Search
  • Follow NativePlanet
Share
» »നിധികളുടെ രാജ്യം... കണ്ടെത്തുവാന്‍ ഇനിയും രഹസ്യങ്ങള്‍ ബാക്കി!ബള്‍ഗേറിയയെന്ന ചരിത്രഭൂമി

നിധികളുടെ രാജ്യം... കണ്ടെത്തുവാന്‍ ഇനിയും രഹസ്യങ്ങള്‍ ബാക്കി!ബള്‍ഗേറിയയെന്ന ചരിത്രഭൂമി

നിധികളുടെ രാജ്യം കണ്ടെത്തുവാന്‍ ഇനിയും രഹസ്യങ്ങള്‍ ബാക്കി!ബള്‍ഗേറിയയെന്ന ചരിത്രഭൂമി

നിഗൂഢതകളില്‍ ചേര്‍ന്നു നില്‍ക്കുന്ന ചരിത്രമാണ് ബള്‍ഗേറിയയുടേത്.
യൂറോപ്പിലെ ഏറ്റവും പഴക്കംചെന്ന രാജ്യമായ ഇത് ബാൽക്കണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. സമ്പന്നവും ഊർജ്ജസ്വലവുമായ സംസ്കാരത്തിന് ഈ രാജ്യം ഏറെ പ്രസിദ്ധമാണ്. നിങ്ങൾ ഒരു ചരിത്ര പ്രേമിയായാലും പ്രകൃതി സ്നേഹിയായാലും ഭക്ഷണപ്രിയനായാലും, ഈ അതിശയകരമായ രാഷ്ട്രത്തിന് എന്തെങ്കിലുമൊക്കെ നിങ്ങള്‍ക്ക് നല്‍കുവാനുണ്ടാവും.
അവിശ്വസനീയ കാര്യങ്ങള്‍ക്ക് പ്രസിദ്ധമായ ബള്‍ഗേറിയയെക്കുറിച്ചും അതിന്‍റെ രസകരമായ വസ്തുതകളെക്കുറിച്ചും വായിക്കാം

ബള്‍ഗേറിയയും ഒളിഞ്ഞു കിടക്കുന്ന നിധികളും

ബള്‍ഗേറിയയും ഒളിഞ്ഞു കിടക്കുന്ന നിധികളും

അവിചാരിതമായി കണ്ടെത്തിയ നിധികളുടെ പേരിലാണ് ബള്‍ഗേറിയ ഇന്ന് പ്രസിദ്ധമായിരിക്കുന്നത്. 1970 കളില്‍ വളരെ അവിചാരിതമായാണ് ഒരു ട്രാക്ടര്‍ തൊഴിലാളി സ്വർണ്ണ കലാരൂപങ്ങളും ശവസംസ്കാര അവശിഷ്ടങ്ങളും അടങ്ങിയ ഒരു നിധി കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും പുരാതനമായ ശ്മശാനങ്ങളിലൊന്നായ വര്‍ന നെക്രോപോളിസായാണ് ആ സ്ഥാനം ഇന്ന് അറിയപ്പെ‌ടുന്നത്. ബിസി 4560-4450 കാലഘട്ടത്തിൽ ഉള്‍പ്പെടുന്ന ഈ അവശിഷ്ടങ്ങളും അവയുടെ ഉത്ഭവവും ഇപ്പോഴും വളരെയധികം ഗവേഷണം ചെയ്യപ്പെടുന്നു. നിധിയും ശവകുടീരങ്ങളും ഒരിക്കൽ തെക്കൻ റഷ്യ, സെർബിയ, തുർക്കിയുടെ ചില ഭാഗങ്ങൾ കൈവശപ്പെടുത്തിയ ത്രേസിയൻമാരുടേതാണെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റ് പല ത്രേസിയൻ നിധികളും ബൾഗേറിയയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ബള്‍ഗേറിയയും തൈരും

ബള്‍ഗേറിയയും തൈരും

നമ്മുടെ ഭക്ഷണത്തില്‍ നാം സ്ഥിരം ഉള്‍പ്പെടുത്തുന്ന തൈരിന്‍റെ ഉത്ഭവ സ്ഥാനം യഥാര്‍ത്ഥത്തില്‍ ബള്‍ഗേറിയ ആണത്രെ. ഏകദേശം 4,000 വർഷങ്ങളായി തൈര് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ബൾഗേറിയൻ പാചകരീതിയിലെ പ്രധാന ഘടകമാണ് തൈര്. ബൾഗേറിയൻ തൈരിലെ തനതായ ബാക്ടീരിയകൾ അവിശ്വസനീയമായ രോഗശാന്തി ഗുണങ്ങൾക്കും കുടൽ ആരോഗ്യത്തിന് സഹായിക്കുന്നതിനും പ്രസിദ്ധമാണ്.

