Search
  • Follow NativePlanet
Share
» »കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ല

കേട്ടറിഞ്ഞതിനേക്കാള്‍ വലുതാണ് ബിഹാര്‍!ഐഎഎസ് ഫാക്ടറി,ആദ്യ റിപ്പബ്ലിക്, അഹിംസ..വിശേഷങ്ങള്‍ തീരുന്നില്ല

മലയാളികള്‍ക്ക് വലിയ മുഖവുരയൊന്നും ആവശ്യമില്ലാത്ത നാടാണ് ബീഹാര്‍. ബീഹാര്‍ രാഷ്ട്രീയം മുതല്‍ ബീഹാറില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന ആളുകള്‍ വരെ ആ പരിചയത്തിനു ആഴംകൂട്ടുന്നു. പലപ്പോഴും വായിച്ചറിഞ്ഞതല്ല യഥാര്‍ത്ഥ ബീഹാറിന്‍റെ ചിത്രം. സാംസ്കാരികമായും പൈതൃകപരമായും ഏറെ സമ്പന്നമാണ് ഈ നാട്. പലപ്പോഴും സംസ്കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന മലയാളികളേക്കാള്‍ പാരമ്പര്യം അവകാശപ്പെടുവാന്‍ സാധിക്കുന്നവരും കൂടിയാണ് ബീഹാറുകാര്‍. ഇനി ചരിത്രമെടുത്താലോ ലോകത്തിലെ തന്ന ഏറ്റവും പഴയ ജനവാസമുള്ള നഗരവും ഏറ്റവും പഴക്കമുള്ള രാജവംശവും ഒക്കെ ബീഹാറിനാണ് അവകാശപ്പെടുവാന്‍ സാധിക്കുക. ബിഹാറിനെക്കുറിച്ച് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍. ഇത് തീര്‍ച്ചയായും ബിഹാറിനെക്കുറിച്ചുള്ള നിങ്ങളുടെ പല ധാരണകളും തിരുത്തുമെന്നുറപ്പ്!!

അഹിംസ സിദ്ധാന്തം ഉരുത്തിരിഞ്ഞ നാട്

അഹിംസ സിദ്ധാന്തം ഉരുത്തിരിഞ്ഞ നാട്

ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധമാക്കുന്ന ഒന്നാണ് ഇവിടുത്തെ അഹംസ. ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക എന്ന ഈ തത്വം മഹാത്മാ ഗാന്ധിയിലൂടെയാണ് ലോകം മുഴുവനും എത്തിയത്. മാനവിക സംസ്കാരത്തിലെ തന്നെ ഏറ്റവും മഹത്തായ ചിന്താ രീതിയായാണ് അഹംസയെ വിലയിരുത്തുന്നത്. ബുദ്ധ മതത്തിന്റെയും ജൈനമതത്തിന്‍റെയും തുടക്കക്കാരായ മഹാവീരും ബുദ്ധനുണാണ് ഏകദേശം 2600 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ആശയത്തിനു തുടക്കം കുറിച്ചത്. ഇരു മതവിഭാഗങ്ങളുടെയും ജന്മനാട് കൂടിയാണ് ബിഹാര്‍.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രം

ഭാരതത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രമെന്ന് അവകാശപ്പെടുന്ന മുണ്ടേശ്വരി ക്ഷേത്രം ബീഹാറിന്റെ സംഭാവനയാണ്. പാട്നയിൽ നിന്നും 210 കിലോമീറ്റർ അകലെ കൈമൂർ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ലഭിച്ച തെളിവുകളനുസരിച്ച് സിഇ 625 ല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. അഷ്ടഭുജാകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശിവലിംഗം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും മുണ്ഡേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയുമൊക്കെ രൂപങ്ങള്‍ കൊത്തിയിരിക്കുന്നതും കാണാം.

ഭവനങ്ങളുടെ നാട്

ഭവനങ്ങളുടെ നാട്

ബിഹാര്‍ എന്ന വാക്ക് സംസ്കൃതത്തില്‍ നിന്നും പാലി ഭാഷയില്‍ നിന്നും രൂപപ്പെട്ടതാണ്. വിഹാര്‍ എന്നാല്‍ ഭവന എന്നാണ് അര്‍ത്ഥം. ഒരു പക്ഷേ, ഇവിടെ ധാരാളമായി കാണുന്ന ബുദ്ധ വിഹാരങ്ങളും ബുദ്ധാശ്രമങ്ങളും ഒക്കെയായിരിക്കാം ഇത്തരമൊരു പേരുവരുവാനുണ്ടായ സാഹചര്യം.

