Search
  • Follow NativePlanet
Share
» »വിക്രമാദിത്യന്‍ കണ്ടെത്തിയ, ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായ അയോധ്യയുടെ വിശേഷങ്ങള്‍

വിക്രമാദിത്യന്‍ കണ്ടെത്തിയ, ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായ അയോധ്യയുടെ വിശേഷങ്ങള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അയോധ്യയും ഇവിടെ ഉയരുവാന്‍ പോകുന്ന രാമ ക്ഷേത്രവും. ഭാരതത്തിന്‍റെ പുരാണ ചരിത്രം മുതലേ പുണ്യ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന അയോധ്യയ്ക്ക് പ്രത്യേകതള്‍ ഏറെയുണ്ട്. രാമജന്മ ഭൂമിയെന്ന് വിളിക്കപ്പെടുന്ന അയോധ്യയുടെ അറിഞ്ഞിരിക്കേണ്ട കൗതുകകരമായ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

രാമ ജന്മഭൂമി

രാമ ജന്മഭൂമി

അയോധ്യ അറിയപ്പെടുന്നത് തന്നെ രാമജന്മ ഭൂമി എന്ന പേരിലാണ്. കോസല രാജ്യത്തിന്‍റെ തലസ്ഥാനമായി അറിയപ്പെടുന്ന ഇവിടെയാണ് ദശരഥ മഹാരാജാവിന്റെ മകനായി രാമന്‍ ജനിച്ചത്.
അഥര്‍വ വേദത്തില്‍ ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായി വിശേഷിപ്പിച്ച അയോധ്യയെ സ്വര്‍ഗ്ഗത്തോളം തന്നെ മനോഹരമാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദു

PC:आशीष भटनागर

മനോഹര കെട്ടി‌ടങ്ങളുടെ നഗരം‌

മനോഹര കെട്ടി‌ടങ്ങളുടെ നഗരം‌


അയോധ്യയുടം പഴയ പേരുകളിലൊന്ന് സാകേത് എന്നായിരുന്നുവത്രെ. അക്കാലത്തെ ഏറ്റവും മനോഹരമായി നിര്‍മ്മിച്ച ഒരു കൂട്ടം കെട്ടിടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി ഉയര്‍ത്തി കാണിക്കുന്നത്. ബുദ്ധ ജൈന സംസ്കൃത തുടങ്ങിയവരുടെ പല രേഖകളിലും ഇതിന്‍റെ സൂചനകളുണ്ട്.

PC: Roohi

അവസാന പിന്‍ഗാമി

അവസാന പിന്‍ഗാമി

അയോധ്യയു‌ടെ ആദ്യ ചരിത്രം വായ്മൊഴിയില്‍ ശേഖരിക്കുന്ചത് 1838 ല്‍ റോബര്‍ട് മോണ്ട്ഗോമറിയാണ്. അതില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് രാമന്‍റെ അവസാന പിന്‍ഗാമിയായ ബൃഹദ്ബാലയ്ക്ക് ശേഷം ഇവി‌ടം ഉപേക്ഷിക്കപ്പെട്ടു എന്നാണ്.

PC:wikipedia

കണ്ടെത്തുന്നു

കണ്ടെത്തുന്നു

അവസാന പിന്‍ഗാമിയായ ബൃഹദ്ബാലയ്ക്ക് ശേഷം ഇവി‌ടം ഉപേക്ഷിക്കപ്പെട്ട ഇവി‌ടം പിന്നീട് കാലങ്ങളോളം ആരാലും അറിയാതെ കാടു മൂടപ്പെട്ട് കണ്ടെത്തുവാന്‍ സാധിക്കാത്ത നിലയിലായിരുന്നുവത്രെ. പിന്നീട് ഉജ്ജയിനിയിലെ വിക്രമാധിത്യ മഹാരാജാവാണ് നീണ്ട തിരച്ചിലിലൂടെ അയോധ്യയെ കണ്ടെത്തുന്നതും ഇന്നു കാണുന്ന രീതിയില്‍ പുനരുദ്ധരിക്കുന്നതും. രാംഘര്‍ കോട്ടയും അതിനോ‌ട് ചേര്‍ന്ന് 360 ക്ഷേത്രങ്ങളും പണിയുന്നതും അദ്ദേഹം തന്നെയാണ്.