രണ്ടേ രണ്ട് യുനസ്കോ സ്മാരകങ്ങള്‍

രണ്ടേ രണ്ട് യുനസ്കോ സ്മാരകങ്ങള്‍

യൂറോപ്പിലെ ഏറ്റവും പഴയ രാജ്യവും വ്യത്യസ്ത സംസ്കാരവും ഉള്ള ഇടമാണെങ്കില്‍ പോലും ഇവിടെ ആകെയുള്ളത് രണ്ട് യുനസ്കോ പൈതൃക സ്മാരകങ്ങളാണ്. കിഴക്കൻ യൂറോപ്പിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ചില ചുവർചിത്രങ്ങൾ ഉൾക്കൊള്ളുന്ന പത്താം നൂറ്റാണ്ടിലെ ബോയാന പള്ളിയാണ് ഒന്നാമത്തേത്. രണ്ടാമത്തെ സ്മാരകം റിലാ മൊണാസ്ട്രിയാണ്. പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ആരാധനാലയം ബൾഗേറിയയിലെ ഏറ്റവും വലിയ കിഴക്കൻ ഓർത്തഡോക്സ് ആരാധനാ കേന്ദ്രമാണ്. വിശദമായി നോക്കിയാല്‍ ഈ രാജ്യം നിറയെ അവിശ്വസനീയങ്ങളായ ചരിത്ര സ്മാരകങ്ങള്‍ കാണാം.

 സിറിലിക് അക്ഷരമാല

സിറിലിക് അക്ഷരമാല

സിറിലിക് അക്ഷരമാല ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബള്‍ഗേറിയ. സിറിലിക് അക്ഷരമാല റഷ്യയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന എന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ഇതിനെ റഷ്യന്‍ അക്ഷരമാല ആയും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. വാസ്തവത്തിൽ, സിറിലിക് ലോകമെമ്പാടുമുള്ള 50 ഭാഷകളില്‍ ഉപയോഗിക്കുന്നു.

ധാതു നീരുറവകൾ

ധാതു നീരുറവകൾ

ബള്‍ഗേറിയയുടെ പ്രകൃതി സൗന്ദര്യത്തോട് ചേര്‍ത്തുവായിക്കേണ്ടതാണ് ഇവിടുത്തെ ധാതു നീരുറവകൾ. ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ഉറവകള്‍ കൂടുതലും കാണപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ 700 ൽ അധികം ധാതു നീരുറവകള്‍ ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിലുണ്ട്. രോഗശാന്തി ഗുണങ്ങള്‍ ഉള്ളവയാണ് ഇവയില്‍ മിക്കവയും എന്നാണ് പണ്ടുമുതലേ കരുതുന്നത്. റോമൻ കാലം മുതൽ, ജിയോതെർമൽ സ്പ്രിംഗുകൾ രോഗശാന്തിക്കും ചികിത്സാ ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചുവരുന്നു.
വിനോദ സഞ്ചാരികളെ തങ്ങളുടെ ചരിത്രത്തിന്റെ ഭാഗം പങ്കുപറ്റുവാനായി അനുവദിക്കുന്ന ബാത്ത് ഹൗസുകള്‍ രാജ്യത്തമ്പാടും കാണാം.

തുടരുന്ന നാടന്‍ പാരമ്പര്യം

തുടരുന്ന നാടന്‍ പാരമ്പര്യം

ബള്‍ഗേറിയയിലെ നാടന്‍ പാരമ്പര്യങ്ങള്‍ ഇന്നും സജീവമാണ്. പരമ്പരാഗത നാടോടി നൃത്തം മുതൽ പുരാതന നാടോടിക്കഥകൾ വരെ ഇന്നും ഇവിടെ നിലനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ്. ബൾഗേറിയയിലെ പരമ്പരാഗത നാടൻപാട്ടുകൾ ലോകപ്രസിദ്ധമാണ്.

ബള്‍ഗേറിയന്‍ വൈന്‍

ബള്‍ഗേറിയന്‍ വൈന്‍


വളരെ ചെറിയ രാജ്യമാണ് ബള്‍ഗേറിയ എങ്കിലും ഇവിടുത്തെ വൈന്‍ സംസ്കാരം വളരെ വിശാലമാണ്. ഏഴ് വ്യത്യസ്ത തരത്തിലുള്ള വൈനുകള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നു. വൈന്‍ നിര്‍മ്മാണത്തില്‍ രാജ്യത്തിന്റെ ചരിത്രം വളരെ വിശാലമാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാനായി ഇവര്‍ കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

