ഖജുരാവോ എന്നാണ് ഭോരംദേവ് ക്ഷേത്രം അറിയപ്പെടുന്നത്. വാസ്തുവിദ്യയുമായും ചരിത്രവുമായും ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ക്ഷേത്രത്തിനുണ്ട്. കലാചുരി കാലഘട്ടത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. അതായാത് പത്താം നൂറ്റാണ്ടിനും 120-ാം നൂറ്റാണ്ടിനും ഇടയിലുള്ള സമയത്ത്.

PC:Ratnesh1948

 സംഗീതം

സംഗീതം

ഛത്തീസ്ഗഢിന്‍റെ പാരമ്പര്യത്തോട് ചേര്‍ത്തു നിര്‍ത്തേണ്ടതാണ് ഇവിടുത്തെ സംഗീതം. അത്രയധികം സംഗീതം ജീവിതത്തോട് ചേര്‍ന്നു നിര്‍ത്തിയിരിക്കുന്ന ആളുകളാണ് ഇവര്‍. പാണ്ഡവാനി എന്നാണ് ഇവിടുത്തെ പരമ്പരാഗത സംഗീതം അറിയപ്പെടുന്നത്. മഹാഭാരതത്തിലെ കഥകളു‌ടെ ആഖ്യാനമാണ് ഇതിന്റെ പ്രത്യേകത.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chhattisgarh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+