ബുദ്ധമതത്തിന്‍റെയും ജൈനമതത്തിന്റെയും ജന്മഭൂമി

ബുദ്ധമതത്തിന്‍റെയും ജൈനമതത്തിന്റെയും ജന്മഭൂമി

ഭാരതചരിത്രത്തെ തന്നെ ഒരുപരിധിവരെ നിശ്ചയിച്ചിരിക്കുന്ന രണ്ടു മതങ്ങളാണ് ബുദ്ധമതവും ജൈനമതവും. ഈ രണ്ടു മതങ്ങളും രൂപം ക‍ൊണ്ടിരിക്കുന്നത് ബീഹാറിന്റെ മണ്ണില്‍ നിന്നുമാണ്. ബുദ്ധമത സ്ഥാപകനായ ബുദ്ധന്റെയും ജൈനമത സ്ഥാപകനായ മഹാവീരന്റെയും നാടാണ് ബിഹാര്‍.

 ഗുരു ഗോബിന്ദ്സിംഗിന്‍റെ നാട്

ഗുരു ഗോബിന്ദ്സിംഗിന്‍റെ നാട്

സിക്ക് മതവിശ്വാസികള്‍ക്കും ഏറെ പ്രാധാന്യമുള്ള നാട് കൂടിയാണ് ബീഹാര്‍. സിക്ക് മതത്തിലെ പത്താമത്തെ ഗുരുവായ അത് ഗുരു ഗോബിന്ദ് സിങ്ങിന്‍റെ ജന്മനാടാണ് ബിഹാര്‍. പട്നയിലുള്ള ഹർമന്ദിർ തഖ്ത് ആണ് വിശ്വാസികളുടെ കേന്ദ്രം. ധാരാളം തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നു.

കണക്കിലെ മിടുക്കന്മാര്‍

കണക്കിലെ മിടുക്കന്മാര്‍

പല പഠനങ്ങളും പറയുന്നതനുസരിച്ച് ബിഹാറികള്‍ കണക്കില്‍ മിടുക്കന്മാരാണ് എന്നാണ്. അതായത് കണക്കിന്റെ കാര്യത്തില്‍ അവരെ അത്രപെട്ടന്നൊന്നും കീഴടക്കാന്‍ സാധിക്കില്ല എന്ന്. പരിമിതമായ സാഹചര്യത്തിലും വളരെ മികവാണ് കണക്കിന്റെ കാര്യത്തില്‍ ഇവര്‍ കാണിക്കുന്നത്.

സംസ്കാരത്തിന്‍റെയും വ്യാപാരത്തിന്‍റെയും നാട് ഭാരതീയ സംസ്കാരത്തിന്‍റെയും വ്യാപാരത്തിന്‍റെയും നാട് എന്നും ബിഹാര്‍ അറിയപ്പെടുന്നു. ലോകത്തിലെ തന്നെ വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായി പല ഇടങ്ങളിലും ബിഹാറിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. പല പ്രമുഖ രാജവംശങ്ങളും ബിഹാറിനെ നിയന്ത്രിച്ചിട്ടുമുണ്ട്. മഗഥ, വൈശാലി, മിഥില, അംഗ, സഖ്യ പ്രദേശ്, വിജ്ജി, ജനക തുടങ്ങിയവയാണ് ഇവിടം ഭരിച്ചുപോയ പ്രധാന രാജവംശങ്ങള്‍.

സംസ്കാരത്തിന്‍റെയും വ്യാപാരത്തിന്‍റെയും നാട് ഭാരതീയ സംസ്കാരത്തിന്‍റെയും വ്യാപാരത്തിന്‍റെയും നാട് എന്നും ബിഹാര്‍ അറിയപ്പെടുന്നു. ലോകത്തിലെ തന്നെ വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായി പല ഇടങ്ങളിലും ബിഹാറിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. പല പ്രമുഖ രാജവംശങ്ങളും ബിഹാറിനെ നിയന്ത്രിച്ചിട്ടുമുണ്ട്. മഗഥ, വൈശാലി, മിഥില, അംഗ, സഖ്യ പ്രദേശ്, വിജ്ജി, ജനക തുടങ്ങിയവയാണ് ഇവിടം ഭരിച്ചുപോയ പ്രധാന രാജവംശങ്ങള്‍.

