Search
  • Follow NativePlanet
Share
» »ലോകത്തിലെ എട്ടാം അത്ഭുതമെന്നു വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്...കോണ്‍ ആകൃതിയിലെ ആയിരത്തിലധികം മലകള്‍

ലോകത്തിലെ എട്ടാം അത്ഭുതമെന്നു വിളിക്കുന്ന ചോക്ലേറ്റ് ഹില്‍സ്...കോണ്‍ ആകൃതിയിലെ ആയിരത്തിലധികം മലകള്‍

. എങ്ങനെയാണ് ഈ മലകള്‍ക്ക് ഇങ്ങനെയൊരു പേര് കിട്ടിയതെന്നും ഇതിന്‍റെ പ്രത്യേകതകളും വായിക്കാം..

കുന്നുപോലെ കൂടിക്കിടക്കുന്ന ചോക്ലേറ്റ് ആണോ എന്നു സംശയിക്കേണ്ട... കുന്നും ചോക്ലേറ്റ് നിറവും ഇവിടെയുണ്ടെങ്കിലും സംഭവം വേറെയാണ്.... കൗതുകങ്ങള്‍ തിരയുന്ന, ഭൂമി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങള്‍ തേടി യാത്ര ചെയ്യുന്ന സഞ്ചാരികളെ അതിശയപ്പിക്കുന്ന ഇടമാണ് ചോക്ലേറ്റ് ഹില്‍സ് എന്ന ചോക്ലേറ്റ് മല.
ഫിലിപ്പീന്‍സിലെ ബോഹോള്‍ എന്ന പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ചോക്ലേറ്റ് മല കാഴ്ചയില്‍ ഒന്നാന്തരം ചോക്ലോറ്റ് മല തന്നെയാണ്... എങ്ങനെയാണ് ഈ മലകള്‍ക്ക് ഇങ്ങനെയൊരു പേര് കിട്ടിയതെന്നും ഇതിന്‍റെ പ്രത്യേകതകളും വായിക്കാം..

ചോക്ലേറ്റ് ഹില്‍സ്

ചോക്ലേറ്റ് ഹില്‍സ്

ലോകത്തിന്റെ എട്ടാമത്തെ അത്ഭുതം എന്ന് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ചോക്ലേറ്റ് ഹില്‍സ് അതിശയിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടേ വേണ്ട. സവിശേഷവും മനോഹരവുമായ രൂപമാണ് ഇതിനെ ആളുകള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃകങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ കുന്നുകള്‍ ഫിലിപ്പീന്‍സിലെ മൂന്നാമത്തെ ദേശീയ ജിയോളജിക്കൽ സ്മാരകം കൂടിയാണ്.

PC:Mark Levitin

1776 കുന്നുകള്‍

1776 കുന്നുകള്‍

ബോഹോളിലെ ബറ്റുവാൻ, കാർമെൻ, സാഗ്ബയാൻ പട്ടണങ്ങളിലായി 1268 മുതൽ 1776 വരെ എണ്ണമുള്ള കോൺ ആകൃതിയിലുള്ള പ്രത്യേകതരം മലകളാണ് ചോക്ലേറ്റ് ഹില്‍സ് എന്നറിയപ്പെടുന്നത്. സെബുവാനോ മലനിരകള്‍ എന്നാണിതിനെ പൊതുവായി വിളിക്കുന്നത്.
ഏകദേശം 50 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ മലനിരകളുള്ളത്.
PC: Ramir Borja

പേരു വന്നവഴി

പേരു വന്നവഴി

ചോക്ലേറ്റ് ഹിൽസ് എന്ന് ഈ മലകളെ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന്ആലോചിച്ചിട്ടുണ്ടോ? സാധാരണയായി പച്ച പുല്ലിൽ പൊതിഞ്ഞു കിടക്കുന്നവയാണ് ഈ കുന്നുകള്‍. എന്നാല്‍ വേനലും വരണ്ട കാലാവസ്ഥയും വരുമ്പോള്‍ ഈ പുല്ലുകളെല്ലാെ കരിയുകയും ചോക്ലേറ്റിന്റെ തവിട്ടുനിറത്തിലേക്ക് മാറുകയും ചെയ്യും. ഇങ്ങനെ ചോക്ലേറ്റ് നിറം വരുന്നതിനാലാണ് ഈ മലനിരകളെ ചോക്ലേറ്റ് ഹില്‍സ് എന്നു വിളിക്കുന്നത്.
PC:P199

ദൂരകാഴ്ചയില്‍

ദൂരകാഴ്ചയില്‍

അകലെ നിന്നു നോക്കുമ്പോള്‍ ശരിക്കും ചോക്ലേറ്റ് കൂനകൂട്ടി വെച്ചതുപോലെയാണ് ഈ മലകള്‍ കാണപ്പെടുന്നത്. കുന്നുകൾ‌ വലുപ്പത്തിൽ‌ വ്യത്യാസപ്പെട്ടിരിക്കുമ്പോഴും വിദൂരത്തുനിന്ന്‌ നോക്കുമ്പോൾ‌, അവ ഏതാണ്ട് സമമിതി രൂപത്തിലാണെന്ന് ആണ് കണ്ണുകള്‍ക്ക് തോന്നുക. ഇത് ഒരു ഗംഭീരമായ ലാൻഡ്‌സ്‌കേപ്പിന് കാരണമാകുന്നു.
PC:Qaalvin