വിന്റർ അച്ചാർ

വിന്റർ അച്ചാർ

തണുപ്പുകാലത്തെ നേരിടുന്നതിനായി പല വിദ്യകളും ബള്‍ഗേറിയക്കാര്‍ പ്രയോഗിക്കാറുണ്ട്. അതിലൊന്ന് അച്ചാര്‍ നിര്‍മ്മിക്കുന്നതാണ്. തണുപ്പുകാലത്ത് ഭക്ഷണം അച്ചാറിടുന്ന പാരമ്പര്യം ഇന്നും ഇവിടുത്തെ പ്രദേശവാസികള്‍ സ്വീകരിക്കുന്ന കാര്യങ്ങളിലൊന്നാണ്. ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിലെ മിക്ക വീടുകളിലും വീടുകളിലും ചെറുതും ഇടത്തരവുമായ ഒരു നിലവറ കാണാം. അതില്‍ തണുപ്പുകാലത്തെ പ്രതിരോധിക്കുന്നതിനായി ധാരാളം അച്ചാർ തടി അലമാരയിൽ സൂക്ഷിച്ചിരിക്കും. ഇരുണ്ട തണുത്ത നിലവറകൾ സംഭരണത്തിന് അനുയോജ്യമായ അന്തരീക്ഷം നൽകുന്നു.

മാംസം മുതൽ പഴങ്ങൾ വരെ ഇവര്‍ അച്ചാറിട്ടു സൂക്ഷിക്കും. പച്ചക്കറിറി അച്ചാറും വാല്‍നട്ട് അച്ചാറുമെല്ലാം ഇവിടെ സുലഭമായിരിക്കും.

ബള്‍ഗേറിയയും റോസാപ്പൂവും

ബള്‍ഗേറിയയും റോസാപ്പൂവും

ബള്‍ഗേറിയ അറിയപ്പെടുന്നത് തന്നെ റോസിന്‍റെ നാട് എന്നാണ്. വളരെ വിപുലമായ രീതിയില്‍ റോസാപ്പൂ കൃഷിയുള്ള രാജ്യമാണിത്. ലോകത്തിലെ റോസ് ഓയിലില്‍ ഭൂരിഭാഗവും 70 മുതല്‍ 85%) വരെ നിര്‍മ്മിക്കുന്നത് ബൾഗേറിയയിലെ "റോസ് വാലി" ൽ വളരുന്ന റോസാപ്പൂക്കൾ ഉപയോഗിച്ചാണ്. മിക്ക സുഗന്ധദ്രവ്യങ്ങളുടെയും ഒരു പ്രധാന ഘടകം കൂടിയാണിത്. ഇവിടെ നിന്നും മടങ്ങുമ്പോള്‍ കൂടുതല്‍ ആളുകളും വാങ്ങുന്ന കാര്യങ്ങളിലൊന്ന് റോസ് ഓയിൽ ആണ്.

തലയാട്ടലും ബള്‍ഗേറിയന്‍ ആളുകളും

തലയാട്ടലും ബള്‍ഗേറിയന്‍ ആളുകളും

തല അനക്കുന്നതിലൂടെ ആശയവിനിമയം നടത്തുന്നത് വളരെ സാധാരണമാണ് ആളുകള്‍ക്കിടില്‍. എന്നാല്‍ നാം കണ്ടുശീലിച്ച അര്‍ത്ഥങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ തലയാട്ടല്‍ സംസ്കാരം. തല കുലുക്കുന്നത് "അതെ" എന്നും തലയാട്ടുക "ഇല്ല" എന്നും അർത്ഥമാക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ബൾഗേറിയ. ഇംഗ്ലീഷ് സംസാരിക്കാത്ത ഒരു പ്രദേശവാസിയുമായി നിങ്ങൾ ആംഗ്യങ്ങളിലൂടെ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഇത് തീർച്ചയായും ആശയക്കുഴപ്പമുണ്ടാക്കിയേക്കാം.

ബള്‍ഗേറിയയും മലകളും

ബള്‍ഗേറിയയും മലകളും

വിശ്വസിച്ചാലും ഇല്ലെങ്കിലും, ബൾഗേറിയ യഥാർത്ഥത്തിൽ ഒരു പർവതപ്രദേശമാണ്. ഇതിന് രണ്ട് പ്രധാന ശ്രേണികളുണ്ട് - ബാൽക്കൻ പർവതനിരകളും റോഡോപ്പ് പർവതനിരകളും. ശൈത്യകാല കായിക വിനോദങ്ങൾ ഇവിടെ വളരുവാന്‍ പ്രധാന കാരണമായതും ഇവിടുത്തെ പര്‍വ്വതങ്ങളുടെ സാന്നിധ്യമാണ്.

ആകാശത്തെ തൊട്ടുതലോടി നില്‍ക്കുന്ന അല്‍മോറ! ജനങ്ങളേക്കാള്‍ കൂടുതല്‍ സൈനികരുള്ള നാട്, ഉത്തരാഖണ്ഡിന്‍റെ രഹസ്യംആകാശത്തെ തൊട്ടുതലോടി നില്‍ക്കുന്ന അല്‍മോറ! ജനങ്ങളേക്കാള്‍ കൂടുതല്‍ സൈനികരുള്ള നാട്, ഉത്തരാഖണ്ഡിന്‍റെ രഹസ്യം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X