PC:Hodges, William

ഹരിശ്ചന്ദ്രന്റെ ജന്മസ്ഥലം

ഹരിശ്ചന്ദ്രന്റെ ജന്മസ്ഥലം

സത്യത്തിന്റെ പുരുഷനായി അറിയപ്പെടുന്ന രാജാ ഹരിശ്ചന്ദ്രന്‍റെ ജന്മസ്ഥലം കൂടിയാണ് അയോധ്യ.സത്യത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുവാന്‍ സന്നദ്ധനായ അദ്ദേഹത്തെ ഒരു യുഗപുരുഷനായാണ് ഇതിഹാസങ്ങള്‍ വാഴ്ത്തുന്നത്. കൊടുത്ത വാക്കിനു വിലകല്പിച്ച് രാജപദവികള്‍ വിട്ടിറങ്ങി തികച്ചും സാധാരണ ജീവിതം നയിച്ച ഹരിശ്ചന്ദ്രന്‍ ഒരവസരത്തില്‍ പോലും സത്യസന്ധതയും കണിശതയും ഉപേക്ഷിച്ചതേയില്ലയെന്നു കഥകള്‍ പറയുന്നു.

PC:wikipedia

രാമന്‍ സ്വര്‍ഗ്ഗാരോഹണം നടത്തിയ ഇടം

രാമന്‍ സ്വര്‍ഗ്ഗാരോഹണം നടത്തിയ ഇടം

രാമന്‍ തന്റെ ഭൂമിയിലെ കാലം കഴിഞ്ഞപ്പോള്‍ ഇവി‌‌‌‌ടെ സരയൂ നദിയിലിറങ്ങി സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു എന്നാണ് വിശ്വസിക്കപ്പെ‌‌ടുന്നത്. ഗോരപ്രതാര തീര്‍ത്ഥ എന്നായിരുന്നു പണ്ട് ആ സ്ഥലം അറിയപ്പെ‌ട്ടിരുന്നത്. ഇപ്പോഴത് ഗുപ്താര്‍ ഘാട്ട് എന്നാണ് അറിയപ്പെ‌‌ടുന്നത്.

PC:Vishwaroop2006

കോട്ടയിലെ ക്ഷേത്രം

കോട്ടയിലെ ക്ഷേത്രം

അയോധ്യയുടെ എണ്ണപ്പെട്ട അടയാള സ്ഥാനങ്ങളിലൊന്നാണ് ഇവിടുത്തെ രാംഗര്‍ഹി കോട്ട. നാലു വശവും മതിലാല്‍ ചുറ്റപ്പെട്ട ഹനുമാന്‍ ഗര്‍ഹിയില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. ഔധിലെ നവാബാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 70 പടികള്‍ക്കു മുകളിലായാണ് ഇവിടുത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഈ കോട്ടയ്ക്ക് നടുവിലായി ഹനുമാന്‍ രാമജന്മ ഭൂമിക്ക് കാവല്‍ നിന്നിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവി‌ടുത്തെ പ്രധാന ക്ഷേത്രത്തില്‍ ബാല ഹനുമാനെയും മാതാവായ അഞ്ജനയുടെയും വലിയ വിഗ്രഹങ്ങള്‍ കാണാം. നഗരത്തിന്‍റെ നടുവിലായാണിത് സ്ഥിതി ചെയ്യുന്നത്.
PC:Vishwaroop2006

വിവാഹ സമ്മാനമായ കനക്ഭവന്‍

വിവാഹ സമ്മാനമായ കനക്ഭവന്‍

അയോധ്യയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അതിമനോഹരമായ കെട്ടി‌‌ടങ്ങളിലൊന്നാണ് കനക്ഭവന്‍. ഒരു ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്. രാമന്‍റെയും സീതയു‌‌‌‌ടെയും വിവാഹത്തിന് രാമന്‍റെ വളര്‍ത്തമ്മയായ കൈകേയി അവര്‍ക്ക് വിവാഹ സമ്മാനമായി നല്കിയതെന്നാണ് കരുതുന്നത്.

പാപങ്ങള്‍ കഴുകി കളയുവാന്‍

പാപങ്ങള്‍ കഴുകി കളയുവാന്‍

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും പുണ്യമായ ഏഴു നഗരങ്ങളില‌‌ൊന്നാണ് അയോധ്യ. സരയൂ നദിയുടെ സാന്നിധ്യം നഗരത്തിന്റെ പവിത്രത വര്‍ദ്ധിപ്പിക്കുക്കുന്നു. ഇത് കൂടാതെ ഇവിടെ നദിയിലിറങ്ങി മുങ്ങി നിവര്‍ന്നാല്‍ പാപങ്ങള്‍ ഇല്ലാതാകുമെന്നുമൊരു വിശ്വാസമുണ്ട്.

PC:Sahib Din

Read more about: ayodhya uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X