ഐതിഹ്യങ്ങളിലൂടെ

ഐതിഹ്യങ്ങളിലൂടെ

ചോക്ലേറ്റ് കുന്നുകളെക്കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ ഇവിടെ പ്രചാരത്തിലുണ്ട്. കാകാകാലങ്ങളായി തലമുറകള്‍ വഴി കൈമാറി വരുന്നവയാണ് ഇതില്‍ പലതും. ഇതിലൊന്നു പറയുന്നത് രണ്ടു ഭീമന്മാരുടെ യുദ്ധമാണ്. പരസ്പരം മണ്ണും പാറകളും മണലുമെല്ലാം വലിച്ചെറിഞ്ഞ് മല്ലടിച്ചിരുന്നവരായിരുന്നു ഇവര്‍. ഇവര്‍ പരസ്പരം എറിഞ്ഞ മണ്ണും പാറയുമെല്ലാം ചേര്‍ന്നാണത്രെ ഇവിടെ കാണുന്ന കുന്നുകളെല്ലാം വന്നത്.
മറ്റൊന്നനുസരിച്ച്, ഏതോ കാരണത്തില്‍ വളരെ ദുഖിതനായ ഒരു ഭീമന്‍ ഇവി‌ടെ കണ്ണീര്‍വാര്‍ത്തു കരഞ്ഞുവത്രെ. അത് ഈ ഇത് ഈ ചുണ്ണാമ്പു കുന്നുകളുടെ രൂപീകരണത്തിലേക്ക് നയിച്ചുവത്രെ.

PC:P199

പ്രകൃതിയോട് ചേര്‍ന്നു യാത്ര ചെയ്യാം... എളുപ്പവഴികളിതാപ്രകൃതിയോട് ചേര്‍ന്നു യാത്ര ചെയ്യാം... എളുപ്പവഴികളിതാ

കാലാവസ്ഥയുടെ മാറ്റം

കാലാവസ്ഥയുടെ മാറ്റം

ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ, ഇവിടെ കാണുന്ന തരത്തില്‍ ഘടനയുള്ള കുന്നുകളെ ജിയോമോർഫോളജിക്കൽ ഘടന എന്നും അല്ലെങ്കില്‍ മൊഗോട്ട് എന്നുമാണ് വിളിക്കുന്നത്. ഈ കുന്നുകളുടെ രൂപവത്കരണത്തിന്റെ രഹസ്യം കണ്ടുപിടിക്കുവാന്‍ നിരവധി വർഷങ്ങളായി ഭൗമശാസ്ത്രജ്ഞര്‍ ശ്രമിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളിൽ ഭൂരിഭാഗവും പറയുന്നത്, കടലിൽ പവിഴ നിക്ഷേപം ഉയർന്നപ്പോഴുണ്ടായ ഒരു പ്രധാന ഭൂമിശാസ്ത്രപരമായ മാറ്റം മൂലമാണ് ഈ കുന്നുകൾ രൂപപ്പെട്ടത്. ആയിരക്കണക്കിനു വർഷങ്ങളായി കാറ്റും മണ്ണൊലിപ്പ് മൂലം ഈ കുന്നുകളിലെ മണ്ണൊലിപ്പ് മൂലമാണ് താഴികക്കുടം പോലുള്ള ആകൃതിയില്‍ ഇത് നിലനില്‍ക്കുന്നത് എന്നാണ്.

PC:rogel tura

കാർസ്റ്റ്

കാർസ്റ്റ്


ഇവിടുത്തെ ഓരോ കുന്നുകളെയും കാർസ്റ്റ് എന്നാണ് വിളിക്കുന്നത്. ചുണ്ണാമ്പുകല്ലും മേല്‍മണ്ണും പുല്ലും അടങ്ങിയിരിക്കുന്നതാണ് ഓരോ കാര്‍സ്റ്റും. ചില സാഹചര്യങ്ങളില്‍ ചുണ്ണാമ്പുകല്ല്-അലിഞ്ഞുപോകുമ്പോൾ ഈ ടോപ്പോഗ്രാഫിക് കാർസ്റ്റ് രൂപം കൊള്ളുന്നു.

PC:Jazela

ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും കാണുവാന്‍ സാധിക്കുമെങ്കിലും ഇതിന്റെ ഏറ്റവും കൃത്യമായ ചോക്ലേറ്റ് കാഴ്ച കാണുവാന്‍ വേനല്‍ക്കാലത്ത് എത്തണം. ഈ സീസൺ നവംബർ അവസാനത്തോടെ ആരംഭിച്ച് മെയ് വരെ നീണ്ടുനിൽക്കും
PC:mendhak

അന്‍റാര്‍ട്ടിക മുതല്‍ ആകാശ ദ്വീപ് വരെ..ഭൂമിയിലെ അപ്രത്യക്ഷമാകുന്ന ഇ‌ടങ്ങള്‍അന്‍റാര്‍ട്ടിക മുതല്‍ ആകാശ ദ്വീപ് വരെ..ഭൂമിയിലെ അപ്രത്യക്ഷമാകുന്ന ഇ‌ടങ്ങള്‍

ശിവന്‍റെ കാവല്‍ക്കാരനായി ശനി, ദോഷം മാറുവാന്‍ ക്ഷേത്രക്കുളം... പാപഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രംശിവന്‍റെ കാവല്‍ക്കാരനായി ശനി, ദോഷം മാറുവാന്‍ ക്ഷേത്രക്കുളം... പാപഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X