സംസ്കാരത്തിന്‍റെയും വ്യാപാരത്തിന്‍റെയും നാട്
ഭാരതീയ സംസ്കാരത്തിന്‍റെയും വ്യാപാരത്തിന്‍റെയും നാട് എന്നും ബിഹാര്‍ അറിയപ്പെടുന്നു. ലോകത്തിലെ തന്നെ വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായി പല ഇടങ്ങളിലും ബിഹാറിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. പല പ്രമുഖ രാജവംശങ്ങളും ബിഹാറിനെ നിയന്ത്രിച്ചിട്ടുമുണ്ട്. മഗഥ, വൈശാലി, മിഥില, അംഗ, സഖ്യ പ്രദേശ്, വിജ്ജി, ജനക തുടങ്ങിയവയാണ് ഇവിടം ഭരിച്ചുപോയ പ്രധാന രാജവംശങ്ങള്‍.

അറിവിന്റെ കേന്ദ്രം

അറിവിന്റെ കേന്ദ്രം

ഭാരതീയ ജ്ഞാനത്തിന്റെയും അറിവുകളുടെയും കേന്ദ്രമായി ബിഹാറിനെ പലപ്പോഴും വിലയിരുത്താറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സര്‍വ്വകലാശാലയായ നളന്ദ സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നത് ബിഹാറിലാണ്. ഇന്നും ആ പ്രാചീന സര്‍വ്വകലാശാലയുടെ അടയാളങ്ങള്‍ ഇവിടെ കാണാം. അഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച് ഏകദേശം 600 വർഷത്തോളം നിലനിന്നിരുന്ന നളന്ദ പിന്നീട് ബക്തിയാർ ഖിൽജിയുടെ കാലത്ത് നശിപ്പിക്കപ്പെടുകയായിരുന്നു. ലക്ഷക്കണക്കിന് പുസ്കങ്ങളായിരുന്നു ഇതിന്റെ ഏറ്റവും വലിയ ആകർഷണം. അക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യ അഭ്യസിക്കാനായി ഒട്ടേറെ ആളുകൾ ഇവിടെ എത്തിയിരുന്നു.
PC:Wikipedia

ബംഗാളും ഐഎഎസും

ബംഗാളും ഐഎഎസും

മിക്ക സംസ്ഥാനങ്ങളിലും ബിഹാറില്‍ നിന്നുള്ള തൊഴിലാളികളെ കാണുവാന്‍ സാധിക്കുന്നതിനാല്‍ തൊഴിലാളികളുടെ സംസ്ഥാനമായാണ് ബിഹാര്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇതു മാത്രമല്ല യാഥാര്‍ത്ഥ്യം. ഇന്ത്യയിൽ ഏറ്റവും അധികം ആളുകള്‍ക്ക് ഐഎഎസ് കിട്ടിയിട്ടുള്ള നാടുകളിലൊന്നാണിത്. രാജ്യത്തിന്റെ ഐഎഎസ് ഫാക്ടറി എന്നും ബിഹാറിനെ വിളിക്കാറുണ്ട്.
PC-Prime Minister's Office

ഛാത് ആഘോഷം

ഛാത് ആഘോഷം

ബിഹാറിലെ ഏറ്റവും വലിയ ആഘോഷമായാണ് ഛാത് ആഘോഷം അറിയപ്പെടുന്നത്. പുരാതനമായ വേദകാലഘട്ടം മുതല്‍ ആഘോഷിച്ചു പോരുന്ന ഇതില്‍ സൂര്യദേവനേയും ഥാതി മായയെയുമാണ് ആരാധിക്കുന്നത്. ബിഹാര്‍ സംസ്കാരത്തിന്റെ പ്രധാന അടയാളം കൂടിയാണ് ഛാത് ആഘോഷം.

 ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ നാട്

ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ നാട്

ലോകത്തിലെ ഏറ്റവും വളക്കൂറുള്ള മണ്ണാണ് ബിഹാറിലേത്. കൃഷികളും മറ്റും നടത്തിയാല്‍ ഇവിടെ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. അത്രയധികം ഫലഭൂഷ്ടി ഇവിടുത്തെ മണ്ണിനുണ്ട്. ഗംഗാ, കോസി, ഗാന്‍ഡക് തുടങ്ങിയ നദികളുടെ സാമീപ്യമാണ് ഇതിനൊരു കാരണം.

PC:Hideyuki KAMON

ലോകത്തിലെ ആദ്യ ജനാധിപത്യ നഗരം

ലോകത്തിലെ ആദ്യ ജനാധിപത്യ നഗരം

ലോകത്തിലെ ആദ്യ റിപ്പബ്ലിക് ആയി അറിയപ്പെടുന്ന സ്ഥലവും ബിഹാറിലാണ്. വൈശാലി എന്നുതന്നെ പേരുള്ള ജില്ലയിലാണ് ഈ നാടുള്ളത്. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായിചരിത്രം വാഴ്ത്തുന്ന ഏതന്‍സിനേക്കാളും പഴയ ജനാധിപച്യ രാഷ്ട്രമാണ് ഇത്. ആറാം നൂറ്റാണ്ടോടെ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത ഭരണം നടത്തി എന്നാണ് ഇവിടെ കരുതപ്പെടുന്നത്. ആദ്യത്തെ റിപ്പബ്ലിക് എന്ന് വൈശാലി അറിയപ്പെടാനുള്ള കാരണം ഇവിടുത്തെ ലിച്ചാവി വംശമാണ്. അവരുടെ ഭരണത്തിന്റെ കീഴിലാണ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഭരണം ആരംഭിക്കുന്നത്. പുരാതന കാലത്ത് റിപ്പബ്ലിക് വൈശാലിയുടെയും വാജ്ജിയുടെയും തലസ്ഥാനമെന്ന നിലയിലായിരുന്നു വൈശാലിയെ പിന്നീട് വന്ന ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരുന്നത്. അന്നത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഇവിടം ഭരിച്ചിരുന്നത്. പാരമ്പര്യമായ ഒരു അവകാശങ്ങളും അല്ലായിരുന്നു ഇവിടെ പ്രതിനിധികളെ നിശ്ചയിച്ചിരുന്നത്.

PC:Aminesh.aryan

രണ്ടാം താജ്മഹല്‍

രണ്ടാം താജ്മഹല്‍

നിര്‍മ്മാണ വിദ്യയുടെ അത്ഭുതങ്ങളായ പലതും ബിഹാറില്‍ കാണാം. അതിലേറ്റലും പ്രധാനപ്പെട്ടതാണ് ബിഹാറിലെ ഗ്രാൻഡ് ട്രങ്ക് റോഡിൽ സാസാരാം എന്ന ഗ്രാമത്തിലെ ഇന്ത്യയിലെ രണ്ടാമത്തെ താജ്മഹൽ എന്നറിയപ്പെടുന്ന ഷേർ ഷാ സൂരിയുടെ ശവകുടീരം . മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമ്മിച്ച താജ്മഹലിനോട് ചില സമാനതകൾ ഉള്ളതിനാലാണ് ഇവിടം രണ്ടാം താജ്മഹൽ എന്നറിയപ്പെടുന്നത്. അവ രണ്ടും ശവകുടീരങ്ങളാണ് എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഒരു കൃത്രിമ തടാകത്തിനു നടുവിലായാണ് ഷേർ ഷാ സൂരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഇന്‍ഡോ-ഇസ്ലാമിക് വാസ്തു വിദ്യയിൽ ഒരു കൃത്രിമ തടാകത്തിനു നടുവിൽ നിർമ്മിച്ചിരിക്കുന്ന ശവകുടീരമാണ് ഷേർ ഷാ സൂരിയുടേത്. മിർ മുഹമ്മദ് അലിവാൾ ഖാൻ എന്ന ശില്പിയാണ് 1540 നും 1545 നും ഇടയിലായി ഇത് നിർമ്മിച്ചത്. അഷ്ടഭുജാകൃതിയിലാണ് പ്രധാന ശവകൂടീരം പണിതീർത്തിരിക്കുന്നത്. കൂടാതെ അതിനു ചുറ്റും വേറെയും മിനാരങ്ങൾ കാണുവാൻ കഴിയും.
PC:Apleeo

നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽമുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !!വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !!

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X